ഊരാകുടുക്ക് 1

വീഡിയോ ആംഗിൾ കണക്ക് കൂട്ടി ക്യാമറ ഇരുന്ന സ്ഥലം ഞാൻ പരിശോധിച്ചു. ശൂന്യമായിരുന്നു. പക്ഷെ ഒളികാമറ വെക്കാൻ പറ്റിയ ഒരു സ്പോട്ട് അവിടെ ഉണ്ടായിരുന്നു. ഞാൻ അവിടെ ആകെ തറമായി ഒന്ന് നോക്കുന്ന ടൈമിലാണ് പെട്ടെന്നെന്റെ ഫോൺ ചിലച്ചത്.

നാശം. സൈലന്റാക്കാൻ വിട്ട് പോയി.

‘കൊടുവാ മീസെ അറുവ പാർവയ് ആറുമുഖം താൻ കയ്യാ വച്ചാ ദൂൾ , ആ കുളിമുറിയ്ക്കകത്ത് മുഴങ്ങി കേട്ടു. ഞെട്ടി പോയ എന്റെ കയ്യിൽ നിന്ന് ഫോണ് ഐറ്റം ഡാൻസ് കളിച്ചു. ഒരു വിധം ഞാൻ ഫോൺ എടുത്ത് കാൾ അബദ്ധത്തിൽ അ റെന്റ്യം ചെയ്തു.

അലവലാതിയ്ക്ക് വിളിയ്ക്കാൻ കണ്ട സമയം. അയൽവാസി അമലായിരുന്നു അത്. ഫോൺ ചെവിയോട് ചേർത്തതും രണ്ട് ശബ്ദം ഞാൻ കേട്ടു. ഒന്ന് അമലിന്റെ മോങ്ങൽ രണ്ട് പട്ടി സറിന്റെ കൊര.

അവളെന്നെ വിട്ട് പോയളിയാ…..ങീ….ങീ.. പൊട്ടൻ കരഞ്ഞ് മെഴുകുന്നൊണ്ട് . ഒപ്പം പട്ടിയും. ലൈറ്റകൾ തെളിയാൻ അധികം നേരം വേണ്ടി വന്നില്ല. ഞാൻ മറുപടി പറയാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അതിനകത്ത് നിന്നും ഇറങ്ങി ഓടാൻ നോക്കി. വാതിലിന്റെ കുറ്റിയും പറിയുമൊന്നും തുറക്കാൻ പറ്റണില്ല.

പെട്ട് പെട്ട് പെട്ട് …. ഈശ്വരാ ഭഗവാനെ, ശത്രുക്കൾക്ക് പോലും….

ഉത്സവത്തിന് സീരിയൽ ബൾബ് തെളിയും പോലെ അല്ലേ ആവീട്ടിൽ വെളിച്ചം പടർന്നത്. പെട്ടെന്ന് ആ കുളിമുറിയിലും ബൾബ് ഓണായി. ആദ്യമായിട്ടാണ് വെളിച്ചം കണ്ട് കണ്ണില് ഇരുട്ട് കേറും പോലെ തോന്നുന്നത്. പക്ഷെ വെളിച്ചം ഒരനുഗ്രഹമായി. ഇത്രയും നേരം കൊളുത്തെന്നും പറഞ്ഞ് പിടിച്ച് വലിച്ചത് കെളവന്റെ കൊളുത്തി വച്ച ടങ് ക്ലീനറിലായിരുന്ന് മൈര്.കുറ്റി തുറന്നതും ഇരുട്ട് പിടിച്ച് വാണം വിട്ട പോലെ ഞാനോടി.

ആര്ടെയൊക്കെയോ ഉച്ചയും കതകിന്റെയൊക്കെ ശബ്ദവും കേട്ടെങ്കിലും ഞാൻ പറപ്പിച്ച് വിട്ടു. മുറിയിലെത്തിയ ശേഷമാണ് ശ്വാസം വീണത്. ദാറ്റ് വാസ് എ ക്ലോസ് കാൾ . അയൽവാസി ഒരു അലവലാതി. മൈരൻ കാരണം ഞാനിപ്പൊ പെട്ടേനെ. ഞാൻ മെല്ലെ ജനല് തുറന്ന് നോക്കി. സകലരും ഹാജരാണ് പുറത്ത് . നേത്ര അവളുടെ അനിയത്തി നിദ്ര, പാരന്റ്സ് . അവളുടെ അപ്പുപ്പൻ പിന്നെ ഇഷിതയും അവളുടെ അനിയൻ ഇഷാനും.

ദതാരാ വേറൊരു നിഴൽ. ആഹാ …. അമല് തെണ്ടി. എന്നെ കൊലയ്ക്ക് കൊടുത്തിട്ട്.മ്.. കണ്ണൊക്കെ തുടച്ച് നിക്കേണ്.

അവനെ വിളിച്ച് നോക്കാം. ഞാൻ ഫോൺ ഓൺ ചെയ്തു.

ന്താളിയാ നേരത്തേ വിളിച്ചത്… ഫോണ് കട്ടായി പോയി കേട്ടോ…. ?

മ്… അ..അളിയ അത് പിന്നെ .. ദാണ്ട് ഇവിടെ നേത്രേടെ വീട്ടില് കള്ളനെന്തോ കേറി. നീ ഇങ്ങെറങ്ങി വാ.അവരെന്തോ ആരോ ഓടി പോണ ശബ്ദം കേട്ടെന്നോ നിഴല് കണ്ടെന്നോ…

എട മിടുക്കാ…

“അത്രേ ഉള്ളോ … അളിയാ ഞാൻ വല്ലാത്ത ക്ഷീണം ഇനീപ്പൊ നാളെ നോക്കാം. അല്ലെങ്കി തന്ന ഇവിടേത് കള്ളൻ വരാനാ അതും നമ്മളൊക്കെ ഉള്ളപ്പൊ … ആഹ് അളിയാ ഞാൻ നാളെ നോക്കാം. “

ഞാൻ തന്ത്രപൂർവ്വം ഉറക്കം നടിച്ച് ഫോൺ കട്ട് ചെയ്തു. ഇനി പുറത്ത് ചെന്നിട്ട് വേണം അവർക്ക് എന്നെ കണ്ടിട്ട് വല്ല ഡൗട്ട് വീഴാൻ. എല്ലാവരും പിരിഞ്ഞ് പോയതും ഞാൻ കട്ടിലിൽ വീണു.

പിറ്റേന്ന് ഉറക്കം ഉണർന്നതും എല്ലാം മറന്നിരുന്നു. രാവിലെ അമ്മ ചായ തന്ന സമയത്ത് രാത്രീലെ ബഹളം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. ഉള്ളിലേ ആവേശം വീണ്ടും കൊളുത്തി. എന്റെ ഏരിയയിൽ വന്ന് ഒളിക്യാമറ വയ്ക്കാൻ നീ ആരടാ …. ചൂടു ചായ ചാരായം പോലെ ഒറ്റവലിക്ക് മോന്തി ഞാൻ മുണ്ട് മടക്കി കുത്തി. ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.കണ്ടുപിടിച്ചേ തീരൂ..പിന്നെ ഒന്നും നോക്കീല്ല റാക്കിൽ നിന്ന് പ്ലേറ്റ് വലിച്ചൂരി മുന്നിലേക്ക് നീട്ടി.

അമ്മാ പുട്ട്………

പോയ് പല്ല് തേച്ചിട്ട് വാടാ പട്ടീ…..!

ഹായ് നല്ല ആട്ട് ……!

കോൾഗേറ്റ് വലിച്ച് കീറി അതിന്റെ അവസാനത്തെ ആത്മാവും ബ്രഷിലേക്ക് ആവാഹിച്ചശേഷം ഞാൻ നേത്രേടെ വീടൊന്ന് നന്നായിട്ട് സ്കാൻ ചെയ്തു. ഇച്ചിരി റിച്ച് സെറ്റപ്പാ . അതിന്റെ പവറുമുണ്ട് അവർക്ക്. ഞാൻ മൈൻഡ് ചെയ്യാൻ പോവാറില്ല. പിന്നെ ഇഷിത വന്നതിന് ശേഷമാണ് മൈൻ ഡ് ചെയ്യാൻ തുടങ്ങിയത്. ഇഷിത നേത്രയുടെ വകയിലെ ഒരു കസിനാണ്.

Leave a Reply

Your email address will not be published. Required fields are marked *