അപ്പൊ അങ്ങിനെ തോന്നി
എന്റെ ആഗ്രഹം ഞാൻ പറഞ്ഞു അത്രയല്ലേ ഉള്ളു.
അത്രയേ ഉള്ളുവെന്നോ
നിന്നെ ഓർത്തു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടവരെ നിന്റെ ഉമ്മയും ഉപ്പയും.
നീ പെട്ടെന്നു ഇങ്ങിനെ ഒരാവശ്യവുമായി ചെല്ലുമ്പോൾ
ഏതൊരു രക്ഷിതാക്കളും ചെയ്യുന്നതല്ലേ അവരും ചെയ്ത്തൊള്ളൂ..
എന്നിട്ട് നീ അവരോടു ഈ ചെയ്യുന്നത് നന്ദി കേടല്ലേ.
ഇത്രയൊക്കെ ആയിട്ടും അവര് നിന്നെ കൈവിട്ടില്ലല്ലോ ദെ ഇപ്പൊ ഷമീയുടെ കാര്യം തന്നേ എടുത്തു നോക്ക്
ഹ്മ് അതൊക്കെ ശരിയാ അമീന എന്നാലും
ഒരേന്നാലും ഇല്ല
ഇതിപ്പോ എന്നെയാ അവരൊക്കെ നിന്റെ ബന്ധുക്കളൊക്കെ പഴി ചാരുന്നേ ഞാനാ നിന്നെ അങ്ങോട്ട് വിടാതെ എന്ന്..
അതിൽ നിനക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ അമീന എന്നോട്.
ഏയ് അവരെ എല്ലാം എനിക്കറിയാവുന്നതല്ലേ.
നിന്നോട് ആണെങ്കിൽ എനിക്ക് എത്ര ശ്രമിച്ചാലും ദേഷ്യം വരികയും ഇല്ല.
ഹ്മ് അതുമതി. നിന്റെ വായയിൽ നിന്നും അത് മാത്രം കേട്ടാൽ മതി എനിക്ക്.
ഹ്മ് എന്നാൽ പോകാം എനിക്ക് ഓഫീസിൽ എത്തേണ്ടത നിനക്ക് പിന്നെ റൂമിൽ ഇങ്ങിനെ കിടന്നാൽ മതിയല്ലോ ഉണ്ടായിരുന്ന നല്ല ഒരു ജോലിയും കളഞ്ഞു കുളിച്ചേച്
ഇല്ലെടിഎല്ലാം ശരിയാകും നോക്കിക്കോ
എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു.
ഹ്മ് എല്ലാം ശരിയായാൽ മതി
ഫ്ലാറ്റിലെത്തി അമീന മേലൊന്നു കഴുകട്ടെ സൈനു നീ ഇവിടെ ഇരി എന്നും പറഞ്ഞോണ്ട് അവൾ ബാത്‌റൂമിൽ കയറി.
കുറച്ചു നേരം ഞാൻ മൊബൈലിൽ നോക്കി യിരുന്നപ്പോയെക്കും അവൾ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ഇറങ്ങിവന്നു.
ഹാ സൈനു ഞാൻ പോകട്ടെ നീ ഇനി ഓരോന്ന് ചിന്തിക്കാൻ നിൽക്കേണ്ട
എല്ലാം ശരിയാകും എന്ന് പറഞ്ഞോണ്ട് അവൾ പോയി.
വാതിലടച്ചു ഞാനും പുറത്തേക്കിറങ്ങി.
.
ഓഫീസിൽ നിന്നും അവൾ തിരിച്ചു വരുന്നത് വരെ ഞാൻ പുറത്തെല്ലാം ഒന്ന് ചുറ്റികൊണ്ട് വീണ്ടും വന്നു കയറി.
നീ ഇന്നലെ ഉപ്പയെ കുറിച്ച് പറഞ്ഞതോർത്തപ്പോൾ എന്തോ എനിക്ക് നാട്ടിൽ പോയി വരണം എന്നുണ്ട്.
എങ്ങിനെ അവരുടെ മുഖത്തോട്ടു നോക്കും എന്ന് വിജാരിച്ച ഞാൻ.
ഹോ ഇനിയിപ്പോ അതൊക്കെ വിചാരിച്ചിട്ടെന്താ.
അല്ല അടുത്ത മാസം അല്ലെ ഷമിയുടെ കല്യാണം..
ഹ്മ് എന്നാ അതിനു ഒന്ന് പോയേച്ചും വാ.
അപ്പൊ എല്ലാം മാറിക്കോളും. ഞാൻ വരണോടാ പിന്നെ ഇല്ലാണ്ട് നീ ഇല്ലാണ്ട് ഞാനങ്ങോട്ടു ചെന്നാൽ നിന്റെ ഉമ്മയുടെ വായിൽ നിന്നും ഞാൻ കേൾക്കേണ്ടി വരില്ലേ..
ഹ്മ് എന്നാലേ ഞാൻ ലീവിന് അപ്ലൈ ചെയ്തു നോക്കട്ടെ കിട്ടിയാൽ ഞാനും വരാം അല്ലേൽ നീ ഒറ്റയ്ക്ക് തന്നേ പോയി വരേണ്ടി വരും..
എങ്ങിനെ ആയാലും നിനക്ക് ലീവ് എടുക്കേണ്ടി വരുമല്ലോ അത് കുറച്ചു നേരത്തെ ആക്കാം.
ഹ്മ് അതും ശരിയാ..
രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി ആറുമാസത്തെ എസ്‌പീരിയൻസ് എല്ലാം ലഭിച്ച തിന്നു ശേഷം നേരെ ദുബായ് എന്ന എല്ലാവരുടെയും സ്വപ്ന നഗരിയിലേക്ക് വന്നിട്ട്
ഒരു വർഷതിലധികമായി…
നാളെ ഞാനും അമീനയും നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാ.അതിനുള്ള എല്ലാ തയ്യാറെടുപ്പും കുറച്ചു ദിവസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു…
ഷമിയുടെ കല്യാണത്തിൽ പങ്കെടുക്കണം എന്ന ഒരു ആഗ്രഹം കൊണ്ടും പിന്നെ അമീന പറഞ്ഞപോലെ ഉപ്പയും ഉമ്മയും വിഷമിക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടുംകൂടിയ ഒന്ന് പോയേക്കാം എന്ന് വിചാരിച്ചത്.
ഫ്‌ളൈറ്റിൽ കയറിയപ്പോഴും ഇത്തയുടെ ഓർമ്മകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു..
പതിനേഴു മാസത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ എന്റെ സ്വന്തം നാട്ടിലേക്കെത്തി..
ഷമിയുടെ കല്യാണത്തിന് വേണ്ടി ഉപ്പ നേരത്തെ വന്നത് കൊണ്ട് എയർപോർട്ടിൽ ഉപ്പ എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു.
ഞാൻ ഉപ്പയെ കണ്ട ഉടനെ ഉപ്പയുടെ അടുത്തേക്ക് പോയി കൊണ്ട് ഉപ്പയെ കെട്ടിപിടിച്ചു നിന്നു.
ഉപ്പ എന്റെ തോളിൽ തട്ടി കൊണ്ട്. എന്തിനാ നീ എന്ന് പറഞ്ഞോണ്ട് ബാക്കി പറയാൻ കഴിയാതെ നിന്നു
അല്ല അമീന മോൾ എവിടെ എന്ന് ചോദിച്ചോണ്ട് ഉപ്പ നാല് ഭാഗത്തേക്കും കണ്ണോടിച്ചു കൊണ്ടിരുന്നു..
