അവളെ കണ്ടത് മുതൽ എനികത്രക്ക് അങ്ങോട്ട് വിരഞ്ഞു കേറിയിരുന്നു അതാണീ പൊക്കിൻ്റെ മറ്റൊരു റീസൻ….
അവളമ്മൂമേടെ ഷോ…… പല്ല് കടിച്ചമർത്തന്നതിനെപ്പം കാലിൻ്റെ പെരുവിരൽ നിന്നും ഞരമ്പുകൾ വലിഞ്ഞ് മേലോട്ട് തരിപ്പ് കയറി വന്നിരുന്ന ഫീൽ ഒരു ചുവടിലും ഞാനുഭവിച്ചറിഞ്ഞു…….
നടന്ന് നീങ്ങുന്ന വഴിമൊത്തം ഞാൻ ആകുലനായിരുന്നു…… അവളെ എല്ലാവരുടേയും മുന്നില് തരം താഴ്ത്താൻ…….. ഞാനനുഭവിച്ച വേദന അവളെയും കൂടി അറിയിക്കാനുള്ള ത്വരയും ഡാർഗുണ്ടവും മുഴുവനാൽ എൻ്റെ ഉള്ളം വെമ്പി കൊണ്ടിരുന്നു…… ഒടുവിൽ ആ നടത്തം എപ്പോഴേ വണ്ടിയുടെ അടുത്തെന്നെ എത്തിച്ചിരുന്നു…….
ഇനിയിങ്ങോട്ട് വൈകീട്ട് വന്നാ മതിയല്ലോ … അതും ഓഡിറ്റോറിയത്തിൽ … അവിടാവുമ്പോ സനുകൂട്ടനും കൂടെ കാണും…. അവനും കൂടിയാവുമ്പോ അവളെ വാരാനുള്ള എന്തേലും ഐഡിയ അവൻ തരും……..എന്ന ധാർജിന്ത്യ ചിന്തയിൽ ഞാൻ വഴിയറിയാത്ത ദിക്കുകളിലൂടെ വണ്ടി പറപ്പിച്ചു…. ഇപ്പൊ അവളെ മാക്സിമം ഒഴിവാക്കുകയാണ് എൻ്റെ ലക്ഷ്യം….. പിന്നെ കുറച്ച് ശാന്തതയും ……
അലക്ഷ്യമായ ഒരു തെണ്ടെലിനെടുവിലൊരു തോടിൻ്റെ സൈഡിൽ എത്തിയപ്പോ ഞാൻ വണ്ടി സ്ലോവാക്കി നിർത്തി….. ഏതോ ഒരു തോട്…. നോമിൻ്റെ അകത്തുള്ള ആരുടയോ എന്തോ ഒരു ഉൾപ്രരണ മൂലം നമ്മുക്കനേരം അവിടെ നിർത്താൻ തോന്നി…. പിന്നേ വേറൊരു അന്താരാഷ്ട്ര ചേടിസ്‌ട്രോഫിക് വിഷയമുള്ളതെന്തന്നാൽ വണ്ടിയിൽ പെട്രോളിൻ്റെ കുത്തൊഴുക്കാണ്….. തിരിച്ച് വന്ന സ്ഥലത്ത് തന്നെ എത്തണെ… അല്ലാതെ ഒറ്റയ്ക്ക് നിന്ന് അവളോട് മുട്ടാനുള്ള പേടി കൊണ്ടൊന്നുമല്ല..…..
ഒരു ദീർഘശ്വാസം വലിച്ച് വിട്ട് ഞാൻ കണ്ണു തുറന്നു…. ചുറ്റും ശ്വാന്തത…….. സമയം ഏകദേശം ഒരു നാലിനോട് അടുത്ത് കാണും… അടുത്തുള്ള മുസ്ലിം പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കാമെന്നൊഴിച്ചാൽ വേറൊരു ശബ്ദവും അവിടെങ്ങും ഇല്ല….
മെയിൻ റോഡിൽ നിന്ന് മാറി ഞാൻ ഏതോ കാട്ടുമുക്കിൽ എത്തിയിക്കുന്നു എന്ന കറ കളഞ്ഞ സത്യം ഞാനവിടെ നിന്ന് മനസിലാക്കി… പക്ഷെ കാട്ടു മുക്ക് ആയാലും കിടിലം ആമ്പിയൻസ്…….. എന്തോ ഒരു കൂൾ ആൻഡ് കാമം ഫീലിംഗ് എനിക്കവിടെ കിട്ടി…. സോറി ക്ലാം ഫീലിംഗ് ……
വണ്ടി സ്റ്റാൻഡിൽ ഇട്ട്….. ചുറ്റേന്ന് നിരീക്ഷിച്ചു….. ഇലക്ട്രികിൻ്റെ വലിയ ഭീമൻ ടവറുകൾ അങ്ങിങ്ങായി കാണാം… അതിൻ്റെ ലൈനിൽ മൈനയും തത്തയും വേറെ കിളികളും പാറി നടക്കുന്നുണ്ട്….. തോടിൻ്റെ സൈഡിൽ വയയിലേക് വെള്ളം ഒഴുകാൻ ചാറ് കുറുകെ കീറിയിരുന്നു… അത്യാവശ്യം വലിയ പാടം തന്നെ ഇപ്പൊ അടുത്ത് കൊഴുത്ത് കഴിഞ്ഞ എല്ലാ ലക്ഷണവും അവിടെ കാണാം….. ബണ്ട് പോലെ യാണ് തോടിൻ്റെ ഇരുകരകളും….വയലിലേക്ക് പോകുന്നത ചാറിന് അതിന് ഉറപ്പ് നൽകാൻ വേണ്ടി സിമൻ്റോ കളിമണ്ണോ പോലോത്ത വസ്തുകൊണ്ട് രണ്ട് സൈഡും വൃത്തിയിലും വെടുപ്പിലും കെട്ടിയിരുന്നു… പരന്നു കിടക്കുന്ന വയലിൻ്റെ ചാരത്ത് കൂടി ഈ കീർ ഒരുപാട് ദൂരം സഞ്ചരിക്കുന്നുണ്ട്……. ചിലയിടത്ത് വയലിലേക്ക് വെള്ളത്തിൻ്റെ ഒഴുക്ക് തുറന്ന് വിട്ടിരുന്നു…. കർഷകരാകാം അത് ചെയ്തത്…….. അതുകൊണ്ട് തന്നെ വയലില് ചെറു മീനിനെ പിടിക്കാൻ കൊക്കുകളുടെ ഒരു പട തന്നെ അവിടെ കൂടിയിരുന്നു ……
വയലിലെ പണിക്കാരും മറ്റു നാട്ടുകാരും ചാറിൻ്റെ സൈഡ് ഒരു നടപ്പാത പോലെ മാറ്റിയിരുന്നു….. നീളമേറിയ തിങ്ങി നിറഞ്ഞ പുല്ലിൻ്റെ ഇടയിൽ കൂടിയുള്ള ആ വഴി കാണാൻ തന്നെ ഒരു ചേലാണ്…….
തോടിനോട് ചേർന്നു വലിയൊരു മരം ഏതോ ഒന്ന്…. മാവാണോ പ്ലാവാണോ എന്നൊന്നും എനിക്കറിയാൻ പാടില്ല …. പക്ഷെ അതിന്റെ ചില്ലകൾ നിറയെ ഇലകളുണ്ട്… ചെറു കിളികളും പക്ഷികളും അതിൽ കൂട് കൂട്ടിയത് കാണാം…. വയലിലെ പണിക്കാരുടെ വിശ്രമ കേന്ദ്രം കൂടിയാണ് അവിടം……… അത് പറയാൻ കാരണം അവിടെ ആരൊക്കെ ചേർന്ന് ചെറിയ ഇരിപ്പിടമൊക്കെ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു….. ഒരഞ്ചാറ് പേർക്ക് ഇരിക്കാവുന്ന നല്ലൊരു ഇടം തന്നെയാണത്….. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കുശലം പറയാൻ പറ്റിയ ബെസ്റ് സ്ഥലം…..
