ചേച്ചീ പറഞ്ഞ എല്ലാത്തിനും ഞാൻ ഡബിൾ ഒക്കെയായിരുന്നു…. സ്വതവേ ചേച്ചി വൈകിട്ട് പോകാറ് അനുവേച്ചിയുടെ കൂടെയാണ്….. അന്നത്തെ ഇഷ്യൂ കാരണം താൽക്കാലികമായി ആ പോക്ക്ങ്ങ നിർത്തി…. അത് എൻ്റെപ്പമാക്കി അതിന് ഞാന്നും വളരെ ഹാപ്പിയാണട്ടെ… കാരണം എൻ്റെ ബലഹീനത തന്നെ മിഠായിയെ…. ……. സനുകുട്ടനാ ദിവസങ്ങളിൽ ഞങ്ങളുടെ കൂടെ കൂടാതെ വേഗം പോകും… അന്തെന്ന് ഞാ ചോയ്ച്ചപ്പോ വൈകീട്ട് അവൻ്റെ വീടിൻ്റെ അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കും അയിനാണെന്നാണ് പറയൽ…. ഞാനതിനെന്നും പോകാറില്ല പക്ഷെ അവൻ എന്നും പോകും ഇടയ്ക്ക് എന്നെയും നിർബന്ധിച്ച് അവൻ്റെ കൂടെ കൊണ്ട് പോകാനും ശ്രമിക്കും…..
ഈ ഗുണ്ട് പോലുള്ള എന്നെ അവൻ കൊണ്ടുപോകുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല പൊന്തയിൽ പോകുന്ന ബോൾ പെറുക്കി കൊടുക്കാനും… ഗോൾ വല കാക്കാനുള്ള ഗോളി നിൽകാനുമാണ്…. അവനപ്പോഴേ എന്നെ മുതലാക്കി തുടങ്ങിയിരുന്ന പ്രപഞ്ച സത്യം ഞാൻ തിരിച്ചറിയാൻ വൈകിപ്പോയിയുന്നു….
കാര്യം എന്തൊക്കെയായാലും എന്നെ ആരെങ്കിലും തടിയുടെ പേരിൽ കളിയാക്കിയാലും തല്ലിയാലും അവൻ പിന്നെ ആളാകെ മാറും പിന്നെന്താ ചെയ്യാന്നു അവനുപോലും അറിയില്ല…. അതുകൊണ്ടെന്തായി ക്ലാസിലെയും നട്ടിലെയും കുട്ടികൾ അവൻ്റെ മുന്നില് വച്ച് എന്നെ കളിയാക്കാറില്ല…. പക്ഷെ ഈ തെണ്ടി എന്നെ കിട്ടുന്ന അവസരം മൊത്തം ഊക്കി ഉപയോഗപ്പെടുത്തും….. ഒരു വല്ലാത്ത തരം ജന്തുവാണീ മലരൻ അന്നെക്കെ…. ഇപ്പോഴും മോശമല്ല കേട്ടോ അവസരം കിട്ടിയാൽ പന്നി കൊതത്തിൽ തൂറും…
ഇങ്ങനൊക്കെ ആണെകിലും ചെക്കന് സ്കൂളിലും നാട്ടിലും പിള്ളേരുടെ ഇടയിൽ ആളൊരു വില്ലൻ ഇമേജാണ്…. അമ്മാതിരി തന്തയിലായ്മയാണ അവൻ്റെ കൈയിൽ…. പറഞ്ഞു വരുമ്പോ നോം അവൻ്റെ എല്ലാ വില്ലതരത്തിനും കൂടെ കൂടും…… എന്നല്ല ആ പന്നീടെ മോൻ (സോറി ചിറ്റപാ) എന്നെ കൂട്ടും എന്ന് പറയുന്നതാവും ശരി…… പലപ്പോഴും അവൻ കാരണം തല്ലു എനിക്കാണ് കിട്ടാറ്…
അതെന്താന്നല്ലേ….
എൻ്റെ ഭൂപ്രകൃതി തന്നെ…. തടിയെ……. അവിടെയും അത് എനിക് വില്ലാനായിരുന്നു…. ഒരു അടിപോലും ഒഴിഞ്ഞു മാറാതെ സകലതും എൻ്റെ നെഞ്ചത്ത് കിട്ടും…… കാലക്രമേണ അവന് ഞാൻ കാരണം തല്ലു കിട്ടിയത് വേറെ കാര്യം….
അങ്ങനൊരു വെള്ളിയാഴ്ച ദിവസം സ്കൂൾ നേരത്തെ വിട്ടു…. ചേച്ചി വരാൻ ഇനിയും നേരം വൈകുന്നത് കാരണം ഞാൻ തിരികെ ക്ലാസ്സിൽ കയറാനിക്കുമ്പോ കാണുന്നത് സനൂട്ടനും മറ്റു നാലു എളുമ്പമാരും കൂടി ഒരു മൂലിക്കിരുന്നു എന്തോ കാര്യമായി ചർച്ച ചെയ്യുകയാണ്…… അമേരിക്കയിൽ 119 അക്ക്രമണം നടത്താൻ പോലും അവരുടെ ശത്രുക്കൾ ഇത്രയും ആകുലരായി കാണില്ല…. അത്രയ്ക്കും ആർട്ടിഫിഷലയിട്ടാണ് അവമാരുടെ ചർച്ച…… മൈക്കൽ സ്കോൾഫിഡിനെ വരെ കടത്തി വെട്ടുന്ന പ്ലാൻ….
“”ഡാ സനു….. എന്താടാ ഇവിടൊരു പഞ്ചവാഹ്യ കൂട്ടം….””” ചുമലിൽ വിശ്രമം കൊള്ളുന്ന ബാഗ് അളിയനെ ബെഞ്ചിൽ മരിപ്പിന് വച്ചിട്ട് അവരോടായി ഞാൻ ആരാഞ്ഞു…..
“”ആഹാ നീയോ….. നീ…….യെപ്പോ വന്നു… തുവരെ പോയില്ലേ നീ..….””എൻ്റെ ശബ്ദം കേട്ടതും ഒന്ന് പതറിയ സനു,,, പെട്ടെന്ന് തിരിഞ്ഞു നോക്കിയതും പിന്നിൽ ഞാനാണെന്ന് അറിഞ്ഞതും ഒന്ന് ശ്വാസം വിട്ടുകൊണ്ട് ഡസ്‌ക്കിൽ നിന്നും ചാടി ഇറങ്ങി….. അവരെ വിട്ട് എൻ്റെ നേരെ അവൻ്റെ ചിതളരിച്ച ധ്വനികൾ പുറപ്പെടുവിച്ചു കൊണ്ടാണ് രായാവ് വന്നത്…
“” ഓ…ഞാനിപ്പോ വന്നതെയുള്ളൂ…… അല്ല നീയൊക്കെ വിടെന്താ പരിപാടി??? മ്ഹും??….”””” അവന്മാരുടെ നില്പും മുഖത്തെ കനവും കണ്ടപ്പോ… ഇവരൊക്കെ എന്തോ ഉടായിപ്പിനുള്ള പ്ലാൻ ചെയ്യുവാണെന് എനിക് പെട്ടെന്ന് കത്തി…… അല്ലേലും ഇവനൊക്കെ എന്ത് ചെയ്താലും അത് ഉടായിപ്പാവാനെ വഴിയുള്ളൂ…….
“”അത് നീ അറിയേണ്ട ഇത് കുറച് ഇടങ്ങാറുള്ള ഉള്ള ഏർപാടാണ്….. കൊച്ച് കുട്ടികൾ ഇതിൽ ഇടപെടേണ്ട…മ്മ്ഹ്…പോക്കോ..””” ഗമ ഒട്ടും ചോരാതെ ബലൂൺ വീർപ്പിച്ച പോലെ മോചി വച്ച് അവൻ എന്നെ അവരുട മുന്നിൽ തൽക്ഷണം നിഷ്‌ക്കുവാക്കി….പുച്ഛിച്ചു…തള്ളി…..
