ഇരുട്ടിലെ ആത്മാവ് – 1

തുണ്ട് കഥകള്‍  – ഇരുട്ടിലെ ആത്മാവ് – 1

പ്രിയ വായനാ സുഹൃത്തുക്കളെ,

ഇത് ഒരു പരീക്ഷണമാണ്, ഒരു horror എഴുതുവാനുള്ള മിടുക്കൊന്നും എനിക്കില്ല, എങ്കിലും എന്റെ അറിവിനും, കഴിവിനും അനുസരിച്ച് ഒരു ചെറുകഥ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.

എപ്പോഴും തരുന്നത് പോലെ നിങ്ങളുടെ വിലയേറിയ കമ്മെന്റുകൾ ഇതിൽ post ചെയ്യുവാൻ അപേക്ഷിക്കുന്നു……

കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ ചില അനുഭവങ്ങൾ ( ഫ്ലാഷ് ബാക്ക് ) ഞാൻ നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു …

അതിനു മുൻപ ഞാൻ എന്നെ പരിചയപെടുത്താം എന്റെ പേര്
“ശാലിനി” “ശാലു” എന്ന് വീട്ടിലും എന്റെ സുഹൃത്തുക്കളും വിളിക്കും.

തൃശൂർ ജില്ലയിലെ ഒരു ചെറു ഗ്രാമപ്രദേശത്താണ് എന്റെ സ്വന്തം വീട്.
ഒരു പുരാതന ഹിന്ദു തറവാട്ടിലെ കുടുംബാംഗം. ഏറ്റവും ഇളയ സന്തതി.

പട്ടണതിന്റെ പരിഷ്‌ക്കാരമൊന്നും അത്രയധികം എത്തി നോക്കാത്ത, ഒരു സാധാരണ ഗ്രാമത്തിലെ,. വലിയ തെറ്റില്ലാത്ത സൌന്ദര്യവും ആരോഗ്യവുമുള്ള ഒരു സാധാരണ വനിത.

അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും പഠിക്കാനുള്ള, താല്പര്യം കൊണ്ട് മാത്രം, BA വരെ പഠിച്ചു…
MA Literature നു പോകേണമെന്നാണ് എന്റെ അടുത്ത ലക്ഷ്യം. ആഗ്രഹമുണ്ട്, അച്ഛൻ സമ്മതിച്ചാൽ….

BA കഴിഞ്ഞതിന് ശേഷമുള്ള വെറുതെ ചിലവഴിച്ച അവധിക്കാലം.
സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ ഒരു ജോലിക്ക് കൂടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഞാൻ.

വളരെ ചെറിയ കുടുംബമാണ് എന്റേത് എനിക്ക് മൂത്തത് ഒരു ചേച്ചി, ഒരു ചേട്ടൻ, ചേച്ചി കല്ല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്..

ചേട്ടൻ ഒരു ഇംഗ്ലീഷ് മരുന്ന് കമ്പനിയുടെ ഹോൾസെയിൽ ഡീലർ ആണ്. അവിവാഹിതൻ…

എന്നെക്കൂടെ കെട്ടിച്ചു വിട്ട ശേഷമേ പെണ്ണ് കെട്ടുകയുള്ളു എന്ന് ഉറച്ച തീരുമാനത്തിലാണ് പുള്ളി.

അങ്ങിനെയിരിക്കെ…..
എന്റെ ബന്ധുവും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒന്നുമായ
“നിമ്മി”….
എന്റെ ക്ലാസ് മേറ്റ്‌കൂടിയാണ്.
പത്താം ക്ലാസ് വരെ ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ.

അവളുടെ കല്യാണത്തിന്റെ ക്ഷണം സ്വീകരിച്ചു പത്തനംതിട്ടയിലെ തറവാട് വീട്ടിൽ പോകേണ്ടിവന്നു, എനിക്ക്.

എങ്കിലും അച്ഛനാണ് മൊത്തം ടെൻഷൻ. ഞാൻ ഒറ്റയ്ക്ക് അവിടെവരെ പോകുന്നുന്നറിഞ്ഞ നിമിഷം മുതൽ അച്ഛന്റെ നെഞ്ചിൽ പടപടപ്പാണ്.
കാരണം ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പെൺകുട്ടികൾ അങ്ങിനെ ഒറ്റയ്ക്ക് ദൂരെ യാത്ര ചെയ്യാറില്ല…… അതിനുമാത്രം ഇടയ്ക്കിടെ അച്ഛൻ ഇങ്ങനെ ചോദിക്കുമായിരുന്നു…
മോളെ.. നീ അവിടം വരെ ഒറ്റയ്ക്ക് പോകുമോ… ?
എനിക്കൊട്ടും ധൈര്യമില്ല, എന്റെ കുട്ട്യേ ഒറ്റയ്ക്ക് അങ്ങോട്ടയാക്കാൻ…

അല്ല, നിങ്ങളെന്തിനാ മനുഷ്യനേ ഇത്രയും പേടിക്കണത്, അവള് ഇത് ആദ്യയിട്ടാണോ നമ്മടെ തറവാട്ടിലേക്ക് പോണത്…. ?
റെയിൽവേ സ്റ്റേഷനിൽ എത്തികഴിഞ്ഞാൽ പിന്നെ വഴി നീളെ പരിചയക്കാരാ….
അവിടെന്ന് ബസ്സികേറിയാ വീടിനടുത്ത്… പിന്നെ എന്തിനാ മനുഷ്യനെ ഇത്രയും ബേജാറ്… ?
ഈ മനുഷ്യന് ഇപ്പഴും നേരം വെളുത്തിട്ടില്ലന്ന് തോന്നുന്നല്ലോ…. !

ന്നാലും ന്റെ രേവത്യേ അങ്ങനെല്ലല്ലോ….. !
ഇപ്പത്തെ, കാലമത്ര ശരിയല്ല…..! അതോണ്ടാ….!
പത്രം തുറക്കാൻ തന്നെ പേടിയാ….! അത്തരം വാർത്തകളാ നിത്യവും കാണുന്നത്….. !

അതെന്താ… അവള് സിറ്റിയിലോട്ടൊക്കെ പോയി പഠിച്ച കുട്ടിയല്ലേ… ?
മോളെ… നീ പോയിട്ട് വാടീ….. അച്ഛനങ്ങനെ പലതും പറയും,… അതൊക്കെ ഏറ്റുപിടിക്കാൻ പോയാ, കല്യാണത്തിന് ആരും പങ്കെടുത്തില്ല എന്ന് പരാതിയും കേൾക്കാം,
പിന്നെ സ്വന്തങ്ങളും, ബന്ധങ്ങളൊന്നും ബാക്കി ഇരിക്കില്ല്യാ… നേരം ഇരുട്ടുന്നേന് മുൻപ് അവിടെ എത്തിയാ മതി മോളെ നീ…. അമ്മയുടെ ശക്തമായ ഭാഷയുടെ മുന്നിൽ എല്ലാം നിശ്ചലം.

നമ്മുടെ തറവാട് അല്ലേ അച്ഛാ, അവിടെ ഉള്ളോരെല്ലാം ഞങ്ങളുടെ സ്വന്തം ബന്ധുക്കളല്ലേ, പേടിക്കാനെന്തുണ്ട്..

എനിക്കെന്തിനാ ടെൻഷൻ…. നിങ്ങൾ ഇവിടെ ടെൻഷൻ അടിക്കാതിരുന്ന മതി. ഞാൻ പോയി വരാം. ഞാൻ അവർക്ക് ധൈര്യം കൊടുത്തു……

പണ്ട് കാലത്ത്,.. എന്ന് പറഞ്ഞാൽ എന്റെ ബാല്യ കാലത്ത് ഞങ്ങൾ കൂട്ട്കുടുബമായി താമസിച്ചിരുന്നത് പത്തനംതിട്ടയിലെ തറവാട് വീട്ടിലായിരുന്നു.
നിമ്മിടെ അച്ഛൻ എന്റെ, “വകയിലൊരു അമ്മാവൻ” ആയി വരും.
എല്ലാ കുടുംബങ്ങൾക്കും അതിന്റെ വിഹിതം കൊടുത്തിട്ട് നിമ്മീടച്ചനാണ് ആ തറവാട് വാങ്ങിയിരിക്കുന്നത്.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു വർഷത്തെ വ്യത്യാസം ഉണ്ടായി. എനിക്ക് ആ കോളേജിൽ ആ വർഷം അഡ്മിഷൻ കിട്ടാതെ പോയത്‌ കൊണ്ടാണ്, ആ ഒരു വർഷം നഷ്ട്ടപെട്ടത്….

എന്റെ അച്ഛന്റെ നിയമങ്ങൾ വച്ച് നോക്കുമ്പോൾ… സാധാരണ വീട്ടിലെ ആണുങ്ങൾ ആരെങ്കിലുമാണ്, പോവുക പതിവ്. പക്ഷെ അച്ഛനു പനി…

അസുഖമായിട്ട് ഒരാഴ്ചയായി. ജ്യേഷ്ഠൻ,… ഓഫീസ് സംബന്ധമായ ആവശ്യാർത്ഥം ദുരെ യാത്രയിൽ ആണ്.
കല്യാണപ്പെണ്ണ് പ്രത്യേകം എന്നോടും കൂടെ വരാൻ പറഞ്ഞ സ്ഥിതിക്കു, ഞാൻ പോകാതെ പറ്റില്ല.

പക്ഷെ ഇതൊക്കെ ആണെങ്കിലും അത്തരം ഒരു ആവശ്യം വന്നാൽ പോകാൻ അവശേഷിക്കുന്ന ഒരാൾ ഇപ്പോൾ വീട്ടിൽ ഞാൻ മാത്രമേയുള്ളു.

കൂടെ ആരുമില്ലാതെ, ഇത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നെ സംബന്ധിച്ചിടതോളം ഭയങ്കര മടിയാണ്‌.
അതിലേറെ ബോറിംഗും.
പിന്നെ കടമ നിർവഹിക്കാനായി പോയല്ലേ പറ്റൂ.

ഇനി ഞാൻ ആ കല്യാണത്തിന് പോയില്ലെങ്കിൽ പിന്നെ അവൾ ഇവിടെ വന്ന് എന്നെ തല്ലിക്കൊല്ലും……
കാരണം ചില കാര്യങ്ങളിൽ ഞങ്ങൾ ഭയങ്കര അഭിപ്രായ വത്യാസം ഉണ്ടാവാറുണ്ടെങ്കിലും, ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്‌.

എന്ത് കാര്യത്തിനും എന്നെ കുത്തി, തോണ്ടി അഭിപ്രായം ചോദിച്ച്, എന്നെ ഇട്ട് വെറുപ്പിച്ച് എന്റെ വായിലിരിക്കുന്നത് അത്രയും കേട്ട് കഴിഞ്ഞാലേ അവൾക്ക് സമാധാനമാവൂ.
ഒരപൂർവ ജന്മം……

എന്റെ, അമ്മയാണെങ്കിൽ നിത്യരോഗി, യാത്രകൾ ഉപേക്ഷിച്ചിട്ടു വർഷങ്ങൾ ആയി. അല്ലങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അച്ഛനും ചേട്ടനും അല്ലങ്കിൽ ഞാനും അച്ഛനും കൂടി പോകാറാണ് പതിവ്.
ഇനി അതുമല്ലങ്കിൽ ചേട്ടനും ഞാനും…..
കടമ ഓർത്ത്, ആ പിശാചിനെയും ഓർത്ത്, ഞാൻ സമ്മതിച്ചു.
പിന്നെ അങ്ങോട്ട്‌ പോകാൻ, ആകെക്കൂടെ ചെറിയ ഒരിഷ്ടം തോന്നുന്നത്, അവിടെ എത്തിയാൽ ഒട്ടനവധി ബാല്യകാല സുഹൃത്തുക്കളും, ബന്ധുക്കളും ഉണ്ടെനിക്ക്…

അവരുമായി വീണ്ടും കണ്ടുമുട്ടാനുള്ള ഒരവസരം,… അത് അൽപ്പം നേരംപോക്ക് ഉണ്ടാക്കും, മനസ്സിനൊരു ഉണർവും ……

കുറച്ചു പേരെയെങ്കിലും കാണാം, കാരണം കുറെ പേരൊക്കെ കല്യാണം കഴിച്ചു ആ ദേശത്തു നിന്ന് തന്നെ പോയി.

പിന്നെ, മറ്റൊരു….. വലിയ ആശ്വാസവും, കാണാമെന്ന പ്രതീക്ഷയും, എന്റെ റെജിയേട്ടനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *