ഹോസ്പിറ്റൽ റിസപ്‌ഷൻ നു മുന്നിൽ എത്തിയപ്പോളാണ് അങ്ങോട്ടെക്ക് പ്രതാപൻ കയറി വരുന്നത് അവൾ കണ്ടത് . അവൾ പെട്ടെന്ന് നടത്തം നിർത്തി നിന്നു . അയാൾ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് നടന്നു വന്നു
“മോളെ…. എന്താ… എന്താ ഇത് നിന്റെ മേത്ത് ചോരയൊക്കെ ”
അയാൾ ആകെ പേടിച്ചു
“അയ്യോ അച്ഛൻ പേടിക്കണ്ട ഇത് എന്റെ ഒന്നും അല്ല ഇന്നലെ അവനെ ഞങ്ങൾ ഇങ്ങോട് കൊണ്ടുപോരുന്ന വഴി എന്റെ മേത്ത് ആയതാണ് ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ന്നിട്ട് അവൻ എവിടാ ഇപോ എങ്ങനെ ഉണ്ട് അവനു ”
“അച്ചൻ അവനെ കാണാൻ വന്നേ ആണോ ”
അവൾ അത്ഭുതത്തോടെ അയാളെ നോക്കി
“അതെന്താ എനിക്ക് കണ്ടൂടെ ??”
“പിന്നെന്താ കാണാലോ വാ .. മുകളിലാ റൂമിൽ ” അവൾ പുള്ളിയെ വലിച്ചു കൊണ്ട് കിരൺ ന്റെ റൂമിലിക്ക് നടന്നു
അവർ രണ്ടും കൂടെ പെട്ടെന്ന് റൂമിന് മുന്നിൽ എത്തി . അക്ഷര ഓടി റൂമിലേക്ക് കയറി . കിരൺ നല്ല ഉറക്കം പിടിച്ചിരുന്നു
“അല്ലെ മോൾ പോയില്ലേ ”
അമ്മ ആശ്ചര്യത്തോടെ ചോദിച്ചു
“അത് ഞാൻ ഇറങ്ങി ചെന്നപ്പോ ദേ അച്ചൻ ഇവനെ കാണാൻ വന്നേക്കുന്നു ”
അവൾ റൂമിലേക്ക് കയറി വരുന്ന പ്രതാപനെ ചൂണ്ടിക്കാട്ടി
“ആഹാ അച്ചൻ വന്നോ ”
അമ്മ അതും പറഞ്ഞു എണീറ്റ് അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി
റൂമിലേക്ക് കയറി വന്ന പ്രതാപൻ അക്ഷരയുടെ കൂടെ നിൽകുന്ന കിരൺ ന്റെ അമ്മയെ കണ്ടു സ്തബ്ധനായി നിന്നു
അമ്മയുടെയും അവസ്‌ഥ അത് തന്നെ ആയിരുന്നു അവരുടെ കയ്യിൽ നിന്ന് വായിച്ചുകൊണ്ടിരുന്ന പത്രം താഴേക്ക് വീണു
അക്ഷര രണ്ടുപേരേയും മാറി മാറി നോക്കി ഒന്നും മനസിലാകാത്ത രീതിയിൽ നിന്നു.
(തുടരും……)
