എന്തിന്… ചമ്മൽ?
റെഡി ആയിക്കോളാൻ പറ.. ഞാൻ പറഞ്ഞു. നേരം. തൃസന്ധ്യ ആകുന്നു..
“അച്ഛാ അമ്പലത്തിൽ വരുന്നോ..”
(ഞാൻ തിരക്കി ) നടക്കാൻ വയ്യാമോനെ നിങ്ങൾ പോയിട്ട് വാ… TV കണ്ടിരുന്ന അച്ഛൻ പറഞ്ഞു
റൂമിൽ ചെന്ന ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു..
ചന്ദന കളർ ജൂബായും കാവിമുണ്ടും ആണെന്റെ വേഷം..
പെട്ടെന്ന് വാതിൽ തുറന്ന് ഉത്തര അകത്തേക്ക് വന്നു ചിരിച്ചുകൊണ്ട് അതിശയഭാവത്തിൽ എന്നോട് ചോദിച്ചു ഹരിയേട്ടൻ റെഡിയായോ? ആഹാ..
ഇന്നലെ വരെ കണ്ട ഉത്തര അല്ല ഞാൻ ഇന്ന് കണ്ടത്..
അവൾ തിരിച്ചു വരുന്നത് കാത്ത് ഞാൻ കട്ടിലിൽ കിടന്നു. ( ബാത്രൂം ഡോർ തുറക്കുന്ന സൗണ്ട് ഞാൻ കേട്ടു… തിരിഞ്ഞു നോക്കിയപ്പോ ഞാൻ കണ്ടത് സാരിയുടുത്ത് കണ്ണാടിയിലേക്ക് നോക്കിനിൽക്കുന്ന അവളെയാണ് . മേക്കപ്പ് ആയിരിക്കും എന്ന് മനസ്സിൽ ചിന്തിച്ചു ഞാൻ തിരിഞ്ഞു (മൊബൈൽ റീൽസും കണ്ടുകിടന്നു )
പോവാം….
(അവളുടെ സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞുനോക്കി)
പകച്ചു പോയി എന്റെ ബാല്യം.. ഞാൻ കണ്ണുകൾ എടുക്കാതെ അവളെ തന്നെ നോക്കി എണീറ്റു.
എന്ത് സുന്ദരിയാ ഇവൾ.
__END_OF_PART__IMG_20240727_15122462_5_gallery.jpg__END_OF_PART__
“എന്താ ഇങ്ങനെ നോക്കുന്നന്നെ ”
(അവളുടെ സൗന്ദര്യ ആസ്വദിക്കുന്നതിന് മുഴുകി നിന്നിരുന്ന ഞാൻ അത് കേൾക്കുകയുണ്ടായില്ല..അവൾ കൈകൊണ്ട് ഞൊട്ടി ) ഹോയ്….. ചിരിച്ചുകൊണ്ട് ചോദിച്ചു “”എന്താ “”
( പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് ഞാൻ)
ഒന്നുമില്ല…
പോവ്വം….
ഞങ്ങൾ രണ്ടും മുറ്റത്തെത്തി.. ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
ഗേറ്റ് ചാരിയിട്ട് ഞാൻ വീട്ടിലേക്ക് ജസ്റ്റ് കണ്ണോടിച്ചപ്പോൾ ഞങ്ങൾ രണ്ടും പോകുന്നത് നോക്കി നിൽക്കുന്ന അമ്മയെ ആണ് കണ്ടത്..
ഞാനൊരു പുഞ്ചിരി തൂകി… അമ്പലം ലക്ഷ്യമാക്കി നടന്നു നടക്കുന്നതിനിടയിൽ അവൾ
“അമ്മയ്ക്ക് ഒത്തിരി സന്തോഷമായി കാണു അല്ലെ?”
അതെ ( ഞാൻ പറഞ്ഞു..)
ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എന്നോട് എന്താ ദേഷ്യം തോന്നാഞ്ഞത്..
“അതൊ… ഞാൻ ചിരിച്ചു. ”
(അവൾക്കുള്ള ബാക്കി മറുപടി കൊടുക്കുന്നതിനു മുമ്പ് ഒരു ചേട്ടൻ ഞങ്ങളോട് ചോദിച്ചു)
ഇവിടെ ഒരു അമ്പലമുള്ള കാര്യം മറന്നോ ഹരിയെ…കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ഇങ്ങോട്ട് കാണുന്നില്ലല്ലോ??
മറന്നതല്ലേ ചേട്ടാ എന്നും തിരക്
അങ്ങനെ പറഞ്ഞു നൈസ് ആയിട്ട് നടന്നു.
(ദീപാരാധന തൊഴാൻ നിൽക്കുന്ന കുട്ടികളും പെൺകുട്ടികളും ചേട്ടന്മാരും അമ്മമാരും എല്ലാവരുടെയും കണ്ണ് ഞങ്ങളുടെ നേരെവന്നു…) പെൺകുട്ടികൾ ഒക്കെ എന്തോ മുറുമുറുക്കുന്നു
ഉത്തരയേ മുന്നിൽ നിർത്തി ഞാൻ തൊട്ടു പുറകിൽ സ്ഥാനം പിടിച്ചു.. നട തുറക്കുന്നതിന് മുമ്പുള്ള മണിയൊച്ചകൾ “കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന “എന്ന ഗീതം ആലപിച് ചുറ്റുമുള്ളവർ…
.. ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു
നേരെതെ ചോദിച്ചില്ലേ… എന്താണ് ദേഷ്യം തോന്നാത്തത് എന്ന്….”
മ്മ്മ് (എന്ന് അവൾ മൂളി )
ഉത്തരയുടെ കതിൽ മുട്ടുന്ന പോലെ ചുണ്ട് അടുപ്പിച്ചു പറഞ്ഞു
ഇഷ്ടവാ നിന്നെ.. ഒരുപാട്… മാത്രമല്ല!! ഭഗവാന്റെ മുമ്പിൽ ഞാൻ താലി കെട്ടിയ പെണ്ണാ നീ……..
(തിരുമേനി നടതുറക്കുന്നു )
കണ്ണന്റെ വിഗ്രഹം അവൾ കാണുമ്പോ അവളുടെ കാതിൽ ഞാൻ അടുത്തതായി പറഞ്ഞത്..)
എന്റെ ഭാര്യ….
( ആ ഭാര്യക്ക്.. സിനിമയിൽ ആരുന്നേൽ. ഒരു സൈലൻസും എക്കോയും ഉണ്ടായേനെ ) ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കണ്ണനെ നോക്കി. ഞങ്ങളെ കാത്തുകൊള്ളണമേ..
കണ്ണനെ നോക്കി പ്രാർത്ഥിച് അവൾ തിരിഞ്ഞു എന്നെ നോക്കി
ഞാൻ കണ്ടത്
ഈറനണിഞ്ഞ കണ്ണുകൾ എന്നെ പ്രണയം കൊണ്ട് നോക്കുന്നതാ…
അമ്പലത്തിൽ ആയതു കൊണ്ട് അവൾ കെട്ടിപിടിച്ചില്ല. ഇല്ലെങ്കിൽ അവൾ അതു ചെയ്തേനെ.
ഞങ്ങൾ പ്രസാധമെല്ലാം വാങ്ങി അമ്പലത്തിനു പുറത്തു വന്ന് വളരെ സന്തോഷത്തിൽ അതുവഴി നടന്നു…
ഞാൻ ഇടയ്ക്ക് ഇടയ്കിടയ്ക് അവളെ നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്.. അങ്ങനെ ഞങ്ങൾ വീടെത്തി…
