ഇളയമ്മയുടെ അടികള്‍

കരയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍തുള്ളികള്‍ ഒഴുകി. തുടക്കാന്‍ അഭിമാനം

അനുവദിക്കുന്നില്ല. കണ്ടു നിന്ന എളേമ്മയും അഭിരാമിയും അടുക്കളയിലേയ്ക്കുകേറിപ്പോയി. കല എന്നേ ദൈന്യതയോടെ നോക്കി.

‘ എന്നാലും എന്റെ അമ്മ….’ ഞാന്‍ വിതുമ്പിപ്പോയി.

‘ ഹ… നീ ഒരാണല്ലേടാ… പിന്നെ.. അഭിമാനമൊള്ള ആണുങ്ങള്‍ക്കേ ഇങ്ങനെയൊക്കെ

തോന്നത്തൊള്ളു…. നിന്റെ അഛന്റെ അതേ അഭിമാനാ നെനക്കും…. ഒരു പൈസ കൈക്കൂലി വാങ്ങത്തില്ലാരുന്നു അവന്‍….. അവന്റെ ആ സത്യസന്ധതേം… അഭിമാനോം ഒക്കെയാ… അവനു വിനയായതും… ങാ അതൊക്കെ പഴയ കഥ….. നീ പോയി വല്ലോം പഠിക്കാന്‍ നോക്ക്….’

ഞാന്‍ കണ്ണു തുടച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

‘ ങാ… പിന്നെയേ… നെനക്കു പഠിക്കാന്‍ ഞാന്‍ ഒരു മേശ ഏര്‍പ്പാടാക്കീട്ടൊണ്ട്….ബാലന്‍

പിള്ളേടേ ചായക്കടേലെയാ… അയാള്‍ടെ കട പൂട്ടിപ്പോയതുകൊണ്ട്… എല്ലാം ദ്രവിച്ചു

പോകുകാ… ചായിപ്പിലൊരെണ്ണം വേണമല്ലോ….അതുകൊണ്ട് ചില്ലറ കൊടുത്ത് ഞാനതങ്ങു

വാങ്ങി…. ആ വേലായുധന്‍ പിടിവണ്ടിയേ കൊണ്ടുവരുമ്പം ഒന്നു താങ്ങി എറക്കിയേക്കണം….
അമ്മേ…നാരായണാ….’

രാമേട്ടന്‍ അകത്തേയ്ക്കുകയറിപ്പോയി. ഞാന്‍ ചായിപ്പില്‍ ചെന്നിരുന്നു. കുറേ കരഞ്ഞു, എന്റെ അമ്മയുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത്. ഇങ്ങനെ ഞാനെന്തിനു പോലീസാകണം. വല്ല

കൂലിവേലക്കും പോയാല്‍ മതിയായിരുന്നു.

കലമോള്‍ മാത്രം വാതില്‍ക്കല്‍ നിന്ന് എന്റെ നിശബ്ദമായ കരച്ചില്‍ കണ്ടു നിന്നു. അവള്‍

വിചാരിച്ചു കാണും ഇത്രയും വളര്‍ന്ന ഞാന്‍ വെറും ഒരു മണുക്കൂസാണെന്ന്. അന്നു സന്ധ്യക്ക് മേശ എത്തി. രണ്ടു വലിപ്പുകളുള്ള ഒരു പഴയ മേശ. അതോടെ എനിക്കു പുസ്തകങ്ങള്‍ വെക്കാനും ഇരുന്നു പഠിക്കുവാനും അല്പം സൗകര്യം കിട്ടി.

കൂട്ടരേ..\…സ്ത്രീ ജനങ്ങളെക്കുറിച്ചാണ്‌ ..90% സ്ത്രീജനങ്ങളും നേരേ വാ.നേരേ പോ..വിഭാഗത്തിലാണെന്നതില്‍ സംശയമേ വേണ്ട..സാഹചര്യമാണ്‌ മനുഷ്യനെ മാറ്റുന്നത്.എല്ലാറ്റിലും എന്നപോലെ…നമ്മുടെ സുമുഖികളും സുശീലകളുമായ ചുന്തരിമാരെപ്പറ്റി വികലമായ ചിന്താഗതി വായിക്കുന്ന ഇളം മനസ്സുകള്‍ക്കുണ്ടാകരുതല്ലോ.ലൈംഗികസാഹിത്യം വായിച്ച ഉറ്റന്‍ കാണുന്ന പെണ്ണുങ്ങള്‍ മുഴുവനും അങ്ങനെയെന്നു കരുതി അവര്‍ക്ക് പിന്നാലെ പോയാല്‍ എല്ല് വെള്ളമാകും ഓര്‍മ്മവേണം! വായിച്ച ഓരോരുത്തര്‍ക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *