ഇത്ത – 16അടിപൊളി 

അപ്പൊ അങ്ങിനെ തോന്നി

എന്റെ ആഗ്രഹം ഞാൻ പറഞ്ഞു അത്രയല്ലേ ഉള്ളു.

അത്രയേ ഉള്ളുവെന്നോ

നിന്നെ ഓർത്തു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടവരെ നിന്റെ ഉമ്മയും ഉപ്പയും.

നീ പെട്ടെന്നു ഇങ്ങിനെ ഒരാവശ്യവുമായി ചെല്ലുമ്പോൾ

ഏതൊരു രക്ഷിതാക്കളും ചെയ്യുന്നതല്ലേ അവരും ചെയ്ത്തൊള്ളൂ..

എന്നിട്ട് നീ അവരോടു ഈ ചെയ്യുന്നത് നന്ദി കേടല്ലേ.

ഇത്രയൊക്കെ ആയിട്ടും അവര് നിന്നെ കൈവിട്ടില്ലല്ലോ ദെ ഇപ്പൊ ഷമീയുടെ കാര്യം തന്നേ എടുത്തു നോക്ക്

ഹ്മ് അതൊക്കെ ശരിയാ അമീന എന്നാലും

ഒരേന്നാലും ഇല്ല

ഇതിപ്പോ എന്നെയാ അവരൊക്കെ നിന്റെ ബന്ധുക്കളൊക്കെ പഴി ചാരുന്നേ ഞാനാ നിന്നെ അങ്ങോട്ട്‌ വിടാതെ എന്ന്..

അതിൽ നിനക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ അമീന എന്നോട്.

ഏയ്‌ അവരെ എല്ലാം എനിക്കറിയാവുന്നതല്ലേ.

നിന്നോട് ആണെങ്കിൽ എനിക്ക് എത്ര ശ്രമിച്ചാലും ദേഷ്യം വരികയും ഇല്ല.

ഹ്മ് അതുമതി. നിന്റെ വായയിൽ നിന്നും അത് മാത്രം കേട്ടാൽ മതി എനിക്ക്.

 

ഹ്മ് എന്നാൽ പോകാം എനിക്ക് ഓഫീസിൽ എത്തേണ്ടത നിനക്ക് പിന്നെ റൂമിൽ ഇങ്ങിനെ കിടന്നാൽ മതിയല്ലോ ഉണ്ടായിരുന്ന നല്ല ഒരു ജോലിയും കളഞ്ഞു കുളിച്ചേച്

ഇല്ലെടിഎല്ലാം ശരിയാകും നോക്കിക്കോ

 

എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു.

ഹ്മ് എല്ലാം ശരിയായാൽ മതി

ഫ്ലാറ്റിലെത്തി അമീന മേലൊന്നു കഴുകട്ടെ സൈനു നീ ഇവിടെ ഇരി എന്നും പറഞ്ഞോണ്ട് അവൾ ബാത്‌റൂമിൽ കയറി.

കുറച്ചു നേരം ഞാൻ മൊബൈലിൽ നോക്കി യിരുന്നപ്പോയെക്കും അവൾ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ഇറങ്ങിവന്നു.

ഹാ സൈനു ഞാൻ പോകട്ടെ നീ ഇനി ഓരോന്ന് ചിന്തിക്കാൻ നിൽക്കേണ്ട

എല്ലാം ശരിയാകും എന്ന് പറഞ്ഞോണ്ട് അവൾ പോയി.

വാതിലടച്ചു ഞാനും പുറത്തേക്കിറങ്ങി.

.

ഓഫീസിൽ നിന്നും അവൾ തിരിച്ചു വരുന്നത് വരെ ഞാൻ പുറത്തെല്ലാം ഒന്ന് ചുറ്റികൊണ്ട് വീണ്ടും വന്നു കയറി.

നീ ഇന്നലെ ഉപ്പയെ കുറിച്ച് പറഞ്ഞതോർത്തപ്പോൾ എന്തോ എനിക്ക് നാട്ടിൽ പോയി വരണം എന്നുണ്ട്.

എങ്ങിനെ അവരുടെ മുഖത്തോട്ടു നോക്കും എന്ന് വിജാരിച്ച ഞാൻ.

ഹോ ഇനിയിപ്പോ അതൊക്കെ വിചാരിച്ചിട്ടെന്താ.

അല്ല അടുത്ത മാസം അല്ലെ ഷമിയുടെ കല്യാണം..

ഹ്മ് എന്നാ അതിനു ഒന്ന് പോയേച്ചും വാ.

അപ്പൊ എല്ലാം മാറിക്കോളും. ഞാൻ വരണോടാ പിന്നെ ഇല്ലാണ്ട് നീ ഇല്ലാണ്ട് ഞാനങ്ങോട്ടു ചെന്നാൽ നിന്റെ ഉമ്മയുടെ വായിൽ നിന്നും ഞാൻ കേൾക്കേണ്ടി വരില്ലേ..

 

ഹ്മ് എന്നാലേ ഞാൻ ലീവിന് അപ്ലൈ ചെയ്തു നോക്കട്ടെ കിട്ടിയാൽ ഞാനും വരാം അല്ലേൽ നീ ഒറ്റയ്ക്ക് തന്നേ പോയി വരേണ്ടി വരും..

 

എങ്ങിനെ ആയാലും നിനക്ക് ലീവ് എടുക്കേണ്ടി വരുമല്ലോ അത് കുറച്ചു നേരത്തെ ആക്കാം.

ഹ്മ് അതും ശരിയാ..

രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി ആറുമാസത്തെ എസ്‌പീരിയൻസ് എല്ലാം ലഭിച്ച തിന്നു ശേഷം നേരെ ദുബായ് എന്ന എല്ലാവരുടെയും സ്വപ്ന നഗരിയിലേക്ക് വന്നിട്ട്

ഒരു വർഷതിലധികമായി…

 

നാളെ ഞാനും അമീനയും നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാ.അതിനുള്ള എല്ലാ തയ്യാറെടുപ്പും കുറച്ചു ദിവസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു…

ഷമിയുടെ കല്യാണത്തിൽ പങ്കെടുക്കണം എന്ന ഒരു ആഗ്രഹം കൊണ്ടും പിന്നെ അമീന പറഞ്ഞപോലെ ഉപ്പയും ഉമ്മയും വിഷമിക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടുംകൂടിയ ഒന്ന് പോയേക്കാം എന്ന് വിചാരിച്ചത്.

 

ഫ്‌ളൈറ്റിൽ കയറിയപ്പോഴും ഇത്തയുടെ ഓർമ്മകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു..

 

പതിനേഴു മാസത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ എന്റെ സ്വന്തം നാട്ടിലേക്കെത്തി..

ഷമിയുടെ കല്യാണത്തിന് വേണ്ടി ഉപ്പ നേരത്തെ വന്നത് കൊണ്ട് എയർപോർട്ടിൽ ഉപ്പ എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു.

ഞാൻ ഉപ്പയെ കണ്ട ഉടനെ ഉപ്പയുടെ അടുത്തേക്ക് പോയി കൊണ്ട് ഉപ്പയെ കെട്ടിപിടിച്ചു നിന്നു.

ഉപ്പ എന്റെ തോളിൽ തട്ടി കൊണ്ട്. എന്തിനാ നീ എന്ന് പറഞ്ഞോണ്ട് ബാക്കി പറയാൻ കഴിയാതെ നിന്നു

അല്ല അമീന മോൾ എവിടെ എന്ന് ചോദിച്ചോണ്ട് ഉപ്പ നാല് ഭാഗത്തേക്കും കണ്ണോടിച്ചു കൊണ്ടിരുന്നു..

കുറച്ചു കഴിഞ്ഞതും ഉപ്പയുടെ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നതഗ് കണ്ടു.

ആ മോളെ എങ്ങിനെ ഉണ്ടായിരുന്നു യാത്രയൊക്കെ സുഖമായിരുന്നോ.

അതേ ഉപ്പ ഇവനെ ഇങ്ങോട്ട് കൊണ്ട് വരാൻ ഞാൻ പെട്ട പാട്..

ഹ്മ് അറിയാം മോളെ നിന്റെ നല്ല മനസ്സിന്നു നന്ദിയുണ്ട്.

ഏയ്‌ എന്തിനാ ഉപ്പ വല്യ കാര്യങ്ങളൊക്കെ പറയുന്നേ അതെന്റെ കടമയല്ലേ അല്ലേൽ ഇത്രയും കാലം ഞങ്ങൾ ഒരുമിച്ചു പഠിച്ചു നല്ല സുഹൃത്തുക്കളും ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടാകുമോ.

സൈനു എന്റെ ഒരുനല്ല സുഹൃത്തും സഹോദരനുമല്ലേ ഉപ്പ.

നിന്നെപ്പോലെ ഒരു നല്ല സുഹൃത്തിനെ കിട്ടിയതാ ഇവന്റെ വിജയം

 

ആ റംഷി എവിടെ മോളെ അടുത്ത ആഴ്ചയെ ലീവ് റെഡിയാകു. അതും ചിലപ്പോയെ കിട്ടുകയുള്ളു എന്നാ പറഞ്ഞെ എനിക്ക് പെട്ടെന്ന് ശരിയായത് കൊണ്ട ഞാനിവനെയും കൂട്ടി പോന്നത്..

ഇക്കാക്ക് ലീവ് കിട്ടിയില്ലേൽ പിന്നെ ഒറ്റയ്ക്ക് പോരേണ്ടി വരും ഇതിപ്പോ ഇവനെതായാലും പോകണം എന്ന് പറഞ്ഞപ്പോ..

ഹ്മ് അതേതായാലും നന്നായി.

അല്ല മോളെ ഉമ്മ വന്നില്ലേ

ഞാൻ വരേണ്ട എന്ന് പറഞ്ഞിരുന്നു.

നിങ്ങടെ കൂടെ എന്നെയും കൊണ്ടുപോകാല്ലോ അല്ലെ ഉപ്പ എന്ന് പറഞ്ഞോണ്ട് അമീന ചിരിച്ചു.

അതെന്താ മോളെ അങ്ങിനെ ഒരു ചോദ്യം. നീയും ഇവനും എനിക്കൊരുപോലെ അല്ലെ.

ഹ്മ്

എന്നാലിനി സംസാരം ഒക്കെ വണ്ടിയിൽ ചെന്നിട്ടാവാം.

 

ഇവനെയും കാത്ത് ഇവന്റെ ഉമ്മ രോഡിലേക്ക് നോക്കിയിരിക്കുന്നുണ്ടാകും.

 

അവരാരും വന്നില്ലേ ഉപ്പ.

ഞാനാ വരേണ്ട നീ ഇങ്ങോട്ട് തന്നേ അല്ലെ വരുന്നേ എന്ന് പറഞ്ഞു. കൊണ്ട് വരാതിരുന്നത് ആണ്.

ഹ്മ് എന്നാൽ പോകാം എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയിലേക്ക് കയറി ഇരുന്നു കൂടെ ഉപ്പയും അമീനയും..

 

വീട്ടിലെത്തിയതും ഞാൻ ആദ്യം തിരഞ്ഞത് മോളെ ആയിരുന്നു.

എങ്ങും കാണാതെ ആയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.

 

അപ്പോയെക്കും ഉമ്മ വന്നു എന്നെ കെട്ടിപിടിച്ചോണ്ട് നീ എന്തിനാഞങ്ങളെ എല്ലാം വിട്ടു അവിടെ പോയി നിൽക്കുന്നെ ഇനി എങ്ങോട്ടും പോകേണ്ട എന്ന് പറഞ്ഞോണ്ട് ഉമ്മ കരയാൻ തുടങ്ങി.

അത് കണ്ടു ഉപ്പ അവനിനി ഇവിടെ ഇല്ലേ അതെല്ലാം നമുക്ക് ശരിയാക്കാം നീ അവന് കുറച്ചു സ്വസ്ഥത കിട്ടിക്കോട്ടേ എന്നിട്ട് എല്ലാം പറയാം.

നീ അകത്തോട്ടു പോയി വാ മോനെ

അപ്പോയെക്കും ഷമി അങ്ങോട്ടേക്ക് വന്നു കൊണ്ട്.

ആ സൈനു നീ വന്നോ ഞാൻ വിചാരിച്ചു നീ എന്റെ കല്യാണത്തിനും വരില്ലേ എന്ന്.

അതിനു ഞാൻ ചിരിച്ചോണ്ട് ആ വന്നില്ലേ ഷമി.ഇനി ഞാൻ വരാതിരുന്നിട്ടു നിന്റെ കല്യാണം നടക്കാതിരിക്കേണ്ട..

മോളെ നീ വല്ലതും കുടിക്കാണെടുത്തെ എന്ന് പറഞ്ഞോണ്ട് ഉപ്പ ഷമിയെ പറഞ്ഞു വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *