ദ്രുത ഗതിയിൽ വന്ന ചിന്തയിൽ നിന്ന് മാറി
അല്പം ഗൗരവം നിറഞ്ഞ കണ്ണുകളിൽ ഞാൻ ദൈന്യതയോടെ നോക്കി..
സോറി…
ഉം…
അവൾ ഒന്ന് മൂളി…
പെട്ടെന്ന് ബസ് ഒന്ന് ബ്രേക്ക് ഇട്ടു…
ഇനെർഷ്യയും പിന്നിലുള്ളവരുടെ ഫോർസും ഒരുമിച്ചു തള്ളി..
ഞാൻ അവളുടെ ഞെട്ടിയ മുഖത്തേക്ക് അടുത്തു…
എന്റെയും അവളുടെയും ചുണ്ടുകൾ തൊട്ടു..
ആ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഞാൻ കണ്ടു…
എന്റെ ഹൃദയതാളം വേഗത്തിലായി…
പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റി..
അവൾ വല്ലാതെ ഒരു ഭാവത്തോടെ എന്നെ നോക്കി..
കുറച്ചു കഴിഞ്ഞു അവളുടെ കൂട്ടുകാർ ചോദിച്ചു..
സഫ്ന, തനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..
ഇല്ല..ഞാൻ ഒക്കെ ആണ്..
അടുത്തത് നമ്മുടെ സ്റ്റോപ്പ് ആണ്..
അപ്പോഴാ ഞാനും ശ്രദ്ധിച്ചത്.. എന്റെ സ്റ്റോപ്പും എത്താറായി.
അവളുടെ കൂട്ടുകാരുടെ കൂടെ അവളും പിന്നിലെ ഡോറിലൂടെ ഞാനും ഇറങ്ങി..
ഞാൻ ബസ്സിൽ നിന്നറങ്ങിയ ശേഷം കുറച്ചു വേഗത്തിൽ നടന്നു.. എന്തോ.. ഇത്രയും കാര്യങ്ങൾ സംഭവിച്ചതിന് ശേഷം
അവളെ ഫേസ് ചെയ്യാൻ ഒരു മടി….
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ സ്കൂളിന്റെ കവാടമെത്തി..
അത്യാവശ്യം പഴക്കം ഉള്ള സ്ഥലം…
LKG മുതൽ +2 വരെ ഉള്ള സ്കൂൾ…
ഒരു ഭാഗത്തു പ്രവേശനോത്സവം…
മറുഭാഗത്ത് ചിരിച്ചു കൊണ്ട് നടക്കുന്ന പിള്ളേർ..
എന്റെ ക്ലാസ്സ് ഏതാണെന്നു ചോദിച്ചു കൊണ്ട് അവിടെ ഒരു പ്യുണിനോട് ചോദിച്ചു..
മൂന്നാമത്തെ ബ്ലോക്കിലാ…
ഞാൻ മെല്ലെ അങ്ങോട്ട് നടന്നു…
ക്ലാസ്സിന്റെ പടിക്കൽ എത്തിയപ്പോൾ..
ദൈവങ്ങളെ മിന്നിച്ചേക്കണ..
മെല്ലെ ഞാൻ ക്ലാസ്സിൽ എത്തി നോക്കി…കുട്ടികളൊക്കെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു കൊണ്ടിരിക്കുകയാണ്….
ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ…
1..2..3… ടോട്ടൽ 8 ആൺകുട്ടികൾ…
പെൺകുട്ടികളുടെ എണ്ണം 20 30 കാണും..
ഞാൻ മെല്ലെ ആൺകുട്ടികളുടെ അടുക്കൽ പോയിരുന്നു..
അവരുടെ മുഖത്ത് നോക്കി ചിരിച്ചു
ചിലർ തിരിച്ചു ചിരിച്ചു..കുറച്ചു പേര് മൈൻഡ് ചെയ്തില്ല..
അടുത്തിരുന്ന ചെക്കൻ ചോദിച്ചു…
പേരെങ്ങനെയാ…
ഞാൻ : വിശാഖ്..
നാടോ..
പേരെന്റിന്റെ നാട് തൃശൂർ..
അപ്പൊ നിന്റെയോ…
ആ ചോദ്യത്തിന് കുറച്ചു പേര് ചിരിച്ചു..
അതല്ല, അച്ഛന് ചിലപ്പോഴൊക്കെ ട്രാൻസ്ഫർ കിട്ടും അപ്പൊ അതിനനുസരിച്ചു ഷിഫ്റ്റിങ്ങും ഉണ്ടാവും.. കഴിഞ്ഞ പ്രാവശ്യം ഡൽഹിയിൽ ആയിരുന്നു…
ഡൽഹി എന്ന് കേട്ടപ്പോ അവരുടെ കണ്ണ് വിടർന്നു…
അപ്പോൾ ഒരു പരദേശിയാണ് അടുത്ത്…
അത് കേട്ട് ഞാനും ചിരിച്ചു..
ഞാൻ : നിങ്ങളുടെ പേര്?
അവൻ : ബാലാജി, കാൾ മീ ബാലു..
അവനുമായിട്ട് സംസാരിച്ചപ്പോൾ മനസിലായി.. അവനായിരിക്കും ഇവിടുത്തെ ചങ്ക്..
പെട്ടെന്ന് ക്ലാസിൽ ടീച്ചർ വന്നു…
ഒരു 35 40 വയസ്സ് പ്രായം..
ഗുഡ് മോർണിംഗ് ക്ലാസ്സ്…എന്റെ പേര് പുഷ്പ.. പുഷ്പ രാജ്…
ഞാൻ നിങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്ന ഫാക്കൽറ്റി ആണ്..
പേര് പറഞ്ഞപ്പോ തന്നെ കുറച്ചു അടക്കി പിടിച്ച ചിരികൾ കേട്ടു..
എനിക്കും പേര് കേട്ട് ചിരി വന്നു..
ഞാൻ :താഴത്തില്ലെടാ..
ഇത്രയുമായപ്പോൾ ബോയ്സിന്ടെയിൽ കൂട്ടച്ചിരി ഉയർന്നു….
സൈലന്റ്….
പുഷ്പയുടെ ശബ്‍ദം ഉയർന്നു…
അത് കേട്ടപ്പോൾ എല്ലാവരും ഒന്നടങ്ങി..
പെട്ടന്ന്
🎵കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തുരി ഗന്ധമോ…🎶
ടീച്ചറുടെ ഫോൺ റിങായതാന്ന്..
ഇപ്പൊ ക്ലാസ്സ് പിടിച്ചാ കിട്ടാത്ത അവസ്ഥയായി…
സകലരും ചിരി തുടങ്ങി…
ഗത്യന്തരമില്ലാതെ പുഷ്പയും ചിരിയിൽ പങ്കു ചേർന്നു..
ഓക്കേ, ലെറ്റസ് സ്റ്റാർട്ട്…. ഒരു പുതിയ സ്റ്റുഡന്റ് വന്നിട്ടുണ്ട് അവരെ നമുക്ക് പരിചയപ്പെടാം…
ഞാൻ എന്നെ തന്നെ ക്ലാസ്സിൽ പരിചയപ്പെടുത്തി..
ക്ലാസ്സിൽ നിൽകുമ്പോൾ എന്റെ കണ്ണുകൾ ഒരു പരിചയമുഖത്തിൽ ഉടക്കി…ആ മുഖവും എന്നെ തുറിച്ചു നോക്കുന്നു…
അതെ അവൾ തന്നെ…
ഈശ്വരാ ഇതെന്തു പരീക്ഷണം?
അതിന് ശേഷം ടീച്ചർ..
ക്ലാസ്സിൽ 48 കുട്ടികളുലത് കൊണ്ട് 8പേരുള്ള 6 ഗ്രൂപ്പായി തരം തിരിക്കാൻ പോവുകയാ…
ഞഞ്ഞായി…
എല്ലാവരുടെയും ഗ്രൂപ്പ് ആയപ്പോൾ..
