എന്റെ അനൂട്ടി – 4 LikeNew 

“””ഡാ വാ വീട്ടിൽ പോകാം…..””””” കുറച്ച് നേരം കഴിഞ്ഞപ്പോ സനൂട്ടൻ എന്നെ തട്ടി വിളിച്ചു…

“”””വയ്യക്കുട്ടാ….. ഒന്നെന്നെ പിടിക്ക്….””” തളർന്നു പോയെപിന്നെ എനിക്കൊന്നു എഴുന്നേൽക്കാൻ കൂടി ആവതില്ലായിരുന്നു……..

“”””നിന്നോട് മുന്നേ പറഞ്ഞതല്ലേ പൊട്ടാ വരണ്ടെന്നു ….. അപ്പൊ എന്തായിരുന്നു അവൻറെയൊരു കിണി…… വാ കൈ പിടി…”””” എന്നെ പുച്ഛിക്കുന്നതിനൊടപ്പം എനിക്ക് നേരെ കൈ നീട്ടി കൊണ്ടാണു സനു നിൽക്കുന്നത്…..

“””””ഡാ അവര് പോയോ….””” കൈ പിടിച്ച് എഴുന്നേൽകുന്നതിന്നോടപ്പം നേരത്തേ കൂടെ ഉണ്ടായവന്മാരെ അടുത്ത് കാണാത്ത ആതിയില് ഞാൻ ചുറ്റും നോക്കി….

“””””അവരൊക്കെ പോയടാ….. നീ നിന്ന് കിലുത്താൻ നിൽക്കാതെ വാ നമ്മുക്കും പോകാം….””” എൻ്റെ ബാഗ് ബഞ്ചിൽ നിന്നു എടുത്ത് എൻ്റെ നേരെ കൊണ്ടുവന്നാണ് അവൻ പറഞ്ഞത്….

“”””എടാ കീതുവേച്ചി?????!!!”””” പുറത്ത് പോകാനിന്നവനെ ഞാൻ തടഞ്ഞു…..

“””ഓ……. ചേച്ചിയൊക്കെ വരാൻ ഇനിയും വൈകും,,,, നമ്മുക്ക് പോകാം….””” എൻ്റെ കൈ തട്ടി മാറ്റിക്കൊണ്ടവൻ മുന്നോട്ട് നടന്നു….

“”””ചേച്ചിയെ കൂട്ടാതെ പോയാൽ ചേച്ചീ വഴക്ക് പറയും…””” എൻ്റെ ഉള്ളിലെ ആതി ഒരു നീട്ടി വിളിയോടെ അവനെ അറിയിച്ചു ……

“”ഈ തടിയനെ കൊണ്ട് പെട്ടെല്ലോ പടച്ചോനെ…… എടാ പൊട്ടാ സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാതെ ഇവിടെ നിന്നും കറങ്ങി നടന്നതിനാവും നിനക് വഴക്ക് കിട്ടാൻ പോകുന്നത്…..””” നടത്തത്തിന് ഫുൾ സ്റ്റോപ്പിട്ടു അവൻ എൻ്റെ നേർക്ക് തിരിഞ്ഞു…

അവൻ പറഞ്ഞപ്പോഴാണ് ഞാനും അതാലോചിച്ചത്….. ഇനി അഥവാ ചേച്ചീ എന്നെ വഴക്ക് പറഞ്ഞാലോ?? മ്ഹ്?… അവൻ പറഞത് ശരിവച്ച് ഞാനും അവനൊടപ്പം കൂടി നടന്നു……..

അങനെ നടന്ന് നടന്ന് ഞങൾ രണ്ടും വീടിലേക്കുള്ള തോടിൻ്റെ അടുത്തേക്ക് അടുക്കാറായി…..

“””””എടാ നീ പൊക്കോ എനിക്കൊരാളെ കാണാനുണ്ട്…..”””” വീടിലേക്കുള വഴിക്ക് ഒപ്പോസിറ്റുള്ള വഴിലേക്ക് തിരഞ്ഞു കൊണ്ടാണ് സനൂട്ടൻ എന്നോട് പറഞ്ഞു…..

“”””അതെങ്ങനെ ശരിയാകും നമ്മള് ഒരുമിച്ചല്ലേ വന്നത്…. അപ്പൊ ഒരുമിച്ചല്ലേ വീട്ടി പോണ്ടത്…… ഇങ്ങോട്ട് പോരുന്നപ്പോന്നും നീ പറഞ്ഞിലെല്ലോ ഇങ്ങൊരാളെ കാണാനുണ്ടെന്നു?????…..”””” ഒറ്റ ശ്വാസത്തിൽ ഞാൻ കേറുവോടെ അവനോട് ചോദിച്ചു…..

പിന്നേ….. ഇവൻ ഇപ്പൊ പോയാ കീത്തുവേച്ചി വീട്ടിൽ വന്നാ ഞാൻ ആരുടെ കൂടെയാണ് വന്നെന്നു ചോദിക്കില്ലേ…. അപ്പൊ ഞാൻ ഇവൻ്റെ കൂടെയാണ് വന്നതെന്ന് പറഞ്ഞാല് ചേച്ചി നേരെ പോയി അന്വേഷിക്കുക ചെറിയോടാവും…. ചെറി ഞങളെ ഒരുമിച്ച് കണ്ടില്ലെന്നു കൂടി പറഞാൽ അതോടെ തീർന്നു…….. ‘’’’’’’ അന്നേരം എൻ്റെ കുഞ്ഞു മനസ്സിൽ ഇങ്ങനയുള്ള ചിന്തകളാണ് അലട്ടിയിരുന്നത്……..

“””ങ്ങേ!!!…. അയിന് നീ ന്തിനാ പ്പൊ ചൂടാവുന്നത്….. ആഹാ….. ഞാൻ എല്ലായ്പോഴും നിന്നോട് ചോദിച്ചിട്ടല്ലെ പോവൽ…… ങ്ങേ????…..”””” സനൂട്ടന് ഞാൻ കയർത്ത് സംസാരിച്ചത് ഒട്ടും പിടിച്ചില്ല……

“””” അതൊന്നും പറഞാൽ പറ്റില്ല…… നീ ഇപ്പൊ എൻ്റെ കൂടെ വന്നെ ഒക്കൂ…. അല്ലെ വേണ്ടാ ഞാനും വരുന്നു നിൻ്റെ കൂടെ….”””” ആദ്യം ഒന്ന് പതറി പോയെങ്കിലും പിന്നെ തിരികെ ഇന്നിംഗ്സിലേക്ക് തെറിച്ചു വന്നു അവനെ കടന്ന് ഞാൻ വീറോടെ മുന്നോട്ട് നടന്നു……. കുറച്ച് അധികം സ്ലോ മോഷനിൽ കൂളായി………. മാസ്സ് കൂളായി……… മുന്നോട്ട് മാത്രം……. ഇല്ലാ ഇല്ലാ പിന്നോട്ട്…. എന്നും എന്നും മുന്നോട്ട്…..

“””” ഡാ അഭി ഒന്ന് നിന്നെ നീ…… “””” കുറച് നേരം ന്തോ ചിന്തിച്ചതിന് ശേഷം സനു പിന്നിൽ നിന്നും ഓടി എൻ്റെ മുന്നില് വന്നു നിന്നു…..

“””” നിനകിപ്പോന്താ വേണ്ടത്?????””””” എൻ്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ടതും ആശാൻ കീഴടങ്ങി കൊണ്ട് എൻ്റെ തിരുമോന്ത നോക്കി നിന്നു….

“””””ഞാനും ഉണ്ടാവും നിൻ്റോപ്പം…..”””

“”””. നീ…… നീ.. .എന്ത് കിലുത്താനാണ് വരുന്നെ…””””

“””””ഏത് കൊത്തേടതാണെങ്കിലും,,,,,, എന്തു മല കയറാനുണ്ടന്ന് പറഞ്ഞാലും ഞാനൂണ്ട്…”””

“””” അതിന് ഈ പഞ്ചായത്തിൽ ഏത് മലയാണ് മോണ്ണെ ഉള്ളത്….””””

അതും ശരിയാണല്ലോ ഈ ആറ്റുമൂലയിൽ ഒരു പ്രകൃതി രമണിയും ഇല്ലല്ലോ……. ഛെ മലക്ക് പകരം വേറെ എന്തെങ്കിലും പറഞ്ഞാ മതിയായിരുന്നു…… ഇനിയിപ്പോ ഇതിൻ്റെ പേരിൽ എന്നെ ഉപേക്ഷിക്കുവോ ഇവൻ…എടാ വഞ്ചക വിടില്ല ഞാൻ…… ഇല്ലാ സമ്മതികരുത്….. എന്ത് വന്നാലും ഇവനെ വിടരുത്….. അന്നേരമെല്ലാം ഈ വക പല നിഘൂട ചിന്തകളാണ് എൻ്റെ ഉള്ളിൽ കുമിഞ്ഞു കൂടിയത്…..

“””” എടാ അഭി ഞാൻ പറയുന്നത് നീയോന്ന് കേൾക്ക്…. ഞാൻ പോയിട്ട് ശടെന്നു വരാം…. നീ ഇപ്പൊ വിട്ടോ…പ്ലീസ്.’””” അവൻ കുറച് മയത്തിൽ എന്നോട് കെഞ്ചി….

“””” അതിന് മാത്രം എന്താടാ ഞാൻ അറിയാൻ പാടില്ലാത്ത ഇത്ര വലിയ ആന കാര്യം…..””” ഇവൻ ഇതിന് മാത്രം എന്താണ് എന്നോട് ഒളിച്ച് വെക്കുതെന്നു എനിക്കപ്പോഴെന്നും മനസിലായില്ല….

“””” അതൊക്കെയുണ്ട് നിന്നോട് പിന്നെ പറയാം…”””” സനൂട്ടൻ എൻ്റെ മുന്നിൽ കിടന്ന് ഉരുളാൻ തുടങ്ങി…..

“””” തൊന്നും പറഞാൽ പറ്റില്ല…. ക്കിപ്പോ അറിയണം “”””” ഞാൻ വീണ്ടും നാഗവല്ലി കളിച്ചു…….

“”” എന്നാ ബാ ഷോണ്ണെ””” ഞാൻ കല്ലും വിടില്ല കയറും വിടില്ലെന്നായപ്പോൾ സനു എന്നെയും ഒപ്പം കൂട്ടി….. അവൻ്റെ എന്തോ കളവ് പൊളിയാൻ പോകുന്ന സകല മനോവിഷമവും ആ വളിഞ്ഞ മുഖത്തുണ്ടായിരുന്നു….

*** ഡാ നി ഇവിടെ നിന്നോ…. ഞാൻ അങ്ങോട്ട് ചെന്നിട്ട് ഇപ്പൊ വരാം….”””

ഞങ്ങള് രണ്ടും കൂടി കുറച് മുന്നോട്ട് നടന്നതിനു ശേഷം ആരെയോ കണ്ടതും പെട്ടെന്ന് തന്നെ എൻ്റെ നേരെ തിരഞ്ഞു നിന്നു ഒരു കൂരയുടെ നേർക്ക് ചൂണ്ടിയവൻ പറഞ്ഞു തീർത്തു…..

തിരിച്ചെൻ്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൻ അങ്ങോട്ട് ഒറ്റ പോക്കായിരുന്നു…… കുറച് നേരം നല്ല പോസ്റ്റാക്കി കഴിഞ്ഞതും അവൻ ധൃതിയിൽ എൻ്റെയടുക്കൽ ഓടി വന്നു…..

** എന്നാ പോകാം “”” എൻ്റെ കയ്യും പിടിച്ച് വലിച്ച് കാര്യം എന്തെന്ന് ചോദിക്കാൻ പോലും അവസരം തരാതെ ഒറ്റ നടത്തമായിരുന്നവൻ….

** ഡാ ഡാ…. നീ വിട്ടെ! വിട്ടെ!!!….. ന്താ ന്കിത്ര ധൃതി……. ഞാൻവിടെ തന്നെയില്ലെ”””

***ഓ… യെടാ. പായെ മുള്ളി….. ഇപ്പൊ തന്നെ ലൈറ്റായി.. ഇനി വൈകിയാ അറിയാലോ കീർത്തുവെച്ചിനാ… ചേച്ചീ വടിയെടുക്കും… “”” ശങ്കട വീര ക്ഷൂര പരാക്രമിയായി എൻ്റെ ഫ്യൂസ് പോകാൻ വേറെ വല്ലതും വേണോ…. പിന്നെങോട്ട് അവനെക്കാളും മുന്നെ ഞാൻ നടന്നു…. അങ്ങനെ പറഞ്ഞാ പറ്റില്ല ഞാൻ ഓടിയെന്നാവും ശെരിയാവാ… അമ്മാതിരി ഓട്ടം…. എനിക്ക് തന്നെ എന്നോട് കുറച്ചു ഇഷ്ടം കൂടുതൽ ഉള്ളോണ്ട് പറയാന് വിചാരിക്കരുത്… അന്നേരം പി ട്ടി ഉഷ പോലും എൻ്റെ മുന്നിൽ അടിയറവു പറയും….. ഞാനൊരു മിന്നൽ ഷിബുവായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *