ഇരുട്ടിന്റെ സന്തതികൾ 4

ഇങ്ങോട്ട് ആരും വന്നില്ല മെമ്പറെ.

ഈ സമയത്ത് ഇങ്ങോട്ട് ആരാ വരുന്നതെന്ന് നല്ല തിട്ടമുണ്ടാവുമല്ലോ.

കേറി നോക്കിക്കോ.

എടൊ വാ പോകാം…….ഇങ്ങോട്ട് ആരിക്കില്ല.ഇനിയും നിന്നാൽ….അത് വേണ്ട.

അവർ ഇറങ്ങി നടന്നു.”അങ്ങനെ പോയാലോ മെമ്പറെ ഒന്ന് കേറിയിട്ട് പോ”അവൾ പുറകിൽ നിന്ന് വിളിച്ചു.

എന്നാല് അത് ശ്രദ്ധിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.”ഇതിപ്പൊ ഇത് കുറച്ച് ആയി ഈ കള്ളന്റെ ശല്യം. എത്രാമത്തെ തവണയാ.രാത്രിയിൽ മനസമാധാനമായി ഒന്നുറങ്ങാൻ പറ്റുന്നില്ല എന്ന സ്ഥിതി ആയി”അവർ പോകുന്ന പോക്കിൽ പറയുന്നതും കേട്ട് അവൾ തന്റെ വാതിലിന് കൊളുത്തിട്ടു.

അകത്തു നോക്കുമ്പോൾ മൂന്നു വയസ്സുള്ള തന്റെ കുഞ്ഞ് ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു.

അയാള് പോയോ എന്തോ…അവൾ മനസ്സിൽ പറഞ്ഞു.

വിറകുപുരയ്ക്കകത്ത് വാതിലിൽ ചാരി ഒരു പുക എടുക്കുകയാണ് അയാൾ.അവളെ കണ്ടതും ബീഡി താഴെയിട്ടു കാലുകൊണ്ട് കെടുത്തി.

“ഇയാൾക്ക് പോകാൻ ആയില്ലേ?”

അല്പം ഈർഷ്യയോടെയുള്ള ചോദ്യം കേട്ട് അയാൾ തല ചൊറിഞ്ഞു.

അല്ലേ,ഇത് നല്ല കൂത്ത്.താനിത് എന്ത് ഭാവിച്ചാ?

അത് പിന്നെ…..ഞാൻ കുറച്ചുനേരം ഇവിടെ ഇരുന്നിട്ട് പൊക്കോളാം.വെട്ടം വീഴുന്ന നേരം ഉണ്ടാവില്ല.

ഓഹ് തോന്നി.ഈ നാട്ടുകാര് തന്നെ തിരഞ്ഞു നടക്കുവാ അല്ലെ.

അത് പിന്നെ….. അയാൾ എന്തോ പറയാൻ തുടങ്ങിയതും ഒരാൾക്കൂട്ടം ആ വീടിന്റെ പരിസരത്തെത്തി.രക്ഷ പെടാൻ ഒരു വഴി തേടിയ അയാൾ വേഗം തന്നെ ആ വീട്ടിനുള്ളിൽ കയറി

അവളുടെ എതിർപ്പിനെ അവഗണിച്ച അയാൾ അവിടെ കണ്ട മച്ചിനുള്ളിൽ കയറിയൊളിച്ചു.പുറത്തെ ബഹളം സഹിക്ക വയ്യാതെ വസ്ത്രം അല്പം അലങ്കോലപ്പെടുത്തി അവൾ വീണ്ടും മുറ്റത്തേക്കിറങ്ങി.ഒരാൾക്കൂട്ടം തന്നെ അവൾക്ക് മുന്നിലുണ്ട്.

എടി ഇങ്ങോട്ട് ഒരാൾ ഓടിക്കയറി,

അത് ഞങ്ങൾക്കുറപ്പാ.ഞങ്ങൾക്ക് ഇവിടെ ഒന്ന് നോക്കണം.

നിർത്തഡോ,മുന്നേ മെമ്പറുടെ വക ഒരു നോട്ടം കഴിഞ്ഞേയുള്ളൂ.ഇനി നിനക്കും കേറി നോക്കണോ.

എടി ഒരുമ്പെട്ടോളെ നീ എന്ത് കണ്ടാ തിളക്കുന്നെ.കുറെ ആയി അവൻ ഇന്നാട്ടിൽ കട്ട് മുടിക്കുന്നു.ഇന്നവന് കേറാൻ വേറെങ്ങും കണ്ടില്ല,എന്റെ കട തന്നെ വേണം.

ഓഹ് അപ്പൊ അതാണ് കാര്യം.എന്റെ പൊന്ന് ചേട്ടാ ഇവിടെയെങ്ങും ആരും ആരെയും ഒളിപ്പിച്ചിട്ടില്ല.വേണേൽ കേറി നോക്കിക്കോ.പക്ഷെ അകത്ത്

ആളുണ്ട്.എന്റെ വയറ്റിൽ പിഴപ്പാണ്, അത് മുട്ടിയാൽ തന്റെ കാര്യം ഞാൻ തീരുമാനം ആക്കും.

എന്താടി,തേവിടിച്ചിക്കും നാവിന്റെ നീട്ടം കൂടിയോ.

പൊന്ന് മോനെ,കള്ളതൂക്കം തൂക്കി ഉണ്ടാക്കിയ കാശല്ലേ.പൊക്കോട്ടെ. എന്നുവച്ച് എന്റെ മെക്കിട്ട് കേറല്ലേ.

രാത്രി ഒളിസേവക്ക് വരുമ്പൊ ഇതല്ല വായിൽ വരുന്നതെന്നും ഓർമ്മവക്ക്.

വന്നവന്റെ പത്തി അല്പം താണു.ഒരു കൂട്ടം ആൾക്കാരുടെ മുന്നിൽ അയാളുടെ തല കുനിഞ്ഞു.പുറകിൽ നിന്നും ചിലർ തമാശരൂപേണ ചിരിച്ചു.

അപ്പോഴേക്കും മെമ്പർ തുടർന്നു……..

അതെ ജാനകി നിന്റെ തൊഴിൽ എന്ത് എന്നും എങ്ങനെയെന്നും ഈ നാട്ടുകാർക്ക് അറിയാം.കാര്യം ശരി തന്നെ,ഇതിൽ പലരും രഹസ്യം കൂടാൻ നിന്റെ ചൂര് തേടി വന്നും കാണും.പക്ഷെ കാര്യം ഇപ്പോൾ കുറച്ച് കടന്നുപോയി.ഈ നാട്ടിൽ ഒരു കള്ളൻ,അവൻ കാരണം പലർക്കും ഉറക്കം ഇല്ലാതായി.അവനെ ഞങ്ങക്ക് പൂട്ടണം.ഇപ്പൊ ഇവിടെ ഒളിച്ചോന്നാ നാട്ടുകാർക്ക്.

എന്റെ മെമ്പറെ ഇങ്ങോട്ട് ആരും വന്നില്ല.പക്ഷെ അകത്തൊരാൾ ഉണ്ട്.

അത് പറഞ്ഞാൽ ചിലപ്പൊ മെമ്പർ നാണം കെടും.എന്താ പറയണോ,

അല്ലേൽ വേണ്ട കേറി നോക്കിക്കോ.

അവൾ പതിയെ അയാളുടെ ചെവി തിന്നു,”അമ്മായിയച്ചൻ നേരെ ഇങ്ങ് വന്നു.നാട്ടാരെ അറിയിക്കണോ.

അല്ലെ വിളിച്ചോണ്ട് പോ”

തന്റെ അമ്മയി അപ്പന്റെ കൊണം നല്ല രീതിയിൽ അറിയുന്നതിനാലും അങ്ങേരുടെ സ്വത്തിൽ കണ്ണ് വച്ചതിനാലും മെമ്പർ നാട്ടുകാരെ ഒരുവിധം പിരിച്ചുവിട്ടു.നിന്നെ പിന്നെ എടുത്തുകൊള്ളാം എന്ന മട്ടിൽ ഒരു നോട്ടം നോക്കി ആയാളും നടന്നകന്നു.

Leave a Reply

Your email address will not be published. Required fields are marked *