“”..എല്ലാം നന്നായിത്തന്നെ കലാശിച്ചാൽ മതിയായിരുന്നു..!!”””_ മുത്തശ്ശി സ്വയംപറയുമ്പോൾ അച്ഛനും രണ്ടുചെറിയച്ഛന്മാരും കൂടി മുത്തശ്ശിയുടെ അപ്പുറവുമിപ്പുറവുമായി ഇരിപ്പുറപ്പിച്ചു.. അപ്പോഴാണ് ബലരാമൻ ചെറിയച്ഛന്റെ ഭാര്യ കല്യാണിയാൻറി എന്നെക്കണ്ടത്.. ഉടനെ ചോദ്യവുമെത്തി;
“”..ഡാ.. പാർത്ഥീ.. പെണ്ണിനെക്കണ്ടിട്ട് നീ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോടാ.. എങ്ങനെയുണ്ടെടാ പെണ്ണ്..??”””
“”..കൊള്ളാം.! നല്ല അടക്കോമൊതുക്കോമുള്ള കൊച്ച്.! കാണാനും കൊള്ളാം..!!”””_ ഞാനും വിട്ടില്ല, വെച്ചുകീറി..
“”..അപ്പോപ്പിന്നെ ഇതുറപ്പിയ്ക്കാമല്ലേടാ..??”””_ ദേവൻ ചെറിയച്ഛൻറെ ഭാര്യ ശോഭാൻറി അതോടെ കേസുംപിടിച്ചു..
“”..പിന്നെന്താ ധൈര്യമായിട്ടുറപ്പിച്ചോ.. എനിയ്ക്ക് യാതൊരെതിർപ്പുമില്ലന്നേ.. എല്ലാം ഞാൻ നിങ്ങൾടിഷ്ടത്തിന് വിട്ടുതന്നേക്കുവാ.. എന്തുവേണേലുമായിയ്ക്കോ..!!”””_ ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ വെച്ചുകീറിയിട്ട്, ജൂണയെനോക്കി ഇപ്പൊവരാമെന്ന് കണ്ണുംകാണിച്ച് ഞാനെന്റെ റൂമിലേയ്ക്കുനടന്നു..
റൂമിൽക്കേറി ഡോറടച്ചുടൻ ഫോണെടുത്തു പല്ലവിയെ വിളിയ്ക്കുകയായിരുന്നു.. രണ്ടാമത്തെ റിങ്ങിൽത്തന്നെ അവൾ കോളറ്റൻറ് ചെയ്തു..
“”..പാർത്ഥീ.. പോയിട്ടെന്തായെടാ..??”””_ വെപ്രാളമടക്കാനാവാതെയുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ എനിയ്ക്കു ചിരിവന്നു..
“”..നീയതിനെന്താടീ പൊട്ടിപ്പെണ്ണേ എന്നെക്കുറിച്ചു കരുതിയിരിയ്ക്കുന്നെ..?? ഈ പാർത്ഥിയൊരു കാര്യമേറ്റാൽ നടക്കാത്ത ചരിത്രമുണ്ടോ..??”””
“”..ഏഹ്..?? എന്നുവെച്ചാ ഇതുംമുടക്കിയോ..??”””_ അവൾ ആകാംഷയോടെ തിരക്കി..
“‘..പിന്നല്ലാതെ.. നമ്മളോടാ കളി.. അതിരിയ്ക്കട്ടേ, അമ്മയ്ക്കിപ്പോഴെങ്ങനെയുണ്ട്..??”””
“”..അതേ കിടപ്പുതന്നെടാ.. ഒരു മാറ്റോമില്ല.. എനിയ്ക്കാണെങ്കിൽ പേടിയാവുന്നെടാ..!!”””_ അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു..
“”..എന്റെ കൊച്ചേ.. നീയൊന്നു സമാധാനപ്പെട്.. ഒന്നുമുണ്ടാവില്ലന്നെ.. ഞാനെന്തായാലും ഡോക്ടറെയൊന്നു കാണട്ടേ.. ഇനി പുറത്തെവിടെയെങ്കിലും കൊണ്ടുപോണമെന്നാണേലും ഞാനില്ലേ നിന്റെ കൂടെ.. നീയതുകൊണ്ട് വിഷമിയ്ക്കണ്ട കേട്ടോ..!!”””
“”..മ്മ്മ്..!!”””_ ഞാൻ ആശ്വസിപ്പിച്ചപ്പോൾ അതിനുമറുപടിയായി അവളൊന്നുമൂളി..
“”..പാർത്ഥീ.. വന്നേടാ.. വല്യച്ഛൻ വിളിയ്ക്കുന്നു..!!”””_ കല്യാണിയാൻറീടെ മോള് സ്വപ്നയുടെ കീറിവിളികേട്ട് പെട്ടെന്ന് ഫോണുംകാട്ടാക്കി ഞാൻ പുറത്തിറങ്ങി..
“”..എന്താടീ വിളിച്ചുകൂവുന്നേ..??”””
“”..ഡാ.. പെട്ടെന്നു വാ.. നിന്നോട് താഴേയ്ക്കുവരാൻ പറഞ്ഞു..!!”””_ പറഞ്ഞുകൊണ്ടാവൾ മുന്നേയോടി.. എന്താണു കാര്യമെന്നറിയാതെ പിന്നാലെ ഞാനും..
താഴെയെത്തുമ്പോൾ എല്ലാരുമെന്നെ രൂക്ഷമായി നോക്കിനില്ക്കുവാണ്.. മുത്തശ്ശിയുടെ കണ്ണൊക്കെയാകെ നിറഞ്ഞിരിപ്പുണ്ട്, അമ്മയുടേയും..
..ഈശ്വരാ.. എന്റെ കള്ളത്തരം വല്ലതും പൊളിഞ്ഞോ..?? അതിവരറിഞ്ഞിട്ടാണോ എന്നെയിങ്ങനെ നോക്കി ദഹിപ്പിയ്ക്കുന്നത്..??!!
“”..വേണു വിളിച്ചിരുന്നു..!!”””_ വല്യച്ഛൻ കടുത്തശബ്ദത്തിൽ പറഞ്ഞതും ഞാൻ നിന്നുരുകി; ഇത്രയുംനാൾ ഞാനിവരെ ചതിയ്ക്കുവായിരുന്നെന്ന് അറിഞ്ഞിട്ടുള്ള നിൽപ്പാണോ..??
ഇപ്പൊ ബോധംപോകുമെന്ന അവസ്ഥയിൽനിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് വല്യച്ഛനൊന്നു ചിരിച്ചു..
“”..എടാ.. അവരുടെ ബന്ധുക്കൾക്കെല്ലാം നിന്നെയങ്ങു ബോധിച്ചൂന്ന്.. പെണ്ണിനും നിന്നെമതിയെന്നാ പറഞ്ഞതെന്ന്.. ഇപ്പൊ എത്രയുംപെട്ടെന്നീ കല്യാണമങ്ങ് നടത്താമെന്നാ അവരുപറയുന്നെ.. എന്താ നിന്റഭിപ്രായം ..??”””
_തുടരും.!
❤അർജ്ജുൻ ദേവ്❤
