എന്താണ് സംഭവിച്ചതെന്ന ഊഹമൊന്നില്ലാതവൾ തലചെരിച്ചുനോക്കിയതും,
“”…പണ്ടിവനൊരു കടിയാലൊരുപുലിയെ, ഖണ്ഡിച്ചതു ഞാൻ കണ്ടറിയുന്നേൻ..!!”””_ അവളുടെ അതേ നാണയത്തിലൊരു മാസ്സ് ഡയലോഗു ഞാനുമടിച്ചു, പക്ഷേ പാടിത്തിരിഞ്ഞതും മുന്നിലമ്മ…
…സബാഷ്.!
“”…നീയെന്താടാ കാട്ടിയേ..?? ഏ..?? ആ വയ്യാണ്ടിരിയ്ക്കുന്ന കൊച്ചിനെ ഉപദ്രവിയ്ക്കുന്നോ..?? അതിനൊന്നാതെ നടക്കാമ്മയ്യ… അപ്പഴാവന്റെ..”””_ ഞാൻ ചെയ്തതുമാത്രംകണ്ട് എന്റെകയ്യിലും പുറത്തുമായി രണ്ടുതല്ലുംതന്നിട്ട് അമ്മ പറയുമ്പോൾ മീനാക്ഷി തൊങ്ങിത്തൊങ്ങി അമ്മയ്ക്കടുത്തുചെന്നു…
“”…അല്ലേലും ഇവനെപ്പോഴുമിങ്ങനാമ്മേ… എന്നെ ചുമ്മായിട്ടൊക്കെ ഉപദ്രവിയ്ക്കും..!!”””_
ദയനീയഭാവത്തിൽ അമ്മയോടെന്റെപരാതിയും പറഞ്ഞുകൊണ്ടവളെന്നെ പാളിനോക്കി…
“”…അമ്മേ… ദേ… ഇവളൊണ്ടല്ലോ…”””
“”…വേണ്ട.! നീയൊന്നുമ്പറേണ്ട… നീയവളെ ചവിട്ടുന്നത് ഞാങ്കണ്ടതല്ലേ..!!”””_ എന്റെ ന്യായീകരണം കേൾക്കാൻ നിൽക്കാതെന്നെ ബ്ലോക്കാക്കിയശേഷമമ്മ വീണ്ടുംതുടർന്നു:
“”…നെനക്കറിയോ… നീയിവടന്നങ്ങോട്ടെറങ്ങിയേ പിന്നെ ഈ കൊച്ചൊരു തുള്ളി വെള്ളങ്കുടിച്ചിട്ടില്ല, നീയെപ്പൊ വരോന്നുഞ്ചോയ്ച്ചു പിന്നാലെ നടക്കുവായ്രുന്നു… അവസാനം ഏട്ടൻവന്നു സമാധാനപ്പെടുത്തിയാ അവിടെപ്പിടിച്ചിരുത്തിയെ… അങ്ങനുള്ളപെണ്ണിനെ നെനക്കെങ്ങനെയാടാ ഉപദ്രവിയ്ക്കാന്തോന്നുന്നേ..??”””
“”…ഇവളൊരുതുള്ളി വെള്ളങ്കുടിച്ചില്ലെന്നു പറയാനെന്താ കയ്യിലിരിയ്ക്കുന്നേക്കെ
ചവച്ചേച്ചതിന്റെ ചാറെവളങ്ങു തുപ്പിക്കളയോ..??”””_ അവൾടെ കയ്യിലിരുന്ന ബൌളിലേയ്ക്കു
ചൂണ്ടിക്കൊണ്ടു ഞാൻ കലിപ്പോടെ ചോദിച്ചതുകേട്ടപ്പോളാണ് അവൾടെ കയ്യിലങ്ങനൊരു സാധനമുണ്ടെന്നുതന്നെ മാതാശ്രീ അറിയുന്നത്…
“”…അത്… അതമ്മേ ഞാൻ വെശന്നപ്പോ…”””_ ഭക്ഷണവുംവെള്ളവും ത്യജിച്ചു ഭർത്താവിനെകാത്തിരുന്ന ഉത്തമയായഭാര്യയുടെ പുറംതൊലിപൊളിഞ്ഞതും കയ്യിലിരുന്നബൌൾ
പിന്നിലേയ്ക്കു മറച്ചുകൊണ്ടവൾ വിക്കിപ്പറഞ്ഞു…
“”…അതൊന്നും സാരല്ല മോളേ… വെശന്നാലാഹാരം കഴിയ്ക്കണം… അതിലു നാണിയ്ക്കേണ്ട കാര്യോന്നുമില്ല..!!”””_ യാതൊരു നാണോമില്ലാതെ കളംമാറിചവിട്ടിക്കൊണ്ട് ചമ്മിനാറിനാശമായി മുഖംകുനിച്ചുനിന്നയവളെ സമാധാനിപ്പിയ്ക്കാനെന്നോണം പറഞ്ഞശേഷം അമ്മയെന്റെനേരേ തിരിഞ്ഞു:
“”…ഇപ്പവളു കഴിച്ചതായല്ലേ നെനക്കുകുറ്റം..?? ഇത്രേക്കെ നീയിട്ടുപദ്രവിച്ചിട്ടും
നിന്നെക്കാണാണ്ടുവന്നപ്പോൾ ഇവളെന്തൊക്കെയാ കാട്ടിക്കൂട്ടിയേന്നറിയോ..?? അതാടാ സ്നേഹം..!!”””_ കണ്ണിനുമുന്നിൽ കാണുന്നതെല്ലാം സത്യമെന്നു കരുതുന്നയെന്റെ പാവമമ്മയ്ക്ക് ഇതൊക്കെ പറയുമ്പോഴുള്ള മീനാക്ഷീടെ ചുണ്ടുകോട്ടിയുള്ള ചിരികാണാൻ കഴിയാതെപോയി…
“”…അതേമ്മേ… ഇപ്പത്തന്നെ ഞാങ്കാരണാ അച്ഛങ്കോളേജിന്നു വിളിച്ചേന്നുമ്പറഞ്ഞാ എന്നെ ചവിട്ടിയെ… ഇതിപ്പ മാത്രവല്ല… എപ്പഴുവങ്ങനാ… ഞാനെന്തേലുമ്പറഞ്ഞാ അതിനുസമയമില്ല… എന്നാ ഫ്രണ്ട്സിനൊപ്പങ്കറങ്ങാൻ ഒരു സമയക്കുറവുമില്ല താനും..!!”””_
ഒന്നേങ്ങിക്കൊണ്ടു മീനാക്ഷി പറഞ്ഞുനിർത്തി…
“”…മോള് സങ്കടപ്പെടണ്ട… ഇനിമൊതലിവൻ ഫ്രണ്ട്സെന്നുമ്പറഞ്ഞിറങ്ങിയാലല്ലേ… അതു ഞാന്നോക്കിക്കോളാം..!!”””_ അമ്മയുടെ ഭാഗത്തുനിന്നുമുള്ള അടുത്ത
സമാധാനിപ്പിയ്ക്കൽ…
“”…വേണ്ടമ്മേ… സിത്തു പൊയ്ക്കോട്ടേ…. ഇനീപ്പം ഫ്രണ്ട്സിനൊപ്പമുള്ള കറക്കോംനിർത്തിച്ചതു ഞാനാന്നുമ്പറഞ്ഞാവും അടുത്ത ചവിട്ട്…. സാരല്ല, എനിയ്ക്കു വെഷമമതല്ലമ്മേ… സിത്തു കോളേജിലൊക്കെപോവുമ്പം ഞാമ്മാത്രമിവടെ
ചടഞ്ഞിരിയ്ക്കണോലോന്നോർക്കുമ്പോഴാ… കീത്തൂങ്കൂടി ശത്രുവായപ്പോ
ആകെയങ്ങോട്ടൊറ്റപ്പെട്ടപോലെ..!!”””
“”…അതിനെന്താ… നാളെത്തൊട്ടു മോളും പൊയ്ക്കോ..!!”””_ മീനാക്ഷി പറഞ്ഞുകഴിയുന്നതിനു മുന്നേ അശരീരികണക്കെ തന്തപ്പടിയുടെ സ്വരമെത്തി…
ഞാൻ നിന്നിടത്തുനിന്നും തലനേരേ മുകളിലേയ്ക്കുയർത്തി നോക്കി….
ഇനിയിപ്പൊ ദിവ്യവലയത്തോടെ
പ്രത്യക്ഷപ്പെട്ടാലോ, പ്രിയ ഭക്തയെ പ്രീതിപ്പെടുത്താൻ…
