“താൻ കൂടുതൽ ഡയലോഗ് ഒന്നും അടിക്കണ്ട
താൻ പറഞ്ഞ എല്ലാ ഡേറ്റും കഴിഞ്ഞു”
.
ഈ ഡയലോഗും കേട്ടു ഞാൻ സിറ്റ് ഔട്ടീലേക്ക് നടന്നു. ഞാൻ വരുന്ന കണ്ട മൻവി ഉത്തരയെ കണ്ണുകൊണ്ട് ഞാൻ വരുന്നു എന്ന് കാണിച്ചു. ഉത്തര എന്നെ നോക്കി തിരിഞ്ഞു വന്ന്
“അങ്ങോട്ട് പോവണ്ട”.
അവളുടെ കണ്ണ് കലങ്ങിയിരിക്കുന്നു…
“അതെന്താ … മാറ്.”
എന്നും പറഞ് ഞാൻ ഉത്തരയെ കൈക്കു പിടിച്ചു മാറ്റി. ഞാൻ ഉമ്മറത്തേക് നടന്നു..
10 ലക്ഷം രൂപ മേടിച്ചിട്ട് പലിശയും ഇല്ല മുതലും ഇല്ല.
(മുറ്റത് നിൽക്കുന്ന ആൾ അച്ഛനോട് പറഞ്ഞു .കൂടെ രണ്ടു തടിമാടൻമാരുംഉണ്ട് )
ഉദേശിച്ച വിലയ്ക്കു സഥലം വിറ്റു പോകുന്നില്ല …. അതുകൊണ്ട് കുറച്ചു സാവകാശം കൂടെ തരണം. (അച്ഛൻ അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു
എന്റെ കാശ് തരാൻ പറ്റില്ലെങ്കിൽ…. ഞാൻ പറഞ്ഞ വിലയ്ക്ക് ആ സ്ഥലം ഞാൻ എടുക്കാം…ഞാൻ പറഞ്ഞതല്ലെ. ബാക്കി കുറച്ചു രൂപ കൂടെ അങ്ങ് കയ്യിലോട്ട് തരും….
അയാൾ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
അയ്യോ അതൊത്തിരി കുറഞ്ഞ റേറ്റ് ആല്ലേ ശേഖര….
ഇനിയും രണ്ടെണ്ണത്തെ കൂടെ ഇറക്കി വിടണ്ടതല്ലേ.. ( അച്ഛൻ ദയനീമായി അയാളോട് കേണ് )
അയാൾ ഉമ്മറത്തേക്ക് കയറി വന്ന് തൂണിൽ പിടിച്ചു നിന്ന അച്ഛനോട്
മൻവിയെയും തൻവിയേം ചൂണ്ടി കാട്ടി
പറഞ്ഞു .
“ഇതിനെ രണ്ടിനെയും എന്റെ കൂടെ വിട് ഇവളുമാരെ വച് 10 ലക്ഷം ആവുമ്പോ തിരിച്ചു വിട്ടേക്കാം”
ഞാൻ അനിയത്തിമാരെ രണ്ടും സൈഡിലേക് മാറ്റി മുമ്പോട്ട് ആഞ്ഞു വന്നു.. അതെ സമയം
” ശേഖര… ”
എന്ന് വിളിച് അച്ഛൻ ദേഷ്യത്തിൽ അയാളുടെ കോളറിൽ പിടിക്കാൻ തുടങ്ങിയതും. ശേഖരൻ തെറിച് മുറ്റത്തേക് വീണു. അച്ഛൻ തിരിഞ്ഞു നോക്കിയപ്പോ. ശേഖരന്റെ നെഞ്ചിനൊരു തൊഴികൊടുത്തഞാൻ മുറ്റത്തെക് ഇറങ്ങുന്നതാണ് കാണുന്നത് (വിത്ത് സ്ലോമോഷൻ ).. ഉത്തരയും അനിയത്തിമാരും അച്ചനെ പോലെ തന്നെ വായും പൊളിച്ചു നിന്ന്…
അപ്പോഴേക്ക് കൂട്ടത്തിൽ ഉണ്ടാരുന്നവർ എനിക്ക് നേരെ പാഞ്ഞടുത്തു. ചെറുപ്പത്തിൽ കരാട്ടെ പഠിച്ചിട്ടുള്ള ഞാൻ. വളരെ വേഗം മുമ്പോട്ട് നീങ്ങി. വട്ടം കറങ്ങി കാലുയർത്തി ഒരുത്തന്റെ മുഖത്തിനിട് ചവിട്ടി ( ലാൻഡിംഗ് വിത്ത് പീറ്റർ ഹൈൻ സ്റ്റെപ് ) .. അവൻ താഴെ വീണത് കണ്ട് മറ്റവൻ പേടിച്ചു ശേഖരനെ എടുത്ത് പൊക്കി…..
ഡാാ………
ശേഖരൻ മുമ്പോട്ടു വന്ന്. ശേഖരനെ ഞാൻ ഒറ്റകൈക്ക് കൊരവള്ളിക്ക് പിടിച്ചു മുട്ടിൽ ഇരുത്തി.. എന്റെ നേരെ വന്നവന്മാരോട് പറഞ്ഞു.
“ഇപ്പോ ഇവിടുന്ന് ഇറങ്ങിക്കോ. ഇല്ലേൽ ഇവനെ ഞാൻ കൊല്ലും
എന്റെ പിടി മുറുകിയപ്പോ ശേഖരൻതൊണ്ട അടഞ്ഞ ശബ്ദത്തിൽ പറഞ്ഞ്
“”പൊക്കോ പൊക്കോ ”
അവർ ഗേറ്റ് കടന്നതിനു ശേഷമാണ് ഞാൻ പിടി വിട്ടത്…
ശേഖരൻ തൊണ്ട തിരുമി എണീറ്റു
” തനിക് ഇവിടുന്ന് എത്ര കിട്ടാൻ ഉണ്ട്
“10 ലക്ഷം”
ശേഖരൻ പറഞ്ഞു”
“ഞാൻ തരും ഇന്ന് വൈകിട്ട് ചെക്ക് ആരിക്കും. കുഴപ്പമില്ലല്ലോ. എന്റെ വീട്ടിലാണ് ചെക്ക് അതെടുക്കുന്ന താമസം. വൈകിട്ട് ഇങ്ങോട്ട് കേറി വരണ്ട. ആ റോഡിൽ നിന്ന് അച്ഛനെ ഫോൺ വിളിക്കുക. ഞാൻ ഇറങ്ങി വന്ന് തരും സമ്മതമാണോ.”
ഞാൻ ചോദിച്ചു….
“മതി..” പേടിച്ച മുഖത്തോടെ ശേഖരൻ പറഞ്ഞു
എന്നാ പൊക്കോ…. ഞാൻ പുറത്തേക് തലകാട്ടി പറഞ്ഞു…..
പിന്നെ ഒരു കാര്യം കൂടി.
ഞാൻ അയാളെ വിളിച്ചു. അടുത് വന്ന അയാളുടെ ചെവിക്കല്ല് പൊട്ടിച്ചു ഒരെണ്ണം കൊടുത്തു… (അയാൾ കഴിഞ്ഞില്ലേ എന്നാ ഭാവത്തിൽ നോക്കി. )
“Don’t talk dirty to any father about his children.. Do you understand?” മനസിലായോ…
(ഞാൻ മാസായി പറഞ്ഞു..)
മനസിലായില്ല… ( മനസിലായില്ല എന്ന് ശേഖരൻ സങ്കടത്തോടെ പറഞ്ഞത് കേട്ട് ഞാൻ ഉള്ളിൽ ചിരിച്ചു )
ഒരച്ഛനോടും സ്വന്തം മക്കളെ പറ്റി ഇങ്ങനെ പറയരുത്….. ഇപ്പൊ മനസിലായോ
അയാൾ ഒന്ന് മൂളി… എന്നിട്ട് ഗേറ്റിലേക് നടന്നു..
ഞാൻ തിരിച്ചു വീട്ടിലേക് കയറി
“മോനെ ഇത്രയും പൈസ മോനെന്തിനാ കൊടുക്കുന്നെ… അത് വേണ്ടിയിരുന്നില്ല. ഇവളുടെ കല്ല്യാണാവശ്യതിന് എടുത്തത അത്..”
ഉത്തരയെ നോക്കി അച്ഛൻ പറഞ്ഞു
അപ്പോഴും. ഉത്തരയും അനിയത്തിമാരും അതിശയത്തോടെ നോക്കുവാരുന്നു
“. ആരാ ഇവിടെ പടക്കം പൊട്ടിച്ചേ..”
എന്നാ രീതിയിൽ..
ഞാൻ അച്ഛനോട് പറഞ്ഞു
“അച്ഛാ ഇതിപ്പോ. എന്റെ കൂടെ കുടുംബം ആണ്.
എന്റെ അനിയത്തിമാര ഇവർ. ഇവരെ എവിടുന്നോ കേറി വന്ന ഒരുത്തൻ കേറി അങ്ങനൊക്കെ പറഞ്ഞപ്പോ എന്റെ കണ്ട്രോൾ പോയി പിന്നെ…..
അച്ഛന്റെ മൂത്ത മകനാ ഞാൻ.
ഇവരുടെ കല്യാണവും ഇനി ഞാനാ നടത്തുന്നത്. അച്ഛൻ ഒരു സൈഡിൽ നിന്നു തന്നാൽ മാത്രം മതി..
എന്നെ ഒരു മകനായി കണ്ട് ”
അച്ഛൻ മോനെ എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചുകരഞ്ഞു. ഞാൻ അച്ഛനെ സമാധാനിപ്പിച്ചു. എന്നിട്ട് ഉത്തരയെ നോക്കി. കണ്ണുനീർ ഒഴുകുന്ന കവിളുകൾ. എന്റെ നോട്ടം ചെന്നപ്പോ എന്നെ കൈകൂപ്പി തൊഴുന്നു. ഞാൻ എന്തഇത് എന്നാ ഭാവത്തിൽ.. അവളെ നോക്കി….
അതെ സമയം മാൻവിയും തൻവിയും എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു…
അച്ഛനെ സമാധാനിപ്പിച്ചു.. ഞാൻ കസേരയിൽ ഇരുത്തി… ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. എന്ന് പറഞ്ഞ് പയ്യെ അവിടെ നിന്നു ഒരു പാവത്തെ പോലെ മുകളിലേക്കു തല കുനിച്ചു നടന്നു പോയി….. നട കയറുമ്പോ ഞാൻചെറുതായ് കേട്ടത്.
