“””” അതിന് ഈ പഞ്ചായത്തിൽ ഏത് മലയാണ് മോണ്ണെ ഉള്ളത്….””””
അതും ശരിയാണല്ലോ ഈ ആറ്റുമൂലയിൽ ഒരു പ്രകൃതി രമണിയും ഇല്ലല്ലോ……. ഛെ മലക്ക് പകരം വേറെ എന്തെങ്കിലും പറഞ്ഞാ മതിയായിരുന്നു…… ഇനിയിപ്പോ ഇതിൻ്റെ പേരിൽ എന്നെ ഉപേക്ഷിക്കുവോ ഇവൻ…എടാ വഞ്ചക വിടില്ല ഞാൻ…… ഇല്ലാ സമ്മതികരുത്….. എന്ത് വന്നാലും ഇവനെ വിടരുത്….. അന്നേരമെല്ലാം ഈ വക പല നിഘൂട ചിന്തകളാണ് എൻ്റെ ഉള്ളിൽ കുമിഞ്ഞു കൂടിയത്…..
“””” എടാ അഭി ഞാൻ പറയുന്നത് നീയോന്ന് കേൾക്ക്…. ഞാൻ പോയിട്ട് ശടെന്നു വരാം…. നീ ഇപ്പൊ വിട്ടോ…പ്ലീസ്.’””” അവൻ കുറച് മയത്തിൽ എന്നോട് കെഞ്ചി….
“””” അതിന് മാത്രം എന്താടാ ഞാൻ അറിയാൻ പാടില്ലാത്ത ഇത്ര വലിയ ആന കാര്യം…..””” ഇവൻ ഇതിന് മാത്രം എന്താണ് എന്നോട് ഒളിച്ച് വെക്കുതെന്നു എനിക്കപ്പോഴെന്നും മനസിലായില്ല….
“””” അതൊക്കെയുണ്ട് നിന്നോട് പിന്നെ പറയാം…”””” സനൂട്ടൻ എൻ്റെ മുന്നിൽ കിടന്ന് ഉരുളാൻ തുടങ്ങി…..
“””” തൊന്നും പറഞാൽ പറ്റില്ല…. ക്കിപ്പോ അറിയണം “”””” ഞാൻ വീണ്ടും നാഗവല്ലി കളിച്ചു…….
“”” എന്നാ ബാ ഷോണ്ണെ””” ഞാൻ കല്ലും വിടില്ല കയറും വിടില്ലെന്നായപ്പോൾ സനു എന്നെയും ഒപ്പം കൂട്ടി….. അവൻ്റെ എന്തോ കളവ് പൊളിയാൻ പോകുന്ന സകല മനോവിഷമവും ആ വളിഞ്ഞ മുഖത്തുണ്ടായിരുന്നു….
*** ഡാ നി ഇവിടെ നിന്നോ…. ഞാൻ അങ്ങോട്ട് ചെന്നിട്ട് ഇപ്പൊ വരാം….”””
ഞങ്ങള് രണ്ടും കൂടി കുറച് മുന്നോട്ട് നടന്നതിനു ശേഷം ആരെയോ കണ്ടതും പെട്ടെന്ന് തന്നെ എൻ്റെ നേരെ തിരഞ്ഞു നിന്നു ഒരു കൂരയുടെ നേർക്ക് ചൂണ്ടിയവൻ പറഞ്ഞു തീർത്തു…..
തിരിച്ചെൻ്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൻ അങ്ങോട്ട് ഒറ്റ പോക്കായിരുന്നു…… കുറച് നേരം നല്ല പോസ്റ്റാക്കി കഴിഞ്ഞതും അവൻ ധൃതിയിൽ എൻ്റെയടുക്കൽ ഓടി വന്നു…..
** എന്നാ പോകാം “”” എൻ്റെ കയ്യും പിടിച്ച് വലിച്ച് കാര്യം എന്തെന്ന് ചോദിക്കാൻ പോലും അവസരം തരാതെ ഒറ്റ നടത്തമായിരുന്നവൻ….
** ഡാ ഡാ…. നീ വിട്ടെ! വിട്ടെ!!!….. ന്താ ന്കിത്ര ധൃതി……. ഞാൻവിടെ തന്നെയില്ലെ”””
***ഓ… യെടാ. പായെ മുള്ളി….. ഇപ്പൊ തന്നെ ലൈറ്റായി.. ഇനി വൈകിയാ അറിയാലോ കീർത്തുവെച്ചിനാ… ചേച്ചീ വടിയെടുക്കും… “”” ശങ്കട വീര ക്ഷൂര പരാക്രമിയായി എൻ്റെ ഫ്യൂസ് പോകാൻ വേറെ വല്ലതും വേണോ…. പിന്നെങോട്ട് അവനെക്കാളും മുന്നെ ഞാൻ നടന്നു…. അങ്ങനെ പറഞ്ഞാ പറ്റില്ല ഞാൻ ഓടിയെന്നാവും ശെരിയാവാ… അമ്മാതിരി ഓട്ടം…. എനിക്ക് തന്നെ എന്നോട് കുറച്ചു ഇഷ്ടം കൂടുതൽ ഉള്ളോണ്ട് പറയാന് വിചാരിക്കരുത്… അന്നേരം പി ട്ടി ഉഷ പോലും എൻ്റെ മുന്നിൽ അടിയറവു പറയും….. ഞാനൊരു മിന്നൽ ഷിബുവായിരുന്നു
വീട്ടിൽ എത്തിയപ്പോ തന്നെ ചേച്ചീയെ ഒച്ചത്തിൽ വിളിച്ചു…. തിരികെ മറുപടി കിട്ടാതായപ്പോൾ ആള് വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായി….… എൻ്റെ പാതി ജീവൻ തിരിച്ച് കിട്ടാൻ അത് തന്നെ ധാരാളം…. സെറ്റിയിൽ ബാഗും വലിച്ചെറിഞ്ഞു ചെറിയുടേ വീട്ടിലേക്ക് ഒറ്റ പോകായിരുന്നു…. വിശപുണ്ടെ വീട്ടിൽ ഒന്നും ഇല്ലെ…..
മുറ്റത്ത് തന്നെ മാളൂട്ടി അവളുടെതായ അടുക്കളയിൽ ചോറും കറിയും വിളമ്പുന്നുണ്ടായിരുന്നു…
*** മാളൂട്ടി…. അമ്മയെന്തേടി…..””” അവളുടെ തലയിൽ ഒന്ന് തടവിയ ശേഷം ഞാൻ അവളുണ്ടാകിയ പുട്ടിൽ കുറച് തേങ്ങ വിതറി കൊടുത്തു….
*** മ്മ്മാ…. ദേ അഭിയേട്ടൻ വിളിക്കണു…. “””
അയൽപക്തുള്ള ശാമേച്ചിയുമായി കുടുംബ ലഹളം എപ്പിസോഡ് 1412 ൻ്റെ കീറി മുറിച്ച റിവ്യൂ പറയുന്നത് നിർത്തിയിട്ട് ചെറിയുടെ മാക്സി അരയിൽ തിരുകി കയ്യിലുള്ള ചൂല് ചേതിയിൽ വച്ചിട്ട് ഒരു ചിരിയോടെ ഞങ്ങളുടെ അടുക്കൽ വന്നു…….
*** ആഹാ ഇന്ന് നേരത്തെയാണല്ലോ…. എന്തോ പറ്റി ന്ന് സ്കൂൾ നേരത്തെ വിട്ടോ….. “” മാളുവിൻ്റെ ദേഹത്ത് പറ്റിയ മണ്ണ് തൊടച്ച് കൊണ്ട് അവളെയും എന്നെയും അകത്തേക്ക് കൂട്ടി കൊണ്ടു പേന്നേരാണ് ചെറി ചോദിച്ചത്…..
**** ആ ചെറി ന്ന് നേർത്തെ വിട്ടു…..””
**** നിട്ട് അവനെവിടെ തുവരെ വന്നില്ലല്ലോ…. “”” എനിക്കും മാളുവിനും ഒരേ പാത്രത്തിൽ ചോറ് വിളമ്പി അതിന് മുകളിലായി മീൻ കറിയുമായി കൂട്ടി കുഴകുന്നിടയിൽ ചെറി ചോദിച്ചു….
