*****
താൻ ആള് കൊള്ളാല്ലോടൊ.
എന്നിട്ടാണോ എന്റെ മെക്കിട്ട് കേറിയെ.
മച്ചിന്റെ മോളിൽ ഇരുന്ന താനിത് എങ്ങനെ????
ഒരു കള്ളൻ അല്ലെടോ,ആരേലും കേറി വരുവോ എന്നൊരു പേടി.ഓട് ഇളക്കി പുരപ്പുറത്തു കയറി.അപ്പഴാ തന്നെ ശരിക്കും അറിഞ്ഞെ. അയാൾ എങ്ങാനും കേറി നോക്കിയിരുന്നെലൊ?
അതുണ്ടാവില്ല,ഞാൻ പറഞ്ഞ കക്ഷി പതിവുകാരനാ.അതയാൾക്കും അറിയാം.ഒന്ന് വിരട്ടി നോക്കിയതാ. കൊണ്ടു.
തന്നെ സമ്മതിച്ചു കേട്ടൊ….
ഓഹ്,വരവ് വച്ചു.അല്ല തനിക്ക് കട്ട് തിന്നാലെ ദഹിക്കുവൊള്ളോ
ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലൊ.
താൻ ആള് മോശം അല്ലല്ലോ…ഞാൻ ആ ഒരിതില് ചോദിച്ചു എന്നെയുള്ളൂ.
അല്ല,ഇന്നാ പലചരക്ക് കടേല് കേറി അല്ലെ.വല്ലോം തടഞ്ഞോ.
എന്ത് തടയാൻ,കേറിയത് മിച്ചം.ഒന്നും ഉണ്ടാരുന്നില്ല,കുറച്ച് ചില്ലറ മാത്രം.
ഓഹ്,അതിന്റെ പേരില് ഇവിടന്ന് ഒന്നും കരുതണ്ട.അതിനുള്ളത് ഇവിടെയില്ല.
അല്ലേലും ഇവിടുന്ന് വേണ്ട.കള്ളനാ പക്ഷെ മനസാക്ഷി വിട്ട് ഒന്നും വേണ്ട.
ഇയാൾ ആരാ കൊച്ചുണ്ണിയൊ.കട്ട് പാവങ്ങളെ സഹായിക്കാൻ.
ഞാൻ അത്ര പുള്ളിയൊന്നും അല്ല,
പക്ഷെ സാധാരണക്കാരന്റെ വീട്…. അത് ചെയ്യില്ല.
അതൊക്കെ ശരി,ഇന്നെന്റെ കച്ചോടം കണക്കാ.തന്റെ പരിപാടി എന്താ… പോണില്ലേ.
ഇപ്പൊ പോയാൽ ശരിയാവില്ല.
നാട്ടുകാർ ഇളകിയതല്ലെ.വെളുക്കും മുന്നേ പൊക്കോളാം.
ശരി…എന്ന ആ മൂലക്ക് വല്ലോം ചാഞ്ഞോ.വെട്ടം വീഴുന്ന മുന്നേ പൊയ്ക്കോണം.
അല്പം വെള്ളം തരുവോ,വല്ലാത്ത ദാഹം.നേരം ഇത്രയും ആയിട്ട് ഒരു തുള്ളി കുടിച്ചിട്ടില്ല.
ജാനകി അടുക്കളയിലേക്ക് കയറി.
അവൾ കൊടുത്ത വെള്ളവും കുടിച്ച് ഒന്ന് തല ചായ്ക്കാൻ തുടങ്ങിയ നേരം വാതിലിൽ ഒരു തട്ട് കേട്ടു.
എടൊ ആരോ വന്നല്ലോ….. പ്രശ്നം ആകുവോ.
താൻ അതും കൊണ്ട് മച്ചിലേക്ക് കയറു.ബാക്കി ഞാൻ നോക്കിക്കോളാം.
കള്ളൻ മച്ചിൽ ഒലിച്ചതും അവൾ വാതിൽ തുറന്നു.അവൾക്കു മുന്നിൽ സ്ഥലം എസ് ഐ നിൽക്കുന്നു.ഷർട്ട് തുറന്നിട്ട് ഒരു സിഗരറ്റും കത്തിച്ചു അവൾ തുറക്കുന്നതും നോക്കി അയാൾ നിൽക്കുന്നു…..
സർ എന്താ ഇതുവഴി…..
മൈക്ക് കെട്ടി കൊട്ടിഘോഷിച്ചു വരാം.അങ്ങ് മാറി നിക്കടി……
സാധാരണ വരുന്ന ദിവസം അല്ല.
പതിവില്ലാതെ ഒരു വരവ് അതാണ്…
ആ വരേണ്ടി വന്നു.ഒരു കള്ളനെ തപ്പി ഇറങ്ങിയതാ,പക്ഷെ കിട്ടിയില്ല.കിട്ടും എന്റെ കൈക്ക് തന്നെ വന്നു വീഴും.
അത് പോട്ടെ,ഉറക്കം ഉളച്ചിറങ്ങിയ കാര്യം നടന്നില്ല,എന്ന ഇതെലും നടക്കട്ടെ എന്നു വച്ചു.
എന്താ ഏമാന് കള്ളനെ പിടിക്കാൻ ഇത്ര ശുഷ്‌കാന്തി.അതും ഈ രാത്രി. പതിവ് ഇല്ലല്ലോ ഇതുപോലെ….
മോളെ ജാനകി…… അവനെ പിടിച്ചു കൊടുത്താൽ രൂപാ 50000 കയ്യിലാ.
അത് നിസ്സാര തുക അല്ലെ ഉള്ളു അതിന് ആണോ ഇത്ര ആക്രാന്തം…
എടി,ഈ നാട്ടിൻ പുറത്ത് അത് വല്യ കുറവ് ഒന്നുമല്ല.കൂടാതെ സർവീസ് ബുക്കിൽ നല്ല പേരും കിട്ടും.
ഓഹ് ഒന്നും കാണാതെ ഏമാൻ ഇറങ്ങില്ല എന്നറിയാം…..
കൂടുതൽ കിണിച്ചു നിൽകാതെ വാടി
അയാൾ അവളെയും ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് കയറി.
തന്റെ മാംസക്കഷണത്തിലേക്ക് ഇരച്ചു കയറിയ വികാരം അവളിൽ അടക്കുന്ന തിരക്കിൽ ആയിരുന്നു അയാൾ.തന്റെ വികാരശമനത്തിന് ഒടുവിൽ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അയാൾ ഇറങ്ങിനടന്നു.
ഒരു മൂകസാക്ഷിയായി മച്ചിൽ ആ കള്ളനും.
*****
ദേഹം നുറുങ്ങി….വിയർപ്പിന്റെ കണങ്ങൾ തുടച്ചശേഷം ജഗിലെ വെള്ളം കുടിച്ചിറക്കുമ്പോൾ കള്ളൻ
താഴെയെത്തിയിരുന്നു.
എന്തുപറ്റി,എന്താടോ താനെന്നെ കാട്ടിക്കൊടുക്കാഞ്ഞെ.രൂപാ 50000
കളഞ്ഞില്ലേ താൻ.ഇനിയും സമയം ഉണ്ട്.
ഹ ഹ ഹ…………ഒന്നു ചിരിച്ചിട്ട് അവൾ പറഞ്ഞുതുടങ്ങി.
“ടൊ കള്ളാ,ഈ ഏമാൻമാരെക്കുറിച്ച്
തനിക്കെന്തറിയാം.നാറികൾ..ഫ്യൂഊ”
എന്താടോ തനിക്കൊരു വരുമാനം അല്ലെ.ഒന്നുല്ലേലും കുറച്ചു പകൽ രാത്രിയാവില്ലല്ലൊ.
എടൊ കള്ളാ,ഈ ഏമാൻമാരൊക്കെ ഏതാ ഇനം.തനിക്കറിയില്ലെ അവരെ.
അവരുടെ മറ്റൊരു മുഖം താൻ കണ്ടുകാണില്ല.ഞാനിപ്പൊ തന്നെ കാട്ടിക്കൊടുത്താൽ അവരെന്നെയും പിടിച്ചിടും.ഒളിപ്പിച്ച കുറ്റത്തിന്.എന്നിട്ട്
