ഉയരങ്ങളിൽ – 1 1

മിസ്സ്‌, എടൊ താൻ എങ്ങോട്ടാ പോണേ? എന്താ പറ്റിയെ? എടൊ സുധി!

ഞാൻ, മിസ്സ്‌ നേരത്തെ കണ്ടത് ഞാൻ തലകറങ്ങി വീണതല്ല അവൻ എന്നെ അടിച്ചുവീഴ്ത്തിയതാ! അവൻ ഇനി വൈകുന്നേരം ഇതിന്റെ ബാക്കി തരാൻ വരും, അതിനുമുൻപ് എനിക്ക് അവനെ ഒന്ന് കാണണം .

അത്രയും പറഞ്ഞപ്പോൾ ഞാൻ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ തലകുമ്പിട്ടിരിക്കുന്ന ലക്ഷ്മിയുടെ ചുറ്റും രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ചെവി തടവികൊണ്ട് പുറത്തേക്ക് ഇറങ്ങി

ക്ലാസ്മുറിയിൽ നിന്നും പുറത്തേക്ക് ഞാൻ വളരെ വേഗത്തിൽ നടന്നു, പോവുന്ന വഴിക്ക് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കാണേൽ മനസിൽ മൊത്തം ഷിയാസിന്റെ ചവിട്ടും മുത്തിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളും ആയിരുന്നു. ഒന്നും നോക്കിയില്ല നേരെ ഷിയാസിന്റെ അടുത്തേക്ക് പാഞ്ഞു.അവൻ ഒരു ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ ബൈക്കിൽ നിന്നും എണീറ്റു.

ഷിയാസ്, എന്താടാ എല്ലാവരും കൂടി?

ഞാൻ തിരിഞ്ഞുനോക്കി, ഒരു നിമിഷം എന്റെ കണ്ണുതള്ളിപോയി മിസ്സ്‌ ഒഴിച്ച് ക്ലാസിലെ ബാക്കി എല്ലാവരും എന്റെ പുറകിൽ ഉണ്ട്. ഞാൻ പതർച്ച പുറത്ത് കാണിക്കാതെ ഷർട്ടിന്റെ കൈ മടക്കി കേറ്റി, അപ്പോഴും അവന്റെ ഷൂവിന്റെ പാട് എന്റെ നെഞ്ചത്ത് ഉണ്ടായിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല എണിറ്റു നിന്ന ഷിയാസിന്റെ നെഞ്ചില് തന്നെ എന്റെ വലത്തെ കാല് പതിഞ്ഞു, അവനും പുറകിലിരുന്ന ബൈക്കും കൂടി ഒരൊറ്റ മറിച്ചിൽ. അതെ നാണയത്തിലുള്ള തിരിച്ചടി.പക്ഷെ അവൻ എന്നെപോലെ അവിടെ തന്നെ കിടന്നില്ല വീണത് പോലെ തന്നെ എണീറ്റു വന്നു. ഇനി അവന് എന്റെ ചവിട്ട് ഏറ്റില്ലേ അവൻ സ്ട്രോങ്ങ്‌ ആയ്ട്ട് തന്നെ നിക്കുന്നു, എന്നാൽ ഒന്നുകൂടി കൊടുത്ത് നോക്കാം എന്ന് വിചാരിച്ചു റെഡി ആയപ്പോൾ അവന്റെ കൈ എന്റെ നേരെ വരുന്നു, പക്ഷെ കൈയെകാളും നീളം കാലിനാണല്ലോ കൊടുത്തു ഒരു ചവിട്ട് മുൻപത്തെ പോലെ അവൻ വീണ്ടും തെറിച്ചു വീണു. ഇത്തവണ അവൻ എണീറ്റില്ല കൂടെ നിൽക്കുന്നവന്മാരും പ്രതികരിച്ചില്ല ,ചിലപ്പോൾ എന്റെ ആൾബലം കണ്ടതുകൊണ്ടാവും അവന്മാർ അനങ്ങാത്തത്. പെട്ടെന്ന് ലക്ഷ്മി വന്നെന്റെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി.
ഡീ വിട് ഇതെങ്ങോട്ടാ

ലക്ഷ്മി, നീ ഇതെന്തു ഭാവിച്ചാ അജു. അവൻ ആരാണെന്ന് നിനക്ക് അറിയില്ലേ, നീ എന്താ വിചാരിച്ചേ അവരെല്ലാം നിനക്ക് സപ്പോർട്ട് തരാൻ വന്നതാണെന്നോ? മുഴുവൻ കോളേജും അവിടെ ഉണ്ട്. ഇതിപ്പോ ഒരു ചെറിയ പ്രശ്നമല്ല. നീ ഇത് വെറുതെ വലുതാക്കുവാണ്

അജു ദേഷ്യത്തോടെ, വെറുതെയല്ല!

അവൻ ആാാ പരനാറി എന്റെ പെണ്ണിനോട് എന്തൊക്കെയാ കാണിച്ചത് എന്ന് നിനക്കറിയാവോ? ഇല്ല നിനക്കറിയില്ല, ആർക്കും അറിയില്ല.

ലക്ഷ്മി ഞെട്ടലോടെ, നിന്റെ പെണ്ണോ? നീ ഇതാരെപറ്റിയ പറയുന്നേ?

അജു അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല അവൻ കിതയ്ക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞ് അവൾ അറിയാതെ തന്നെ അവൾ പുറകോട്ടുപോവുന്നുണ്ടായിരുന്നു. അജു തിരിഞ്ഞു നോക്കുമ്പോൾ വേഗത്തിൽ കണ്ണുതുടച്ചുകൊണ്ട് പോവുന്ന ലക്ഷ്മിയേയാണ് കാണുന്നത്.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *