ഇണക്കുരുവികൾPart – 6

അനു ഫ്രഷ് ആയി നൈറ്റ് ഡ്രസ്സ് പോലെ തോന്നുന്ന ഒരു ഡ്രസ്സ് ഉടുത്തു വന്നു. ഒരുതരം ബനിയനും പാൻ്റും ദേഹത്തോട് ഒട്ടി നിൽക്കുന്ന പോലെ. അവളുടെ ആകാര വടിവുകൾ എല്ലാം എടുത്തു കാട്ടുന്നുണ്ട്. എത്ര തന്നെ ദേഷ്യം ഉണ്ടെന്നു പറഞ്ഞാലും പെണ്ണൊരുത്തി ഇതുപോലെ എല്ലാം കാണിച്ചു ഇന്നാ കണ്ടോ കണ്ടോ എന്നു പറഞ്ഞു നിന്നാ ആണായി പിറന്നവൻ നോക്കും അതേ തനിക്കും സംഭവിച്ചൊള്ളു
നിത്യ: വായ അടക്കെടാ നാറി
ആ വാക്കുകൾ ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് , നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു . അവളുടെ കണ്ണുകൾ എന്നെ ദഹിപ്പിക്കാൻ വേണ്ടി തീക്ഷണമായി എരിയുന്നുണ്ടായിരുന്നു.
നിത്യ: ഇങ്ങനെ ഉള്ള ഡ്രസ്സ് ഇടാൻ പറ്റില്ല . ഇതൊക്കെ ആരേലും കണ്ടാ അയ്യേ
അനു: നിത്യ മോളേ അതിനിപ്പോ നമ്മളല്ലേ ഉള്ളു പിന്നെ എന്താ
അമ്മ: വീട്ടിൽ എന്തു വേണേലും ഇടാലോ മോളേ
അതും പറഞ്ഞ് ‘അമ്മ കേറി വന്നു. നിത്യയുടെ ദേഷ്യം അടങ്ങിയിട്ടില്ല എൻ്റെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു
നിത്യ: കേറി പോടാ വായിനോക്കി
മറുത്തൊന്നു പറയാതെ ഞാൻ അവളെ നോക്കി ചിരിച്ചു കാരണം എനിക്കും തെറ്റുപറ്റിയല്ലോ പറഞ്ഞിട്ടു കാര്യം ഇല്ല ഞാൻ വേഗം മുകളിലേക്ക് പോയി . അവർ മൂവർ സംഘം താഴെ ഒത്തുകൂടി.
മുറിയിലെത്തി കിടന്നു .അനു അവളുടെ ശരീരവടിവുകൾ ഓർമ്മയിൽ വന്നു. അവളെ സൂക്ഷിക്കണം ഒരമ്പെട്ടിറങ്ങിയതാ. മഹാദേവാ കാത്തോളണേ അവളുടെ കെണിയിൽ ഞാൻ വിഴരുതെ. അവളിൽ നിന്നും ചിന്ത തിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ എനിക്കു ഓർമ്മ വന്നത് ആ മെസേജ്.

ആകെ നെർവ്വസ് ആണ് ഞാൻ, ആരാണവൾ അവക്കെങനെ എൻ്റെ നമ്പർ കിട്ടി, എൻ്റെ വീട്ടിൽ വിളിക്കുന്ന പേരെങ്ങനെ അവൾക്കറിയം. ഇത്ര ധൈര്യത്തോടെ അവൾക്ക് എങ്ങനെ എന്നോടു സംസാരിക്കാൻ കഴിയുന്നു . അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞതോ. എന്തും വരട്ടെ എന്നു കരുതി ഞാൻ ഫോൺ എടുത്തു നോക്കി.

ഹലോ
സമയം കുറെ ആയി
ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ
വന്നാ മെസേജ് അയക്ക് ഞാൻ കാത്തിരിക്കും
ഇതെല്ലാം അവൾ അയച്ച മെസേജ് ആണ്. എന്നിൽ ആകാംക്ഷയുടെ വിത്തുകൾ അവൾ വിതറി കഴിഞ്ഞു. അവൾ ആരെന്നറിയാൻ ഒരു ത്വര മനസിൽ ഉടലെടുത്തു. പ്രണയമല്ല മറ്റൊരു വികാരവുമില്ല പക്ഷെ അവൾ ആരെന്നറിയണം മനസിൽ നിന്നാരോ പറയുന്ന പോലെ. കുറച്ചു നേരം അലോചിച്ച ശേഷം ഞാൻ അവൾക്കു മറുപടി കൊടുത്തു..
ഹായ്
രണ്ടു മിനിറ്റുകൾ കഴിയും മുന്നെ
‘ഹൊ വന്നോ മാഷേ
അതെ താൻ ആരാ
ഞാൻ പറഞ്ഞല്ലോ മുന്നെ മാളൂട്ടി
മാളൂട്ടി എന്നു പറയുമ്പോ
എൻ്റെ മാഷേ അപ്പുൻ്റെ സ്വന്തം മാളൂട്ടി അതിലു മാറ്റമില്ല
എടോ തനിക്കെന്നെ പറ്റി എന്തറിയാം
എനിക്കെല്ലാം അറിയാ മാഷേ
ഞാനെപ്പൊളാടി നിന്നെ പഠിപ്പിച്ചത് അവളുടെ ഒരു മാഷേ വിളി’
ദേ മനുഷ്യാ. വെറുതേ ചുടാവല്ലേ
ചൂടായാ നിയെന്താക്കും
ചൂടായിക്കോ എൻ്റ അടുത്തല്ലെ അതു തണുപ്പിക്കാൻ എനിക്കറിയാ
ഓ പിന്നെ നീ എന്നാക്കാനാ
ദേ മനുഷ്യ ഒരുമ്മ തന്നാ അതു തീരും അത്ര തന്നെ
എടി തോന്നിവാസം പറയരുത്
ഞാൻ അതിനെന്താ പറഞ്ഞത് മനുഷ്യ
നീ പിന്നെ ഇപ്പോ പറഞ്ഞതോ
എന്ത് സ്നേഹിക്കുന്ന പുരുഷന് ഉമ്മ കൊടുക്കുമെന്ന് പറഞ്ഞതോ അതു നാട്ടുനടപ്പല്ലേ
അതിനാര് നിന്നെ സ്നേഹിക്കുന്നേ
ഞാൻ അപ്പുവേട്ടനെ , അപ്പുവേട്ടൻ എന്നെയും
ദേ പെണ്ണെ തമാശ അതിരു വിടുന്നുണ്ട്
ആര് അതിരുവിട്ടേ അപ്പേട്ടാ
ആരാടി നിൻ്റെ അപ്പേട്ടൻ
ഇയാളു തന്നെ അല്ലെ ഇയാൾ ഇങ്ങനെ ആണോ ഇപ്പോ ഒന്നേ ഫോൺ
എറിഞ്ഞിട്ടുണ്ടാവും അല്ലെ എന്നെ നല്ല തെറി വിളിച്ചേനേ . അതുമല്ലേ
ഫോൺ സ്വിച്ച് ഓഫ് ചെയ്തേനെ.

സത്യമാണ് അവർ പറഞ്ഞത് എൻ്റെ സ്വഭാവം വെച്ച് ഞാൻ എന്ത് ചെയ്യണമോ അതാണ് അവൾ ഇപ്പോ പറഞ്ഞത് . പക്ഷെ താൻ അങ്ങനെ ഒന്നും പ്രവർത്തിച്ചില്ല പകരം അവളോട് സംസാരിക്കുന്നു എന്തിനു വേണ്ടി. എന്തു കൊണ്ടാണ് തൻ്റെ മനസ് അവളോട് സംസാരിക്കാൻ കൊതിക്കുന്നത്.
എന്താ മാഷേ മറുപടി ഇല്ലാത്തെ
ഞാൻ പറഞ്ഞത് ആലോചിക്കുവാ
വല്ലോം പറ മാഷേ
വീണ്ടും അവളുടെ മെസേജുകൾ നോക്കി. വല്ലാത്ത ആകർഷണം അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ ആ സംസാര ശൈലി പിന്നെ ഭയം തീരെ ഇല്ലാതെ ധൈര്യമായി അവൾ മുന്നേറുന്നത് എല്ലാം എന്നിൽ ഒരു വല്ലാത്ത ഫീൽ ഉണർത്തി. ഇത് പ്രണയമൊന്നുമല്ല ആരാണെന്ന് അറിയാനുള്ള ത്വര അതു മാത്രം.
താൻ പറഞ്ഞത് സത്യാ ഞാൻ അങ്ങനെ ആണ് ചെയ്യാറ്
അപ്പോ സമ്മതിച്ചോ.
അതു സമ്മതിച്ചു പക്ഷെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ല
എന്നെ ഇഷ്ടമല്ല എന്നു കള്ളം പറയണ്ട
എടി എനിക്കു വേറെ ഒരാളെ ഇഷ്ടമാണ്
ജീൻഷയല്ലേ
അതെങ്ങനെ നിനക്ക്
ഞാൻ പറഞ്ഞു ഏട്ടനോട് എനിക്കെല്ലാം അറിയാ
പക്ഷെ അത്
അറിഞ്ഞോണ്ടാ ഞാൻ ഇത്രയും സ്നേഹിക്കുന്നത്
എനിയെനിക്ക് ഒരു പ്രണയമില്ല കുട്ടി
അപ്പോ അവൾ കാട്ടിയ തെറ്റ് തന്നെ ചേട്ടനും കാട്ടുന്നെ
ഞാനോ ഞാനെന്ത് തെറ്റാ ചെയ്തേ
അയ്യോ ചേട്ടാ അച്ഛനെത്തി അപ്പോ പിന്നെ കാണാ

അതും പറഞ്ഞ് അവൾ ഓഫ് ലൈൻ പോയി’. അവളുടെ ആ വാക്കുകൾ അതെന്നെ തളർത്തി. സത്യം പറഞ്ഞ എനിക്കൊന്നും മനസിലായില്ല ആരാ അവൾ എന്തിനാ എൻ്റെ ജീവിതത്തിലേക്ക് വന്നത്. എന്നൊക്കെയാ അവൾ പറഞ്ഞത്. ഓർക്കുമ്പോൾ ചിരി വരുന്നു ഞാൻ ദേഷ്യം പിടിച്ചാ അവൾ ഉമ്മ തരും പോലും. കൊള്ളാം എന്തോ ഒരു പ്രേത്യേകത അവക്കുണ്ട് അല്ലെ താൻ ഇത്ര നേരം ഒന്നും ഇങ്ങനെ കേട്ടു നിൽക്കില്ല
അല്ല മോനെ മനസ്സ് കൈമോഷം വന്നോ
എവടെ മച്ചു നമ്മൾ കട്ട സ്ട്രോംഗ് അല്ലെ
ആണല്ലോ , ദേ ലോലാ നിന്നോടാ
എന്താ മച്ചു നി പറ സഹോ
നീ എന്നെ നാറ്റിക്കോടാ
ഞാനോ സഹോ തനിക്കങ്ങനെ തോന്നിയോ
ദേ ഒരുത്തി തന്ന പണിയുടെ ചൂടു പോലും മാറീട്ടില്ല
ദേ സഹോ അവൾ സഹോക്കിട്ടല്ല പണിതെ
അതിന് പറയെടാ
ഇത് നല്ല കൊച്ചാ സഹോ ഉള്ളിന്നു ഞാനാ പറയണെ
അവൾ നല്ലതോ ചീത്തയോ എനിക്കു വേണ്ട
സഹോ മനസിലാക്കാതെ പറയല്ലെ
പ്രേമം ഇല്ല എനി നീ മിണ്ടരുത്
സഹോ ഹെയ് ബ്രോ പ്ലീസ് ഞാനൊന്നു പറയട്ടെ
ഒന്നും പറയണ്ട ആണായാ പറഞ്ഞ വാക്ക് പാലിക്കണം
സഹോ ചൂടിലാ ഞാൻ പിന്നെ വരാം
നീയെനി വരണ്ട
സ്വന്തം മനസാക്ഷിയും ആയി ഒരു മൽപ്പിടുത്തം കഴിഞ്ഞു. ശാന്തമായ മനസിൽ അവൾ എണ്ണയല്ല പെട്രോളാ ഒഴിച്ചത് . അത് ആളി കത്തുവല്ലേ. എന്നാലും ഈ പെണ്ണിന് വല്ലാത്ത ധൈര്യം തന്നെ ‘. എന്തൊക്കെ പറഞ്ഞു. അവസാനം അവൾ പറഞ്ഞ ആ വാക്ക് അപ്പോ അവൾ ചെയ്ത ആ തെറ്റ് ചേട്ടൻ ചെയ്യാൻ പോവുകയാണോ അപ്പോ ജിൻഷ അവൾ എന്നോടു തെറ്റ് ചെയ്തിട്ടുണ്ട് അത് മൂന്നാമതൊരാൾ പറയുമ്പോ ആണ് ഞാൻ അറിയുന്നത്. എന്തു തെറ്റാണ് അവൾ തന്നോടു ചെയ്തത്. എന്തു തെറ്റാണ് താൻ അവളോട് ചെയ്യാൻ പോകുന്നത്. ഒന്നും വ്യക്തമല്ല. ചിന്തകൾ കാടു കയറി നിക്കുമ്പോ നിത്യയുടെ വരവ്.
നിത്യ : ഒരുത്തി വന്നു കേറില അപ്പോഴേക്കും ഇവിടെ ഒരാൾ ദിവാസ്വപ്നം കാണാൻ തുടങ്ങി
ഞാൻ ആ വാക്കുകൾ കേട്ടാണ് ഉണർന്നത്.
ഞാൻ : എന്താടി പൊട്ടത്തി
അതു പറഞ്ഞു തീരുന്നതിന് മുന്നെ നിത്യ എൻ്റെ വയറിൽ കയറി ഉരുന്നു കഴുത്തിനു കൈ കൊണ്ട് കൊല്ലാനെന്ന പോലെ പിടിച്ചു പിന്നെ ചെറുതായി അമർത്തിക്കൊണ്ട് അവൾ എന്നോടു പറഞ്ഞു.’
നിത്യ: ടാ നിനെക്കെന്താ ഒരിളക്കം
ഞാൻ: എന്തുവാടി
നിത്യ: ടാ അവളുടെ മുടും മുലയും വാ തൊറന്ന് നോക്കണത് കണ്ടല്ലോ
ഞാൻ: എടി അത് ഞാൻ ‘
നിത്യ: പൊന്നുമോനെ ഓസ്സിനു കിട്ടണ ഷോ കണ്ടോ അതിന് മോളിൽ പോയ
ഞാൻ: നി ഒന്നു നിർത്തിയേ നിത്യ ‘
നിത്യ: നിൻ്റെ ആലോചനയും ഇരുത്തവും കണ്ടിണ്ട് എന്തികേടുണ്ടല്ലോ
ഞാൻ: എടി എനിക്കൊരു കൂട്ടം പറയാനുണ്ട്
നിത്യ: എന്താടാ
ഞാൻ: എടി ഒരു പെണ്ണ് എന്നെ കേറി പ്രൊപ്പോസ് ചെയ്തെടി
നിത്യ : ഒന്നു പോയേടാ
ഞാൻ: ടി പുല്ലേ സീരിയസ് ആയി പറഞ്ഞു വരുമ്പോ നിൻ്റെ ഈ ഞഞ്ഞാ കുഞ്ഞാ വർത്താനം ഉണ്ടല്ലോ
നിത്യ: ആരാടാ കക്ഷി.
ഞാൻ: നൊ ഐഡിയ
നിത്യ: അതെന്താ മോനെ
ഞാൻ: സത്യാടി വാട്സ് ആപ്പ് വഴിയാ . മാളൂട്ടി അതാ പേരു പറഞ്ഞത് ഒന്നും അറിയില്ല
നിത്യ: നിൻ്റെ ഫോൺ എവിടെ
ഞാൻ: ദാ അവിടെ
അവൾ എൻ്റെ ഫോൺ എടുത്തു വാട്സ് ആപ്പ് തുറന്നു മെസേജ് റീഡ് ചെയ്യാൻ തുടങ്ങി. അപ്പോ ഞാൻ അവളിൽ നിന്ന് ഫോൺ വാങ്ങി ഒരു മെസേജ് മാത്രം ഡിലിറ്റ് ചെയ്തു തിരികെ കൊടുത്തു
നിത്യ: എന്താടാ ഒരു കള്ളത്തരം
ഞാൻ: അതു നിനക്കു വായിക്കുമ്പോ മനസിലാവും
നിത്യ: ഓ ശരി
നിത്യ വായനയിൽ ശ്രദ്ധ ചെലുത്തി. പെട്ടെന്ന് എന്നെ ഒന്നു നോക്കി പിന്നെ ബാക്കി വായിച്ചു ഫോൺ മേശപ്പുറത്ത് വെച്ചു തിരിച്ചു വന്നു.
നിത്യ: എടാ പര നാറി
ഞാൻ: എനി എന്താടി പുല്ലേ നിൻ്റെ പ്രശ്നം
നിത്യ: കണ്ട അവളുമാർക്ക് ഒക്കെ അറിയാ നീ ആദ്യമായി പ്രേമിച്ച കുട്ടിയെ , എനിക്കു മാത്രമറിയില്ല
ഞാൻ : അതാണോ നിത്യ അതു കഴിഞ്ഞ കാര്യം
നിത്യ: ടാ നി അത് ഡിലിറ്റ് ചെയ്തില്ലേരുന്നേ ആ പേരു കാണായിരുന്നു
ഞാൻ: അച്ചോടാ അതങ്ങനെ കാണണ്ട
നിത്യ: അല്ല മോനെ ഇതൊരു നടക്കു പോവൂലാലോ
ഞാൻ: ആര്
നിത്യ: നിൻ്റെ മാളൂട്ടി
ഞാൻ: ദേ നിത്യ എൻ്റെ വായെന്നു നല്ലതു കേക്കുവേ…
നിത്യ : ഓ പിന്നെ, മോനെ ഇതു നിനക്ക് പണിയാവും നോക്കിക്കോ
ഞാൻ: ടി നീ സിരിയസ് ആയിട്ടാണോ പറയുന്നത്
നിത്യ: പിന്നെ അല്ലാതെ
ഞാൻ: എനിക്കു തോന്നുന്നില്ല
നിത്യ: അതിനു നിനക്കു പെമ്പിള്ളേരുടെ സൈക്കോളജി അറിയോ ഇതേ തല്ലുണ്ടാക്കുന്ന പോലെ എളുപ്പല്ല
ഞാൻ: ഓ പിന്നെ
നിത്യ : സത്യാടാ പൊട്ടാ. നിനക്ക് ഗേൾ എന്താന്നു ഞാൻ പറഞ്ഞു തരാ
” നിങ്ങൾ ബോയിസ് ചെസ്സ് ബോർഡ് പോലെയാ അതിലെ ഒരു ബോക്സ് അമ്മ ഒരു ബോക്സ് അച്ഛൻ ഒരു ബോക്സ് സഹോദരി അങ്ങനെ ബോക്സ് ബോക്സ് ആയി അടുക്കും ചിട്ടയോടെയും വെക്കും ഇപ്പോ അമ്മയുടെ സംസാരം വരുമ്പോ അമ്മയുടെ
ബോക്സ് തുറന്ന് നിങ്ങൾ ആ കാര്യം മാത്രം സംസാരിക്കും
എനിയാണ് ഞങ്ങൾ ഗേൾസ് നോക്കി ഇരുന്നോ . ഞങ്ങൾ പാമ്പും കോണിയും പോലെയാ സത്യം പറഞ്ഞ ഇപ്പോ അമ്മേ പറ്റി പറഞ്ഞോണ്ട് നിക്കുമ്പോ കോണി കേറി അച്ഛനിലെത്തും, പക്ഷെ അച്ഛനെ പറ്റി പറഞ്ഞു വരുമ്പോ പാമ്പു കൊത്തി കോളേജിലെത്തു അവിടുന്ന് പിന്നെ ഏതൊക്കെ പടി കയറും ഏതൊക്കെ പാമ്പു കൊത്തും അതാർക്കും പറയാനാവില്ല ”
മനസിലായോ പൊട്ടാ
ഞാൻ: ഒന്നും മനസിലായില്ല
അവളെ നോക്കി അതു പറയുമ്പോ ശരിക്കും എനിക്കൊന്നും മനസിലായില്ല എന്തൊക്കെ പറഞ്ഞു ഒന്നും പിടി കിട്ടിയില്ല.
നിത്യ: ഏട്ടാ ഗേൾസ് സംസാരിക്കുമ്പോ അവരുടെ സംസാര വിഷയം പെട്ടെന്നു പെട്ടെന്നു മാറും . വീട് വിട്ടുക്കാര് കേളേജ് കൂട്ടുകാര് അങ്ങനെ പൊക്കോണ്ടിരിക്കും അതാണ് പെണ്ണ്. പിന്നെ ചില തീരുമാനങ്ങൾ എടുത്താ അതു പെട്ടെന്ന് മാറില്ല. അതിൽ ഉറച്ചു നിൽക്കും ‘ നടന്നില്ലെങ്കിലും ജീവിതകാലം മുഴുവൻ ആ ആഗ്രഹത്തിനായി ഓർമ്മയ്ക്കായി കണ്ണീർ പൊയിക്കും ആരോടും പരാതി പറയാതെ
ഞാൻ: അതിന് ഞാൻ എന്താക്കാനാ
നിത്യ: ടാ പൊട്ടാ അതുപോലെ ഒന്നാ ആ മെസേജ് അയച്ചത്
ഞാൻ : ഓ പിന്നെ
നിത്യ: എന്തായാലും ജീവിത കാലം മൊത്തം നിനക്കായി കരയാനൊരാളായി.
ഹലോ ഫുഡ് കഴിക്കട്ടെ
അനുവിൻ്റെ ആ ചോദ്യം കേട്ടപ്പോ ആണ് ഞങ്ങൾ സമയം നോക്കുന്നത്. രണ്ടു മണി ഇത്രയും നേരം ഇല്ലാതിരുന്ന വിശപ്പ് എവിടെ നിന്നാണ് കുത്തിപ്പൊങ്ങിയതെന്ന് അറിയില്ല. ഞങ്ങൾ താഴേക്ക് വേഗത്തിൽ ഇറങ്ങി. കൈ കഴുകി മേശക്കു ചുറ്റുമിരുന്നു. ചിക്കൻ ഐറ്റം മുതൽ പായസം വരെ എൻ്റെ അമ്മോ അനുവിനെ സുഖിപ്പിക്കാൻ കള്ളി എന്നൊക്കെയാ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അനു കക്ഷിക്ക് ചിക്കൻ ജിവനാണ് ചിക്കൻ ഐറ്റം വാരി വലിച്ചു നിന്നും അതിൻ്റെ കൊഴുപ്പും മറ്റും ശരിരത്തിൽ കാണാനും ഉണ്ട്. അവൾ എൻ്റെ അമ്മയുടെ ഓമനയാണ് അതെങ്ങനെ ആയി അത് എനിക്കും നിത്യയ്ക്കും ഇപ്പോഴും അറിയാത്ത രഹസ്യം
ഞാനും നിത്യയും അടുത്തടുത്താണ് ഇരിക്കുന്നത് അനു എനിക്ക് ഓപ്പോസിറ്റ് ആണ് ഇരിക്കുന്നത് . അതവൾ വേണ്ടിയിട്ടു ഇരുന്നതാണ്.
നിത്യ: ടാ പൊട്ടാ കൊറച്ച് കഴിഞ്ഞാ ഫ്രീ ഷോ തൊടങ്ങും കണ്ടോ പക്ഷെ വാ പൊളിച്ച് നിന്ന് എൻ്റെ മാനം കളയല്ലെ
ഞാൻ: എന്ത് ഷോ
നിത്യ: നി പൊട്ടനാണോ അതോ അഭിനയിക്കുകയാണോ
ഞാൻ: ഒന്നു പേടി പട്ടി.
നിത്യ: ഒരാങ്ങളയോട് ഇതൊക്കെ എങ്ങനാ പറയാ എൻ്റെ വിധി
ഞാൻ എന്താടി പോത്തേ
നിത്യ: അതെ അവൾ എതിരെ ആണ് ഇരിക്കുന്നെ, കഴുത്ത് ഇറക്കമുള്ള ഡ്രസ്സാ
ഞാൻ: അതിനെന്താടി
നിത്യ : ഒലക്കേടെ മൂട്. നോക്കി ഇരുന്നോ അവളിപ്പോ ചാല് കാണിക്കും
അവളിത്രയൊക്കെ പറഞ്ഞപ്പോ തന്നെ സംഗതി നമ്മക്ക് പിടി കിട്ടിയതാ പക്ഷെ നിത്യയുടെ ദേഷ്യത്തിൽ പരം സുന്ദരമായ മറ്റൊരു കാഴ്ച നമുക്ക് വേറെ ഉണ്ടോ . അതോണ്ട് നമ്മളും വിട്ടു കൊടുത്തില്ല.
ഞാൻ : ചാലോ അതെന്താടി
നിത്യ: പെന്നു മോനെ നിൻ്റെ അഭിനയം പൊളിയാ
ഞാൻ: ഞാനോ നി എന്താ പറയുന്നേ
നിത്യ: ഇവളുള്ളത് ഒക്കെ മറന്ന് പച്ചക്ക് ഞാൻ പറയേ അറിയാലോ എന്നെ
ഞാൻ: ഒന്നടങ്ങടി പെണ്ണേ തമാശയാക്കിയതല്ലേ
നിത്യ: എനി എന്തൊക്കെ കാണാം
ഞാൻ : കാണാലോ കാണണല്ലോ
ഞങ്ങളുടെ അടക്കം പറച്ചിൽ’ കേട്ടിട്ട് ‘ അനു ചോദിച്ചു
അനു : എന്താ ആങ്ങളയും പെങ്ങളും കുശു കശുക്കുന്നെ
ഞാൻ അതു കേട്ട് ചിരിയോടെ മറുപടി കൊടുത്തു
ഞാൻ: അപ്പുറം ഒരു ചാലുണ്ട് അത് ‘ഒഴുകുന്നുണ്ടേ അവിടെ പോവാന്ന് ഇവൾ പറയാ
പറഞ്ഞു തീരും മുന്നെ അവൾ എൻ്റെ വയറിൽ നുള്ളി
ഞാൻ: അമ്മേ
ഞാൻ ഉറക്കെ വിളിച്ചു പോയി ആ വിളിയും കേട്ട് അമ്മ വരുകയും ചെയ്തു
അമ്മ: എന്താ ഇവിടെ
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല’ പക്ഷെ അനു അമ്മയോടു ചോദിച്ചു
അനു : അമ്മേ ഇവിടെ അടുത്തെവിടെയോ ചാലുണ്ടെന്ന് അപ്പുവേട്ടൻ പറഞ്ഞല്ലോ
അമ്മ: ചാലോ ഇവിടെയോ
അപ്പോഴേക്കും നിത്യ കിടന്ന് ചിരിയടാ ചിരി. ഞാൻ അവളെ നോക്കി കണ്ണുരുട്ടിയെങ്കിലും അവളുണ്ടോ അടങ്ങുന്നെ അവൾ ആർത്ത് ചിരിക്കല്ലേ . ഇത് പാരയാവും എന്നു മനസിൽ കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും പണി കിട്ടി. കലങ്ങിയ കണ്ണുകൾ ആയി അനു.
അനു : അമ്മെ ഇവർക്കാർക്കും ഞാൻ വന്നത് ഇഷ്ടായിട്ടില്ല .
പിന്നെ കണ്ണുനീർ സാഗരം അലയടിച്ചു അതു കാണേണ്ട താമസം മാതാശ്രീ ഫ്ലാറ്റ് പിന്നെ അവളെ സമാധാനിപ്പിക്കൽ ഞങ്ങളെ വഴക്കു പറയൽ അതും പോരാഞ്ഞിട്ട് അവളെ ഊട്ടി വിടുവല്ലേ.. എല്ലാം കണ്ടും കേട്ടും ഞാനും നിത്യയും . ഞങ്ങൾ രണ്ടാളും ഒരു വിധം കഴിച്ചു എന്നു വരുത്തി. കൈ കഴുകി ഞാൻ ബൈക്ക് എടുത്ത് പുറത്തു പോയി. നിത്യ പാവം പെട്ടു
ഞാൻ നേരെ കായലോരത്തേക്കു വിട്ടു ഇടക്ക് ഞാനും ശ്യാം ഒരുമിച്ച് ഇരിക്കുന്ന സ്ഥലം. കക്ഷി സാഹിത്യ പ്രിയനാണ് എനിക്ക് ഡ്രോയിംഗ് കമ്പവുമുണ്ട് . അതു കൊണ്ട് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പലപ്പോഴും ഇവിടെ ആണ് ഉണ്ടാവാറ്. ഞാൻ വരുമ്പോയേ ശ്യാമിനെ വിളിച്ചിരുന്നു അതു കൊണ്ട് തന്നെ ആളും പെട്ടെന്നു തന്നെ വന്നു.
ശ്യാം: എന്താടാ കാണണമെന്ന് പറഞ്ഞത്
ഞാൻ: പറയാ ആദ്യം നീയൊന്നിരിക്ക്.
അവൻ തനിക്കരികിലിരുന്നു ചെരുപ്പ് തെങ്ങിൻ ചോട്ടിൽ വച്ച് എൻ്റെ ഒപ്പം വെള്ളത്തിൽ കാലിട്ടിരുന്ന നേരം പഴയ കാര്യങ്ങൾ ഒക്കെ ഒരോർമ്മ എന്നോണം മനസിൽ ഓടി വന്നു. എത്ര എത്ര മധുരമുള്ള നിമിഷക്കൾ എത്ര എത്ര സാഹിത്യത്തിൽ കുതിർന്ന സായാഹനം..

Leave a Reply

Your email address will not be published. Required fields are marked *