എന്റെ അനൂട്ടി – 4 LikeNew 

വയലിലെ പണിക്കാരും മറ്റു നാട്ടുകാരും ചാറിൻ്റെ സൈഡ് ഒരു നടപ്പാത പോലെ മാറ്റിയിരുന്നു….. നീളമേറിയ തിങ്ങി നിറഞ്ഞ പുല്ലിൻ്റെ ഇടയിൽ കൂടിയുള്ള ആ വഴി കാണാൻ തന്നെ ഒരു ചേലാണ്…….

തോടിനോട് ചേർന്നു വലിയൊരു മരം ഏതോ ഒന്ന്…. മാവാണോ പ്ലാവാണോ എന്നൊന്നും എനിക്കറിയാൻ പാടില്ല …. പക്ഷെ അതിന്റെ ചില്ലകൾ നിറയെ ഇലകളുണ്ട്… ചെറു കിളികളും പക്ഷികളും അതിൽ കൂട് കൂട്ടിയത് കാണാം…. വയലിലെ പണിക്കാരുടെ വിശ്രമ കേന്ദ്രം കൂടിയാണ് അവിടം……… അത് പറയാൻ കാരണം അവിടെ ആരൊക്കെ ചേർന്ന് ചെറിയ ഇരിപ്പിടമൊക്കെ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു….. ഒരഞ്ചാറ് പേർക്ക് ഇരിക്കാവുന്ന നല്ലൊരു ഇടം തന്നെയാണത്….. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കുശലം പറയാൻ പറ്റിയ ബെസ്റ് സ്ഥലം…..

തൊട്ടിലൂടെ ഒഴുക്കുന്ന ജലത്തിലേക്ക് ഞാൻ ഇറങ്ങി നടന്നു… കുഞ്ഞു കുഞ്ഞു മീനുകൾ എൻ്റെ കാലിൻ്റെ ഇടയിൽ കൂടി പായുന്നതും നോക്കി ഞാൻ മുന്നോട്ടു നടന്നു…….. പാൻ്റ് നനയാതിരിക്കാൻ അല്പം മുക്കളിൽ കയറ്റി വച്ചു കുറച്ചു കൂടി ആഴത്തിൽ ഇറങ്ങി ചെന്നു…..

മനസിന് ഒരല്പം ആശ്വാസം എനിക്കവിടെ കണ്ടെത്താനായി.. തലക്കുള്ളില്ലുള്ള ചൂടിനെ ഒന്ന് തണുപ്പിക്കാൻ ആ ജലത്തിനായി….. നടന്ന് മുഷിഞ്ഞപ്പോ പാൻ്റ് അൽപം താഴ്ത്തി മരത്തിൻ്റെയും തോടിൻ്റെയും അരികത്തായി കയറി ഇരുന്നു….. കാല് വെളളത്തിൽ ഇട്ട് ചുമ്മാ ഇളക്കി കളിച്ചു……

അതിലൂടെ നീന്തി തുടിക്കുന്ന മീനുകളെ കാണവേ പണ്ട് ഞാൻ ചെയ്ത് കൂട്ടിയ കുരുത്തകേടുകൾ ഓർമ്മയിൽ വന്നു തുടങ്ങി…… സനൂട്ടനുമായി നീന്തി കളിച്ചതും….. കുളത്തിലെ മീനുകളെ പിടിച്ച് ചെറിയമ്മയുടെ അടുക്കളയിലെ കുപ്പിയിൽ ഇട്ടതും അതിനാ ചോറി പെണ്ണുങ്ങളുടെ കയ്യിൽ നിന്നും തല്ലു കിട്ടിയതും… പിന്നെ കുമാരൻ മാഷിൻ്റെ വീട്ടിലെ മാവിന് കല്ലെറിഞ്ഞതും…. അൽപം പുളിയും അധികം മധുരവുമായ എളോർ മാങ്ങ ഉപ്പും ചേർത്ത് കഴിച്ചതും ഇന്നലെ കഴിഞ്ഞത് പോലെ എനിക് തോന്നി…..

പിന്നീടൊരിക്കൽ മാങ്ങ പറിക്കാൻ സനൂട്ടനും പിള്ളേരുമായി പോയപ്പോ അവിടുത്ത റോസിയെന്ന് വിളിപ്പേരുള്ള നായ ഞങ്ങളെ ഓടിച്ചതും….…

അന്ന് അതിൻ്റെ കടിയിൽ നിന്നും തല നാഴികയ്ക്ക് ഇടയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്…… അതും ഗീരിഷെട്ടൻ ഓടിവന്നു അതിൻ്റെ ചങ്ങല വലിച്ചത് കൊണ്ട് മാത്രം…. അല്ലാണ്ട് ഓടി രക്ഷപെടാൻ എൻ്റെ തടികൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് ന്ക്ക് നന്നായിയറിയാം… പിന്നീടെപ്പോഴോ റോസി അതിനെ എന്നും കെട്ടിയിടുന്ന പ്ലാവിലെ ചക്ക വീണ് നിത്യാരനായ വിവരം സനൂട്ടൻ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു….. പാവം….……

നായ ഓടിച്ചന്ന് രാത്രിയതിന് ചെറിയുടെ വകയും കീതുവെച്ചിയുടെയും കയ്യിൽ നിന്നും വഴക്ക് കേട്ടതിന് ഒരു കയ്യും കണക്കുമില്ല…… ഓ……പിന്നെ മറക്കാൻ പറ്റാത്തത് അമ്മയുടെ സ്പെഷ്യൽ കൂട്ടിൽ നിന്ന് ഉത്ഭവിച്ച കാന്താരി മുളക് അരച്ചത്….. എൻറെ മോനെ തീറു സാധനം….. അതെൻ്റെ കണ്ണിൽ തേച്ചതും ഹൊ….. പിന്നെ ചുറ്റുമുള്ളതോന്നും കാണാൻ പറ്റില്ല….. കണ്ണ് തുറക്കാൻ പറ്റണ്ടെ……… എന്നാലല്ലേ കാണാൻ ഒക്കൂ……

ടീച്ചറാണത്രെ ടീച്ചര്…. മ്ഹ്…….. കണ്ണിൽ ചോരയില്ലാത്ത പ്രാന്തി തള്ള…… അന്നതിനു കരഞ്ഞു ആർത്തുവിളിച്ചെന്നെ അമ്മയുടെ പിടിയിൽ നിന്നും രക്ഷിച്ചതും മുഖം നന്നായി കഴുകി തന്നതും എന്നെ ആശ്വസിപ്പിച്ചതും എൻ്റെ കീതുവേച്ചിയാണ്……..

ഇപ്പോ തോനുന്നു വലുതവേണ്ടിയില്ലെന്നു….. ഞാൻ സന്തോഷിച്ച അല്ലെ എന്നെ ഞാനാക്കിയ എൻ്റെ കുട്ടിക്കാലം….. ചിരിയും കളിയും മാത്രമുള്ള വസന്ത കാലം…… ഇപ്പൊ ഓർക്കാൻ മാത്രമുള്ള സുന്ദരമായ ഒരു പിടി നല്ല ഓർമകൾ മാത്രമായി മാറിയ പൂക്കാലം……

കിഴക്ക് ഭാഗത്ത് നിന്നും വീശുന്ന തണുത്ത കാറ്റും…. ദൂരെയുള്ള മയിലിൻ്റെ ശബ്ദവും എന്നെ വേറൊരു മായാ ലോകത്ത് എത്തിച്ചു…..

കിഴക്കു നിന്ന് പ്രാരംഭം കുറിച്ച സൂര്യദേവൻ അവൻ്റെ കുടിലേക്ക് സമാഹരിക്കാൻ നാഴികകൾ മാത്രം അവശേഷിച്ചു….. അതിന് പ്രസരിപ്പിക്കും വിധം അന്തരീക്ഷം മുഴുവൻ ചുവപ്പും ഓറഞ്ചും അതിൻ്റെ കൂടെ ഇളം റോസും കൂടിയ നിറങ്ങളാൽ ശോഭിച്ചു നിന്നു….. എൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു……. പതിയെ പഴയെ കാലത്തിൽ ഞാൻ വഴുതി വീണു……

കീത്തുവെച്ചിക്ക് ലൗ ലെറ്റർ സപ്ലൈ ചെയ്തതിന് ശേഷം പിന്നെ ഞാനാ വഴിക്ക് പോയില്ല…. ആ ചേട്ടമാരെ കാണുന്നത് പോലും ഒഴിവാക്കി…. കീതുവേച്ചിക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണമായിരുന്നു അതിനാൽ ആവതും അവരെ കാണാനുള്ള അവസരം ഞാൻ ഉണ്ടാക്കിയില്ല അതിനും എന്നെ സഹായിച്ചത് കീതുവെച്ചി തന്നെയാണ്…. പുള്ളിക്കാരി എന്നെ എന്നുമെപ്പം കൂട്ടാൻ വേണ്ടി മാത്രം അവക്കട ക്ലാസ്സ് കഴിഞ്ഞും കാത്തിരിക്കും…. തിരികെ വീട്ടിൽ പോകുന്ന വഴി ബിണ്ടി മുട്ടായിയും കച്ച മാങ്ങ മിഠായിയും വാങ്ങി തരും ഇടയ്ക്ക് മാത്രം എക്ലർ….. എല്ലാത്തിനും കൂടി ഒറ്റ കണ്ടീഷൻ ചേച്ചിയെ അനുസരിക്കണം ചീത്ത കൂട്ടുകെട്ടിൽ പോകാൻ പാടില്ല… ഏറ്റവും മുഖ്യമായി മിഠായിയുടെ കാര്യം അമ്മയോട് പറയാൻ പാടില്ല…. ത്രീ ഇൻ വൺ ആൻന്നെ….. തന്ത ഡോക്ടർ ആയതിനാൽ ഈ വക സാദങ്ങൾ ഒന്നും വീട്ടിൽ കയറ്റാറില്ല അതിനാലാണ് എനിക്കീ മിഠായിയോട് ഇത്ര കമ്പം….. പലപ്പോഴും അത് മുതലെടുത്താണ് ചേച്ചീ എന്നെ കയ്യിലെടുക്കുക…….

ചേച്ചീ പറഞ്ഞ എല്ലാത്തിനും ഞാൻ ഡബിൾ ഒക്കെയായിരുന്നു…. സ്വതവേ ചേച്ചി വൈകിട്ട് പോകാറ് അനുവേച്ചിയുടെ കൂടെയാണ്….. അന്നത്തെ ഇഷ്യൂ കാരണം താൽക്കാലികമായി ആ പോക്ക്ങ്ങ നിർത്തി…. അത് എൻ്റെപ്പമാക്കി അതിന് ഞാന്നും വളരെ ഹാപ്പിയാണട്ടെ… കാരണം എൻ്റെ ബലഹീനത തന്നെ മിഠായിയെ…. ……. സനുകുട്ടനാ ദിവസങ്ങളിൽ ഞങ്ങളുടെ കൂടെ കൂടാതെ വേഗം പോകും… അന്തെന്ന് ഞാ ചോയ്ച്ചപ്പോ വൈകീട്ട് അവൻ്റെ വീടിൻ്റെ അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കും അയിനാണെന്നാണ് പറയൽ…. ഞാനതിനെന്നും പോകാറില്ല പക്ഷെ അവൻ എന്നും പോകും ഇടയ്ക്ക് എന്നെയും നിർബന്ധിച്ച് അവൻ്റെ കൂടെ കൊണ്ട് പോകാനും ശ്രമിക്കും…..

ഈ ഗുണ്ട് പോലുള്ള എന്നെ അവൻ കൊണ്ടുപോകുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല പൊന്തയിൽ പോകുന്ന ബോൾ പെറുക്കി കൊടുക്കാനും… ഗോൾ വല കാക്കാനുള്ള ഗോളി നിൽകാനുമാണ്…. അവനപ്പോഴേ എന്നെ മുതലാക്കി തുടങ്ങിയിരുന്ന പ്രപഞ്ച സത്യം ഞാൻ തിരിച്ചറിയാൻ വൈകിപ്പോയിയുന്നു….

കാര്യം എന്തൊക്കെയായാലും എന്നെ ആരെങ്കിലും തടിയുടെ പേരിൽ കളിയാക്കിയാലും തല്ലിയാലും അവൻ പിന്നെ ആളാകെ മാറും പിന്നെന്താ ചെയ്യാന്നു അവനുപോലും അറിയില്ല…. അതുകൊണ്ടെന്തായി ക്ലാസിലെയും നട്ടിലെയും കുട്ടികൾ അവൻ്റെ മുന്നില് വച്ച് എന്നെ കളിയാക്കാറില്ല…. പക്ഷെ ഈ തെണ്ടി എന്നെ കിട്ടുന്ന അവസരം മൊത്തം ഊക്കി ഉപയോഗപ്പെടുത്തും….. ഒരു വല്ലാത്ത തരം ജന്തുവാണീ മലരൻ അന്നെക്കെ…. ഇപ്പോഴും മോശമല്ല കേട്ടോ അവസരം കിട്ടിയാൽ പന്നി കൊതത്തിൽ തൂറും…

Leave a Reply

Your email address will not be published. Required fields are marked *