സൈനു കള്ളിയുടെ ഒരു നാണം കണ്ടില്ലേ.
പോടീ എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
എന്നാലിനി മാരൻ ഒന്ന് കയ്യെടുത്താട്ടെ ഞങ്ങൾക്ക് അവിടെ ഒരു ചെറിയ പണിയുണ്ട് കേട്ടോ.
എന്റെ സലീനയെ കൊണ്ട് ഇനിയും എന്തിനാടി ഇങ്ങിനെ പണിയെടുപ്പിക്കുന്നെ.
അയ്യോ കേട്ടില്ലേ നാട്ടാരെ ഇത്
കെട്ടിയിട്ടില്ല അപ്പോയെക്കും മാരന്
സ്നേഹം പൊങ്ങി വരുന്നത് കണ്ടില്ലേ.
അതേ മാര ഞങ്ങൾക്ക് കുറച്ചു പണിയുണ്ട് അത് നിങ്ങടെ പെണ്ണിനെ കൊണ്ട് എടുപ്പിക്കുന്നില്ല ഞാനും സബിയും കൂടി ചെയ്തോളാം..
മാരന്റെ പെണ്ണിനോട് ഒന്നവിടെ വരെ വന്നു അതൊന്നു പറഞ്ഞു തരാൻ പറയുമോ.
അത് കേട്ട് ഞാനും ഇത്തയും ചിരിച്ചോണ്ട്. ആയിക്കോട്ടെ ഞാനിതാ എന്റെ പെണ്ണിനെ നിങ്ങളുടെ കരങ്ങളിലേക്ക് തന്നിരിക്കുന്നു എന്ന് പറഞ്ഞോണ്ട് ഇത്തയെ അവളുടെ കൂടെ പറഞ്ഞയച്ചു.
ഇത്ത ചിരിച്ചോണ്ട് അവളുടെ കൂടെ പോയി. റൂമിലേക്ക് കയറാനായി തുടങ്ങിയതും ഇത്ത തിരിഞ്ഞോണ്ട് എന്നെ മാടി വിളിച്ചു.
അതുകണ്ടു ഞാൻ അങ്ങോട്ടേക്ക് കുതിച്ചു.
റൂമിലേക്ക് കയറി ഉമ്മയുള്ളതുകൊണ്ട് തന്നേ ഒന്നിനും പറ്റില്ല.
അവിടെ കിടന്നു തിരിഞ്ഞു കൊണ്ട് ഞാൻ ബെഞ്ചിലേക്ക് അമർന്നു.
അത് കണ്ടു ചിരിച്ചോണ്ട് ഇത്തയും ഷമിയും അവര് ചെയ്യാനായി വന്ന ജോലിയിലേക്ക് കടന്നു.. കൂടെ സബിയും.
മോൾ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് എന്റെ കവിളിൽ ഉമ്മ തന്നു.
അത് നോക്കി ചിരിച്ചു കൊണ്ട് ഉമ്മ എന്റെ അരികിൽ വന്നിരുന്നു..
സൈനു ഇവളെ നമുക്ക് നമ്മുടെ വീട്ടിൽ വളർത്താം അല്ലെടാ.
ഹ്മ്മ് എന്താ ഇപ്പോ അങ്ങിനെ തോന്നാൻ.
ഒന്നുമില്ല ഇവളുടെ ചിരിയും കളിയും കണ്ടു കൊണ്ടിരിക്കാല്ലോ.
അപ്പൊ അവിടെ ഉള്ള വീട്.
അമ്മായി സലീന ഇത്ത.
എടാ അമ്മായിക്ക് വയ്യാതായില്ലേ ഇനി അവിടെ പോയാൽ ഇതുപോലെ ഉണ്ടായാൽ ആരാ ഒന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ ഉള്ളത്. അതും അവിടെ അടുത്തൊന്നും ഹോസ്പിറ്റലുകളും ഇല്ല.
ഇവിടെ ആകുമ്പോ അതുണ്ടല്ലോ പിന്നെ നീയും.
ഹ്മ്മ്
നിന്റെ ഉപ്പ വിളിച്ചിരുന്നു ഇനി അമ്മായിയെ അങ്ങോട്ട് പറഞ്ഞു വിടേണ്ട എന്നാണ് പറയുന്നേ.
ആ അതും നല്ലതാ ഉമ്മ എനിക്ക് സന്തോഷമേ ഉള്ളു.
ഹ്മ്മ് അപ്പൊ അവിടുത്തെ വീടോ.
അത് നമുക്ക് വാടകക്ക് കൊടുക്കാം അതിന്റെ വാടക ഇവളുടെ പേരിൽ ബാങ്കിൽ കൊണ്ട് പോയി ഇടാം.
ഇവളെ കെട്ടിക്കുമ്പോ എടുക്കാല്ലോ.
ആ അതും നല്ല ഐഡിയ തന്നെയാ.
അതിന്നു ഇത്ത സമ്മതിക്കുമോ.
അതുകേട്ടു ഇത്ത.
എനിക്കെന്തു സമ്മത കുറവാ സൈനു.
എന്റെ മോളുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ അതിൽ ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടത്..
നിങ്ങളുടെ എല്ലാവരുടെയും ഈ നല്ല മനസ്സ് കാണുമ്പോ ഞാനെന്തിനാ വിഷമിക്കുന്നെ. എനിക്ക് സന്തോഷമേ ഉള്ളു.
പിന്നെ അവിടെ കുറെ സാധനങ്ങൾ ഇരിപ്പുണ്ട് അതൊക്കെ എന്താ ചെയ്യുക.
അതൊക്കെ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം മോളെ വേണ്ടാത്തത് ആർകെങ്കിലും കൊടുത്തു ബാക്കി വേണ്ടതെല്ലാം ഇങ്ങോട്ടേക്കു കൊണ്ട് വരാം. എന്തെ.
ആ അമ്മായി അങ്ങിനെ ചെയ്യാം.
ആ വീടും പറമ്പും എല്ലാം മനസ്സിൽ നിന്നും പോകുമല്ലോ.
അതും ശരിയാ മോളെ.
ഇടയിൽ ചാടിക്കയറി ഞാൻ.
അല്ല ഒരു കാര്യം ഉണ്ട്. മാസമാസം വാടകപിരിക്കാൻ ഞാൻ പോയിക്കൊണ്ട് കേട്ടോ.
അതെന്തിനാണാവോ ഇപ്പൊ അങ്ങിനെ ഒരു തോന്നൽ അല്ല പറഞ്ഞന്നേ ഉള്ളു. വേണ്ടെങ്കിൽ വേണ്ടേ.
അതുകേട്ടു ഷമിയും സബിയും ഇത്തയും ഉമ്മയും ചേർന്ന് ചിരിച്ചു.
ഇത്ത കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിച്ചോണ്ടിരുന്നു.
മോളെ കഴിഞ്ഞില്ലേ നിങ്ങടെത്.
നി മോളെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോ ഇനി അവര് ചെയ്തോളും ഇതെല്ലാം.
ഈ പൈതലിനെയും കൊണ്ട് ഹോസ്പിറ്റലിൽ ഇങ്ങിനെ നില്കുന്നത് നല്ലതല്ല.
ഇനി കുഞ്ഞിന് ഒന്നും വരുത്തി വെക്കേണ്ട എന്ന് പറഞ്ഞോണ്ട് ഉമ്മ എണീറ്റു.
ഇല്ല അമ്മായി ഇത് കഴിഞ്ഞു പോകാം എന്ന് പറഞ്ഞോണ്ട് ഇത്ത തുടർന്നു.
മോള് നി ഞാൻ പറയുന്നത് കേൾക് നി മോളെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോ.
ആ പിന്നെ രാത്രിയിലേക്കുള്ള ഫുഡ് ഇനി നിങ്ങൾ കൊണ്ട് വരാൻ നിൽക്കേണ്ട.ഈ കുഞ്ഞിനേയും വെച്ചു ഇനി നി അതിനൊന്നും നിൽക്കേണ്ട. സൈനു നിങ്ങൾ പോകുമ്പോ എന്തേലും വാങ്ങിച്ചോ. പിന്നെ കുട്ടിയുണ്ട് അവൾക്കും കൂടി കഴിക്കാനുള്ളത് എന്തെങ്കിലും വാങ്ങിച്ചോണ്ടിന് അല്ലാതെ നി കഴിക്കുന്നത് അവൾക്ക് പറ്റില്ല.
