ഇത്ത – 12 Likeഅടിപൊളി  

ഞങ്ങൾക്കിടയിലെ സ്വാതന്ത്രം നഷ്ടപെട്ടതിനാൽ ഇത്ത പുറത്തെക്കും നോക്കി കൊണ്ടിരുന്നു.

അയാൾ എന്നോട് എന്തൊക്കെയോ

ചോദിച്ചോണ്ടിരുന്നു അതിനെല്ലാം മറുപടിയും കൊടുത്തോണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു.

അങ്ങേരുടെ വീടിനടുത്തെത്തിയതും ഞാൻ വണ്ടി നിറുത്തി അങ്ങേരെ ഇറക്കി വിട്ടു.

ഞാൻ ഇത്തയെ നോക്കി എന്താ എന്ത് പറ്റി.

ഒന്നുമില്ല സൈനു ഞാൻ പിന്നെ അയാളുണ്ടായത്കൊണ്ട് ഒന്ന് .

ഹ്മ്മ്

ഇങ്ങിനെയുള്ള കട്ടുറുമ്പുകൾ വന്നു നമ്മുടെ സന്തോഷം നശിപ്പിക്കാൻ അല്ലെ ഇത്ത.

ഏയ്‌ അതൊന്നും ഒരു കുഴപ്പവുമില്ല സൈനു.

ഞാൻ ഒതുങ്ങിയത്. അതുകൊണ്ടല്ല.

എന്റെ സൈനുവിന് ഇനിയും അങ്ങാടിയിലേക്ക് പോകാനുള്ളതല്ലേ അപ്പൊ അവരൊക്കെ എന്തെങ്കിലും പറഞ്ഞു കളിയാക്കും എന്റെ സൈനുവിനെ അത് വേണ്ടാന്നു വെച്ചിട്ട.

ഈ സമൂഹത്തിന്റെ ഇടയിൽ ജീവിക്കേണ്ടവർ അല്ലെ നമ്മൾ.

അതപോയല്ലേ

എന്റെ സൈനു എന്നെ നിക്കാഹ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും പറയാൻ പറ്റില്ല.

ഇപ്പൊ അങ്ങിനെയല്ല എന്റെ സൈനുവിന്റെ നാട്ടിലെ മാന്യത സംരക്ഷിക്കേണ്ടത് എന്റെയും കടമയല്ലേ സൈനു.

അത് കൊണ്ട ഞാൻ.

എന്റെ ഇത്ത. ഇനി അങ്ങോട്ട്‌ നമ്മുടെ ജീവിതത്തിൽ ഇവർക്കാർക്കും സ്ഥാനമില്ല അവരവരുടെ ജോലി നോക്കി പോയി കൊണ്ടിരിക്കും നമ്മൾ നമ്മുടെ വിശേഷങ്ങളുമായി ഇങ്ങിനെ ജീവിക്കും..

അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഓരോ ശ്രമവും നമ്മൾ അറിഞ്ഞു അതിനെ

പ്രതിരോധിച്ചാൽ തീർന്നു. അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി.

അതല്ലേ അതിന്റെ ശരി.

ഹ്മ്മ്

സൈനുവിന് എല്ലാത്തിലും നല്ല അറിവാണല്ലോ.

ഇല്ലാണ്ടിരിക്കുമോ ഡിഗ്രി സ്റ്റേറ്റ് ഫസ്റ്റ് വരാനുള്ള ആളാ അതോർമ ഉണ്ടായിക്കോട്ടെ.

ഹോ സമ്മതിച്ചു. പൊന്നെ. പിന്നെ പഠിത്തം ഒക്കെ നടക്കുന്നുണ്ടല്ലോ അല്ലെ.

അതേ അതതിന്റെ വഴിക്കു മുറ പോലെ നടക്കുന്നുണ്ട്.

എന്താ സംശയം ഉണ്ടോ.

ഏയ്‌ എന്റെ സൈനു എന്നും ഒന്നാമനായി തന്നേ വരും..

അതെന്റെയും മോളുടെയും ഒരു ഭാഗ്യമാണ്. കഴിഞ്ഞു പോയ നശിച്ച ജീവിതത്തിന്റെ അവസാനം ഞങ്ങൾക്ക് വന്നു ചേർന്ന നല്ല ജീവിതം.

എന്റെ സൈനു നല്ലോണം പഠിച്ചു ഉന്നതങ്ങളിൽ എത്തണം അതിനു വേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാൻ ഈ പെണ്ണും പിന്നെ നമ്മുടെ മോളും തയ്യാറാണ്.

നോക്കട്ടെ എത്രത്തോളം പറ്റുമെന്നു. അതിന്നു മുന്നേ ചിലപ്പോ ഞാൻ നിങ്ങളെ കെട്ടി കൊണ്ട് വരേണ്ടി വരും..

അതെന്തേ അങ്ങിനെ തോന്നാൻ. ഏയ്‌ ഞാൻ പറഞ്ഞന്നേ ഉള്ളു.

പിന്നെ ഷമിയുടെ കാര്യം വല്ലതും ആയോ.

ഇല്ല അതിനു വല്ലതും ഉണ്ടെങ്കിൽ അല്ലെ നടക്കു.

അതൊക്കെ ശരിയാകും ഇത്ത

അതിനെക്കുറിച്ചാലോചിച്ചു ഇനി വിഷമിക്കേണ്ട എല്ലാത്തിനും ഒരു നല്ലകാലം വരും.

അത് ശരിയാ. ഞങ്ങൾക്ക് ഇപ്പൊ വന്നപോലെ അല്ലെ സൈനു

ഹ്മ്മ്.

 

ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ച കാർ ഒതുക്കിയിട്ട് കൊണ്ട് ഞങ്ങൾ വീട്ടിലേക്കു കയറി.

സാധനങ്ങളെല്ലാം എടുത്തു വെച്ചുകൊണ്ട്. ഞാൻ ഇത്തയോടായി അല്ല എന്താ ഇനി പ്രോഗ്രാം.

ഒരു പ്രോഗ്രാമും ഇന്ന് ഇനി ഇല്ല

നിനെയും കെട്ടിപിടിച്ചു കിടക്കണം അതേ ഉള്ളു ഇന്നത്തെ പ്രോഗ്രാം.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ അരികിലേക്ക് വന്നു.

ഇത്തയുടെ മുഖത്തു കണ്ട വെളിച്ചം എന്നെ അമ്പരപ്പിച്ചു.

നല്ല സന്തോഷവതിയാണല്ലോ എന്റെ സലീന ഇന്ന് എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ഇടുപ്പിൽ കൂടെ കയ്യിട്ടു എന്നോട് ചേർത്ത് പിടിച്ചു നിന്നു.

നി ചോദിച്ചില്ലേ സന്തോഷവതിയാണെന്ന് അതിന്റെ കാരണം ഇതാ ഇതാണ്.

നി എന്നെ ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതാണ് എന്റെ മുഖത്തു കാണുന്നത്.

ഒരു പെണ്ണിന്റെ സന്തോഷം എന്നത് കുറെ സ്വത്തുക്കൾ അല്ല സൈനു താ ഇതുപോലെ ചേർത്ത് പിടിക്കാനും പിന്നെ അവളുടെ താല്പര്യം അറിഞ്ഞു പ്രവർത്തിക്കുന്ന അവളുടെ ആവശ്യങ്ങൾ അറിഞ്ഞു അതിന്നു വേണ്ടി സമയം കണ്ടെത്തുന്ന ഒരു ആൺ കൂടെ ഉണ്ടാകുമ്പോഴാണ് ഒരു പെണ്ണിന് എല്ലാം നേടാൻ കഴിയു അതിലൂടെയേ അവളുടെ സന്തോഷം പുറത്തു വരികയുള്ളു സൈനു.

ഇപ്പൊ എനിക്ക് എന്റെ സൈനുവുണ്ട് എന്റെ ആവശ്യങ്ങൾ അറിഞ്ഞു എനിക്കുവേണ്ടി ജീവിക്കുന്ന എന്റെ താല്പര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന പിന്നെ ദേ ഇത് പോലെ ഒരു സങ്കടം വരുമ്പോൾ ഇങ്ങിനെ ചേർത്ത് നിർത്താൻ എന്റെ സൈനുവുണ്ട് എന്റെ കൂടെ അതാണ്‌ എന്റെ മുഖത്തെ ഈ തെളിച്ചവും. ജീവിക്കാനുള്ള ആഗ്രഹവും എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു നിന്നു..

ഇന്ന് ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ കണ്ടില്ലേ.

മുന്നേ എല്ലാം ഞാനും ഉമ്മയും ഹോസ്പിറ്റലിൽ പോകുമ്പോൾ ഞങ്ങൾക്ക് തുണയായി ഒരാളും ഉണ്ടാകാറില്ല ഒരാളും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല എല്ലാത്തിനും ഈ കുഞ്ഞിനേയും വെച്ചു ഞാൻ ഓടി നടക്കണമായിരുന്നു.

അന്ന് നമ്മുടെ മോൾ ഇത്രയും വലുതായിട്ടില്ല. കൈ കുഞ്ഞായിരുന്നു അവളെയും താങ്ങി പിടിച്ചു കൊണ്ട് എത്രയോ തവണ ഞാൻ ഹോസ്പിറ്റലിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്. അപ്പോയെല്ലാം എനിക്ക് കരച്ചിൽ വരും സൈനു. എന്തിനാ ഞങ്ങളെ ഇങ്ങിനെ ദൈവം കഷ്ടപെടുത്തുന്നെ എന്നാലോചിച്.

ഇവളുടെ കരച്ചിൽ ഒരു ഭാഗത്

ഉമ്മയുടെ അസൂഖത്തിന്റെ വേദന ഒരുഭാഗത്തു. ഒരുപാട് ഓടിയിട്ടുണ്ട് സൈനു. അതിനിടക്ക് ചിലവൻ മാരുടെ നോട്ടം ഉണ്ട് അത് കാണുമ്പോഴാണ് കൂടുതൽ ദേഷ്യം വരാറുള്ളത്..

എന്നാൽ ഇന്ന് എനിക്ക് അങ്ങിനെ ഒരു ബുദ്ധിമുട്ടും ദൈവം നൽകിയില്ല

കുഞ്ഞിനെ സ്വന്തം മോളെ പോലെ നോക്കാൻ നിന്റെ ഉമ്മ ഉണ്ടായിരുന്നു.. ഉമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടുത്തെ കാര്യങ്ങൾ എല്ലാം ചെയ്യാൻ നീയുണ്ടായിരുന്നു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല നിങ്ങടെ കൂടെ നടന്നാൽ മാത്രം മതിയായിരുന്നു. അത് കണ്ടപ്പോൾ ആണ് ഞാൻ ഒറ്റക്കല്ല എനിക്ക് എല്ലാവരും ഉണ്ടെന്നു തോന്നിയെ

സ്വന്തം മോളെ പോലെ എന്നെ സ്നേഹിക്കുന്ന നിന്റെ ഉമ്മ.ഓരോ സമയത്തും ദൂരെ ആണെങ്കിലും എത്ര ജോലി തിരക്കുണ്ടായിട്ടും വിളിച്ചന്വേഷിക്കുന്ന നിന്റെ ഉപ്പ.

ക്യാഷ് എത്രയാ വേണ്ടേ എന്ന് നിന്റെ ഉപ്പ ചോദിച്ചതെ കേട്ടൊള്ളു ഫോൺ വെക്കുന്നതിനു മുൻപേ പണം ബാങ്കിലേക്ക് വന്നു. അതൊക്കെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു സൈനു. അത് പക്ഷെ പണ്ടത്തെ പോലെ ഒറ്റപെട്ടു പോയവളുടെ സങ്കട കണ്ണീർ അല്ലായിരുന്നു.

എല്ലാവരും ഉണ്ടല്ലോ എന്ന സന്തോഷ കണ്ണീരായിരുന്നു. സൈനു.

പിന്നെ ഉമ്മ പറഞ്ഞില്ലേ ആ വീട് വാടകക്ക് കൊടുക്കാൻ ഉപ്പ പറഞ്ഞെന്നു.

അതുകേട്ടപ്പോൾ എനിക്കെന്റെ സന്തോഷം അടക്കാനായില്ല സൈനു.

അതെന്തേ. എന്ന് ചോദിച്ചോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചു നിന്നു.

അതോ സൈനു.

അത് അപ്പോയെക്കും നിന്റെ ഉപ്പ അത്രത്തോളം ഞങ്ങളെ പറ്റി ചിന്തിച്ചല്ലോ.. ഇനി ഞങ്ങൾ നിങ്ങടെ ഈ വീട്ടിൽ നിന്നാൽ മതി എന്ന തീരുമാനം ആ സമയം കൊണ്ട് നിന്റെ ഉപ്പ എടുത്തില്ലേ.

Leave a Reply

Your email address will not be published. Required fields are marked *