ഊണും കഴിഞ്ഞു മാത്തുക്കുട്ടി പോയതും അന്നമ്മ ഒന്ന് കിടന്നു .അതി രാവിലെ എണീക്കുന്നതാ . പശുവിനെ കുളിപ്പിച്ച് ,പാലും കറന്നു , കാപ്പി ഉണ്ടാക്കി വെക്കും .അപ്പോഴേക്കും മാത്തുക്കുട്ടി എണീറ്റ് പുല്ലു ചെത്തി വരും . കാപ്പി കൊടുത്തിട്ടു പാലും കൊണ്ട് പോയാൽ അവൻ വരുന്നതിപ്പോഴാ …പെട്ടന്ന് തന്നെ പൊകുവേം ചെയ്യും . പാവം മാത്തുക്കുട്ടി . അച്ചായൻ മരിച്ച പിന്നെ അവനു നിലത്തു നിക്കാൻ നേരമില്ല . ജോണീടെ പൈസ അവൻ കുറേശെ കൊടുക്കുന്നുണ്ട് . പിന്നെ തമ്പി സാറ് ..ആയാളുടെ ഒരു നോട്ടവും പറച്ചിലുമൊക്കെ കണ്ടാൽ കുളിക്കാതെ വീട്ടിൽ കേറാൻ ഒക്കത്തില്ല .
രാവിലെ മാത്തുക്കുട്ടി പോയാൽ അന്നമ്മക്കു പിടിപ്പതു പണിയുണ്ട് . പച്ചക്കറി നടലും . കള പറിക്കലും അങ്ങനെ ഒത്തിരി . അപ്പുറത്തെ തമ്പി സാറിന്റെ പറമ്പിൽ അല്പം കപ്പ ഇട്ടിട്ടുണ്ട് . അവിടെല്ലാം ഇട ചെത്തി വൃത്തിയാക്കണം .അല്പം കിടന്നിട്ടു പോകാം .
അന്നമ്മ മൂന്നു മാണി ആയപ്പോൾ തൂമ്പയും വാക്കത്തിയുമായി വീടിന്റെ പുറകിലെ ഇടവഴിയിൽ കൂടി തമ്പി സാറിന്റെ പറമ്പിലേക്ക് പോയി ..ആ ഇടവഴിയെ അല്പം നടന്നാൽ കാപ്പ ഇട്ടിരിക്കുന്ന സ്ഥലത്തെത്താം . അതിനു മുൻപാണ് തമ്പി സാറിന്റെ വീട്ടിലേക്കുള്ള വഴി .അവിടാരുമില്ല
” എങ്ങോട്ടാ അന്നമ്മ ചേച്ചി …..തൂമ്പയുമായി ?”
അന്നമ്മ നോക്കിയപ്പോ വീടിന്റെ വഴിയിൽ നിന്ന് വറീത് ചേട്ടൻ ഇറങ്ങി വരുന്നു …ഓ ..അപ്പൊ ജൊണീം കാണും .ഇനി അവന്റെ വർത്തമാനോം കൂടി കേൾക്കണം
” കപ്പക്കു ഇട കിളക്കാനാ വറീത് ചേട്ടാ “
” കറവ ഒക്കെ വറ്റിയോ ചേച്ചി ………വറ്റി തുടങ്ങുന്നതിനു മുൻപ് ആർക്കെങ്കിലും കൊടുക്ക് …ഇപ്പോഴാണേൽ ആവശ്യക്കാരുണ്ട് …ഞാൻ ഇന്നാള് പറഞ്ഞില്ലേ ?”
അന്നമ്മക്കു ദേഷ്യം വന്നു . അയാള് പശുവിനെയല്ല ഉദ്ദേശിച്ചത് അവൾക്കു മനസിലായി . അവൾ രൂക്ഷമായ ഒരു നോട്ടത്തോടെ മുന്നോട്ട് നടന്നു
. വറീത് എന്തോ ചിന്തിച്ചു നിന്നിട്ടു തിരികെ തമ്പി സാറിന്റെ വീട്ടിലേക്കു കയറി
വറീതിനു പത്തേഴുപതു വയസ്സായി . അൽപ സ്വല്പം ബ്രോക്കര് പണിയും ഒക്കെയായി നടക്കുന്നു . തമ്പി സാറിന്റെ തോട്ടം നോക്കുന്നതാണ് ജോണി ..ആ ജോണീടെ എർത്ത് ആണ് വറീത് . പശുവിനെയും മറ്റും വാങ്ങാൻ അന്നമ്മ വറീതിനെയാ ആശ്രയിക്കുന്നെ ..അത് കൊണ്ട് വറീതിനെ പിണക്കാനും വയ്യ
അന്നമ്മ പറമ്പിൽ എത്തി . വലിയ പുല്ലെല്ലാം ചെത്തി ഒരു വശത്താക്കിയ ശേഷം നിലം കിളച്ചു വൃത്തിയാക്കാൻ തുടങ്ങി
” അന്നമ്മേ ……എന്നാ ഉണ്ട് വിശേഷം ? ഒത്തിരി നാളായല്ലോ കണ്ടിട്ട് …ഒന്ന് വരണമെന്ന് വിചാരിക്കും ..സമയം കിട്ടണ്ടേ . പിന്നെ മാത്തുക്കുട്ടിയുടെ അടുത്തെന്നും ചോദിക്കാറുണ്ട് കേട്ടോ “
അന്നമ്മ തിരിഞ്ഞു നിന്നു ….ജോണിയാണ് . അച്ചായന്റെ കൂട്ടുകാരൻ . അച്ചായൻ കിടപ്പിലായപ്പോൾ എല്ലാം സഹായിച്ചിട്ടുണ്ട് .നല്ല മനുഷ്യൻ .പക്ഷെ ഇപ്പൊ തമ്പി സാറിന്റെ കൂടെ ആയതിൽ പിന്നെ അല്പം മാറിയിട്ടുണ്ട്
” ഞാനെപ്പോഴും ഓർക്കും … നിങ്ങളുടെ കഷ്ടപ്പാട് …മാത്തുക്കുട്ടി ആണേൽ ഓട്ടത്തോട് ഓട്ടമാ ..പിന്നെ അന്നമ്മ ഇങ്ങനെ നിലം തൊടാതെ കഷ്ടപ്പെടുന്നു …എന്നിട്ടും കടം വല്ലതും തീരുന്നുണ്ടോ ? വീട് അങ്ങനെ തന്നെ കിടക്കുന്നു “
” ഒക്കെ ശെരിയാകും ജോണിച്ചാ ….”
” അന്നമ്മേ …എന്നാണേലും പശുവിനെ ഒക്കെ വലത്തുന്നുണ്ട് …… എന്ന പിന്നെ മൂന്നാലു എന്നെത്തിനെ കൂടി വളർത്താൻ മേലാരുന്നോ ..കഷ്ടപ്പാട് ഒന്നാണേലും രണ്ടാണെലും ഒന്നല്ലേ “
” വളർത്തണമെന്നു ഒക്കെയുണ്ട് ജോണിച്ചാ ..കാശു വേണ്ടേ ..പിന്നെ പുല്ലും …അയൽവക്കത്തൂന്നു ഒക്കെയാ പുല്ലു ചെത്തുന്നെ “
” അതാ ഞാൻ വറീതിന്റെ അടുത്ത് ഒരു കാര്യം പറഞ്ഞു വിട്ടെ ……’
അന്നമ്മയുടെ മുഖം ചുമന്നു
” നീ ആ തമ്പി സാറിന്റെ അടുത്ത് കാര്യം പറ …അങ്ങേരു വിചാരിച്ച പറമ്പിൽ പുല്ലു വളർത്താം …പശുവിനെ വാങ്ങാനുള്ള പൈസയും കിട്ടും “
രണ്ടു പറയണമെന്ന് അന്നമ്മക്കു ഉണ്ട് ..ഇന്നാള് വറീതിന്റെ അടുത്ത് തമ്പി പറഞ്ഞു വിട്ടിരിക്കുന്നു .ഒന്നെങ്കിൽ കൊടുക്കാനുള്ള കാശു …അല്ലെങ്കിൽ അയാൾ ഇവിടെ വരുമ്പോ അയാളുടെ കാര്യങ്ങൾ നോക്കണമെന്ന്
