ആ തുക അവന്മാർ വീതിച്ചെടുക്കും
എനിക്ക് വ്യഭിചാരത്തിനും തന്നെ ഒളിപ്പിച്ചതിനും ആറു മാസം.എന്തിനാ വെറുതെ…..
താൻ ചോദിച്ചില്ലേ…..ഈ ഏമാൻമാര് നാറികൾ കാട്ടുന്നത് ഈ കള്ളനും കണ്ടിട്ടുണ്ട്.ഞാൻ കട്ടതിന്റെ പങ്ക് കണക്ക് പറഞ്ഞു പോക്കറ്റിൽ ആക്കിയിട്ടും ഉണ്ട്.തന്റെ അവസ്ഥ കണ്ടു പറഞ്ഞു എന്നെയുള്ളൂ.
അവസ്ഥ,ഒരു വിധത്തിൽ നമ്മൾ രണ്ടും ചെളിക്കുണ്ടിൽ അല്ലെടൊ.
തനിക്കും അറിയാല്ലോ ഇവരുടെ ഒരു പൊതു സ്വഭാവം.
താൻ പറഞ്ഞതും നേരാ.വല്യ ഏമാൻ മാരിൽ അധികവും കള്ളക്കൂട്ടവാ.ഈ പോയ സാറിനെപ്പൊലെ.കൈക്കുലി എങ്ങനെ വാങ്ങാം എന്ന് ചിന്തിക്കുന്ന
കള്ളക്കൂട്ടങ്ങൾ.റോഡിലൂടെ ചുമ്മാ സൈക്കിൾ ഓടിച്ചു പോയാലും പോക്കറ്റ് നിറക്കാൻ ഒരു കാരണം കണ്ടെത്തും ഇവറ്റകൾ.സത്യത്തിൽ കള്ളൻ എന്ന പേര് ഇല്ലെന്ന് മാത്രം.
എന്നെപ്പോലുള്ളവരുടെ അവസ്ഥയും മറിച്ചല്ലടൊ,ഇപ്പൊ കണ്ടില്ലേ.
ഇതൊക്കെയാ അവസ്ഥ.
കലിപ്പ് ആണല്ലോടൊ താൻ.
പിന്നെ ദേഷ്യം വരാതിരിക്കുമോ.ഇന്ന് ഏറ്റവും കൂടുതൽ കൂട്ടിക്കൊടുക്കുന്നത് ഈ നാറികളാ.
ഇപ്പൊ ഈ പോയില്ലേ ഒരു നാറി…. അവന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു കിട്ടിയതാ തോളത്തെ നക്ഷത്രങ്ങൾ.
വലിയവൻമാരുടെ അന്തപ്പുരങ്ങളിൽ ഇതല്ല ഇതിലപ്പുറവും നടക്കും.
എന്നിട്ടതിന്റെ ചൊരുക്ക് തീർക്കാൻ ജീവിക്കാൻ മടിക്കുത്തഴിക്കുന്ന എന്നെപ്പോലെ ആരുടെയെങ്കിലും മെപ്പോട്ട് കേറും.ചില ഏമാൻമാരുണ്ട് ചൂടുപറ്റാൻ വരും,മേലനങ്ങിയതിന്റെ കൂലി ചോദിച്ചാലോ പിന്നെയാവട്ടെ എന്ന പറച്ചിലും.വേശ്യയുടെയടുത്ത് പോലും പറ്റുപറയുന്ന എരപ്പാളികൾ.
എന്നാ വേണ്ടാന്ന് വച്ചൂടെ?
അത് തനിക്കും ആകാല്ലോ?പറച്ചിൽ എളുപ്പമാണ്,ഒരിക്കൽ ഇതുപോലെ കുഴിയിൽ വീണാൽ തിരിച്ചു കേറാൻ വല്യ പാടാ…
ഞാനും ചിന്തിക്കായ്കയില്ല.നന്നായി ജീവിക്കാൻ ഒരു മനസും ഉണ്ട്.പക്ഷെ
സാഹചര്യം അങ്ങനെയാടൊ.
അതെ സാഹചര്യം അങ്ങനെ ആണ്.
ഇപ്പൊ താൻ കണ്ടതല്ലെ.തിരിച്ചു പോയപ്പഴുള്ള അയാളുടെ ഭാവം.
എങ്കിൽ പിന്നെ എന്തിനാ അയാളെ?
എന്തു ചെയ്യാനാടൊ കള്ളാ,അവരെ പിണക്കിയാ ഉള്ള കഞ്ഞിയിൽ മണ്ണ് വീഴും.ഉടക്കാൻ നിന്നതാ ഒരിക്കൽ,
പിടിച്ചകത്തിട്ടു.മൂന്ന് നേരം കഴിക്കാൻ കിട്ടും.അവിടെയുള്ള ഏമാന്മാരുടെ കാര്യം വേറെ,ഒത്താശ ചെയ്യാൻ സർക്കാര് ശമ്പളം വാങ്ങുന്ന കാക്കി വേഷം ധരിച്ച മഹിളകളും.തോന്നും
പോലെ കേറിയിറങ്ങി ആ നാറികൾ. പുറത്ത് വന്നപ്പോഴേക്കും വെറും ചണ്ടിപ്പരുവം.ചുരുക്കിപ്പറഞ്ഞാൽ
പൊട്ടക്കിണറിൽ വീണുപോയ സ്ഥിതി
ഒരു വേശ്യയുടെ സ്ഥിതി ഇതാണെങ്കി
പെട്ടുപോകുന്ന ബാക്കി പെണ്ണുങ്ങൾ,
അവരുടെ അവസ്ഥ.ചോരയും നീരും ഉള്ള ഒന്നിനെ കണ്ടാൽ ചില നാറിയ ഏമാൻമാർക്ക് തുടങ്ങും എല്ലില്ലാത്ത മാംസത്തിലേക്ക് രക്തയോട്ടം.കൺ മുന്നിൽ കണ്ടതാ ഇതൊക്കെ,കൂട്ട് നിൽക്കാനും കൂട്ടിക്കൊടുക്കാനും
ചില….. ഉലക്ക കേറിയാലും താഴെ കടി മാറാത്ത അവളുമാർ വേറെയും.
ഇപ്പൊ ഇങ്ങനെയെങ്കിലും പറ്റുന്നു.
പൊന്നിടത്തോളം പോട്ടെ.
ഒത്തിരി അനുഭവം ഉണ്ടല്ലോടൊ???
അനുഭവങ്ങൾ പറയാനാണേൽ ഇന്ന് ഈ രാത്രി പോരെടാ കള്ളാ.വല്യ സ്ഥാനത്തുള്ളവനൊക്കെ കൂട്ടിക്കൊടുത്തും കൂടെക്കിടന്നും ഉണ്ടാക്കിക്കൂട്ടുന്നു.ചില അവളുമാർ കഴപ്പ് തീർക്കാൻ തുനിഞ്ഞിറങ്ങും.
എല്ലാർക്കും എല്ലാം അറിയാം,പക്ഷെ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി
അണിഞ്ഞു നടക്കുന്നു,അല്ലെങ്കിൽ ചാർത്തിക്കൊടുക്കുന്നു.
പുലർച്ചെ കോഴി കൂവി,വെളിച്ചം വീഴാൻ അധികമില്ല.തനിക്കിവിടുന്ന്
പോവാൻ സമയമെത്തിയിരിക്കുന്നു,
കള്ളൻ പതിയെ പുറത്തേക്കിറങ്ങി.
ഒട്ടും പ്രതീക്ഷയില്ലെങ്കിലും അയാൾ തിരിഞ്ഞുനിന്ന് അവളോട് എന്തോ ചോദിക്കാൻ തുനിഞ്ഞു.
എന്താടോ പകുതിക്ക് നിർത്തിയെ ചുമ്മാ ചോദിക്ക്.ഒന്നുല്ലേലും ഒരു രാത്രി എനിക്ക് കൂട്ടിരുന്നതല്ലേ.
ഞാൻ വരട്ടെ അടുത്ത അമാവാസി നാളിൽ നിന്റെ കരം പിടിക്കാൻ.കൂടെ പോരുമോ താൻ?പറഞ്ഞത് പോലെ നമ്മുടെ സാഹചര്യം ഒന്ന് മാറ്റി നോക്കിയാലോ?
എന്തിനാടൊ കള്ളാ,വല്ല കാര്യവും ഉണ്ടോ തനിക്ക്.ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.
