“പോട്ടേടാ കിരണേ നീ എന്തിനാ പുളീംകൊമ്പിൽ പിടിക്കാൻ നോക്കുന്നെ . അല്ലേൽ തന്നെ അവളെ പോലൊരു പെണ്ണിനെ നിനക്ക് കിട്ടും ന്ന് നിനക്ക് തോന്നുന്നുണ്ടോ അതൊക്കെ വല്ല സിനിമായിലോ തുടർക്കഥ യിലോ നടക്കും ഇത് ജീവിതമാണ് എല്ലാം മറന്ന് മുന്നോട്ട് പോടാ നിനക്ക് അവൾ അല്ലേൽ വേറെ ആൾ വരും ”
ആരോ അവന്റെയുള്ളിൽ ഇരുന്ന് മന്ത്രിക്കുന്നത് അവൻ കേട്ടു .. എന്നാലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
അങ്ങനെ ആളുകൾ ഒക്കെ കുറഞ്ഞു തുടങ്ങി കിരനും ബാക്കി വിളമ്പാൻ വന്ന പിള്ളേരും ഒക്കെ വിളമ്പി ആകെ കുഴഞ്ഞു. അവസാനം അവർ കൂടി ഫുഡും കഴിച്ചു പോകാനായി ഇറങ്ങി രാജൻ ചേട്ടൻ എല്ലാരേയും വിളിച് കാശ് ഒക്കെ കൊടുത്തു . കിരൺ പുള്ളിയോട് നന്ദിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങി നടന്നു ,
“അവൾ വാങ്ങിയ രണ്ടു ജോടി ഡ്രസിനുള്ളൽ കാശ്ശ് ആയിട്ടില്ല ഇനിയും എന്തെങ്കിലും വർക്ക് കൂടി പിടിക്കണം.. അങ്ങനെ എന്നെ ആരും പറ്റികണ്ട ഞാൻ അത്ര മണ്ടനും അല്ല ഉടനെ ഈ കാശ് അവൾക്ക് കൊടുക്കണം അഹങ്കാരി ”
കിരൺ അതും പിറുപിറുത്തു സൈക്കിൾ എടുത്തു ചവിട്ടി തുടങ്ങി , ഹൈവേയിലേക്ക് കേറി എന്തൊക്കെയോ ആലോചിച്ചു അവൻ സൈക്കിൾ മുന്നോട്ട് ചവുട്ടികൊണ്ടിരുന്നു .ഹൈവേയിൽ തിരക്ക് വളരെ കുറവാണ് കൂടാതെ ഇരുട്ടും അവിടെ സ്ട്രീറ്റ് ലൈറ്റ് ഒക്കെ വളരെ കുറവായിരുന്നു. . അതേ സമയം അവന്റെ പിന്നിൽ രണ്ടു മഞ്ഞ കണ്ണുകൾ തുറന്നിരുന്നു .. സ്പീഡ് എടുക്കാനുള്ള സമയം കിരനും സൈക്കിളും ദൂരെ എത്തിയപ്പോൾ ഹരി ജീപ്പ് പായിച്ചു കിരണ് ന്റെ പിന്നിൽ നിന്നും സൈഡിലേക്ക് അവൻ തെറിച്ചു വീഴുന്ന രീതിക്ക് ചെറുതായി തട്ടി എന്നാൽ കിരൺ ഒരാർത്തനാദത്തോടെ നല്ല ശക്തിയിൽ തെറിച്ചു ഹൈവേക്ക് സൈഡിൽ നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു കുറ്റികാട്ടിലേക്ക് വീണു..അവന്റെ സൈക്കിളും ഫോണും റോഡ് സൈസിൽ വീണു കിടപ്പുണ്ട് ഇടിയുടെ ആഘാതത്തിൽ സൈക്കിൾ 8 പോലെ വളഞ്ഞു പോയിട്ടുണ്ട് .
“ഹ ഹ ഹ എന്റെ അക്ഷരയെ ഒരു പൂമോനും ഞാൻ വിട്ടു തരില്ല അവൾ എനിക്കുള്ളതാണ് ”
ഹരി വണ്ടി നിർത്താതെ അലറി ചിരിച്ചു കൊണ്ട് മുന്നോട്ട് തന്നെ വിട്ടു. ശേഖർ അവന്റെ ചെയ്തികളും സംസാരവും കേട്ട് അന്തംവിട്ട് ഇരുന്നു .
……………………………………………………………..
കുറച്ചു നേരം ഇരുന്ന് കരഞ്ഞ അക്ഷര ക്ക് എന്ത് ചെയ്യണം ന്ന് അറിയില്ലായിരുന്നു , ഹരിയുടെ വായിൽ നിന്ന് കിരൺ നെ എന്തോ ചെയ്തു എന്നു കേട്ടത് അവളെ സ്തബ്ധയാക്കി കളഞ്ഞിരുന്നു , അച്ചനോട് പറയണോ ?? വേണ്ട അച്ഛൻ അറിഞ്ഞാൽ അത് പിന്നെ ഹരിയുടെ വീട്ടുകാരുമായി വലിയ വഴക്ക് ആവും .. അവൾ ഓരോന്ന് ആലോചിച്ചു ., പെട്ടെന്ന് എന്തോ ഓർത്തു അവൾ ഫോണ് എടുത്ത് അവരുടെ ക്‌ളാസ് വാട്സാപ് ഗ്രൂപ്പ് എടുത്തു ജെറി യുടെ നമ്പർ അതിൽ നിന്ന് കണ്ടുപിടിച്ചു, അവൾ അതിലേക്ക് വിളിച്ചു , കുറച്ചു നേരം അടിച്ച ശേഷം ജെറി ഫോണ് എടുത്തു
“ഹ..ഹലോ… ജെറി… ജെറിയല്ലേ ”
“അതേ ആരാ ഇത് ?”
“ജെറി… ഞ…ഞാൻ അക്ഷര… നീ …നീ എവിടാ… ”
“ഒ തമ്പുരാട്ടി ആയിരുന്നോ എന്താണാവോ ” അവൻ നീരസത്തോടെ ചോദിച്ചു.
അക്ഷര അത് പ്രതീക്ഷിച്ചിരുന്നു
“ജെറി…നമ്മുടെ കിരൺ ”
“നമ്മുടെ കിരണോ?? ”
“ജെറി പ്ലീസ് ” അവൾ കരയുകയാണ്
“നീ എന്തിനാ ഇപോ എന്നെ വിളിച് ഈ കള്ള കരച്ചിൽ കരയുന്നത്”
അക്ഷര നടന്നത് ജെറിയോട് പറഞ്ഞു
“നോ…. നീ.. നീ എന്താ ഈ പറയുന്നേ??”
“ഉള്ളതാ ഹരിയേട്ടൻ ഇപോ എന്നോട് വിളിച്ചു പറഞ്ഞതാ…. കിരൺ അവനു എന്തോ പറ്റി…. ” അക്ഷര പിന്നെയും കരച്ചിൽ
“അവളുടെ ഒരു കരിയേട്ടൻ… നീ… നീ വച്ചേ ഞാൻ രാജൻ ചേട്ടനെ വിളിച്ചു നോക്കട്ടെ , അവനു ഇന്ന് വർക്ക് ഉണ്ടെന്ന് പറഞ്ഞതാ അപ്പോ എന്തായാലും അവൻ അവിടെ പോയി കാണും ”
“നീ ന്നിട്ട് എന്നെ വിളിച്ചു പറയുമോ പ്ലീസ് … “
ഇവൾ എന്തിന് ഇത്ര അവനു വേണ്ടി കരയുന്നത് ന്ന് ജെറിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല
“ആ വിളിക്കാം ” ജെറി അവളെ കട്ട് ചെയ്ത് രാജൻ ചേട്ടനെ വിളിച്ചു .
എന്നാൽ കാശും വാങ്ങി അവൻ കൃത്യസ്‌മായത്ത് സ്പോട്ടിൽ നിന്നും പോയെന്ന് പുള്ളി പറഞ്ഞു കിരൺ നെ വിളിച്ചിട്ട് ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുകുന്നുമില്ല . ജെറി വീണ്ടും പുള്ളിയെ വിളിച്ച് അവരുടെ അന്നത്തെ വർക്ക് ലൊക്കേഷൻ വാങ്ങി .
