ഞാൻ വീണ്ടും ആ വീഡിയോ പ്ലേ ചെയ്തു. ഇത്തവണ എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ആ വീഡിയോ അവൾ സ്വയം എടുത്തതാണോ എന്ന് ഞാൻ പരിശോധിച്ചു. ക്യാമറ ആങ്കിൾ ടോപ് കോർണറാണ്. വീഡിയോയിൽ ഒരിക്കൽ പോലും അവൾ ക്യാമറയിലേക്ക് നോക്കുന്നില്ല. അങ്ങനൊരു സാധനം അവിടെ ഉണ്ടെന്നുള്ള കാര്യം പോലും അവൾക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല. അതെ അപ്പൊൾ ഇത് അത് തന്നെ ഒളിക്യാമറ ….. !
അതും എന്റെ വീടിന് തൊട്ടപ്പുറത്ത്. ദിസ് ഈസ് നട്ട്സ് .. പെട്ടെന്ന് എനിക്ക് എന്റെ അനിയത്തിയെയാണ് ഓർമ വന്നത്. അവൾക്കാണിങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ. ഇതാരുടെയോ കളിയാണ്. ഇത് ചെയ്തത് ആരെന്ന് കണ്ടുപിടിക്കണം. എന്റെ ഉള്ളിൽ നിന്ന് ആരോ വിളിച്ച് പറയും പോലെ തോന്നി. ഞാനാ വീഡിയോ സേവ് ചെയ്തു. സംഗതി ചീപ്പ് ആണെങ്കിലും ഇത് കണ്ടുപിടിക്കണമെങ്കിൽ ആ വീഡിയോ നന്നായി അനലൈസ് ചെയ്യണം. സൈറ്റിൽ നിന്ന് പോയാൽ അത് പറ്റില്ല.
വീഡിയോ മൊബൈലിൽ സേവ് ചെയ്ത് ഞാനത് പലതവണ കണ്ടു. അതിൽ നിന്ന് കുറച്ച് കാര്യങ്ങൾ എനിക്ക് പിടികിട്ടി. എന്നിലെ ഷെർലക് ഹോംസ് ഉണർന്നു.
1. ഈ വീഡിയോ നേത്രയുടെ അറിവോടെ ഉള്ളതല്ല.
2. പ്രസ്തുത വീഡിയോ അവളുടെ വീട്ടിലെ പുറത്തുള്ള കുളിമുറിയാണ്. പഴയ ആ കുളിമുറി എനിക്ക് സുപരിചിതമാണ്. അവൾ സാധാരണ അറ്റാച്ച് ടാണ് ഉപയോഗിക്കാറ്. ഇത് കൂടുതലും അവളുടെ അച്ഛനും അപ്പുപ്പനുമൊക്കെയാണ് ഉപയോഗിക്കാറ്.
3. വീഡിയോയുടെ തുടക്കവും ഒടുക്കവുമില്ല. കട്ട് ചെയ്ത് മാറ്റിയിരിക്കുന്നു. ചെയ്തവൻ വെറും ലോക്കലല്ല. ചിലപ്പോൾ തന്നെ പിന്തുടരാൻ സാധ്യതയുള്ള തെളിവ് നശിപ്പിക്കാൻ വേണ്ടിയാകുമോ കട്ട് ചെയ്തത് ? അതിനർത്ഥം ഈ വീഡിയോയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ….?🙄😳
4. വീഡിയോയിൽ ഒരു വിധ ഷേക്കുമില്ല. ഫ്രയിം മുഴുവൻ ആ കുളിമുറിയാണ്. ആരോ ക്യാമറ സ്ഥാപിച്ചതാണ്. അല്ലെങ്കിൽ തന്നെ പട്ടാപകൽ ആർക്കാണ് വലിഞ്ഞ് കേറി കുളിസീൻ പിടിക്കാൻ സാധിക്കുന്നത്. പകൽ! പകലാകുമോ …? ഒരു പക്ഷേ രാത്രി ആയി കൂടെ . ബൾബിന്റെ മഞ്ഞപ്രകാശം മാത്രമാണുള്ളത്. പകലായാലും ലൈറ്റിടാമല്ലോ..?
5. ഒളിക്യാമറയാവാം അതാവുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാമല്ലോ. ഇനി ഒരു പക്ഷേ അത്…! അത് അവിടെ തന്നെ കാണുമെങ്കിലോ…?😳
ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു. കാരണം അവിടെ വേറെയും ഉരുപടികൾ ഉണ്ട്. നേത്ര അവളുടെ അമ്മ പിന്നെ എന്റെ ഇഷിത ….. ! മൈ ഗോഡ്…..! കാണും ചിലപ്പോൾ ആ ക്യാം ഇപ്പോഴും അവിടെ തന്നെ കാണും. ചിലപ്പോ അത് വച്ചവൻ അവളുടെ അപ്പുപ്പന്റെ സീനെടുക്കാൻ വച്ചതാവും . പറയാൻ പറ്റൂലെ അതാണ് കാലം. അതിനിടയിൽ ബോണസായി ഇവളുടെ വീഡിയോ കിട്ടിയതാവാം. അടുത്ത അപ് ലോഡ് എന്റെ ഇഷിതയാവാം . ഞാൻ വേഗം ട്രൗസറിന് മുകളിലൂടെ കൈലി എടുത്ത് ചുറ്റി. ഫോണ് കൈലി ക്കിടയിൽ തിരുകി ഷർട്ട് താഴ്ത്തി.
ഇപ്പൊ തന്നെ പരിശോധിച്ച് കളയാം. ഞാൻ ജനൽ തുറന്ന് പുറത്ത് നോക്കി. അതിലുടെ അപ്പുറത്തെ വീട് കാണാം. ലൈറ്റെലാം ഓഫാണ്. ആകെ ഉള്ള പേടി ആ നശിച്ച പട്ടിയാണ്. അതിന് എന്നെ കാണുമ്പൊ അല്പം ഇളക്കം കൂടുതലാണ്. വേറാരെയും പിടിക്കും. എന്നെ മാത്രം കണ്ടൂടാ. ബ്ലഡി ബഗ്ഗർ .
ഞാൻ മുണ്ട് മടക്കി കുത്തി മെല്ലെ പുറത്തിറങ്ങി. കുറ്റാകൂരിരുട്ട് . ചീവീടിന്റെ ചലപ്പ് മാത്രം. ആശാൻ മുമ്പിലെ കൂട്ടിലാണ്. എന്റെ ഭാഗ്യത്തിന് കുളിമുറി വീട്ടിന്റെ പുറകിലും. ഞാൻ മെല്ലെ മതിലിൽ ചാടി കേറിയപ്പോഴാണ് പെട്ടെന്നാ കാര്യം ഓർത്തത്. പിന്നെ തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു. വേറൊന്നുമല്ല. നമ്മുക്കുമുണ്ടേ പുറത്തൊരു ബാത്രൂം.
മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ ഫുൾ ഒന്ന് പരിശോധിച്ചു. ആഹ് എന്റെയും തന്തപടീടെം കുളിസീൻ ആർക് വേണം. കതകടച്ച് ഞാൻ തിരിച്ച് വന്ന് മതിൽ ചാടി. മൈര് പട്ടിയ്ക്ക് നൂറു നാവാന്ന് പറയുന്ന പോലെ നൂറ് ചെവിയാ. സൂചി വീണാൽ മതി കൊര തുടങ്ങാൻ .
ഞാനൊരു ഇരുത്തം വന്ന കള്ളനെ പോലെ വളരെ പതിയെ മതില് ചാടി പമ്മി നടന്ന് കുളിമുറിയിലേക്ക് കേറി ലോക്കിട്ടു. ശേഷം ഫ്ലാഷ് ഓണാക്കി ചുറ്റുമൊന്ന് നോക്കി. മെസൊപ്പൊട്ടോമിയയിലേത് പോലെ തോന്നിക്കുന്ന ഒരു പുരാതന കെട്ടിടം . മൊത്തം പൊട്ടി പാളീസാണ്. എല്ലാ ഇടവും വിടവും പൊട്ടലുമൊക്കെ തന്നാ. ആര് കണ്ടാലും ഒരു ഒളികാമറ വെക്കാൻ തോന്നും. അജ്ജാതി കുളിമുറി . കണ്ടിട്ട് എനിക്ക് തന്നെ തോന്നുന്ന് . ആഹ് അത് പോട്ടെ..
