ഞാൻ റൂമിലേക്കു തന്നെ വച് പിടിച്ചു ഒരു സ്പോട്ട് കിട്ടിയില്ലോ എന്ന സന്തോഷത്തിൽ.. ബാൽകാണി.. എന്റെ റൂമിൽ ബാൽകണി കണ്ടിട്ടാരിക്കും എനിക്ക് ഈ റൂം തന്നത്..
ഞാൻ ഓർത്തു….
പാട്ടൊക്കെ ബാൽക്കണിയിലെ കസേരയിൽ ചാരി ഇരുന്നു ചെറിയ മയക്കത്തിൽ എത്തിയപ്പോ. “ഹരിയേട്ടാ… ഹരിയേട്ടാ….” ഒരു ചെറിയ സൗണ്ട്. പെട്ടന്നു സൗണ്ട് കൂടി. ഞാൻ ഉണർന്നിരുന്നു.. “ഹരിയേട്ടാ. കിടക്കണ്ടേ… ഉത്തരയാരുന്നു..
” ഉത്തര കിടന്നോളു. ഞാൻ ( ഞാൻ ഒന്നാലോചിച്ചു )
ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം.
ഉത്തരയുടെ ചിരി മുഖത്തു നിന്ന് മായുന്നത് ഞാൻ കണ്ടു…
വേണ്ട ഹരിയേട്ടാ ഇവിടെ കിടന്നോളു… ഞാൻ അവളുമാരുടെ കൂടെ കിടന്നോളാം…
(എന്നും പറഞ്ഞ് അവൾ പെട്ടന്ന് മുഖം വെട്ടിച്ചു ഇറങ്ങി പോയി )
പെട്ടന്ന് പാട്ടു പ്ലേ ആയി…
” ജബു ദീപ് ജലേ ആന. ”
എന്റെ കൈ അറിയാതെ കൊണ്ട് പ്ലേ. ആയി. പിന്നെ അതും കെട്ട് ആ കട്ടിലിൽ കുറച്ചു നേരം കിടന്ന്…. പെട്ടന്നു എണീറ്റു മൊബൈലിൽ നോക്കിയപ്പോ സമയം 10 മണി ആയി . “വല്ലാത്ത പരവേശം”
റൂമിൽ ടേബിളിൽ നോക്കിയപ്പോ വെള്ളമില്ല. ഉത്തര താഴെയും ആണ്. വിളിക്കണ്ട എന്ന് കരുതി… തന്നെ പോയി കുടിക്കാം. എന്ന് വിചാരിച് താഴേക്ക് നടന്നു.. Dining ടേബിളിൽ വെള്ളം ഇരിപ്പുണ്ടായിരുന്നു. എടുത്തു കുടിച്.. തിരിഞ്ഞതും. തൊട്ടടുത്ത റൂമിൽ ഉത്തര എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ കേട്ടു.. അടക്കം പറച്ചിൽ ആണ്.. വേറെ ആരെങ്കിലും ആരുന്നു സംസാരിക്കുന്നത് എങ്കിൽ ഞാൻ അത് കേൾക്കാൻ ആഗ്രഹിക്കില്ലാരുന്നു.. ഇതിപ്പോ എന്റെ ഉത്തരയുടെ സൗണ്ട് കേട്ടപ്പോ നിൽക്കാൻ തോന്നി. ഞാൻ കാത് കൂർപ്പിച് കേട്ടു…
“എന്നിട് പുള്ളി എന്റെ ചെവിയിൽ പറയുവാ നീ എന്റെ ഭാര്യയാണെന്ന്… അത് പറഞ്ഞപ്പോ എന്തോ ഒരു ഫീൽ ”
ഉത്തര അനിയത്തിമാരോട് ആണ് പറയുന്നതെന്ന് എനിക്ക് മനസിലായി. അപ്പോ കഥകൾ മുഴുവൻ പറഞ്ഞു കാണും.
“ശ്ശേ ഇനി അതുങ്ങട മുഖത്ത് എങ്ങനെ നോക്കും… ഇവിടെ നിക്കണ്ടാരുന്നു. റൂമിൽ പോയാൽ മതിയാരുന്നു.. ഇത് കേട്ടി ല്ലാരുന്നേൽ ഈ ചമ്മൽ വരില്ലാരുന്നു
“ആ ചേട്ടൻ ആണോ ഈ ചേട്ടൻ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. വല്യേച്ചി”
മൻവിയുടെ സൗണ്ട്…
“ഈ ചേട്ടന് അങ്ങനൊക്കെ ചെയ്യാൻ പറ്റുവോ…”
അതു പറഞ്ഞത് തൻവിയാണ്
“പക്ഷെ ഒരു കാര്യമുണ്ട് വല്യേച്ചി
ചേച്ചി അത്രയേറെ ദ്രോഹിച്ചിട്ടും. ആ ചേട്ടൻ ചേച്ചിയെ എന്തേലും ചെയ്തോ. ഇല്ലല്ലോ?
ചേച്ചി പറഞ ആ ചേട്ടന്റെ പണ്ടത്തെ സ്വഭാവം വച് അങ്ങനെ മോശമായി ഒന്നും ചെയ്യാത്ത സ്ഥിതിക്. കോളേജിൽ ഉണ്ടാരുന്ന ആ സ്വഭാവം അല്ല ഇന്ന് ചേട്ടന്.
തന്നെയല്ല.
വല്ല്യേച്ചിയെ പോലെ ഇത്രയും സുന്ദരിയായ.. ഒരു പെണ്ണിനെ താലി കെട്ടിയിട്ട് ആ അധികാരത്തോട് ഒരിക്കലും ചേച്ചിയുടെ അടുത്ത് വന്നിട്ടില്ല. ഇപ്പഴും ദേ ഞാൻ വേണേൽ വേറെ റൂമിൽ കിടക്കാം എന്ന് പറയുന്നു..
ചേട്ടൻ പൊളിയാ വല്യേച്ചി.
മൻവി പറഞ്ഞു നിർത്തി
“അതെ ഈ കാലത്ത് ഒരു പെണ്ണിനെ റൂമിൽ കിട്ടിയാൽ എങ്ങനെ പീഡിപ്പിക്കാം എന്ന് ചിന്തിക്കുന്ന. ആണുങ്ങളാ കൂടുതൽ.
ഇത് 6 മാസം കൂടെ താമസിച്ചിട്ടും ചേച്ചിയെ ഒരു നോട്ടം കൊണ്ട് പോലും ശല്ല്യ പെടുത്തിയിട്ടില്ല എന്ന് പറയുമ്പോ. പുള്ളി ഒരു Rare പീസാ.. തൻവിയാണത് പറഞ്ഞത്…
ദേഷ്യം ഒക്കെ ഉണ്ടെങ്കിലും. ഇടയ്ക്ക് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇയാൾ എന്ത ഇങ്ങനേന്നു.
അന്ന് അതുപോലൊക്കെ നടന്നില്ലാരുന്നേൽ. ഇയാളുമായി സന്തോഷത്തോടെ ജീവിക്കാരുന്നെന്ന്
ഉത്തര ഇടറിയ ശബ്ദത്തിൽ പറയുന്നത് കെട്ട് എന്റെ കണ്ണിൽ വെള്ളം വന്ന്. (എനിക്ക് സങ്കടം വന്നാൽ ഞാൻ പെട്ടന്ന് കരയും.. അത് എന്റെയൊരു വീക്നെസ്സ )ഞാൻ പിന്നെ അവിടെ നിന്നില്ല…. റൂമിൽ വന്ന്
കണ്ണുകൾ ഇറുക്കിയടച് കിടന്നു. അറിയാതെ എപ്പോഴോ ഉറങ്ങി പോയി….
കണ്ണ് തുറന്നു നോക്കി പതിവുപോലെ വരുന്ന ചായ വന്നില്ലാ.. നേരം നല്ലപോലെ വെളുത്തു.. ബ്രഷ് ചെയ്ത് താഴേക്കു ചെന്ന് ചായ കുടിക്കാൻ തീരുമാനിച്ചു
. ബ്രഷ് ചെയ്ത് താഴേക്കിറങ്ങി…
അച്ഛന്റെയല്ലാതെ ഒരു പുരുഷ സൗണ്ട്.
