ഉണ്ണിയുടെ അമേരിക്ക 5

ഒരു തിങ്കൾ ദിവസം 11 മണി ആയപ്പോൾ പെട്ടന്ന് അച്ഛന്റെ ഒരു call വന്നു.

“അമ്മയോട് പെട്ടന്ന് 2 ചായ ഇട്ടു വയ്ക്കാൻ പറയടാ”

എന്നായിരുന്നു പാറയിൽ ചിരട്ട വച്ച് ഉരയ്ക്കുന്ന ശബ്ദത്തിൽ അച്ഛൻ പറഞ്ഞത്..

ഇതെന്ത് മൈരിനായിരിക്കും 2 ചായ പറഞ്ഞത്.. അച്ഛൻ ഒരാൾ അല്ലേ ഉള്ളൂ..

ഒരു 10 മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഓട്ടോയുടെ ഹോൺ മുഴങ്ങി. ഞാൻ പോയി gate തുറന്നു. അപ്പൂപ്പൻ താടി പോലത്തെ ആഫ്രിക്കൻ അമ്മൂമ്മയും അപ്പൂപ്പനും ഇറങ്ങി. എന്നെ കണ്ടപ്പോൾ ആ അമ്മൂമ്മ “ Hi kid” എന്നൊക്കെ പറഞ്ഞു. ഞാനും hi ഒക്കെ പറഞ്ഞു അവരോടൊപ്പം അകത്തോട്ട് kayari. അച്ഛന് രാവിലെ ഏതോ റിസോർട്ടിൽ നിന്ന് കിട്ടിയതാണ് ഇവരെ. അവർക്ക് നല്ല നാടൻ ചായ കുടിക്കണം എന്നു പറഞ്ഞപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്. അതിന് ഒരു കാരണവും ഉണ്ട്, ഇവർക്ക് നമ്മളെ ബോധിച്ചാൽ നല്ല കാശ് തരും.

എന്താണെന്ന് അറിയില്ല അമ്മൂമ്മ എന്നോട് നന്നായി സംസാരിക്കുന്നുണ്ട്. ഞാനും തട്ടിയും മുട്ടിയും ഒക്കെ ആയി അവരോട് സംസാരിച്ചു. അവരുടെ കൊച്ചു മോനും എന്റെ അതേ പ്രായം ആണെന്ന് പറഞ്ഞു..

അവർ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ അമ്മൂമ്മ എന്നോട് ചോദിച്ചു വെറുതെ ഇരിക്കുവാണെങ്കിൽ ഞങ്ങളുടെ കൂടെ വരുന്നോ എന്ന്.. കേട്ട പാതി ഞാൻ yes മൂളി.. ഞാൻ പെട്ടന്ന് റെഡി ആയി ഒട്ടോയിൽ കയറി.. പോകുന്ന വഴിയില് എല്ലാം അവർ എന്നെ കുറിച്ച് എല്ലാം ചോദിച്ചു… നിങ്ങൾ ആഫ്രിക്കയിൽ എവിടെ ആണെന്ന് ഞാൻ വെറുതെ ചോദിച്ചു. അവർ രണ്ടുപേരും ചിരിച്ചിട്ട് എന്നോട് ആ നഗ്ന സത്യം പറഞ്ഞു അവര് ആഫ്രിക്കൻസ് അല്ല, അമേരിക്കൻസ് ആണ്.
!! ദൈവമേ എന്റെ സ്വപ്ന നഗരം…!! സിനിമയിൽ ഒക്കെ അമേരിക്ക കണ്ട് സായൂജ്യം അടഞ്ഞിരുന്ന എനിക്ക് അവരോട് സംസാരിക്കാൻ പറ്റിയത് തന്നെ എന്തോ വല്ല്യ കാര്യം ആയി തോന്നി..

എന്റെ മനസ് മൈരൻ ഉണർന്നു….. മോനൂസേ ഇതാണ് അവസരം. ഇവരെ സോപ്പിട്ടാൽ നിനക്ക് അമേരിക്ക കാണാം…… ഈ ചിന്ത വരാൻ കാരണം വേറൊന്നും അല്ല വർക്കല ബീച്ചിൽ നിന്നും കോവളം ബീച്ചിൽ നിന്നും ഒക്കെ ഒത്തിരി പയ്യന്മാർ വിദേശികളെ സോപ്പിട്ട് രക്ഷപ്പെട്ട ഒത്തിരി ചരിത്രങ്ങൻ നോമിന് നേരിട്ട് അറിയാമായിരുന്നു.

മ്യൂസിയത്തിലും മൃഗശാലയിലും ഒക്കെ ഞാൻ അവരോടൊപ്പം നന്നായി വാചകം അടിച്ചു നടന്നു.. മൊത്തം ഡീറ്റൈൽസ് ഉം ഞാൻ ചോർത്തി.. സ്വന്തമായി രണ്ട് Walmart സൂപ്പർ മാർക്കറ്റ് ഉള്ള ടീം ആണ്. അത് പോരാതെ മൂത്ത മകന് ഒരു വല്ല്യ IT കമ്പനിയും ഉണ്ട്.

രണ്ടുപേർക്കും എന്നെ നന്നായി ബോധിച്ചു. നാളെയും വരാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണും പൂട്ടി yes പറഞ്ഞു.. തിരിച്ചു വരാൻ സമയം 1000 രൂപയും തന്നു.

എനിക്ക് എന്താണെന്ന് അറിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് ആയിരുന്നു അന്ന് രാത്രി.. ഒരു പോള കണ്ണടക്കാതെ നാളെ അവരെ എങ്ങനെ ഇംപ്രെസ് ചെയ്യാം എന്നൊക്കെ plan ചെയ്തു..

രാത്രി ഒന്നു കഴിഞ്ഞു കിട്ടാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. എങ്ങനെയോ ഒക്കെ രാവിലെ ആയി. ഞാനും അച്ഛനും കൂടെ അവരെ രാവിലെ റിസോർട്ടിൽ പോയി പിക്ക് ചെയ്തു.. നേരെ നെയ്യാർ ഡാമിലോട്ട് വിട്ടു.. ഞാൻ വെറുതെ എന്റെ കഷട്ടപ്പാട് ഒക്കെ പറഞ്ഞു ഒരു സീൻ ഉണ്ടാക്കി.

എന്താണെന്ന് അറിയില്ല എന്റെ അച്ഛനും എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ഓസ്ക്കാർ ലെവൽ അഭിനയത്തിൽ രണ്ടു പേരും ഫ്ലാറ്റ്.. അവസാനം ആയി ഞാൻ ലാലേട്ടൻ ചിത്രത്തിൽ സോമൻ ചെട്ടനോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചതു പോലെ njanum ഒരു ഡയലോഗും അടിച്ചു…..
“will you please help me”

ചെവിയുടെ തൈക്കൂടം ബ്രിഡ്ജ് വരെ അടിച്ചു പോകാറായ അപ്പൂപ്പൻ ഞാൻ പറഞ്ഞത് കേട്ടോ എന്നൊരു സംശയം എനീക്ക് ഉണ്ടായിരുന്നു.. ഭാഗ്യം രണ്ടുപേരും നന്നായി കേട്ടിട്ടുണ്ട്..

വൈകീട്ട് പോകാൻ നേരം എനിക്ക് 5000 രൂപ തന്നു.. എന്നിട്ട് എന്റെ mail id യും ഫോൺ നമ്പറും വാങ്ങി.. എന്തെങ്കിലും ഉണ്ടെങ്കില് വിളിക്കാം എന്നു പറഞ്ഞു. പിറ്റേ ദിവസം എന്നോട് വരണം എന്നൊന്നും അവര് പറഞ്ഞില്ല.. എനിക്ക് ഒരു കാര്യം മനസിലായി എന്നെ നൈസ് ആയിട്ട് ഒഴിവാക്കിയത് ആണെന്ന്..

Leave a Reply

Your email address will not be published. Required fields are marked *