ആണെങ്കിലും ഞങ്ങളുടെ വീട്ടുകാരുടെ ഒരു സമ്മതം കിട്ടണം, ഞങ്ങൾ അതിന്റെ കാത്തിരിപ്പിലാണ്. എനിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്നാണ് പുള്ളിയുടെ വാഗ്‌ദാനം….
പക്ഷെ, എന്റെ അച്ഛന്റെ പിടിവാശി കാരണമാണ്, ഇത് ഇങ്ങനെയും നീണ്ടു പോയത്. പ്രത്യക്ഷത്തിൽ പറയാൻ അവർക്ക് ഈയൊരു “തൊഴിൽ രഹിതൻ” എന്ന കാരണമുണ്ടെങ്കിലും, റ്റ്അതൊന്നുമല്ല കാരണം എന്ന് എനിക്കറിയാം. എന്റെ അച്ഛനും, പുള്ളീടെ അച്ഛനുമായി, പണ്ട് കാലത്ത് ഒരു വഴക്കുണ്ടായിരുന്നു. അതിനിടയിൽ പുള്ളീടച്ഛൻ എന്റെ അച്ഛനോട് എന്തോ ഇത്തിരി മോശമായ രീതിയിൽ സംസാരിച്ചു…… എന്നാണറിയുന്നത്.
പ്രത്യേകിച്ച് ഇത്തിരി അഭിമാനിയായ എന്റച്ഛന്,… അൽപ്പം ദുരഭിമാനം കൂടി ഉണ്ടെന്നു കൂട്ടികൊള്ളു ….. അതിനോട് യോജിക്കാൻ സാധിച്ചില്ല….. അതിന്റെ സൗന്ദര്യപിണക്കം നീണ്ടുപോയി. ഇപ്പൊ അവർക്ക് രണ്ടുപേർക്കും, ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനോട് യോജിക്കാനും, ഒത്തുപോകാനും സാധിക്കുന്നില്ല എന്നത് തന്നെ ചുരുക്കം.
പക്ഷെ തിരിച്ചറിവ് വന്ന മനസുകളെ അകറ്റാൻ ആർക്കും കഴിയില്ല എന്ന സത്യം ഇവർക്കാർക്കും മനസ്സിലാക്കാൻ സാധിച്ചില്ല…..
ആ കാര്യം എന്റെ ചേട്ടനടക്കം എല്ലാവരും വിസ്മരിച്ചു. അച്ഛൻ പറഞ്ഞതിനപ്പുറം ചേട്ടന് വാക്കില്ല. ചലിക്കുകയുമില്ല…
റെജിയേട്ടൻ അൽപ്പം പിടിവാശിയുള്ള ആളായിരുന്നെങ്കിൽ എന്നെ എപ്പഴേ വീട്ടീന്ന് അടിച്ചു മാറ്റി, ഇറക്കി കൊണ്ടുപോയേനെ,… ഈ സമയം കൊണ്ട് ഞാൻ അങ്ങേരുടെ രണ്ട് പിള്ളാരെ പെറ്റേനെ….
ആളൊരു പാവമാണ് വീട്ടുകാരെ, മാതാപിതാക്കളെ വെറുപ്പിച്ചും പിണക്കിയും കൊണ്ട് കല്യണം കഴിക്കുന്നതിൽ പുള്ളിക്ക് താല്പര്യമില്ല….. അവരുടെ മനസ്സ് മാറുന്നത് വരെ കാത്തുനിൽക്കാം എന്നുതന്നെയാണ് പുള്ളീടെ തീരുമാനം.
ഉച്ചയ്ക്ക് ശേഷമുളള വണ്ടിക്ക് ഞാൻ പുറപ്പെട്ട്. യാത്രയും കഴിഞ്ഞു സന്ധ്യയായി അവിടെ എത്തിയപ്പോൾ തന്നെ.
കുടുംബത്തിലെ എല്ലാരുമുണ്ട് കല്യാണത്തിന് പങ്കെടുക്കാൻ. കാരണം ആ തറവാട്ടിലെ അവസാനത്തെ കല്ല്യാണമാണത്.
എല്ലാവരോടും ഒന്നു മിണ്ടിയും പറഞ്ഞും നില്ക്കാനും വിശേഷം പറച്ചിലും, ഒക്കെ കഴിഞ്ഞപ്പോൾ തന്നെ നേരം ഒത്തിരിയായി …. പിന്നെ അവിടെത്തെ തിക്കും തിരക്കും വല്ലാത്ത വീർപ്പുമുട്ടൽ ഒന്നിനും സമയമില്ല.
വീട് നിറയെ ആളുകളുടെ ബഹളം. ഒരു കല്ല്യാണ വീടായാൽ ഇങ്ങനെയൊക്കെയാണെന്ന് അറിയാമായിരുന്നിട്ടും ഒരു തരം വീർപ്പു മുട്ടൽ.
കല്യാണതലേന്ന് ഉള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരും അയൽവാസികളും പിരിഞ്ഞ് പോകാൻ തന്നെ ഏറെ നേരമെടുത്തു.
അതിനിടെ അകത്തെ മുറിയിൽ വച്ച് റെജിയേട്ടനെ ഞാൻ കണ്ടു…. മണവാട്ടിയുടെ അമ്മയുമായി എന്തോ, പിറ്റേ ദിവസത്തെ സദ്യാവട്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു,…
അവർ ആ മുറിയിൽ നിന്ന് ഇറങ്ങി പോയ ശേഷമാണ് ഞാൻ അങ്ങോട്ട് കയറി പോയത്.
റെജിയേട്ടൻ വേഗം എന്റെ അടുത്തേക്ക് വന്നു രണ്ടു കൊച്ചു വർത്താനം പറഞ്ഞു… “മോളെ ഞാൻ ഇത്തിരി തിരക്കിലാണ്, സോറി, നമ്മുക്ക് പിന്നെ കാണാം കേട്ടോ”……. എന്ന് പറഞ്ഞിട്ട്… ആരും കാണാതെ കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരു ചുംബനം തന്നിട്ട് പോയി…. എന്നാലും അപൂർവമായി കിട്ടുന്ന ആ ചുംബനത്തിന്റെ സുഖം ഒന്ന് വേറെ തന്നയാണ്……. ഏറെ അനുഭൂതി ഉളവാക്കുന്നതാണ് അത്. ….
കുറച്ചു നേരം ആ കവിളുകളിൽ തടവികൊണ്ട് അതിന്റെ ലഹരിയിൽ ത്രില്ലടിച്ചു ലയിചിരിക്കുകയായിരുന്നു ഞാൻ.
സത്യം പറഞ്ഞാൽ എന്റെ ഉള്ളിന്റെ ഉള്ളിലെ ഒരു ലഹരിയാണ് റെജിയേട്ടാൻ. ആരൊക്കെ എതിർത്താലും ഞങ്ങളെ വേർപെടുത്താനാവില്ല എന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചതാണ്….. തെളിയിച്ചതാണ് ഒരു പ്രഖ്യാപനം പോലെ….
നേരിൽ കാണുമ്പോഴും, അല്ലാത്തപ്പോഴും അദ്ദേഹത്തിലെ സ്നേഹത്തിന്റെ അളവ് ഒരുപോലെയാണ്. അതാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന ഒരു വലിയ ക്വാളിറ്റി…..
വല്ലപ്പോഴും മാത്രമേ ഒരു ഫോൺ കോൾ ചെയ്യാറുള്ളൂ, അത് പക്ഷെ ഒരുപാട് മധുരതരമാണ്…… എല്ലാം ദിവസവും ഫോൺ ചെയ്തു വെറുപ്പിക്കുന്ന രീതിയിലുള്ള വർത്തമാനം, അഥവാ റൂട്ട് മാറ്റിയുള്ള സംസാരം അതുപോലുള്ള അനുഭവങ്ങൾ ഇത്രയും നാളുകൾക്കിടെ ഒരു തവണ പോലും റെജിയേട്ടനിൽ നിന്നും എനിക്കുണ്ടായിട്ടില്ല…
