ഇരുട്ടിന്റെ സന്തതികൾ 4

ജാനകി,ഇരുട്ടിൽ ജീവിക്കുന്നവരാ നമ്മൾ.ഇരുട്ടിന്റെ മക്കൾ.നമ്മുക്കും വെളിച്ചത്തിൽ ജീവിച്ചുകൂടെ.നമ്മളെ അറിയാത്ത ഏതേലും നാട്ടിൽ.ഒന്ന് സ്വസ്ഥമായി ഉറങ്ങുന്ന ദിവസങ്ങൾ നമ്മുക്കും വേണ്ടേ.

തനാള് കൊള്ളാല്ലോ,പൂതി കൊള്ളാം.

ഒരു രാത്രിയുടെ പരിചയം കൊണ്ട്

കൂടെ പൊറുപ്പിക്കാന്നാ.നല്ല കഥ.

എന്തോ കൂടെ കൂട്ടിയാലോ എന്നൊരു തോന്നൽ.പിന്നെ പരിചയം,ഒരു രാത്രി ഒരു അപരിചിതനോട്‌,അതും കള്ളൻ

മനസ്സ് തുറന്നില്ലേ നീയ്.അതുമതി ഇനി മുന്നോട്ട് ജീവിക്കാൻ.

കള്ളാ,താൻ ചെല്ല്… വെളുക്കാനായി.

ചെന്ന് ഒരു പെണ്ണിനെ മാന്യമായി പോറ്റാനുള്ള വഴികാണ്.പിന്നെയൊരു കുടില് അവന്റെ നെഞ്ചിൽ ഉറങ്ങാൻ.

അന്ന് തന്റെ വലതുകരം പിടിക്കാൻ ഞാനുണ്ടാകും.

അയാൾ ഇരുളിലെക്ക് മറയുന്നതും നോക്കി അവൾ ആ പടിക്കൽ നിന്നു.

അവൾക്ക് അവനിലുള്ള വിശ്വാസം

കണ്ണുകളിൽ തിളങ്ങിനിന്നു.അവളും

മാറി ചിന്തിച്ചു തുടങ്ങിയിരിക്കണം. ഒരു ദിവസം എങ്കിലും വെളിച്ചത്തിൽ ജീവിക്കാൻ ആഗ്രഹിച്ചിരിക്കണം……

?അവസാനിച്ചു?

.ആൽബി.

Leave a Reply

Your email address will not be published. Required fields are marked *