ചെക്കപ്പ് ഒക്കെ കഴിഞ്ഞ് എണീറ്റപ്പോൾ എന്റെ ഉള്ളിൽ ആ പയ്യനോട് അറിയാതെ കൂടിയ ഇഷ്ടം അല്ലെങ്കിൽ അവൻ എന്നെ ഭോഗിക്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചറിയാൻ ഡോക്ടറിനെക്കാൾ നല്ല ആളുണ്ടാവില്ല എന്ന് തോന്നി, കൂട്ടുകാരോടൊക്കെ ചോദിച്ചാൽ പുറംലോകമറിയും, ആകെ നാണക്കേടും ആകും, രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു
“ഡോക്ടർ എന്റെ ഈ പ്രായത്തിൽ മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടാകുന്നതിൽ തെറ്റുണ്ടോ”
അതിന് ഡോക്ടർ പറഞ്ഞ മറുപടി “ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ തന്നെ കാരണം ചോദിക്കുന്ന ആൾക്ക് അതിനോട് താല്പര്യം ഉള്ളതുകൊണ്ടാണ്, താല്പര്യം ഇല്ലാത്ത ഒരു കാര്യത്തിന് ഉത്തരം തേടണ്ട ആവശ്യമില്ലല്ലോ”
ഞാൻ ചോദിച്ച ചോദ്യത്തിന് വിശദമായ ഉത്തരമല്ല കിട്ടിയതെന്ന് എന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയിട്ടാകണം ഡോക്ടർ പറഞ്ഞു
“ഈ കാര്യത്തിൽ നമുക്ക് ശരിയെന്നുതോന്നുന്നത് ചെയ്യുക, സാഹചര്യവും, സന്ദർഭവും, ആവശ്യവും അനുസരിച്ച് നമ്മളുടെ ശരിയിലൂടെ മുന്നോട്ട് പോകുക, നമ്മുടെ ശരി ഒരുപക്ഷേ മറ്റുള്ളവർക്ക് തെറ്റായി തോന്നാം”
ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു “നോക്കു നമ്മളെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു അയാളെ കൊന്നെങ്കിൽ മാത്രമേ നമ്മുടെ ജീവൻ നിലനിർത്താൻ കഴിയുവെങ്കിൽ നമ്മളത് ചെയ്യുമ്പോൾ നമുക്ക് ശരിയും സമൂഹത്തിന് അത് തെറ്റുമാകുന്നപോലെ…
ഒരാളുടെ ഉള്ളിൽ ഇങ്ങനെയൊരാഗ്രഹം വീണുകഴിഞ്ഞാൽ അതായി തീരാതെ അത് പൂർണ്ണമായി വിട്ടുപോകില്ല, ചില ആഗ്രഹങ്ങൾ മനസ്സിൽ അങ്ങനെ കുടിയിരിക്കും, അവയുടെ പ്രത്യേകത അവ നമ്മെ ശല്യം ചെയ്യില്ല എന്നതാണ് ഇത്തരം ഒരാഗ്രഹം മനസ്സ് നമ്മളെ അറിയിക്കുകയുമില്ല, പക്ഷേ ഉള്ളിൽ ഉറങ്ങികിടക്കുന്ന ആ ആഗ്രഹവുമായി കൂട്ടിയിണക്കാൻ അവസരം ഉണ്ടാകുമ്പോൾ അതിതീവ്രമായി അത് പുറത്ത് വരും, സാഹചര്യം വിശ്വാസയോഗ്യമെങ്കിൽ അതിനൊപ്പവും അല്ലെങ്കിൽ അതിൽനിന്നും മനസ്സ് മടങ്ങിപോകുകയും ചെയ്യും”
ടേബിളിരിരുന്ന ഗ്ലാസിൽ നിന്നും അല്പം വെള്ളം കുടിച്ചിട്ട് ഡോക്ടർ വീണ്ടും പറഞ്ഞു “ഒരു പ്രധാനപ്പെട്ട കാര്യം, സ്നേഹം പോലെ തന്നെയാണ് കാമവും, കുറച്ചെങ്കിലും കിട്ടിയിരുന്നേൽ എന്നല്ലാവരും പറയും, പക്ഷേ കിട്ടിതുടങ്ങുമ്പോൾ അതുവരെ കിട്ടിയതൊന്നും പോരാ ഇതിനുമപ്പുറത്തേക്ക് വേണം എന്ന ആവശ്യക്കാരാണ് കൂടുതലും”
എന്നെയൊന്ന് നോക്കിയിട്ട് വീണ്ടും പറഞ്ഞു “ഞാൻ കാമത്തിനെ കുറിച്ച് പറഞ്ഞത് നിങ്ങൾ ചോദിച്ച ‘അവിഹിതം’ അത് സ്നേഹത്തിന് വേണ്ടിയല്ല മറിച്ച് കാമത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടാണ്, കാരണം ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി നിങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടാകാം അതിൽ തെറ്റുപറയാനില്ല, എന്നാൽ കിട്ടിതുടങ്ങുമ്പോൾ ഇത്രയും പോരാ ഇനിയും വേണം എന്ന ചിന്തയാകും നിങ്ങൾക്ക്”
വീണ്ടും എന്നെ നോക്കി എനിക്ക് മനസ്സിലാകുന്നുണ്ട് എന്നുറപ്പ് വരുത്തിയിട്ട് തുടർന്നു “ഈ പ്രായത്തിൽ നിങ്ങൾ വേണമെന്നാഗ്രഹിക്കുന്നതെന്തും നിങ്ങളുടെ അനുഭവ സമ്പത്തിന്റെയും നിങ്ങളുടെ പരിമിതികളും ഉൾക്കൊണ്ട് കൊണ്ട് മാത്രം നിങ്ങൾ ആഗ്രഹിക്കുന്നതാണ്, നിങ്ങൾ പറഞ്ഞതുപോലെയൊരു സാഹചര്യം ഉണ്ടെങ്കിൽ അത് ഉപയോഗിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ട്ടമാണ്” ഡോക്ടർ പറഞ്ഞ് നിർത്തി.
ഡോക്ടർക്ക് നന്ദി പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.
വണ്ടി ഓടിക്കുമ്പോഴും വീട്ടിൽ എത്തിയിട്ടും ഡോക്ടർ പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സ് നിറയെ, നല്ല പ്രായത്തിൽ ഭർത്താവ് മരിച്ചപ്പോൾ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല, കാമം തീർക്കാനായിരുന്നെങ്കിൽ പിന്നാലെ കൂടിയ പലരിൽ നിന്നും ആരെയെങ്കിലും ആകാമായിരുന്നു, അപ്പോൾ പിന്നെ ഈ പ്രായത്തിൽ ഇനി ഇത് വേണോ?…
ഒരു കാര്യം ഞാൻ മനസ്സിലാക്കി ഈ കാര്യത്തിൽ നമ്മുടെ ശത്രു നമ്മുടെ അനുഭവവും അനുഭവിച്ച സുഖവുമാണ്, ആ സുഖമെന്ന ശത്രുവാണ് വേണ്ടാ തെറ്റാണെന്ന് മനസ്സ് എന്ന മിത്രം എത്ര പറഞ്ഞാലും സുഖം തേടി നമ്മൾ പോകുന്നത്.
