ഉയരങ്ങളിൽ – 1

അത് ചോദിച്ചുകഴിഞ്ഞപ്പോളാണ് ഞാൻ ഓർത്തത് ഇതല്ലലോ ഞാൻ ചോദിക്കാൻ വന്നത്, മൈര് മനസ്സ് ചില സമയത്ത് എന്നെ തന്നെ ഊമ്പിക്കും, പുല്ല്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളും ഒന്ന് പതറിയപോലെ, ഹേയ് ഇനി ശബ്ദം എങ്ങാനും കൂടിപ്പോയോ? സാധ്യത കാണുന്നുണ്ട്. ആ മൈരന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല. ഞാൻ സ്വയം പഴി പറഞ്ഞു.

റോസമ്മ, ഡാ സോറി ഞാൻ പെട്ടന്ന്

പെണ്ണ് വീണ്ടും കരയും എന്ന് തോന്നിയപ്പോൾ ഞാൻ ആശ്വസിപ്പിക്കാൻ തോളിൽ കൈ ഇട്ടു കണ്ണിറുക്കി കാണിച്ചു. അവൾ എന്റെ കണ്ണിൽ തന്നെ നോക്കുന്നു, ഞാൻ കണ്ണുകൊണ്ട് എന്താ? എന്നർത്ഥത്തിൽ ചോദിച്ചു.

റോസമ്മ, ഡാ നിന്നെ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ

അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിനുമുമ്പിൽ ഞാൻ അറിയാതെ തന്നെ സമ്മതം മൂളി. അവളുടെ കെട്ടിപ്പിടുത്തതിന്റെ ഇടയിൽ തന്നെ അവൾ കരയാൻ ഉണ്ടായ സാഹചര്യം ഞാൻ ചോദിക്കാൻ തീരുമാനിച്ചു.

ഡീ എന്തിനാ നീ കരഞ്ഞത്?

അവൾ വിക്കിവിക്കികൊണ്ട്

എടാ ഞാൻ പറയാം, പക്ഷെ അത് നീ എന്നെ ഒരു മോശം പെണ്ണായിട്ട് കാണുവോ?

ഞാൻ, കിടന്ന് ഉരുളാതെ കാര്യം പറ മുത്തേ, നിന്നോട് എപ്പോഴേലും ഞാൻ മോശമായി പെരുമാറിയിട്ടുണ്ടോ

ചോദിച്ചുകഴിഞ്ഞാണ് ഞാൻ എന്റെ കൈയിലിരുപ്പിനെ പറ്റി ഓർത്തത്. ഞാൻ പ്ലിങ്ങിപോയത് കെട്ടിപിടിച്ചകൊണ്ട് മാത്രം അവൾ കണ്ടില്ല, ഹാ പോട്ടെ ഇനി നന്നാവാം.

റോസമ്മ, എടാ അത് കോളേജിൽ വെച്ച് കോമേഴ്‌സിലെ ഷിയാസ് എന്നെ പലപ്പോഴായി തൊടുവേം പിടിക്കേം ഒക്കെ ചെയ്യുന്നെടാ,,,,

അത് പറഞ്ഞപ്പോൾ കുറെ നേരം ഞാൻ നിശബ്ദനായി പോയി, ഇടയ്ക്കൊക്കെ അവളെ നോക്കി വെള്ളം ഇറക്കും എന്നല്ലാതെ അവളെ പറ്റിയും അവളുടെ അവസ്ഥയെപ്പറ്റിയും ഞാൻ ചിന്തിചിരുന്നില്ല. അല്ല ഞാൻ ഇപ്പൊ എന്തിനാ ഇതൊക്കെ ചിന്ദിക്കുന്നെ! അവൾ എല്ലാരേയും പോലെ ഒരു സാദാരണ പെണ്ണ്, അല്ലടാ മൈരേ അവൾ നിനക്ക് വേറെ ആരൊക്കെയോ ആണ് എന്ന് ഒരു അശരീരി ഞാൻ കേട്ടു, ഹേ അതാരാ ഇപ്പൊ പറഞ്ഞെ!ഞാൻ ചുറ്റും കണ്ണോടിച്ചു. നീ തന്നെയാടാ അത് എന്ന് മറ്റേ മൈരൻ കുറ്റബോധം മനസ്സിലിരുന്നു പറയുന്നുണ്ടായിരുന്നു. ദൈവമെ പണിപാളിയോ എനിക്ക് ഇവളോട് ഇനി പ്രേമമാണോ, ഞാൻ എന്നോട് തന്നെ ചോദിച്ചു. എന്റെ മുതുകിലെ നനവ് കൂടിവന്നപ്പോൾ ഞാൻ അവളെ ഒന്നുകൂടി മുറുക്കികെട്ടിപിടിച്ചു . ഇപ്പോൾ അവളുടെ ശരീരവും എന്റേതും ഒന്നായിച്ചേർന്നപോലെ എനിക്ക് തോന്നി, അവളുടെ മുലകൾ എന്നിൽ കാമം നിറയ്ക്കുന്നില്ല.
ഞാൻ അവളെ വിട്ടുമാറിക്കൊണ്ട് പോവാൻ തയ്യാറായി, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, അവ എന്നിൽ പ്രണയത്തിന്റെ കുളിരുകോരി ഇടുന്നത് ഞാൻ അറിഞ്ഞു

ഞാൻ , പേടിക്കേണ്ട അത് നമുക്ക് ശെരിയാക്കാം

ഇത്തവണ ഞാൻ തന്നെ അത് പറഞ്ഞു, കൂടെ അവളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി, അവളുടെ നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്, ഏഹ് ഇത് നേരത്തെ അവിടെ ഉണ്ടായിരുന്നോ, ഞാൻ പതിയെ തലോടി നോക്കി അവിടെ ഒരു പൊട്ടും ഇല്ലായിരുന്നു. ഇത് മറ്റേത് തന്നെ ദിവ്യപ്രണയം❤️

അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി. ഞാൻ പുറത്തോട്ട് ചെന്നപ്പോൾ അച്ഛൻ പടിയിൽ ഇരുന്നു ആവി പാറുന്ന കട്ടൻ കുടിക്കുന്നു, വർക്കിച്ചൻ ഓട്ടോയിൽ ചാരി നിൽക്കുന്നു. ഞാൻ രണ്ടുപേർക്കും ഒരു പുഞ്ചിരി പാസ്സ് ആക്കികൊണ്ട് അവിടെ ഇരുന്ന പത്രം തുറന്ന് നോക്കി,അച്ഛൻ ഒന്ന് പുച്ഛിച്ചത് പോലെ തോന്നി, പതിവില്ലാത്ത കാര്യം കണ്ടത്കൊണ്ടായിരിക്കും . അങ്ങനെ ഇരുന്നപ്പോൾ എനിക്കുള്ള കാപ്പിയുമായി മുത്ത് വന്നു, അവളുടെ മുഖത്ത് ഒരു നാണം. ഇപ്പോൾ കണ്ടാൽ കരഞ്ഞപോലെ തോന്നില്ല എങ്കിലും മുഖത്ത് ഒരു ഷീണം.

അവൾ എനിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു, ഭാഗ്യം എന്നെ നോക്കിയില്ല. നോക്കിയിരുന്നേൽ ഞാൻ നോക്കുന്നത് കണ്ടേനെ.ഇടയ്ക്ക് മുകളില്ലേക്ക് എന്നപോലെ ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്ന മുത്തിനെയാണ് ഞാൻ കണ്ടത്. ആ സമയം ആരോ എന്റെ തലവഴി മഞ്ഞ് കോരിയിടുന്നപോലെ തോന്നി, ആ സമയം ആ ചൂട് കാപ്പി ചെറുതായി മൊത്തികൊണ്ട് ഞാൻ അവളെ നോക്കി, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി പൊഴിയുന്നുണ്ടോ എന്ന് തോന്നി. അവളുടെ കണ്ണുകൾ മുൻപത്തെക്കാളും നന്നായി തിളങ്ങുന്നുണ്ടായിരുന്നു, ഒരു നിമിഷം പോലും വേണ്ടിവന്നില്ല ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർക്കാൻ. ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

ഹ്മ്മ് ഹ്മ്മ്

റീത്താമ്മയുടെ പെട്ടെന്നുള്ള ആ ശബ്ദം ഞങ്ങളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു

നീ ഇന്ന് കോളേജിൽ പോണില്ലേ? റീത്താമ്മ അവളോട് ചോദിച്ചു.

തലകുലുക്കികൊണ്ട് അവൾ എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല, അല്ലേലും ഇനി എന്ത് പറയാനാണ്! അവൾക്ക് മനസിലായിക്കഴിഞ്ഞു ഞാൻ അവളുടെ കൂടെ ഇനി ഉണ്ടാവും എന്ന്. കുറച്ചുകഴിഞ്ഞു ഞാനും അച്ഛനും തിരിച്ചു വീട്ടിലേക്ക് വന്നു.
സമയം രാവിലെ 8 കഴിഞ്ഞു ഞാൻ കോളേജിൽ പോവാൻ ഉള്ള സ്പെഷ്യൽ തയ്യാറെടുപ്പ് തുടങ്ങി. പ്രധാനമായും രണ്ടു കാര്യങ്ങൾ ആണല്ലോ ഉള്ളത്, ഒന്ന് ഷിയാസിന്റെ നെഞ്ചത്ത് കേറിയിരുന്നു ചെണ്ടകൊട്ടണം അതുകൊണ്ട് ഉള്ളതിൽ നല്ലൊരു ഷഡി നോക്കി എടുത്തിട്ടു, ഇനി തോമച്ചായന്റെ തുണിപറിച്ചടി എങ്ങാനും വേണ്ടിവന്നാലോ, രണ്ടാമത്തേത് ആണ് മെയിൻ കാരണം. ജീവിതത്തിൽ ആദ്യമായ് എന്റെ മുത്തിനെ ഓർക്കുമ്പോൾ കാമം അല്ലാതെ മറ്റൊരു വികാരം മനസിൽ തോന്നുന്നു, അപ്പോൾ അവളെകാണാൻ പോവുമ്പോ ഇത്തിരി ഒരുങ്ങുന്നതിൽ തെറ്റില്ലല്ലോ. ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട വൈറ്റ് ഷർട്ട്‌ തന്നെ എടുത്തിട്ടു.

വീട്ടിൽ നിന്നും അച്ഛന്റെ ഓട്ടോ എടുത്തോണ്ട് കോളേജിലേക്ക് ഇറങ്ങി. പോവുന്നവഴിയിൽ തന്നെയാണ് എന്റെ കൂട്ടുകാരുടെയൊക്കെ വീടും, അങ്ങനെ ആദ്യം തന്നെ ലക്ഷ്മിയെ റോഡിൽനിന്നും പൊക്കി പിന്നെ അർജുനും അരുണും ആന്റണിയും റിയാസുമൊക്കെയായി ഞങ്ങൾ കോളേജിലേക്ക് പോയി. സത്യത്തിൽ കോളേജിലേക്ക് ഓട്ടോയിൽ പോവാൻ ഉള്ള ഐഡിയ കിട്ടിയത് മാരി സിനിമ കണ്ടശേഷം ആണ്. ഇപ്പൊ ഒരു വർഷമായി ഇതിൽ ആണ് യാത്ര. കോളേജിൽ ഉള്ള കരക്കമ്പി തേർഡിയേഴ്സിന്റെ പട്ടിഷോ എന്നാണ്. സംഭവം അതുതന്നെയാണ് വെറും ഷോ.

അങ്ങനെ ഞങ്ങൾ കോളേജിലേക്ക് എത്തി ഫ്രണ്ടിൽ തന്നെ ഷിയാസും ടീമും നിന്ന് റാഗിംഗ് ചെയ്യുന്നുണ്ട്, പലയിടത്തായി കാമുകസംഘങ്ങളും ഉണ്ട്. ഓട്ടോ പാർക്ക്‌ ചെയ്ത് വരുമ്പോൾ എന്റെ കൂടെയുള്ള ആൺതരികളായ അരുണിനെയും അർജുനെയും റിയാസിനെയുമൊക്കെ നോക്കി പെണ്ണുങ്ങൾ വെള്ളമിറക്കുന്നുണ്ട്, അവളുമാരെയും പറഞ്ഞിട്ട് കാര്യമില്ല നല്ല ജിം ബോഡികൾ കിട്ടിയാൽ പെണ്ണുങ്ങള് വെറുതേവിടില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *