എനിക്കായ് – 7

“എനിക്ക് വല്ലാതെ ബോറടിക്കുന്നു.. നിയുമില്ലാതെ. എന്നെ വന്നു കൊണ്ടപോടാ”

“എങ്ങോട്ട്”

“നിന്റെ ഒപ്പമല്ലേ എവിടേക്ക് വേണേലും ഞാൻ റെഡി”

“എനിക്കൊന്നും വയ്യ. നീ നിന്റെ കെട്ടിയോന്റെ അടുത്ത് പോടീ”

“അല്ലേലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്റെ കെട്ടിയോൻ പാവം.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. ഞാൻ ആളെ കെട്ടിപിടിച്ചു ഇരുന്നോളാം”

എന്നെ പിരി കയറ്റാൻ പറഞ്ഞെങ്കിലും എനിക്ക് അതിൽ ഒന്നും തോന്നിയില്ല..

“നീ എന്തേലും ചെയ്യൂ”

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു..

ഒരു മണിക്കൂർ കഴിഞ്ഞു അവൾ വീണ്ടും രണ്ട് വട്ടം വിളിച്ചു. ഞാൻ മൈൻഡ് ചെയ്തില്ല. അവൾ സജിയെ വിളിച്ചു. അവൻ എന്റടുത്തിരുന്നു ലൗഡ് സ്പീക്കറിൽ ആൻസർ ചെയ്തു.

“അഭി അടുത്തുണ്ടെൽ പറഞ്ഞേക്ക് അരമണിക്കൂറിനുള്ളിൽ എന്റെ അടുത്ത് എത്തിയില്ലേൽ പിന്നേ എന്നെ ഒരിക്കലും കാണില്ലെന്ന്.. ആരും.. ”

കുടിച്ച പറ്റൊക്കെ ഇറങ്ങി ഒരൊറ്റ നിമിഷം കൊണ്ട്.. എങ്ങനെ ഒക്കെ വണ്ടി ഓടി എന്നു ആര്ക്കും മനസിലായില്ല..

ആര്യ ബിൽഡിങ്ങിൽ റിസപ്‌ഷനിലെ സെറ്റിയിൽ ഉണ്ടായിരുന്നു. അവളുടെ ട്രോളിയുമായി. കലങ്ങിയ കണ്ണുകളിൽ പകയോടെ. അല്പം നീങ്ങി കുനിഞ്ഞ മുഖവുമായി ശ്രീദേവും മറ്റൊരാളും. എന്നെ കണ്ടതും അതു വരെ പിടിച്ചു നിന്ന അവളുടെ കണ്ണുകൾ പൊട്ടി ഒഴുകി. പരിസരം നോക്കാതെ ഓടിവന്നു എന്റെ നെഞ്ചിൽ മുഖമമർത്തി അവൾ പൊട്ടിക്കരഞ്ഞു. ഞാൻ എന്തിനോ വാ തുറക്കുന്നത് കണ്ട ശ്രീദേവ് കണ്ണുകൾ കൊണ്ട് എന്നോട് യാചിച്ചു.

“നീ കരയാതെ വായോ”

അങ്ങിനെ മാത്രം പറഞ്ഞു അവളെയും കൊണ്ട് ഞാനും സജിയും തിരിച്ചു പോയി..

അവൾക്ക് ജോലിക്ക് പോകാനുള്ള ആഗ്രഹമൊക്കെ തീർന്നിരുന്നു. അച്ഛന് ഒപ്പം പോയി നിന്നാൽ മതി. ഇനി ഒരു റിലേഷൻ (ഞാനുമായി ) താല്പര്യം ഇല്ല എന്നവൾ കുറെ പറഞ്ഞെങ്കിലും ഒരു ദിവസം എന്റെ നെഞ്ചിൽ കിടന്നപ്പോൾ അവൾ തന്നെ പറഞ്ഞു

“എനിക്കറിയാം ഏട്ടൻ കൺമണിയെ എത്ര സ്നേഹിക്കുന്നെന്ന്. ഏട്ടൻ പോയി അവളെ കണ്ടെത്തിക്കഴിയുമ്പോ നിങ്ങൾക്കൊപ്പം ഒരു വേലക്കാരി ആയി എന്നെ നിറുത്താമോ??”

“എനിക്കറിയൂല ഭാവി എന്താണെന്ന്. ഒന്ന് മാത്രം പറയാം.. എനിക്ക് അവളെ മറക്കാനോ അന്വേഷിച്ചു പോകില്ല എന്നു പറയാനോ കഴിയില്ല.. എന്നും അവളെന്റെ ഭാര്യ ആണ്. എന്റെ മാത്രം. അതും പറഞ്ഞു നിന്നെ ഒരിക്കലും കൈ വിടാനും ഞാൻ തയ്യാറല്ല. ബാക്കി നമുക്ക് കാണാം.. നീയും വരില്ലേ എന്റെ കൂടെ മുരുകനെ കാണാൻ??”

അവളെക്കൊണ്ട് റിസൈൻ ചെയ്യിപ്പിച്ചു. അപ്പോളെക്കും ഞങ്ങളുടെ പോകാനുള്ള സമയം ആയതിനാൽ സജിയെ മാത്രം നാട്ടിൽ വിട്ട് ഞാൻ അവളോടൊപ്പം അവളുടെ വിസ ക്യാൻസൽ ആകുന്ന വരെ വെയിറ്റ് ചെയ്‌തു.

തിരികെ പോകുന്ന ദിവസം ദുബായ് എയർപോർട്ടിൽ ടെർമിനൽ വണ്ണിൽ ലഗ്ഗേജ് കൗണ്ടറുകൾക്കടുത്തു അയാൾ ഉണ്ടായിരുന്നു. കുഴിഞ്ഞ കണ്ണുകളും പ്രകടമായ ക്ഷീണവുമായി.. അയാളിലെ ശ്രീ നഷ്ടപ്പെട്ടു വെറും ദേവ് ആയപോലെ തോന്നി.

“പോയി യാത്ര പറഞ്ഞു വാടി…”

അവളെ ഞാൻ നിർബന്ധിച്ചു അവിടേക്ക് വിട്ടു.

അകന്നു നിന്നു സംസാരിച്ച അവൾ കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ നെഞ്ചിൽ ചാരി കരയുന്നത് കണ്ടു ഇനി ഒരുവേള അവൾ യാത്ര വേണ്ടെന്ന് വയ്ക്കുമോ എന്നു ഞാൻ കരുതി എങ്കിലും അൽപനേരം കഴിഞ്ഞു അവൾ അടുത്ത് വന്നു കുറച്ചു ഡോക്യൂമെൻറ്സിന്റെ കവർ എനിക്ക് നീട്ടി..

അവരുടെ വിവാഹം വേർപിരിയാൻ അയാൾക്ക് സമ്മതമാണെന്ന എംബസി അറ്റസ്‌റ്റേഡ് സ്റ്റേറ്റ്മെന്റും
പ്രോപ്പർട്ടി ഡോക്യൂമെൻറ്സും ആയിരിന്നു അതിൽ.

അവളെ കാണിച്ചപ്പോൾ എനിക്ക് അയാളുടെ ഒന്നും വേണ്ടെന്നു പറഞ്ഞു പ്രോപ്പർട്ടി ഡോക്യുമെന്റ് തിരികെ കൊടുക്കാൻ നോക്കിയെങ്കിലും അയാൾ നിന്ന സ്ഥലം ശൂന്യമായിരുന്നു.

…..

യാത്രയിൽ അവൾ മൗനി ആയിരുന്നു.

“എന്താടി ഒന്നും മിണ്ടാത്തെ?”

“ഞാൻ ഒരു ബാധ്യത ആയി അല്ലെ ഏട്ടാ. അന്ന് ആ മഴയിൽ എന്നെ വിട്ടിട്ട് പോവായിരുന്നില്ലേ ഏട്ടന്.”

“അതാണോ. ഞാൻ കരുതി ശ്രീദേവിനെ കുറിച്ച് ഓർക്കുന്നതാണെന്ന്”

“അതും ഉണ്ട്. എന്തൊക്കെ ആണെങ്കിലും ആൾക്ക് എന്നെ ഭയങ്കര കാര്യമായിരുന്നു. ആ പ്രസരിപ്പ് ഒക്കെ ഞാൻ പോയതോടെ കൂടെ പോയി”

ഞാൻ നിശബ്ദനായി അവളെ എന്നോട് ചേർത്ത് ആ മുടിയിൽ തഴുകി കൊണ്ടിരുന്നു..

എയർപോർട്ടിൽ സജി വന്നിരുന്നു ഞങ്ങളെ പിക്ക് ചെയ്യാൻ. മുൻപേ പ്ലം ചെയ്തതനുസരിച്ച് നെടുമ്പാശ്ശേരിയിൽ നിന്നു സജിയുടെ എൻഡവർ പാലക്കാടിന് ആണ് പോയത്.. പക്ഷെ കാലം മാറിയിരുന്നു. ഞാനും കണ്മണിയും പൊയ്ക്കൊണ്ടിരുന്ന ഇടവഴിയിലൂടെ അഞ്ഞൂറ് മീറ്റർ പോയപ്പോളേക്കും ഫോറസ്റ്റുകാർ തടഞ്ഞു. സ്‌പെഷൽ പെർമിഷൻ ഇല്ലാതെ പോകാൻ പാടില്ല എന്നും പറഞ്ഞു.. ഒടുവിൽ പെര്മിഷന് അപ്ലൈ ചെയ്തു ഹോട്ടലിൽ റൂമെടുത്തു താമസിച്ചു..
പക്ഷെ പിന്നീടൊരിക്കലും ഞാനും ആര്യയും ബന്ധപെട്ടില്ല. അവൾ സമ്മതിച്ചില്ല എന്നതാണ് സത്യം. ഞാൻ മറ്റൊരാളുടെ ആണെന്ന് അവൾ മാനസികമായി അംഗീകരിച്ചിരുന്നു.

പിറ്റേന്ന് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ പോയി..അവിടെ പക്ഷെ പാർടി ഓഫിസ് ആയി മാറിയിരുന്നു. പഴയ ആൾക്കാരെ കുറിച്ച് ഒരു അറിവും ആർക്കും ഉണ്ടായിരുന്നില്ല. പഴയ ഓര്മക്കായെന്ന പോലെ അച്ഛന്റെ ചിത്രം മാത്രം തൂങ്ങിയിരുന്നു.. തിരിയുമ്പോൾ ചെറിയ ബോർഡ്‌ കണ്ടു.

സഖാവ് മുരളീധരൻ അനുസ്മരണ മന്ദിരം.

എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു വീണു. അപ്പോളേക്കും ആരൊക്കെയോ വന്നു ആരാണെന്ന് ചോദിച്ചു.

“അച്ഛനാണ്”

ഫോട്ടോ ചൂണ്ടി പറഞ്ഞു.. പെട്ടന്ന് എന്ത് സഹായത്തിനും തയാറായി അവർ വന്നെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു വണ്ടിയിൽ കയറി ഹോട്ടലിൽ പോയി.

പിറ്റേന്ന് കൃഷ്ണേട്ടന്റെ അല്ല സഖാവ് കൃഷ്ണന്റെ വീട്ടിൽ പോയി. കല്യാണമൊന്നും കഴിക്കാതെ പാർട്ടിക് വേണ്ടി ജീവിച്ച ആ സാധു സ്വന്തം വീടും പാർട്ടിക്ക് നൽകി.. സഖാവ് കൃഷ്ണൻ സ്മാരക വായനശാലയിലും അതിനടുത്തു അദ്ദേഹത്തിന്റെ ഓർമ്മസ്ഥലത്തും സമയം ചിലവഴിച്ചു ഒരു ദിവസം കൂടെ കടന്നുപോയി.

ഏഴുദിവസം കൂടി കടന്നുപോയി.. ഒടുവിൽ സജി ഫോറസ്ററ് ഓഫിസിൽ പോയി ആർക്കൊക്കെയോ കൈമണി നൽകി രാവിലെ തന്നെ പെർമിഷൻ വാങ്ങി വന്നു. മല കയറാനുള്ള അവരുടെ ആവേശം തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

“നമുക്ക് പത്തനംതിട്ട പോകണം അത്യാവശ്യം ആണ്”

പെട്ടെന്ന് പത്തനംതിട്ടക്കാരി ആയ ആര്യ പേടിച്ചു

“അച്ഛൻ?”

“ഇല്ല പെണ്ണെ എന്റെ ഒരു സുഹൃത്തിനെ കാണാനാണ്”

ഞാനാണ് വണ്ടി എടുത്തത്

“കണ്മണിയേക്കാൾ കാണാൻ കാത്തിരിക്കുന്നവർ ആരാ ഏട്ടാ.”

“ഇതും അതുമായി ബന്ധപെട്ടതാ പെണ്ണെ”

കാർ അതിവേഗം പാഞ്ഞുപോയ്‌കൊണ്ടിരുന്നു. ഇടക്ക് ഭക്ഷണം കഴിക്കാൻ നിറുത്തി കഴിഞ്ഞു സജി വണ്ടി എടുത്തു.. ഞങ്ങളുടെ മുഖഭാവം കണ്ടു എന്തോ അശുഭ വാർത്ത വരുന്നെന്നു അവൾക്ക് തോന്നിയിട്ടാകും ആര്യയും നിശബ്ദ ആയിരുന്നു. നാലുമണിയോടെ ഒരിടവഴിയിലേക്ക് വണ്ടി തിരിക്കാൻ ഞാൻ ജിപിഎസ് നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *