“””ഹൊ ഇപ്പൊ കാര്യങ്ങളൊക്കെ ഇങ്ങനെയായല്ലോ….. കുറച് ശിങ്കിടികളെ കിട്ടിയപ്പൊ നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ…. അല്ലെല്ലും മളെ ആർക്കും പണ്ടേ വേണ്ടാ.”””” ചെറിയൊരു സങ്കടത്തോടെ ഞാൻ അവനെ വിട്ട് എൻ്റെ സീറ്റിൽ തന്നെ പോയിരുന്നു…. …..ഉഫ്!!!!! ഞാനൊരു അഭിനയ ചിംഗ്ഗം തന്നെ ……. അവനെ എതിർത്ത് പറയാത്തത് പേടികൊണ്ടെന്നുമല്ല….. ഹേ …… വെറുതേ വീണ്ടും ഊക്ക് വാങ്ങിക്കണ്ടല്ലോ എന്ന് ഓർത്തിട്ടാണെ…..
“””എടാ ഞാനങ്ങന്നെ പറഞ്ഞതല്ലട മണ്ടാ….. ഇത് കുറച് ഇടങ്ങാറുള്ള പണിയാ…. പണി പാളി പോയാൽ നല്ല ഇടി കിട്ടും….,””” എൻ്റെ ബാഗ് നീക്കിയവൻ എൻ്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് അൽപം കാര്യമായും തമാശയായും പറഞ്ഞു….
“”ഓ പിന്നെ!!! നീ പറയുന്നത് കേട്ടാ തോന്നും നീക്കാരണം എനിക്കിതുവരെ കിട്ടിയതെല്ലാം പൊന്നാടയും കുലുക്കി സർബത്താന്ന്…. ഒന്ന്പോയെടാ ചേർക്കാ …. നിനക്കെന്നെ കൂടെ കൂട്ടാൻ പറ്റിയില്ലേ…. അതങ്ങ് പറഞ്ഞാപോരെ…. ചുമ്മാ ജാഡയിടാതെ പോവങ്ഡ്””” അവൻ പറഞ്ഞ അതേ നാണയത്തിൽ ഞാൻ ഇമോഷനും ആഡ് ചെയ്ത് മറുപടി കൊടുത്തു…
“”ശ്ശെട……. ഇത് വല്ലാത്തൊരു കുരിശായല്ലോ…… നിർത്തിനുണ്ടോ…. നീ ……. അവൻ്റെയൊരു കോണയടി……കേട്ടാ തോന്നും അവനെ വീണു കിട്ടിയാണെന്നു……. മ്മ്മു…… ന്നാ നീയും വാ ……. പിന്നെ പറഞ്ഞില്ലെന്നു വേണ്ട പണി പാളിയാൽ ഞാൻ കണ്ടം വഴി ഓടും….”””” വേറെ വഴി ഇല്ലാതെ അവൻ എന്നെ കൂടെ കൂട്ടിയെങ്കിലും,,,, അവൻ്റെ ഫുൾ കോൺഫിഡൻസേട് കൂടിയുള്ള സ്വരം എന്നെ പലതും ഓർമ്മിപ്പിച്ചു……
“”അത് നീ പറയാതെ തന്നെ നിക്കറിയാം…… അപ്പൊ കാര്യത്തിലേക്ക് വാ…ന്താ മ്മള് ചെയ്യാൻ പോണത്..”””” നടക്കാൻ പോകുന്ന പൂരത്തിനെ കുറിച്ചറിയാനുള്ള ത്വര മൂലം ഞാൻ അവനോടായി പറഞ്ഞു…..
അപ്പോഴേക്കും സനൂട്ടൻ അവരെയും ഞങ്ങളുടെ അടുത്ത വിളിച്ച് നിർത്തി പ്ലാൻ പറഞ്ഞു തുടങ്ങി….. കാര്യം ഇത്തിരി മോശം കുറ്റ കൃത്യമാണെങ്കിലും സംഗതി നടന്നാൽ ഗുണം ഞങ്ങൾക്ക് മൊത്തം കിട്ടും….. പിന്നെ ക്ലാസ്സിൽ സനൂട്ടൻ്റെ ഇമേജും കൂടും……
“”അപ്പൊ എല്ലാരും റെഡിഅല്ലേ””” സനൂട്ടൻ ഒരിക്കൽ കൂടി എല്ലാം പറഞ്ഞു ഉറപ്പ് വരുത്തിയതിന് ശേഷം ഞങൾ പരിപാടി ആരംഭിച്ചു….
മറ്റാരുടെയും കണ്ണിൽ പെടാതെ അതി സാഹസികമായി ഞങ്ങള് നാല് പേരും കൂടെ ദിന്യംഘതിച്ച്… പമ്മി പമ്മി 10B യുടെ മുന്നിൽ എത്തി…… ആഹാ ക്ലാസ്സിനു ഡോര് ഇല്ലാത്തതു കൊണ്ട് തന്നെ അകത്ത് കടക്കാൻ വല്യ മെനക്കെടെന്നും വന്നില്ല…..
“”ഡാ അഭി…. നീ ഉളിൽ കേറണ്ട…. വിടെ ന്നെ നിന്നോ ആരെങ്കിൽ വരുന്നുണ്ടെങ്കിൽ ഒരു വിസിൽ അടിച്ച് സിംഗ്നൽ തന്നാൽ മതി…. ട്ടോ….””” ഉളളിൽ കയറാനിന്ന എന്നെ പിടിച്ച് പുറത്ത് നിർത്തിയ ശേഷം സനൂട്ടൻ അവർക്ക് കാവൽ നിൽക്കാനുള്ള ഡ്യൂട്ടി ന്നെ പറഞു ഏൽപ്പിച്ചു……
“”ഇതെന്ത് വളിപ്പ്….. ഞാനും വരും നീ വേണേ വേറെരാരെയെങ്കിലും നിപ്പിച്ചോ….””” അവൻ മാത്രം മെയിൻ ആവുന്നത് ന്യായമല്ലലോ…ഏത്….’’’’’ എന്തോ അപ്പൊ എൻ്റെ ഉള്ളിൽ തോന്നിയത് അതാണ്…..
എൻ്റെ വാശി കാരണം സനൂട്ടൻ വേറൊരുത്തനെ അതിന് ഏൽപ്പിച്ചു….. ഇനിയാണ് കളി…..
“”എടാ മൊട്ടെ ഉള്ളയിലച്ച് ഏറ്റവും നല്ലെന്നെ പൊക്കാം….. തിങ്കളാഴ്ച അവന്മാർ വരുമ്പോ ഒരു സംശയവും തോന്നാൻ ഇടവരരുത്….””” കൂടെയുള്ള ഒരുവനോട് സനൂട്ടൻ പറഞ്ഞതും അവനതിന് മറുപടിയായി തലയാട്ടി സമ്മതിച്ചു………
സംഗതി അത്ര ബല്യ കാര്യന്നൂല്യാ…. ബെഞ്ച് കടത്താണ്….
അങനെ ഞങൾ ആ ക്ലാസിലുള്ള ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ബെഞ്ചും ഡസ്‌ക്കും പൊക്കി ഞങ്ങളുടെ ക്ലാസിൽ എത്തിച്ചു…. പകരം മറ്റ് രണ്ടു പേർ ഞങ്ങളുടെ ക്ലാസ്സിലെ പഴക്കം ചെന്ന ഡസ്‌ക്കും ബെഞ്ചും അവിടേയും എത്തിച്ചു…..
ആരുടെയും കണ്ണിൽ പെടാതെ ഇതൊക്കെ എത്തിക്കാൻ പെട്ട പാട് ത് നിക്കേ അറിയൂ…… മര്യാദയ്ക്കവൻ പറഞ്ഞത് പോലെ കാവൽ നിന്നാ മതിയായിരുന്നു…. ഇതിപ്പോ ബെഞ്ച് പൊക്കി കയ്യും ഊരയും ഒരു പരിപമായി………
പോകാനേരം 10 ബി യിലെ ഡസ്റ്റർ കൂടി എടുക്കാൻ ഞാൻ മറന്നില്ല……. ഒരു പ്രോത്സാഹന സമ്മാനമേ…… അവസാനം ഞങൾ ആര് പേരുടെ കഠിന പ്രയക്ത്നത്തിലൂടെ എല്ലാം നല്ല മംഗളമായി നടന്നു…… അതിൻ്റെ ആശ്വാസമെന്നോണം ആ ബെഞ്ചിൽ തന്നെ ഞാൻ തളർന്നു കിടന്നു…….
