പിന്നെ കുറച്ചുനേരം ആരുമൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു…
ഒടുക്കമവൻതന്നെ പറഞ്ഞു;
“”…വാ… വീട്ടിപ്പോവാം.! നിന്നെക്കാണാണ്ട് അവളവിടെക്കിടന്നു കയറുപൊട്ടിയ്ക്കുവാന്ന്…
നീയവളെ ഒറ്റയ്ക്കിട്ടുപോയെന്നാ അവളു പറയണേ… അതോണ്ടുവാ.. പോയവൾടെ സങ്കടന്തീർക്കാം..!!”””_ ഒരിടവേളയ്ക്കുശേഷം അവനതുമൊഴിയുമ്പോൾ
ചുണ്ടിന്റെ
ധ്രുവങ്ങളിലെവിടെയോ
ഒരുപുഞ്ചിരി ഞാൻകണ്ടു…
“”…ഓഹോ.! അപ്പോളത്രേക്കായ്ട്ടും നീ നമ്മളെ കളിപ്പിയ്ക്കുവായ്രുന്നല്ലേ… എന്തായാലും കൊള്ളാടാ കൊള്ളാം..!!”””_ ശ്രീ പറയുന്നതുകേട്ട് ഏറ്റുപിടിച്ച കാർത്തിയെന്നെ ചുഴിഞ്ഞുനോക്കുമ്പോൾ അവന്മാരുടെല്ലാം കണ്ണുകളിൽ ഞാനെന്തോ അവിഹിതസന്തതിയെപ്പോലെ തോന്നിക്കാണും…
അതുകൂടികേട്ടതേ കസേരയെടുത്താ പറഞ്ഞവന്റെ തല തല്ലിപ്പൊട്ടിക്കാൻ തോന്നീതാണ്… എന്തായാലും ചെയ്തില്ല…
“”…ദേ… ഇനിയിതും കൊഞ്ചിക്കൊണ്ടിവന്റെ മെക്കിട്ടുകേറാഞ്ചെന്നാ നീ കരയും… ശ്രീനാഥാ പറയണേ..!!”””_ അതുമ്പറഞ്ഞെന്റെ നേരേ തിരിഞ്ഞ ശ്രീ,
“”…നീ വാ.! നമുക്കെന്താന്നുവെച്ചാ നോക്കാം..!!”””_ എന്നും പറഞ്ഞെന്നെ
പിടിച്ചെഴീപ്പിച്ച്, ക്ലാസ്സിൽപോയി ബാഗുമെടുത്തിറങ്ങുമ്പോൾ
എനിയ്ക്കവളെയെങ്ങനേലും തീർത്താൽമതീന്ന ചിന്തയായിരുന്നു…
“”…ഡാ… ഇവളീക്കാണിയ്ക്കുന്ന പൂറ്റിത്തരോക്കെ സത്യവാന്നു നീയും
വിശ്വസിയ്ക്കുന്നുണ്ടോ..??”””_ തിരികെവീട്ടിലേയ്ക്കുള്ള
യാത്രയ്ക്കിടെ സഹികെട്ടു
ഞാൻ ചോദിച്ചുപോയി…
“”…ആവോ… എനിയ്ക്കറിയൂല… അതൊക്കെ നിങ്ങടെകാര്യം… അതിനുള്ളി തലയിടാനൊന്നും
ഞാനില്ലേ..!!”””_ അവനൊരൊഴുക്കൻ മട്ടിൽ പറഞ്ഞതും കലിപ്പടക്കാനാവാതെ
ഞാൻ വണ്ടി
നൂറേനൂറിൽവിട്ടു…
“”…ഡാ… ഞാഞ്ചുമ്മാ പറഞ്ഞതല്ലേ…
നീ തല്ക്കാലമൊന്നു നിന്നുകൊട്… ബോളു നമ്മടെ കോർട്ടിലുംവരും..!!”””
“”…കോപ്പാണ്.! കൊറേയായ്ട്ട് കേക്കുന്നു… ബോളു കാലിന്റെടേല് വരോന്ന്… അതിനിയേതുകാലത്താ..?? പിന്നെണ്ടല്ലോ… എന്റെ വിധമ്മാറുന്നവരേ ആ നായിന്റെമോളീ പൊലയാട്ടുനടത്തൂ…
വെട്ടികണ്ടിച്ചവക്കടെ തന്തേടെമുന്നെ കൊണ്ടുചെന്നുവെയ്ക്കും ഞാൻ… പറഞ്ഞേക്കാം… മനുഷ്യനെ മറ്റേതാക്കുന്നേനൊക്കെ ഒരു കണക്കൊണ്ട്..!!”””_ കൊല്ലാനുള്ള ദേഷ്യത്തോടെ പറഞ്ഞു കഴിയുമ്പോഴേയ്ക്കും വണ്ടി ഗേറ്റിന്റെ മുന്നിലെത്തിയിരുന്നു…
കലിപ്പിന്റെ അൾട്ടിമേറ്റ് ലെവലിലായിരുന്ന ഞാൻ വീട്ടിലേയ്ക്കു വണ്ടികേറ്റിയപാടെ
ചാടിയിറങ്ങിയകത്തേയ്ക്കു നടന്നു…
അതേസമയംതന്നെ പിന്നിൽനിന്നും
ശ്രീയെന്തൊക്കെയോ പറയാൻ ശ്രെമിച്ചെങ്കിലും ഞാനതിനൊന്നുംതന്നെ ചെവികൊടുത്തില്ല…
സിറ്റ്ഔട്ടിൽനിന്നും ലിവിങ്റൂമിലേയ്ക്കുകേറിയ ഞാൻ കാണുന്നത്, സെറ്റിയിൽ ചമ്രമ്പെടഞ്ഞിരുന്ന് ഡോറകാണുന്ന മീനാക്ഷിയെ…
കയ്യിലൊരുബൌളിൽ ഓറഞ്ചിന്റെ അല്ലികളും മുന്തിരിയുമൊക്കെയുണ്ട്…
കണ്ടപാടെ ചെന്നൊരു ചവിട്ടുകൊടുക്കാൻ വെമ്പിയ മനസ്സിനെ കടിഞ്ഞാണിടുമ്പോളേയ്ക്കും
അവളെന്നെക്കണ്ടു…
മൊത്തത്തിൽപൊളിഞ്ഞ മുഖഭാവംകണ്ടതും മീനാക്ഷിയുടെമുഖത്തൊരു
പുഞ്ചിരിവിടർന്നു:
“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആക്കിയചിരിയോടെ ഒരുവരിയുംപാടിക്കൊണ്ട് സെറ്റിയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി അകത്തേയ്ക്കുനോക്കി വിളിച്ചു:
“”…അമ്മേ… ദേ സിത്തുവന്നൂ..!!”””_ പറഞ്ഞശേഷമെന്റെ നേരേ തിരിഞ്ഞയവൾ,
“”…ഇരിയ്ക്കൂട്ടോ… ഞാനിപ്പ ചായേയ്ട്ട് വരാവേ… അങ്ങോട്ടുമിങ്ങോട്ടുമോടിയ ക്ഷീണങ്കാണും..!!”””_
വീണ്ടുമൊരിയ്ക്കൽകൂടിയെന്നെ നൈസിനു വാരിക്കൊണ്ടകത്തേയ്ക്കു
നടക്കുമ്പോൾ മന്ത്രംജപിയ്ക്കുമ്പോലെ വീണ്ടുമവൾടെ സ്വരമുയർന്നു:
“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആ ഒരു വരിയുമ്പാടി തിരിഞ്ഞുനോക്കി ഷോൾഡറുകുലുക്കി ചിരിച്ചുകൊണ്ടോടാൻ തുടങ്ങിയ മീനാക്ഷിയുടെ കുണ്ടിനോക്കി ആഞ്ഞൊരുചവിട്ടായ്രുന്നു എന്റെമറുപടി…
“”…ആഹ്..!!”””_ എന്നൊരുവിളിയോടെ സൈഡിലെ സെറ്റിയിലേയ്ക്കലച്ചുവീണ മീനാക്ഷിയേയുംകൊണ്ടു സെറ്റിയൊന്നുകുലുങ്ങി…
