“അയ്യോ എന്തു കണ്ട പിടിച്ചേ.. എന്തിനു പേടിക്കണം ഉഷേച്ചി ” ഞാൻ ആതി പിടിച്ചപോലെ ചോദിച്ചു
“ഇങ്ങളെ പേടിക്കാൻ മാത്രം ഒന്നുമില്ല പിന്നെ അത് എങ്ങനെ പറയും “
“പറ ദേവിക എന്റെ ഉഷക്ക് എന്തു പറ്റി എന്ന് “
എന്റെ ടെൻഷൻ കൊണ്ടാണോ എന്തോ ദേവിക ശ്രദിച്ചില്ല ഞാൻ എന്റെ ഉഷ എന്ന് വിളിച്ചത്
“അത് ഇക്കാ.. രണ്ടു ദിവസം മുന്നേ ഒരു കല്ലിയാണം ഉണ്ടായിരുന്നു മമ്മയുടെ മോളെ.. അന്ന് നമ്മൾ എല്ലാവരും കൂടി പോയിരുന്നു.. തിരിച്ചു വരുമ്പോൾ അമ്മയുടെ താലി മാല കാണാൻ ഇല്ല “
“എന്നിട്ട് “ഞാൻ ആധി കയറി ചോദിച്ചു
“അതിനെ ചൊല്ലി അമ്മയും അച്ഛനും വഴക്ക് ആയി.. അച്ഛൻ പറഞ്ഞു മൂന്നു ദിവസത്തിന് ഉള്ളിൽ അത് നി തപ്പി എടുത്തില്ലെങ്കിൽ പിന്നെ എനിക്കു നിന്നെ വേണ്ട “
“സമാദാനമായി എനി അയാളെ ഒഴിഞ്ഞു പോകുമല്ലോ “
ഞാൻ മനസ്സിൽ പറഞ്ഞു..
പക്ഷെ അടുത്ത വാക്ക് കേട്ട് ഞാൻ തരിച്ചു നിന്ന് പോയി അതുപോലുള്ള ഒരു ഷോക്കായിരിന്നു ദേവിക പറഞ്ഞത്
“അതിനു ശേഷം അമ്മ അവിടെ കുറെ തപ്പി പക്ഷെ എവിടെയും കണ്ടു കിട്ടിയില്ല അവസാനം അമ്മ പറയുന്നത് കേട്ടു അത് കിട്ടിയില്ലങ്കിൽ ഞാൻ മരിക്കുന്നതാണ് നല്ലത് എന്ന് “
എന്റെ ഉമിനീർ വറ്റിപോയി ഒരു വാക്ക് പോലു പുറത്തു വരുന്നില്ല കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട ഒഴുകാൻ തുടങ്ങി ഇത് കണ്ട ദേവിക ചോദിച്ചു
“ഇക്കക് എന്തു പറ്റി “
“ഞാൻ വെള്ളം എന്ന് പറഞ്ഞു “
ദേവിക ഉള്ളിൽ പോയി വെള്ളവും ആയി ദേവിക വന്നു… എന്നിട്ട് വെള്ളം കുടിച്ഛ് ക്യാഷ് ദേവികയെ എലിപിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി എന്തോ അവിടെ കൂടുതൽ നേരം അവിടെ നില്കാൻ ആയില്ല.. പെട്ടന്ന് എനിക്കു താലി മലയുടെ ഓർമ വന്നു അത് എങ്ങനെ ഉണ്ടാകും എന്ന്..
ഞാൻ തിരിഞ്ഞു ഉഷേച്ചി യുടെ വീട്ടിൽ കയറി ദേവികയുടെ ചോദിച്ചു
“താലിമാലയുടെ ഫോട്ടോ ഉണ്ടോ “
അവൾ അവിടെ ഉള്ള ഒരു ചില്ലിട്ട ഫോട്ടോ കാണിച്ചു തന്നു അത് ഞാൻ എന്റെ ഫോണിൽ ഫോട്ടോ എടുത്തു പെട്ടന്ന് അവിടെ നിന്ന് ഇറങ്ങാൻ നേരം ഉഷേച്ചി അവിടെ വന്നു..
കലങ്ങിയ കണ്ണുമായി ഞാൻ ഓട്ടോയിൽ നിന്ന് ഇത് പോലെ പക്ഷെ അപ്പോൾ ഞാൻ കരുതി പനിയുടെ ആണന്നു.. ഉഷേച്ചി എന്റെ അടുത്ത് വന്നു കൊണ്ട് ഓരോന്ന് ചോദിച്ചു ഞാൻ അതിനൊക്കെ എങ്ങനയോ മറുപടി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി…
പെട്ടന്ന് തന്നെ കാറും എടുത്തു ടൗണിൽ പോയി അത് പോലെ ഒരു താലി മാല പണിക്കാൻ കൊടുത്തു.. നാളെ കിട്ടും എന്ന് പറഞ്ഞു ക്യാഷ് കൊടുത്തു അവിടെ നിന്ന് ഇറങ്ങി വീട്ടിൽ പോയി.. എനിക്കു സമാധാനം ഇല്ലായിരുന്നു.. എങ്ങനയോ അന്നത്തെ ദിവസം തള്ളി നിക്കി പിറ്റേന്ന് കാലത്തു തന്നെ ജല്ലറെയിൽ പോയി താലിമാല വാങ്ങി അതെ സ്പീഡിൽ ഞാൻ ഉഷയുടെ വിട്ടിൽ പോയി ..
ബെൽ അടിച്ചു ആരും ഇല്ലാത്ത പോലെ തോന്നി വീണ്ടും ഞാൻ ബെൽ അടിച്ചു…ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ പിന്നിൽ പോയി നോക്കാം എന്ന് കരുതി പിന്നിലോട്ട് നടന്നു പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട്. ഞാൻ തിരിച്ചു മുന്നിൽ തന്നെ വന്നു
“നി ആയിരുന്നോ റമീസ് “
“ഉഷേച്ചി എന്തുടുകയായിരിന്നു ഞാൻ എത്ര നേരം ആയി വിളിക്കുന്നു “
“ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. വാ കയറി ഇരിക്ക് ഇന്നലെ വന്നിട്ട് പെട്ടന്ന് പോയില്ലേ ഒന്നും കുടിക്കാതെ.. “
“ഞാൻ വെള്ളം കുടിച്ചിന് ഉഷേച്ചി.. പനി എന്തായിന് “
“നി വന്നത് എന്തായാലും നന്നായി.. ഉമ്മൂനോടെ പറയണം ഉഷേച്ചി എനി വരില്ല എന്ന് “.
“എന്തു പറ്റി ഉഷേച്ചി “
“പവിയുടെ മോളെ കല്ലിയാണതിനു പോയപ്പോൾ എന്റെ താലിമാല വീണു പോയി ചേട്ടൻ വഴക്ക് പറഞ്ഞു പിന്നെ എന്നെ കൊണ്ട് ആവില്ല ആ മാല കിട്ടാതെ ജീവിക്കാൻ “
“ഇതാണോ ആ മാല “എന്ന് പറഞ്ഞു ഞാൻ കീശയിൽ വെച്ച താലിമാല പുറത്തു എടുത്തു കാണിച്ചു കൊണ്ട് ചോദിച്ചു..
അവർക്ക് സന്തോഷം അടക്കി പിടിക്കാൻ ആയില്ല സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി..
“നിനക്ക് എവിടുന്ന് കിട്ടി എങ്ങനെ കിട്ടി എന്നൊക്കെ നൂർ ചോദ്യങ്ങൾ ചോദിച്ചു “
അവസാനം എന്റെ കൈയിൽ നിന്ന് മാല വാങ്ങി ഇടാൻ നോക്കി പെട്ടന്ന് ഞാൻ തടഞ്ഞു കൊണ്ട് ചോദിച്ചു
