“അക്ഷരയെ വിളിക്കണോ , ആ വിളിച്ചേക്കാം ” അവളുടെ കരച്ചിൽ ജെറിയിൽ ഒരു സംശയം ഉണ്ടാക്കിയിരുന്നു , അവൻ അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു , ലൊക്കേഷൻ വരെ പോയ് നോക്കാം എന്ന് പറഞ്ഞു എന്നാൽ അവൾ കാറുമായി വരാമെന്നും പറഞ്ഞു . അങ്ങനെ അക്ഷര കാറുമായി ഇറങ്ങി അസമയത്ത് എവിടെ പോണ് എന്ന അമ്മയുടെ ചോദ്യത്തിന് കൂട്ടുകാരി യെ ട്രെയിൻ കേറ്റി വിടാൻ പോണ് എന്ന കള്ളവും പറഞ്ഞു അവൾ. ജെറി അവൾ പറഞ്ഞ പോലെ വഴിയിൽ കാത്ത് നില്പുണ്ടയിരുന്നു . അങ്ങനെ ജെറിയും അക്ഷരയും കൂടെ ഹൈവേയിൽ കേറി അവനെ അന്വേഷിച്ചു പോയി. അവർ അന്വേഷിച്ചു പിടിച്ച് കല്യാണ വീട്ടിൽ എത്തിയപ്പോൾ നന്നായി താമസിച്ചു . കല്യാണ വീട്ടിൽ അങ്ങനെ ആൾകാർ ഒന്നും ഉണ്ടായിരുന്നില്ല ജെറി അവിടെയെല്ലാം നോക്കിയിട്ടും അവനെ കണ്ടും ഇല്ല അവന്റെ സൈക്കിളും എങ്ങും പാർക്ക് ചെയ്തിട്ടില്ല , ഇനി അവൻ വീട്ടിലേക്ക് എങ്ങാനും പോയോ അവനു സംശയം ആയി , അവൻ ഫോണ് എടുത്ത് കിരൺ ന്റെ അമ്മയെ വിളിച്ചു , “ഹലോ എന്താ ജെറി മോനെ ”
“അമ്മേ കിരണ് എന്തേ അവനു ഒന്നു കൊടുത്തെ ”
ജെറി കാഷ്വൽ ആയി ചോദച്ചു
“അവൻ കാറ്ററിങ് നു പോയിരിക്കുവാ മോനെ വരേണ്ട സമയം ആയി ഇപോ വരുമായിരിക്കും , മോൻ അവന്റെ ഫോണിൽ വിളിച്ചില്ലേ”
” ആ… അത്.. അമ്മേ വിളിച്ചു ഞാൻ അവൻ എടുത്തില്ല ചിലപ്പോ വിളമ്പാൻ നിന്നപ്പോ മാറ്റി വച്ചു കാണും , സാരമില്ല അവൻ തിരിച്ചു വിളിച്ചോളും ശരിയമ്മേ “
ജെറി എന്തോ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അക്ഷര അപ്പോഴും പേടിച്ച മുഖവുമായി അവനെ ഉറ്റു നോക്കി നില്പുണ്ട്
“എന്താ ജെറി… വീട്ടിൽ ഇല്ലേ.. അവൻ ”
” ഇല്ല… വീട്ടിൽ എത്തിയിട്ടില്ല” ജെറി നിരാശയോടെ പറഞ്ഞു
“സത്യം പറയടി നീ കൂടെ അറിഞ്ഞുകൊണ്ടല്ലേ ഇതൊകെ.. എന്തെടി ഞങ്ങളുടെ കിരൺ ” ജെറിക്ക് ദേഷ്യം വന്നു അവളുടെ നേരെ ചാടി ആകെ തകർന്നു നിന്ന അക്ഷരക്ക് അത് മുറിവിൽ കുത്തുന്നത് പോലെ ആയിരുന്നു
“ജെറി…. നിനക്ക് എന്നെ കണ്ടിട്ടും ഇപ്പോഴും ഞാൻ അവനെ ചതിക്കുകയാണ് ന്ന് തോന്നുന്നുണ്ട്‌ലെ ” അവൾ മുഖം പൊത്തി കരയാൻ തുടങ്ങി .
ജെറിക്ക് എന്തോ പോലെ ആയി ശരിയാണ് അവൾ ആകെ കാറ്റടി കൊണ്ട മരം പോലെ ഉലഞ്ഞു നില്കുവാണ് കണ്ണോകെ നിറഞ്ഞ് കണ്മഷി ഒക്കെ പടർന്ന് ആകെ പ്രാന്തിയെ പോലെ ഉണ്ട്.. ഇനി ഇവൾക്ക് അവനോട് സീരിയസ് ആയി തന്നെ പ്രേമമാണോ ?? ഒരു ഞെട്ടലോടെ ജെറി ആലോചിച്ചു
“നമുക്ക് … നമുക്ക് ഒന്നൂടെ റോഡിൽ നോകാം വ ”
ജെറി വിഷയം മാറ്റാൻ അതും പറഞ്ഞു വണ്ടിയിലേക്ക് കയറി ഈ അവസ്ഥയിൽ അവളെ കൊണ്ട് ഓടിപ്പിക്കണ്ട എന്നു കരുതി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ആണ് കയറിയത് . വണ്ടി സ്റ്റാർട്ട് ആക്കിയിട്ടും അക്ഷര നിന്ന് മോങ്ങുന്നത് കണ്ട ജെറിക്ക് കലിപ്പ് കയറി
“എടി മൈരേ വന്നു കയറു കിടന്നു മോങ്ങാതെ അവനെ നമുക്ക് കണ്ടുപിടിക്കാം ”
പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന അക്ഷര കാറിലേക്ക് കയറി ഇരുന്നു .
ജെറി കിരൺ എന്തായാലും ഹൈവേ വഴി പോകും എന്നേറിയാവുന്ന കൊണ്ട് വണ്ടി സ്പീഡ് കുറച്ചു സൈഡിൽ ഒക്കെ നോക്കി കൊണ്ട് ഓടിച്ചു. ചാറ്റൽ മഴ ഇപ്പോഴും പെയ്യുന്നുണ്ട് പെട്ടെന്ന് എന്തോ കണ്ടു ജെറി വണ്ടി സൈഡാക്കി ഇറങ്ങി ഓടി , അക്ഷര അത് കണ്ടു ഞെട്ടി അവന്റെ പുറകെ ഇറങ്ങി .
ജെറി ഓടി പോയ് നിന്നത് ഒടിഞ്ഞു മടങ്ങി കിടക്കുന്ന കിരൺ ന്റെ സൈക്കിളിനടുത്താണ് , അക്ഷര അത് കണ്ട് കരച്ചിൽ തുടങ്ങിയിരുന്നു
“നിന്ന് മോങ്ങാതെ മൈ… നമുക്ക് ഇവിടെ ഒക്കെ നോക്കാം അവൻ ഇവിടെ എവിടെയെങ്കിലും കാണും ..” ചുറ്റും നോക്കിയ ജെറിക്ക് അവന്റെ ഫോണ് അവിടെ കിടന്ന് കിട്ടി അവൻ അതെടുത്ത് കയ്യിൽ വച്ചു
“യ്യോ ജെറി ദോ… അവിടെ ”
ജെറി നോക്കുമ്പോൾ സൈഡിലെ കാടിനിടയിലേക്ക് ഓടുന്ന അക്ഷരയെയാണ് കണ്ടത് . ജെറി പിന്നാലെ ഓടി
“അയ്യോ…. കിരണേ…. ടാ….” ജെറി ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കിരൺ നു അടുത്ത് മുട്ടുകുത്തി ഇരിക്കുന്ന അക്ഷരയെയാണ് അവൻ കണ്ടത് .. അവൻ ഓടിച്ചെന്നു കിരൺ നെ കോരിയെടുത്തു അവൻ കിടന്നു ഞെരങ്ങുന്നുണ്ട് മരിച്ചിട്ടില്ല ന്ന് ജെറിക്ക് മനസിലായി , ജെറി പെട്ടെന്ന് കാറിനടുതേക്ക് അവനെ എടുത്ത് നടന്നു . എങ്ങലടിച്ചുകൊണ്ട് അക്ഷര ഓടി കാറിനു പിന്നിൽ കയറി ഡോർ തുറന്നു പിടിച്ചു ജെറി കിരൺ നെ പിന്നിലേക്ക് കയറ്റി കിടത്തി , അക്ഷര അവന്റെ തല അവളുടെ മടിയിൽ കയറ്റി വച്ചു .ജെറി വണ്ടി സ്റ്റാർട്ട് ആക്കി . ചെറിയ കാറ്റോട് കൂടി പെയ്യുന്ന ചാറ്റൽ മഴയെ ഭേദിച് ആ കാർ ആശുപത്രി ലക്ഷ്യമായി പാഞ്ഞു .
