ഉണ്ടകണ്ണി – 8 Like


ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് .

“ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ”

അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു സൈക്കിൾ വർക്ക് ഷോപ്പ് കണ്ടു . ഇപ്പോൾ അങ്ങനെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അവിടെ ഒരാൾ ഈച്ച അടിച് ഇരുപ്പുണ്ട്

“ചേട്ടാ കാറ്റ് അടിക്കണം പമ്പുണ്ടോ ” കിരൺ അയാളെ നോക്കി ചോദിച്ചു

അയാൾ മറുപടി ഒന്നും പറയാതെ ആ കടയ്ക്ക് ഉള്ളിലേക്ക് കൈ കാണിച്ചു ,

കിരൺ ഒന്ന് മടിച്ചു നിന്നിട്ട് അകത്തേക്ക് കയറി അവിടെ ഒരു മൂലക്ക് പഴയ ഒരു സൈക്കിൾ പമ്പ് അവൻ കണ്ടു , അവൻ അതും എടുത്ത് കാറ്റ് അടിക്കാൻ തുടങ്ങി .

ആ കടയ്ക്ക് സൈഡിലായി ഒരു മുറുക്കാൻ കടയുണ്ട് പെട്ടെന്ന് ഒരു താർ ജീപ്പ് പാഞ്ഞു വന്നു ആ കടയ്ക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തി അതിൽ നിന്നും ഹരിയും കൂടെ ഒരു കൂട്ടുകാരനും ഇറങ്ങി .

“അണ്ണാ 2 എണ്ണം ”

അവൻ സ്ഥിരം ആൾ ആണെന്ന രീതിയിൽ കടക്കാരനോട് മുറുക്കാൻ എടുക്കാൻ പറഞ്ഞു തിരിഞ്ഞതും അപ്പുറം നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ് ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് . അത് കിരണ് ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു
“ടാ ശേഖരെ ഇതവനാ ”

അവൻ അടുത്ത് നിന്ന കൂട്ടുകാരനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു

“ആര് ”

ശേഖർ ഒന്നും മനസിലാകാതെ ചോദിച്ചു

“എടാ കൊപ്പേ ഇത്രേം ദിവസം ഞാൻ പ്രാന്ത് പിടിച്ചു നടന്നത് എന്തിനാ എന്തിനാ ന്ന് നീ ചോദിച്ചില്ലേ … അതിന് കാരണക്കാരൻ ആയവൻ ആണ് ആ പോകുന്നത് ”

“അക്ഷര ???”

ശേഖർ സംശയത്തോടെ ചോദിച്ചു

“അതേ… എന്റെ അക്ഷര … കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ താലോലിക്കുന്ന എന്റെ ദേവിയാക്കാൻ കൊതിക്കുന്ന അവളെ ഈ പീറ തെണ്ടി… ചെ എനിക്ക് ആലോചിക്കാൻ കൂടെ പറ്റുന്നില്ല ”

ഹരി ശക്തിയായ് കാറിന്റെ ബോണറ്റിൽ ഇടിച്ചു അതേ സമയം ശേഖർ മുറക്കാൻ വാങ്ങി അവനു കൊടുത്തു

“ഇല്ല ഞാൻ അങ്ങനെ അവളെ ആർക്കും വിട്ട് കൊടുക്കില്ല ആര് അതിന് തടസ്സം നിന്നാലും ഞാൻ തീർക്കും … അത് അവളുടെ അച്ചൻ പ്രതാപൻ ആണെങ്കിലും ശരി ..

കേറടാ ”

അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചു വണ്ടിയിൽ കയറി കൂടെ ശേഖറും

അവർ വണ്ടി കിരണ് നു പിന്നിലായി നിശ്ചിത അകലത്തിൽ ഓടിച്ചുകൊണ്ടിരുന്നു അതേ സമയം കിരൺ ആ ഫാക്ടറി കണ്ടുപിടിച്ചു , അതിന്റെ സൈഡിൽ തന്നെ ഒരു വഴിയിൽ ആർച്ചും കണ്ടു. കിരൺ ആ ഫാക്ടറി ക്ക് സമീപം സൈക്കിൾ വച്ചു പൂട്ടി ഇറങ്ങി വഴിയിലൂടെ കല്യാണ വീട് ലക്ഷ്യമാക്കി നടന്നു അവനറിയാതെ അപ്പുറം മാറി ജീപ്പ് പാർക്ക് ചെയ്ത് ഇവന്റെ പിന്നാലെ ഹരിയും ശേഖറും കയറി .

രാജൻ ചേട്ടനെ കണ്ടപ്പോ തന്നെ പുള്ളി കിരൺ നു പിടിപ്പത് പണി കൊടുത്തു . ഓരോ പാത്രത്തിലും വിളമ്പാനുള്ള ഐറ്റംസ് പകർന്നും മറ്റും അവൻ പണി തുടങ്ങി . ഇവനെ ദൂരെ നിന്ന് ഹരി വാച്ച് ചെയ്യുന്നുണ്ട്

“ചെ… ഈ വല്ലവനും വിളമ്പി നടക്കുന്ന നാറിയെ ആണോ ഇവൾ … മൈ ”

അവനു അമർഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .
കിരൺ ആണേൽ ഫുൾ ജോലിയിൽ മുഴികി നിൽക്കുകയാണ് എന്നാലും അക്ഷര യിൽ നിന്നുണ്ടായ അനുഭവം അവനു മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . ടൂറിന്റെ ഇടക്ക് അരുണിമ അയച്ച വോയ്സ് മെസ്സേജ് ചുമ്മ ഓപ്പൺ ആക്കിയതാണ് എന്നാൽ അതിൽ നിന്നും കേട്ട ശബ്ദം അവനെ ആകെ തകർത്തു കളഞ്ഞിരുന്നു , ആ മെസ്സേജ് അക്ഷര അറിയാതെ വന്നത് തന്നെ ആയിരിക്കും എന്ന് അവനും ഒരു പ്രതീക്ഷ വന്ന സമയം ആണ് . ഇതും കൂടെ … ഇത്രയും നാൾ അവൾ കാണിച്ചത് എല്ലാം വെറും അഭിനയം ആയിരുന്നു എന്നൊക്കെ കേട്ടപ്പോ അവനു ആ വണ്ടിയിൽ നിന്ന് ചാടി മരിക്കാൻ ആണ് തോന്നിയത് ..

Leave a Reply

Your email address will not be published. Required fields are marked *