ഈയാം പാറ്റകള്‍ – 3 1

ജോണിയെ പിണക്കിയാൽ മാത്തുക്കുട്ടിയുടെ ഉള്ള പണി കൂടി പോകുമോ എന്ന് അന്നമ്മക്കു പേടി ഉണ്ട് താനും

‘ അതിനു തമ്പി സാറിന്റെ പൈസ ഇനീം കൊടുത്തു തീർത്തിട്ടില്ലല്ലോ ജോണിച്ചാ ..പിന്നെങ്ങനാ ഇനീം സഹായം ചോദിക്കുന്നെ ?”

” അതൊക്കെ നമ്മക്ക് നോക്കാം അന്നാമ്മേ …. നാളെ തമ്പി സാര് വരുന്നുണ്ട് …നീ ഉച്ച കഴിഞ്ഞു ഇങ്ങോട്ടു വന്നു സംസാരിക്കു ..ഞാനും ഉണ്ടാകും ഇവിടെ ….ഞാൻ കൂടി പറയാം “

ജോണിച്ചൻ കൂടി ഉണ്ടേൽ കുഴപ്പമില്ല ….അന്നമ്മക്കു അര മനസായി . മൂന്നാലു പശു കൂടി ഉണ്ടേൽ പെട്ടന്ന് കടമെല്ലാം ഒന്ന് തീർക്കാമായിരുന്നു .

“എന്നാ നാളെ കാണാം അന്നമ്മേ …പണി നടക്കട്ടെ ” അവളുടെ നിൽപ് കണ്ടിട്ട് അവക്ക് ചെറിയ മനസുണ്ട് എന്ന് തോന്നിയ ജോണി വീട്ടിലേക്കു നടന്നു

മാത്തുക്കുട്ടി ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പത്തു മാണി ആയി . അന്നമ്മ കിടന്നിരുന്നു .

അവൾ മാത്തുക്കുട്ടിക്ക് ചോറ് വിളമ്പി കൊടുത്തു .

” ഇതാ അമ്മെ രണ്ടു നൈറ്റിയാ …ഈ കീറിയതെല്ലാം എടുത്തു കത്തിക്ക് “

‘അയ്യോ മോനെ വേണ്ടാരുന്നു ..ഷീല രണ്ടു നൈറ്റി തയ്ച്ചു വെച്ചിട്ടുണ്ടെന്നു പറഞ്ഞാരുന്നു …അത് വാങ്ങി കൊണ്ട് വന്നാൽ പോരായിരുന്നോ ?” അന്നമ്മ ചോദിച്ചു .

മാത്തുക്കുട്ടി ഊണ് കഴിഞ്ഞു കട്ടിലിൽ വിരിച്ചു കിടന്നു .ഒരു ബെഡ്ഡുള്ളത് ‘അമ്മ യുടെ കട്ടിലിൽ ആണ് . അവൻ ഷർട്ടിൽ നിന്ന് ഉണ്ണി തന്ന കാർഡെടുത്തു

‘സാജൻ മാത്യു അസ്സോസിയേറ്റ്സ് “

പ്രൈവറ്റ് കൺസൽട്ടൻറ് “

അവന്റെ ആണെന്ന് തോന്നുന്നു നമ്പറും ഉണ്ട് . ഉണ്ണിക്കു ആ കമ്പനിയിൽ ആയിരിക്കും ജോലി . മാത്തുക്കുട്ടി അതിൽ കണ്ട നമ്പറിൽ വിളിച്ചു . ബെല്ലടിച്ചെങ്കിലും എടുക്കുന്നില്ല ….ഉറങ്ങി കാണും . നാളെ വിളിക്കാം

അവൻ മൊബൈൽ തിരികെ മേശയിൽ വെച്ചതും അത് ബെല്ലടിച്ചു .ആ നമ്പർ തന്നെയാണ്

” ഉണ്ണിയാണോ “

“അതേടാ മാത്തു ….”

“ഡാ നീ എവിടെയാണ് ?”

ഞാൻ നമ്മള് രാവിലെ കണ്ട ഹോട്ടെലിൽ ഉണ്ട് .ഡാ മാത്തു …ഞാൻ നാളെ വിളിക്കാം …

“ഡാ ഞാൻ രാവിലെ പറഞ്ഞ കാര്യം മറക്കല്ലേ ?”
‘ഏതു കാര്യം ?”
” ഡാ ദുബായിൽ ജോലി ഉള്ള മാഡത്തിന്റെ അടുത്ത് ഒരു ജോലിക്കാര്യം “

“ആ ഹ് ..ഓക്കേ ഒക്കെ …നാളെ വിളിക്കാം “

മാത്തുക്കുട്ടി ഉണ്ണിയുടെ വർത്തമാനത്തിൽ നിരാശയോടെ ഫോൺ വെച്ച്

” ഓ !! അവനു താത്പര്യമില്ലാരിക്കും ….അതാ അവൻ പെട്ടന്ന് വെച്ചത് ..അവൻ ഓരോന്നോർത്തു കട്ടിലിലേക്കു മറിഞ്ഞു

രാവിലെ മാത്തുക്കുട്ടി പതിവ് പോലെ ടൗണിലെ ഹോട്ടെലിൽ എത്തിയെങ്കിലും ഉണ്ണികൃഷണനെ കണ്ടില്ല
അവൻ ഓട്ടോ പുറത്തേക്കു ഇറങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു ..ഉണ്ണിയാണ്

“ഹെലോ “

” ഡാ മാത്തു ……ഞാൻ ഉണ്ണിയാണ് ..ഞാൻ നിന്നെ കണ്ടു “

മാത്തുക്കുട്ടി മുകളിലേക്ക് നോക്കി . നാലാം നിലയിലെ ഒരു മുറിയുടെ ബാൽക്കണിയിൽ നിന്ന് അവൻ കൈ വീശി കാണിക്കുന്നു ‘

“ഡാ …അവര് ഇവിടെയുണ്ട് …ഞാൻ ഇന്നലെ നിന്റെ കാര്യം സൂചിപ്പിച്ചു …നിന്നെ കാണണം എന്ന് പറഞ്ഞു..പക്ഷെ ഇപ്പോൾ അവര് പുറത്തു പോകുവാ …നിനക്ക് വൈകിട്ട് വരൻ പറ്റുമോ ? എന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടു രാവിലെ പോകാം …അമ്മയോട് പറ അയാൾ വക്കത്തു വല്ലതും കിടക്കാൻ ഒരു ദിവസത്തേക്ക് “

“അത് കുഴപ്പമില്ല ..’അമ്മ തന്നെ കിടക്കാറുള്ളതാ …..പക്ഷെ രാവിലെ ടൗണിൽ എത്തിക്കേണ്ട സാധനങ്ങൾ എന്ത് ചെയ്യുമെന്ന ഓർക്കുന്നെ ….സാരമില്ല ……നേരം ഇരുട്ടിയാലും തിരിച്ചു പോകാം “

‘ എങ്കിൽ ഒക്കേടാ …വൈകുന്നേരം കാണാം ..നീ ടൗണിൽ വന്നിട്ട് വിളിച്ചാൽ മതി “

മാത്തുക്കുട്ടി സന്തോഷത്തോടെ തിരിച്ചു പോയി

””””””””””””””’

കാപ്പി കുടിയൊക്കെ കഴിഞ്ഞു മുറ്റം അടിച്ചോണ്ടു നിക്കുമ്പോ തമ്പി സാറിന്റെ കാറ് തോട്ടത്തിലേക്ക് കയറി പോകുന്നത് കണ്ടു . പുറകെ ജോണിയുടെ ജീപ്പും

കുറച്ചു സമയം കഴിഞ്ഞു അവൾ തോട്ടത്തിലെ വീട്ടിൽ എത്തി . ബെല്ലടിക്കാൻ തുടങ്ങിയതും കതകു തുറന്നു ജോണി ഇറങ്ങി വന്നു

‘ ആഹ് ..അന്നമ്മയോ …ഞാൻ ഇപ്പൊ തമ്പിസാറിന്റെ അടുത്ത് അന്നമ്മയുടെ കാര്യം പറഞ്ഞതെ ഉള്ളൂ …കേറി വാ “

Leave a Reply

Your email address will not be published. Required fields are marked *