വേറെ തന്നെ വീട് വച്ച് താമസിക്കാൻ തുടങ്ങിയാൽ മാത്രമേ ഞാൻ വീട്ടിലേക്ക് വരും എന്നാണ് ഷഹാന പറയുന്നത്..
സഫിയയുടെ കാര്യമാണെങ്കിൽ… പഠിക്കാൻ മോശമായതുകൊണ്ട് സഫിയ യുടെ അച്ഛൻ 12 വയസ്സ് മൂപ്പുള്ള ഇബ്രാഹിമിനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചു…
ആൺകുട്ടികളെയാണ് ഇബ്രാഹിമിന് കൂടുതൽ പ്രിയം..
ആദ്യ പ്രസവത്തിൽ തന്നെ പെൺകുട്ടിയെ പ്രസവിച്ചപ്പോൾ പിന്നീട് ഇബ്രാഹിമിനു താല്പര്യം നഷ്ടമായി…
പക്ഷെ സഫ്ന അപ്പോഴും ഒരു രഹസ്യകാലവറ യായിരുന്നു..
പക്ഷെ ഞാൻ കാത്തിരുന്നു…
ഓണപരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ ക്ലാസ്സിൽ ഫസ്റ്റ് വന്നു …സഫ്ന സെക്കൻഡും…
അപ്പോഴായിരുന്നു കലോത്സവത്തിന്റെ വരവ്…ഞാൻ വെബ്സൈറ്റ് ഡിസൈൻഇങ്ങിനും it ക്വിസ്യിലും സംസ്ഥാനത്തലത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സഫ്ന ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി..
ഒരു ദിവസം ഞാൻ സ്കൂളിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു..
വിശാഖ്…
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി
സഫ്ന…
ഞാൻ വേഗം അവളുടെ അടുക്കൽ ചെന്നു…
എന്താടി…
സഫ്ന : എടാ നാളെ ക്ലാസിലെ പിള്ളേര് പറയാന്ന് നമുക്ക് ഒരു ടൂർ പോയാലോ അതിന്റെ കാര്യം ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു…
ഞാൻ : അതായത് ഞാനും നീയും കൂടി ഈ കാര്യം പ്രിൻസിപ്പാലിന്റെ മുൻപിൽ അവതരിപ്പിക്കണം അല്ലേ…
അവൾ അതെന്ന് എന്ന രീതിയിൽ തലയാട്ടി…
അങ്ങനെ ഞാനും അവളും ഒരുമിച്ചു പ്രിൻസിപ്പൽ ഓഫീസിൽ പോയി…
അവസാനം കയ്യും കാലും പിടിച്ച് കൊടുക്കാം പ്രിൻസിപ്പൽ അതിനെ സമ്മതം മൂടി…. മാക്സിമം ഒരു രണ്ടുദിവസം മാത്രം സമയം തരാം ആ രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് എൻജോയ് ചെയ്യുന്നു എന്ന് മാത്രം പറഞ്ഞു…
പക്ഷേ ഈ ട്രിപ്പിന്റെ കൂടെ ടീച്ചേഴ്സ് ആരും വരത്തില്ല അതുകൊണ്ട് നിങ്ങൾ രണ്ടുപേരുടെയും റെസ്പോൺസിബിലിറ്റിയോട് കൂടി പൂവാം എന്ന് പറഞ്ഞു…
കൂടാതെ എത്രപേർ പോകുന്നതെന്ന് നോക്കാനും അവരുടെ മാതാപിതാക്കളുടെ ഒപ്പ് ആവശ്യപ്പെടുകയും ചെയ്തു..
ചടങ്ങ്…ഈശ്വരാ… സാരമില്ല സ്കൂളിലെ അവസാനത്തെ ട്രിപ്പ് ഇല്ലേ…
ഇക്കാര്യം ക്ലാസ്സിൽ ഞാൻ പറഞ്ഞു…
അവർ വലിയ ഹാപ്പിയായി…
ഉള്ളവരുടെ പേര് ഗൂഗിൾ ഫോമിൽ ആക്കി സബ്മിറ്റ് ചെയ്യാൻ വേണ്ടി ഞാൻ പറഞ്ഞു..
ഗൂഗിൾ ഫോം ചെക്ക് ചെയ്തു നോക്കിയപ്പോൾ ടോട്ടൽ 40 പേരുണ്ടായിരുന്നു…
അപ്പോൾ എട്ടുപേര് അടങ്ങുന്ന അഞ്ചു ടീം ആക്കി മാറ്റാം…
അടുത്ത ചോദ്യം…
എവിടെയാണ് ട്രിപ്പ് പോകേണ്ടത് എന്നുള്ളത്
പിന്നെ എവിടെയാണ് സ്റ്റെ എന്നും..
ബോയ്സിനോട് ചോദിച്ചപ്പോൾ ആദ്യം ഗോവ എന്നും മറ്റുചിലർ ചെന്നൈ എന്നൊക്കെ പറഞ്ഞു..
സഫ്ന :വാഗമൺ പോയാലോ…
സഫ്ന ഈ ഓപ്ഷൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അപ്പോൾ നമുക്ക് ഇനി വാഗമൺ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു…
അവസാനം വാഗമൺ എന്ന ഓപ്ഷൻ എല്ലാവരും സമ്മതിച്ചു…. സ്റ്റയ്ക്കു ഒരു ഹോട്ടലുമുണ്ട്…
ഇതെല്ലാം മനസ്സിൽ കണ്ടു ഞാൻ ഒരു പ്ലാൻ ഉണ്ടാക്കി…
പ്ലാൻ ചെയ്ത ദിവസം രാവിലെ ആറുമണിക്ക് നിന്നെ പിള്ളേര് എത്തുന്നു
ആറരയ്ക്ക് ബസ് കയറുന്നു…
എന്താണ് ഒരു അഞ്ചുമണിക്കൂർ യാത്ര 11:30 നു നമ്മൾ നമ്മുടെ സ്റ്റേ ൽ എത്തുന്നു….
മുക്കാലിന് നമ്മൾ സ്റ്റീൽ ബാക്ക് എല്ലാം വെച്ചതിനുശേഷം അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നു..
വൈകീട്ട് 6 മണിക്ക് തന്നെ നമ്മളെ തിരിച്ചു വെയിലിൽ എത്തുന്നു അതിനുശേഷം ഏഴുമണിക്ക് നമ്മൾ ബാർബിക്യോ നടത്തുന്നു.എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ നമുക്ക് അത് നിങ്ങൾക്ക് തീരുമാനിക്കാം….
നമ്മക്കൊരു 9 മണിക്ക് തന്നെ വീണ്ടും തിരിച്ചു നമ്മുടെ യാത്ര ആരംഭിക്കു. അതിനുശേഷം നമ്മൾ 2 മണിക്ക് തന്നെ നമ്മുടെ സ്ഥലത്തുനിന്ന് പോകും പിന്നെ
പോവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ
വാഗമൺ meadows
Lake
Karikaadu viewpoint
വാഗമൺ വെള്ളച്ചാട്ടം..
കൂടുതൽ സ്ഥലങ്ങൾ എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കിൽ ഗ്രൂപ്പിൽ ഇടുക നമുക്ക് തീരുമാനിക്കാം.പക്ഷേ ഒരു കാര്യം കൂടി ഓർക്കണം നമുക്ക് സമയം വളരെ കുറവാണ്..
