എന്റെ അനൂട്ടി – 4 LikeNew 

വീട്ടിൽ എത്തിയപ്പോ തന്നെ ചേച്ചീയെ ഒച്ചത്തിൽ വിളിച്ചു…. തിരികെ മറുപടി കിട്ടാതായപ്പോൾ ആള് വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായി….… എൻ്റെ പാതി ജീവൻ തിരിച്ച് കിട്ടാൻ അത് തന്നെ ധാരാളം…. സെറ്റിയിൽ ബാഗും വലിച്ചെറിഞ്ഞു ചെറിയുടേ വീട്ടിലേക്ക് ഒറ്റ പോകായിരുന്നു…. വിശപുണ്ടെ വീട്ടിൽ ഒന്നും ഇല്ലെ…..

മുറ്റത്ത് തന്നെ മാളൂട്ടി അവളുടെതായ അടുക്കളയിൽ ചോറും കറിയും വിളമ്പുന്നുണ്ടായിരുന്നു…

*** മാളൂട്ടി…. അമ്മയെന്തേടി…..””” അവളുടെ തലയിൽ ഒന്ന് തടവിയ ശേഷം ഞാൻ അവളുണ്ടാകിയ പുട്ടിൽ കുറച് തേങ്ങ വിതറി കൊടുത്തു….

*** മ്മ്മാ…. ദേ അഭിയേട്ടൻ വിളിക്കണു…. “””

അയൽപക്തുള്ള ശാമേച്ചിയുമായി കുടുംബ ലഹളം എപ്പിസോഡ് 1412 ൻ്റെ കീറി മുറിച്ച റിവ്യൂ പറയുന്നത് നിർത്തിയിട്ട് ചെറിയുടെ മാക്സി അരയിൽ തിരുകി കയ്യിലുള്ള ചൂല് ചേതിയിൽ വച്ചിട്ട് ഒരു ചിരിയോടെ ഞങ്ങളുടെ അടുക്കൽ വന്നു…….

*** ആഹാ ഇന്ന് നേരത്തെയാണല്ലോ…. എന്തോ പറ്റി ന്ന് സ്കൂൾ നേരത്തെ വിട്ടോ….. “” മാളുവിൻ്റെ ദേഹത്ത് പറ്റിയ മണ്ണ് തൊടച്ച് കൊണ്ട് അവളെയും എന്നെയും അകത്തേക്ക് കൂട്ടി കൊണ്ടു പേന്നേരാണ് ചെറി ചോദിച്ചത്…..

**** ആ ചെറി ന്ന് നേർത്തെ വിട്ടു…..””

**** നിട്ട് അവനെവിടെ തുവരെ വന്നില്ലല്ലോ…. “”” എനിക്കും മാളുവിനും ഒരേ പാത്രത്തിൽ ചോറ് വിളമ്പി അതിന് മുകളിലായി മീൻ കറിയുമായി കൂട്ടി കുഴകുന്നിടയിൽ ചെറി ചോദിച്ചു….

*** വന്നില്ലേ….. “”” ഒരു ഞെട്ടലോടെ ഞാൻ ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു….. ഡാ ചതിയാ നെ പറ്റിച്ചുവല്ലേ…. പല്ല് കടിച്ച് കൊണ്ട് അവനെ ഞാനൊന്നു സ്മരിച്ചു ….

*** ങ്ങേ’… അപ്പൊ നിങ്ങള് ഒരുമിച്ചാണോ വന്നെ…. “””

*** ആന്നെ…. പാടം വരെ എൻ്റെയൊപ്പം ഉണ്ടായിരുന്നു…. പിന്നെങൊട്ട് പോയോ ആവോ””””

*** ഇങ്ങോട്ട് വരട്ടേയവൻ….. ഇപ്പങ്ങട് ഒരനുസരണയുമില്ലവന് എപ്പോഴും കളിയും തെണ്ടലും തന്നെ…. ഊര് തെണ്ടി ഇങ്ങ് വരട്ടെ കണക്കിന് കൊടുകൊന്നുണ്ട് നാണ്… “”” വലിയൊരു ഉരുള എൻ്റെ നേർക്ക് നീട്ടിയ ചെറിക്ക് സനുവിനെ കയ്യിൽ കിട്ടിയാൽ വടിച്ച് കളയും എന്ന ഭാവമാണ്

നീ തീർണടാ…. ചതിയാ നീ തീർന്നു…… ‘’ അവന് തല്ലു കൊള്ളുന്നതും ഓർത്ത് നിന്നെന്നെ ചെറി മുഴുവൻ ചോറും കഴിപ്പിച്ചു….

വായും കഴുകി ഞാനാ യൂദാസിനെ തപ്പി തോടിൻ്റെ സൈഡിലൂടെ നടന്നു…. അന്നേരമാണ് എൻ്റെ ശ്രദ്ധ തോട്ടിലൂടെ ഒഴുക്കി പോണ കലാസ് തോണിയിൽ ഉടക്കിയത്….

നോക്കുമ്പെ ഒന്നല്ല വേറെയും മൂന്നെണ്ണം ഒന്നിന് പിറെക്കെയായി ഒന്നെന്ന കണക്കിൽ വരണുണ്ട്……

എനിക്ക് അതിൻ്റെ ഉലഭവ സ്ഥാനവും ഈ കലാവിരുന്നിൻ്റെ ഉടമസ്ഥനേയും കണ്ടെത്താൻ ബല്യ പ്രായസെന്നും വന്നിലെന്നെ….

കുറച്ച് അടുതന്നെ ആ വിരുദ്ദൻ അടുത്ത ബോട്ടിനുള്ള ഫിനിഷിങ് ടച്ചിലാണ്…. ആളാരാണെന്നു പ്രത്യേകിച്ച് പറയണ്ടല്ലോ…. നമ്മുടേ യൂദാസ് തന്നെ….

ഡാ!!!!!! സനു….. എന്തേടുക്കുവാടെ വീടെ?????….

*** എന്ത്രാ….. പന്നി ഒച്ച ഉണ്ടാക്കി പേടിപ്പിക്കുന്നെ… “”” ഇരുന്നിടത്ത് നിന്നൊന്നു വേച്ചു പോയവൻ എനിക്ക് നേരെ കയർത്തു….

ഞാൻ അവൻ്റെ അടുത്തേക്ക് പയ്യെ ചെന്നു….

**** നീയിവിടെ തോണി ഉണ്ടാക്കി കളിക്കുവാ….….. “””

**** അല്ല…. പപ്പടം പരത്തുന്നാ…. നിനക്ക് കണ്ണ് കണ്ടൂടെ പൊട്ടാ…. “””” അവന്നെന്നെ ഒന്ന് ചാളിച്ച് വീണ്ടും ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിൽ ആകുലനായി കൊണ്ടിരുന്നു

അങ്ങനെ അവസാനത്തെ വഞ്ചിയെയും യാത്രയാക്കിയവൻ എഴുന്നേറ്റ് നിന്നു……

*** നീ എന്തെയ് എന്നെ കൂട്ടാതെ വന്നെ…. “”” സമയം കളയാതെ ഞാനെൻ്റെ ആകുലത മുഴുവൻ മുഖത്ത് വരുത്തിക്കൊണ്ട് അവനെ അറിയിച്ചു…

**** ആയ്ശെരി ഇപ്പങ്ങനായി…. ടാ തടിയാ നീയല്ലേ എന്നെ കൂട്ടാതെ ഓടിയെ…ന്ന്ട്ട്… കുറ്റം മെത്തമെനിക്കാ???? ”””

*** അത് നിയെന്നെ പറഞ്ഞു പേടിപ്പിച്ചോണ്ടല്ലേ….”””

**** ഹൊ … എവനെ കൊണ്ട്….. ഡാ നാറി നിന്നെപ്പോലൊരു പേടി തൂറിയീ നാട്ടില്ലല്ല ഈ പഞ്ചായത്തിത്തന്നെണ്ടാവില്ല…. “”” അവിടേയും നൈസായിയവനെന്നെ വാരി….

*** ഓ…. വലിയൊരു ധൈര്യശാലി വന്നിരിക്കണ്… നീ വീട്ടിലേട്ട് ചെല്ല് നിൻ്റെമ്മ നിന്നെയും കാത്തിരിപ്പുണ്ട്…. “”” ഒരു ചിരി അടക്കിപ്പിടിച്ച് ഞാനവനെ മറികടന്ന് തിരികെ വന്നവഴി നടന്നു….

*** ഡാ…. ഒന്ന് നിന്നെ…… നീ…. നീ അമ്മയോട് എന്തേം പറഞ്ഞോ….””” കാര്യം കൈവിട്ടതെന്ന് ചെക്കന് സിഗ്നൽ കിട്ടിയതും സനു എൻ്റെ തടഞ്ഞു കൊണ്ടാണ് ചോദിച്ചത്

ഞാനതിന് ഒന്നും മിണ്ടാതെ അവനെ നോക്കി ഇളിച്ചു….

*** എടാ ദുഷ്ടാ…. നിനെകെന്തിൻ്റെ കൃമികടിയാണ്…….. ഇനിയാ തള്ളയുടെ വായില്ലിരിക്കുന്നത് മൊത്തം ഞാൻ കേക്കണല്ലോ…….. വാ ഇങ്ങ്ഡ്ഡ്… “”” അവനെന്നും വലിച്ച് നടന്നു………

*** എടാ…. ഒന്നെൻ്റ മ സംശയം മോത്ത് ഊതിയെ നീ…. “”” സനു എൻ്റെ അരികിൽ വന്ന് കൈക്ക് കേറി പിടിച്ചതും എനിക്ക് നല്ലപോലെ അറിയാവുന്ന മണം എൻ്റെ നാഡീ ഞരമ്പ്കളെ ഉണർത്തി… വലിച്ച് കൊണ്ടു പോകുന്നതനെ നിർത്തിക്കൊണ്ട് ഞാൻ ചോദിച്ചു

*** ഊതാനോ… അതെന്തിനാടെയ്….ഒരു , ഊതലൊക്കെ “”” അവനൊന്നും മനസ്സിലാവാതെ നിദഗ്യ ഭാവത്തിൽ എന്നോട് ചോദിച്ചു

*** നീ ഊത് ബാക്കി ന്നിട്ട് പറയാ…. “”” അവൻ്റെ മെഖത്തേക്ക് ഞാൻ അണുപിടി ചിമ്മാതെ നോക്കി….

ഉമ്മേഷതായകനായി അവൻ്റെ വൃത്തികെട്ട ശ്വാസമെൻ്റെ മൊഖത്തേക്കൂതി… ഡയറിമിൽക്കിൻ്റെ ത്രസിപ്പിക്കുന്ന മണം അവൻ്റെ വായ നാറ്റത്തിൻ്റെ കൂടെ ഉണ്ടായിരുന്നു….

“”” നീ എന്തോ കഴിച്ചല്ലോ… “””.. കണ്ണുകള് ചുരുക്കി ഒരു സംശയരൂപേണ ഞാനവനെ കൂർമതയിൽ നോക്കി….

**** ഞാനോ…. ഇല്ലല്ലോ…. നിന….. നിനക്ക് തോണണതാ.. ബാ…. നമ്മുക്ക് പോകാ വാ.“”” കള്ളി വെളിച്ചെത്തായിട്ടും ലെവനെനിക്ക് പിടിത്തരാനെരക്കമല്ലായിരുന്നു….

**** കള്ളം പറയുന്നോടാ… പട്ടി… “” ഞാനവൻ്റെ കോളറയും ഷർട്ടൂടെ ചുരുട്ടി പിടിച്ചതും….

എന്നെ അതിശയിപ്പിച്ചേണ്ട് അവൻ്റെ പോക്കറ്റിൽ ബാക്കി കിടന്ന ബാക്കി ചോക്കലേറ്റ് കൂടി പുറത്തേക്ക് വീണു……

എല്ലാം കൈവിട്ട് രീതിയിൽ അവനെന്നെ ദയനീയമായി ഒരു നോട്ടം നോക്കി…. കാക്കക്കുണ്ടായവൻ… പന്നി എന്നോടാണ് കള്ളം പറഞ്ഞെ…..

*** നിനക്കിതെവിടുന്നാ??? “”” താഴെ വീണത് കയ്യിൽ എടുത്തതിനു ശേഷം ഞാൻ ദേഷ്യത്തോടെ അവനോട് ചോയ്ച്ചു..

*** എടാ…. അത്….. അത്….. “”” ന്നോട് എന്ത് പറയണമെന്നറിയാതെ സനൂ ആകെ ആപ്പിലായ അവസ്ഥയിൽ അവൻ്റെ തല ചൊറിഞ്ഞു കൊണ്ടിരുന്നു

*** നിന്നുരളാണ്ട് പറയുന്നുണ്ടോ നീയ്… “””

എന്നെക്കൂട്ടാതെ നേർത്തവൻ പോയതിതിനാവും കള്ള പന്നി……

*** എടാ ഞാ പറയുന്നേ നീയൊന്ന് കേക്ക്…. ഇത് നീ വിചാരിക്കുപ്പോലെന്നുമല്ലടാ… നിനക്ക് തരാതെ ഞാൻ തിന്നോന്ന് നീ കരുതുന്നുണ്ടോ??? ങ്ങേ??? ഹേ…. “””” ചോദ്യം ചോദിച്ചുകൊണ്ടവൻ എൻ്റെ നേരെ തിരക്കി…… “””” ഇപ്പൊ തന്നെ നിൻ്റെ കയ്യിലുള്ളത് ആരുടെയാണെന്നാ വിചാരം…. അത് നിൻ്റേതാടാ പൊട്ടാ… നിനക്ക് വേണ്ടി ഞാൻ മാറ്റി വച്ചല്ലെ…. നീ ഇങ്ങോട്ട് വന്നിലായിരുന്നെങ്കിൽ ഞാനിത് അങ്ങോട്ട് കൊണ്ടൊരാൻ ഇരിക്യാരുന്നു… ഇപ്പൊ തന്നെ നീ എത്രത്തോളം പൂവ്വോന്ന് നോക്കാനാ ഞാനീ നമ്പറിട്ടെന്നെ“””. ഒരു കുത്സിതം പൊക്കിയ ചളിപ്പിലാണ് അവനെന്നോട് സംസാരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *