എന്റെ ഡോക്ടറൂട്ടി – 15 13അടിപൊളി 

പിന്നതിനു മറുപടിയൊന്നും വന്നില്ല, എണീറ്റുപോണതു മാത്രങ്കണ്ടു…

അതുകഴിഞ്ഞു ഞാനവളെ കാണുന്നത് രാത്രിയുടേതോ യാമത്തിലാണ്…

എന്റെ ഉറക്കത്തിനിടയിൽ എപ്പോഴോ ഒന്നു കണ്ണുതുറന്നപ്പോൾ വീണ്ടുമവളിരുന്നു പഠിയ്ക്കുന്ന കാഴ്ച്ച…

ഒട്ടും മടിച്ചില്ല, ഉറക്കപ്പിച്ചിനിടയിലും വീണ്ടുമാ ലൈറ്റോഫാക്കാൻ
എനിയ്ക്കൊട്ടുമാലോചിയ്ക്കേണ്ടി വന്നില്ല…. അതിനവൾക്കു മറുപടിയുണ്ടായ്രുന്നുമില്ല…

കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ തലയുയർത്തി നോക്കിയപ്പോൾ
മൊബൈലിന്റെ ഫ്ളാഷോണാക്കിയിരുന്ന് പഠിയ്ക്കുവാണ് കക്ഷി…

“”…ഓ.! എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”””_
എണീറ്റുപോയി ബുക്കു വലിച്ചെറിയാനുള്ള മടികൊണ്ടൊറ്റ ഡയലോഗിൽ
കാര്യമവസാനിപ്പിയ്ക്കേണ്ടിവന്നു…

അന്നങ്ങനുറങ്ങിപ്പോയ ഞാൻ അടുത്തദിവസം രാവിലെയുറക്കമെഴുന്നേൽക്കുന്നത് റൂമിലെ തട്ടലുംമുട്ടലും കേട്ടാണ്… വല്യതാല്പര്യമില്ലാതിരുന്ന കണ്ണുകളെ വലിച്ചുതുറന്നു നോക്കുമ്പോൾ കോളേജുബാഗിന്മേൽ ബുക്സടുക്കുന്ന തിരക്കിലായിരുന്നു കക്ഷി…
ബുക്കുകളോരോന്നായി പെറുക്കി വെയ്ക്കുമ്പോഴുമെന്നെ പാളിനോക്കുന്നേലൊരു
വിട്ടുവീഴ്ചയുമില്ല… പാതിരാത്രി വീട്ടിക്കേറി കണ്ണിക്കണ്ടതൊക്കെ താങ്ങിക്കൊണ്ടുപോണ
കള്ളമ്മാരു നോക്കൂലങ്ങനെ…

പിന്നെ ഞാനെഴുന്നേൽക്കുന്നേനു മുന്നേ
കോളേജിപ്പോണോങ്കിലിതേയൊരു മാർഗ്ഗമുള്ളൂന്നു പാവത്തിനു മനസ്സിലായിക്കാണും…

…മ്മ്മ്.! നീ പെറുക്കിയടുക്കെടീ… അടുക്ക്… പക്ഷേ പഠിയ്ക്കാമ്മിടണോ വേണ്ടേന്നു ഞാന്തീരുമാനിയ്ക്കും… ഈ സിദ്ധാർഥ് തീരുമാനിയ്ക്കും…!!_ അവൾക്കുമുന്നെ ഉറക്കംനടിച്ചുകിടന്ന് ഞാൻ മനസ്സിൽപറയുമ്പോഴും അവളെ കോളേജിലു വിടാണ്ടിരിയ്ക്കാനുള്ള ഐഡിയയ്ക്കുവേണ്ടി തിരച്ചിലിലായ്രുന്നെന്റെ മാസ്റ്റർബ്രെയ്ൻ…

ബുക്സെല്ലാമടുക്കിവെച്ച് കുളിയ്ക്കാനായി ടവലുമെടുത്തു ബാത്ത്റൂമിലേയ്ക്കു കയറീതും ഞാൻ കട്ടിലേന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റ്, പരസഹായമില്ലാതെ കസേരയിലിരുന്ന
ബാഗിനെയങ്ങു മൊത്തമായി കിഡ്നാപ്പ്ചെയ്തു…

നേരേയതിനേം കൊണ്ടോയൊളിപ്പിച്ച് പുറത്തെ ബാത്ത്റൂമിൽചെന്നു ഫ്രഷായി കോളേജിലേയ്ക്കു വലിച്ചുവിട്ടു…

അന്നത്തെയാദിവസം ക്ലാസ്സിലിരുന്നെങ്കിലും മനസ്സുമുഴുവൻ വീട്ടിലായിരുന്നു… പാവം.!
രാവിലേയെഴുന്നേറ്റ് കുളിച്ചൊരുങ്ങി കോളേജിപ്പോവാനെറങ്ങുമ്പോൾ ബാഗു കാണാണ്ടാവുന്നത് എന്തൊരു കഷ്ടാണ്.!

അതാലോചിയ്ക്കുന്തോറും ഒരുതരം കുളിരുകോരൽ…

അതുകൊണ്ടുതന്നെ അന്നു ഞാൻ കോളേജീന്നു നേരത്തേചാടി… ശ്രീയോട്, അവന്മാർക്കൊപ്പം
വരാമ്പറഞ്ഞിറങ്ങുമ്പോൾ തെണ്ടിയെന്നെ അർത്ഥംവെച്ചു നോക്കുന്നുണ്ടായ്രുന്നു…

വീട്ടിലെത്തുമ്പോൾ കീത്തു മുറ്റത്തുനിന്നു ഫോൺചെയ്യുന്നു…

എന്നെക്കണ്ടതും
വല്ലാത്തൊരുഭാവത്തിൽ തുറിച്ചൊരുനോട്ടം, പതിവില്ലാണ്ടു നേരത്തേ ചെന്നതുകൊണ്ടാവും…

“”…ആഹ്… നീ നേരത്തേയിങ്ങു പോന്നോ… എന്നിട്ടു ശ്രീക്കുട്ടനെവടെ..??”””_ കീത്തുവിന്റെ
തുറിച്ചുനോട്ടത്തിനു വിലകൊടുക്കാതെ അകത്തേയ്ക്കു കേറിയതും അമ്മവന്നു മുന്നെച്ചാടി…

“”…ക്ലാസ്സിലിരിയ്ക്കാൻ നല്ല സുഖന്തോന്നീല… അതോണ്ടിങ്ങുപോന്നു…!!”””_
താല്പര്യമില്ലാത്തമട്ടിലമ്മയ്ക്കു
മറുപടികൊടുക്കുമ്പോഴും കണ്ണുകൾചുറ്റും പരതിനടക്കുവായ്രുന്നു…

എന്റെയിര കോളേജിപ്പോവാമ്പറ്റാത്ത സങ്കടത്തിലാരേങ്കിലും പിടിച്ചു
കടിച്ചോന്നറിയൂലല്ലോ…??!!

“”…ആം… നെനക്കൊന്നിനുമൊരു സുഖോന്തോന്നൂല്ല… കല്യാണോക്കെ കഴിഞ്ഞാലതങ്ങനാ…
സുഖന്തോന്നാത്ത വേറൊരുത്തീം രാവിലേ മുതലിവിടുണ്ടല്ലോ…!!”””_ അമ്മയ്ക്കുകൊടുത്ത
മറുപടിയിൽ ചാടിപ്പിടിച്ചുകൊണ്ടു ചെറിയമ്മ ആക്കിയ ചിരിയോടെപറഞ്ഞതും
ഞാനൊന്നുചൂളി…

“”…അറിയാമ്മേലാഞ്ഞിട്ടു ചോയ്യ്ക്കുവാ… തനിയ്ക്ക് തന്റെവീട്ടിക്കിടന്നാപ്പോരേ…
മനുഷ്യന്റെ സമാധാനങ്കളയാനായ്ട്ട്, എങ്കപ്പാത്താലും നീ…!!”””_ അവരേം ട്രോളിക്കൊണ്ടു
ഞാൻ ചോദിച്ചു:

Leave a Reply

Your email address will not be published. Required fields are marked *