ഉഷേച്ചി – 1

“അത് ഇക്കാ.. രണ്ടു ദിവസം മുന്നേ ഒരു കല്ലിയാണം ഉണ്ടായിരുന്നു മമ്മയുടെ മോളെ.. അന്ന് നമ്മൾ എല്ലാവരും കൂടി പോയിരുന്നു.. തിരിച്ചു വരുമ്പോൾ അമ്മയുടെ താലി മാല കാണാൻ ഇല്ല “

“എന്നിട്ട് “ഞാൻ ആധി കയറി ചോദിച്ചു

“അതിനെ ചൊല്ലി അമ്മയും അച്ഛനും വഴക്ക് ആയി.. അച്ഛൻ പറഞ്ഞു മൂന്നു ദിവസത്തിന് ഉള്ളിൽ അത് നി തപ്പി എടുത്തില്ലെങ്കിൽ പിന്നെ എനിക്കു നിന്നെ വേണ്ട “

“സമാദാനമായി എനി അയാളെ ഒഴിഞ്ഞു പോകുമല്ലോ “

ഞാൻ മനസ്സിൽ പറഞ്ഞു..

പക്ഷെ അടുത്ത വാക്ക് കേട്ട് ഞാൻ തരിച്ചു നിന്ന് പോയി അതുപോലുള്ള ഒരു ഷോക്കായിരിന്നു ദേവിക പറഞ്ഞത്

“അതിനു ശേഷം അമ്മ അവിടെ കുറെ തപ്പി പക്ഷെ എവിടെയും കണ്ടു കിട്ടിയില്ല അവസാനം അമ്മ പറയുന്നത് കേട്ടു അത് കിട്ടിയില്ലങ്കിൽ ഞാൻ മരിക്കുന്നതാണ് നല്ലത് എന്ന് “

എന്റെ ഉമിനീർ വറ്റിപോയി ഒരു വാക്ക് പോലു പുറത്തു വരുന്നില്ല കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട ഒഴുകാൻ തുടങ്ങി ഇത് കണ്ട ദേവിക ചോദിച്ചു

“ഇക്കക് എന്തു പറ്റി “

“ഞാൻ വെള്ളം എന്ന് പറഞ്ഞു “

ദേവിക ഉള്ളിൽ പോയി വെള്ളവും ആയി ദേവിക വന്നു… എന്നിട്ട് വെള്ളം കുടിച്ഛ് ക്യാഷ് ദേവികയെ എലിപിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി എന്തോ അവിടെ കൂടുതൽ നേരം അവിടെ നില്കാൻ ആയില്ല.. പെട്ടന്ന് എനിക്കു താലി മലയുടെ ഓർമ വന്നു അത് എങ്ങനെ ഉണ്ടാകും എന്ന്..

ഞാൻ തിരിഞ്ഞു ഉഷേച്ചി യുടെ വീട്ടിൽ കയറി ദേവികയുടെ ചോദിച്ചു

“താലിമാലയുടെ ഫോട്ടോ ഉണ്ടോ “

അവൾ അവിടെ ഉള്ള ഒരു ചില്ലിട്ട ഫോട്ടോ കാണിച്ചു തന്നു അത് ഞാൻ എന്റെ ഫോണിൽ ഫോട്ടോ എടുത്തു പെട്ടന്ന് അവിടെ നിന്ന് ഇറങ്ങാൻ നേരം ഉഷേച്ചി അവിടെ വന്നു..
കലങ്ങിയ കണ്ണുമായി ഞാൻ ഓട്ടോയിൽ നിന്ന് ഇത് പോലെ പക്ഷെ അപ്പോൾ ഞാൻ കരുതി പനിയുടെ ആണന്നു.. ഉഷേച്ചി എന്റെ അടുത്ത് വന്നു കൊണ്ട് ഓരോന്ന് ചോദിച്ചു ഞാൻ അതിനൊക്കെ എങ്ങനയോ മറുപടി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി…

പെട്ടന്ന് തന്നെ കാറും എടുത്തു ടൗണിൽ പോയി അത് പോലെ ഒരു താലി മാല പണിക്കാൻ കൊടുത്തു.. നാളെ കിട്ടും എന്ന് പറഞ്ഞു ക്യാഷ് കൊടുത്തു അവിടെ നിന്ന് ഇറങ്ങി വീട്ടിൽ പോയി.. എനിക്കു സമാധാനം ഇല്ലായിരുന്നു.. എങ്ങനയോ അന്നത്തെ ദിവസം തള്ളി നിക്കി പിറ്റേന്ന് കാലത്തു തന്നെ ജല്ലറെയിൽ പോയി താലിമാല വാങ്ങി അതെ സ്പീഡിൽ ഞാൻ ഉഷയുടെ വിട്ടിൽ പോയി ..

ബെൽ അടിച്ചു ആരും ഇല്ലാത്ത പോലെ തോന്നി വീണ്ടും ഞാൻ ബെൽ അടിച്ചു…ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ പിന്നിൽ പോയി നോക്കാം എന്ന് കരുതി പിന്നിലോട്ട് നടന്നു പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട്. ഞാൻ തിരിച്ചു മുന്നിൽ തന്നെ വന്നു

“നി ആയിരുന്നോ റമീസ് “

“ഉഷേച്ചി എന്തുടുകയായിരിന്നു ഞാൻ എത്ര നേരം ആയി വിളിക്കുന്നു “

“ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. വാ കയറി ഇരിക്ക് ഇന്നലെ വന്നിട്ട് പെട്ടന്ന് പോയില്ലേ ഒന്നും കുടിക്കാതെ.. “

“ഞാൻ വെള്ളം കുടിച്ചിന് ഉഷേച്ചി.. പനി എന്തായിന് “

“നി വന്നത് എന്തായാലും നന്നായി.. ഉമ്മൂനോടെ പറയണം ഉഷേച്ചി എനി വരില്ല എന്ന് “.

“എന്തു പറ്റി ഉഷേച്ചി “

“പവിയുടെ മോളെ കല്ലിയാണതിനു പോയപ്പോൾ എന്റെ താലിമാല വീണു പോയി ചേട്ടൻ വഴക്ക് പറഞ്ഞു പിന്നെ എന്നെ കൊണ്ട് ആവില്ല ആ മാല കിട്ടാതെ ജീവിക്കാൻ “

“ഇതാണോ ആ മാല “എന്ന് പറഞ്ഞു ഞാൻ കീശയിൽ വെച്ച താലിമാല പുറത്തു എടുത്തു കാണിച്ചു കൊണ്ട് ചോദിച്ചു..

അവർക്ക് സന്തോഷം അടക്കി പിടിക്കാൻ ആയില്ല സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി..

“നിനക്ക് എവിടുന്ന് കിട്ടി എങ്ങനെ കിട്ടി എന്നൊക്കെ നൂർ ചോദ്യങ്ങൾ ചോദിച്ചു “

അവസാനം എന്റെ കൈയിൽ നിന്ന് മാല വാങ്ങി ഇടാൻ നോക്കി പെട്ടന്ന് ഞാൻ തടഞ്ഞു കൊണ്ട് ചോദിച്ചു

“ഉഷേച്ചി ഞാൻ ഇട്ട് തന്നോട്ടെ ഈ മാല “

സന്തോഷത്തിൽ അവർ അതിന് സമ്മതിച്ചു.. ഞാൻ താലിമാല വാങ്ങി ഹാളിൽ കയറി നിന്നു ഉഷേച്ചി തിരിഞ്ഞു നിന്ന് കൊണ്ട് മുടി മാറ്റി തന്നു താലിമാല കെട്ടാൻ.. അവർക്ക് അപ്പോൾ അതൊരു കിട്ടിയ മാല കെട്ടിത്തരുന്നു. പക്ഷെ എനിക്കു അത് ഉഷയെ സ്വന്തമാക്കാനുള്ള താലിമാലയിരുന്നു…
ഉഷേച്ചി എന്റെ മാത്രം ആകാൻ പോകുന്നു.. ഉഷേച്ചി എന്റെ ഭാര്യയാകാൻ പോകുന്നു… ഞാൻ അവരുടെ കഴുത്തിൽ താലിമാല കെട്ടികൊടുത്തു… അവർക്ക് വിശ്വാസം വരാതെ കണ്ണാടിയിൽ നോക്കി നിന്നു.. പരിസരം മറന്നു താലിമാല നോക്കുന്ന സമയത്തു ഞാൻ ഉഷ അറിയാതെ അവിടെ ചെറിയ കുപ്പിയിൽ വെച്ച കുങ്കുമമം എടുത്തു അടുത്ത സെക്കൻഡിൽ ഞാൻ അവരുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി എന്നിട്ട് പറഞ്ഞു ” ഇപ്പോഴാ ഉഷേച്ചിയെ കാണാൻ അഴകു എന്ന് “

“ഡാ നി എന്താ കട്ടി കൂട്ടിയത് എന്ന് അറിയോ നിനക്ക് “

“ഇല്ല.. “

“അങ്ങനെ ഒരു പെണ്ണിന്റ നെറ്റിയിൽ ആണൊരുത്തൻ സിന്ദൂരം ചാർത്തിയാൽ അവൾ അവന്റെ പെണ്ണ് ആണെന്നാണ്. “

“സത്യം ആയിട്ടും എനിക്കു അറിയില്ലായിരുന്നു അത് എന്തോ ഒന്നിന്റെ കുറവുണ്ടായിരുന്നു ഉഷേച്ചിയുടെ നെറ്റെയിൽ അതാ ഞാൻ അങ്ങനെ…. സോറി..”

“നി ഫ്രണ്ടിൽ പോയി ഇരിക്ക് ഞാൻ അപ്പോയ്ക്കും ചായ എടുത്തു കൊണ്ട് വരാം”

അതും പറഞ്ഞു ഉഷ അടുക്കളയിൽ പോയി എനിക്കു ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊണ്ട് വന്നു… ഞാൻ അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഉഷ എന്നോട് വീണ്ടും ചോദിച്ചു.

“നിനക്ക് എവിടുന്നു കിട്ടി വീണു കിട്ടിയത് ആണോ “

“ഇന്നലെ ദേവിക എന്നോട് എല്ലാം പറഞ്ഞു. മാല വീണു പോയതും അതിനു ശേഷം നിങ്ങളും ദേവികയുടെ അച്ഛനും തമ്മിലുള്ള പ്രശനവും എല്ലാം എന്നോട് പറഞ്ഞു അവസാനം നിങ്ങൾ പറഞ്ഞില്ലേ മരിച്ചു കളയും എന്ന് അതും എന്നോട് പറഞ്ഞു അതെല്ലാം കേട്ടപ്പോൾ ഞാൻ ഇവിടെ നിങ്ങളെ കല്ലിയാണ ഫോട്ടോ നോക്കി അതിൽ താലിമാല ഉണ്ടായിരുന്നു അത് എന്റെ മൊബൈൽ പകർത്തി എന്നിട്ട് ജില്ലാറിയിൽ പോയി ഇത് പോലെ ഒന്ന് പണിതു.. “

ഒറ്റ ശ്വാസത്തിൽ ഞാൻ അത്രെയും പറഞ്ഞു നിർത്തി.. അവർക്ക് വിശ്വാസം വരാതെ പോലെ എന്നോട് ചോദിച്ചു

“സത്യം ആണോ നി പറഞ്ഞത് അല്ലങ്കിൽ നിനക്ക് ഇത് വീണു കിട്ടിയത് ആണോ “

“സത്യം എല്ലാം ഉഷേച്ചിക് വേണ്ടി മാത്രം “

അവർ മനസ്സിൽ ആവാത്ത പോലെ എന്നെ നോക്കി

“ഉഷേച്ചി നാളെ മുതൽ വിട്ടിൽ വരണം സന്തോഷോതോടെ പിന്നെ ആരും ചോദിച്ചാലും വീണു പോയ മാല തിരിച്ചു കിട്ടിയത് ആണെന്ന് പറഞ്ഞൽ മതി “
എന്നിട്ട് തിരിഞ്ഞു നടന്നു പെട്ടന്ന് വീണ്ടും തിരിഞ്ഞു നിന്ന് ഉഷേച്ചി യുടെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു ” ഇങ്ങനെ നിസ്സാര കാര്യത്തിന് ആത്മഹത്യാ ചെയ്യരുത് എനി എന്തു ആവിശ്യവന്നാലും എന്നെ വിളിച്ചാൽ മതി “

എവിടുന്നോ കിട്ടിയ ദൈര്യത്തിൽ ഞാൻ പറഞ്ഞു നിർത്തി.. ഉഷേച്ചി എന്തോ പറയാൻ ഓങ്ങി ഞാൻ പെട്ടന്ന് ഇടക് കയറി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *