എന്റെ ഡോക്ടറൂട്ടി – 16 18അടിപൊളി 

നേരേ അടുക്കളമുറ്റത്തെത്തീതും ചെറിയമ്മേം ശ്രീക്കുട്ടീങ്കൂടെ സംസാരിച്ചു നിൽക്കുന്നു…

എന്നെക്കണ്ടതും ചെറിയമ്മ ചൊറി തുടങ്ങി… പിന്നവർക്കതൊരു ഹരമാണല്ലോ…

“”…എന്തോത്തിനാടാ കെടന്നോടുന്നേ…?? നെനക്കെന്താ പേ പിടിച്ചോ…??”””_ ന്നൊരു ചോദ്യം….

“”…പിടിച്ചതു പേ മാത്രമല്ല… പെണ്ണു നിൽക്കുന്ന്… അതോണ്ടു വെറുതേ എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്..!!”””_ എന്നുംപറഞ്ഞവരെ നോക്കി ദഹിപ്പിച്ചുകൊണ്ടു ഞാനകത്തേയ്ക്കു കേറി, നേരേയവന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…

റൂമിലെത്തുമ്പോൾ അവൻ കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… അപ്പോളങ്ങോട്ടേയ്ക്കു കേറിച്ചെന്ന എന്നെക്കണ്ടതും അവന്റെ മുഖം വലിഞ്ഞുമുറുകി…

“”…എടാ… നീ ഞാമ്പറയുന്നേന്നു കേൾക്ക്…!!”””_ അവന്റടുത്തേയ്ക്കു നടന്നുകൊണ്ടു പെർമിഷൻ ചോദിച്ചതും,

“”…മ്മ്മ്.! പറ..!!”””_ എന്നൊട്ടും താല്പര്യമില്ലാത്തമട്ടിൽ പറയുകയാണവൻ ചെയ്‍തത്…

“”…എടാ… ആ പൂറി… അവളതൊക്കെ മനഃപൂർവ്വമ്പറഞ്ഞതാ… ഞാനങ്ങനുള്ള ഊളത്തരമൊക്കെ ചെയ്യോന്നെനക്കു തോന്നുന്നുണ്ടോ…??”””

“”…മ്മ്മ്…!!”””

“”…എടാ… അവളെക്കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി ഞാനവൾടെ കോട്ടെടുത്തോണ്ടുപോയേന് പ്രതികാരഞ്ചെയ്തതാടാ അവള്… അതു നീയൊന്നു വിശ്വസിയ്ക്ക്…!!”””

“”…മ്മ്മ്.. ശെരി… വിശ്വസിച്ചു… പിന്നെ…??”””_ അവനാ പറഞ്ഞേലൊരു പുച്ഛം ഫീൽ ചെയ്തതും,

“”…പിന്നെ നിന്റച്ഛമ്പെറ്റു… പോ… പൂറീമോനേ…!!”””_ എന്നും വിളിച്ചുകൊണ്ടു തിരിച്ചു നടക്കുകയാണു ചെയ്തത്…

അന്നത്തെദിവസം പിന്നൊന്നിനുമൊരു മൂഡ് തോന്നീല…

അതിനാൽത്തന്നെ പിള്ളേരുവിളിച്ചിട്ടു കളിയ്ക്കാനുമ്പോയില്ല…

ആകെയൊരു സുഖക്കൊറവ്…

മീനാക്ഷീടേൽനിന്നും അപ്രതീക്ഷിതമായികിട്ടിയ അടിയ്ക്കൊപ്പം ശ്രീയുടെയാ പ്രതികരണങ്കൂടായപ്പോൾ ഞാൻ മൊത്തത്തിൽ തളർന്നിരുന്നു…

അതുകൊണ്ടുതന്നെ രാത്രിയാഹാരങ്കഴിയ്ക്കാൻ വിളിച്ചിട്ടു പോയതുമില്ല… പട്ടിണികിടന്ന ക്ഷീണത്തിൽ നേരത്തേയുറങ്ങീമ്പോയി…

പിറ്റേദിവസം കുറച്ചു വൈകിയാണു ഞാനെഴുന്നേറ്റത്…

തലേദിവസം ശ്രീയ്ക്കു മുന്നിലിട്ടുകൊട്ടിയ ക്ഷീണമുള്ളതിനാലും വീണ്ടുമവളോടുടക്കാൻ ചെന്നാൽ കീത്തുവിന്റെമാതിരി ശ്രീയേയും എന്നിൽനിന്നും അകറ്റിയാലോന്ന പേടിയുള്ളതിനാലും ഒരു പ്രശ്നത്തിനുപോകാൻ മനസ്സനുവദിച്ചില്ല…

അതുകൊണ്ടുതന്നെ ഉറക്കമുണർന്നശേഷവും ഓരോന്നൊക്കെ ചിന്തിച്ചു കട്ടിലേക്കൂടി…

അപ്പോഴാണ് മീനാക്ഷി കുളികഴിഞ്ഞു വെറുമൊരു ബാത്ത്ടവലും ചുറ്റി പുറത്തേയ്ക്കുവന്നത്…

വെണ്ണത്തുടകളെ പൂർണ്ണമായും മറയ്ക്കാത്ത ടവലിൽ അവൾടെ മുലകൾ തെറിച്ചുനിൽപ്പുണ്ടാർന്നു…

കണ്ടാലൊന്നു ഞെക്കിയുടയ്ക്കാൻ കൊതിപ്പിയ്ക്കുന്ന തരത്തിൽ…

പാതിയുറക്കത്തിലായതിനാൽ അപ്പോഴത്തെയെന്റെ നോട്ടത്തിൽ പഴയ ആക്രാന്തമുണ്ടായ്രുന്നില്ലെന്നു മാത്രം…

“”…മ്മ്മ്…?? ഇന്നെന്തോന്നാ ചൊമന്നോണ്ടുപോവാൻ പ്ലാനിട്ടേക്കുന്നേ…?? പറയുവാണേ ഞാനെടുത്തു തരാം…!!”””_ എന്നെനോക്കി ആക്കിയചോദ്യം ചോദിയ്ക്കുമ്പോൾ ഞാനതേ കിടപ്പിൽ ചുറ്റുമൊന്നുനോക്കി…

അവൾടേതെന്നു പറയത്തക്ക കടലാസ്സു തുണ്ടുപോലും പുറത്തില്ല…

എല്ലാം പൂഴ്ത്തിവെച്ചശേഷം എന്നെ തളിയ്ക്കാനുള്ള ചോദ്യമായിരുന്നത്…

എന്നെയില്ലാണ്ടാക്കിയ ഭാവത്തിൽ വിജയച്ചിരിയോടെനിന്ന അവളെയൊന്നു നോക്കിയതല്ലാതെ ഞാൻ മറുപടി പറയാമ്പോയില്ല…

…ശ്രീയെ ഓർത്തിട്ടാ… അല്ലേ പൂട്ടിക്കെട്ടിവെച്ചിരുന്ന പെട്ടിയെല്ലാങ്കൂടെ ലോറിവിളിച്ചു ഞാൻ ലോഡടിപ്പിച്ചേനെ.!

“”…മ്മ്മ്.! എന്താ ഒന്നുംമിണ്ടാണ്ടു കെടക്കണേ…?? ഞാമ്പൂട്ടിവെച്ച പെട്ടിയ്ക്കകത്തായ്പ്പോയോ ന്റെ ചേട്ടായ്ന്റെ നാവ്…??”””_ ചിരികടിച്ചമർത്തിക്കൊണ്ടുള്ള അവൾടെ ചോദ്യത്തിന് വലതുകൈയിലെ നടുവിരലുയർത്തിക്കാട്ടിക്കൊണ്ടു ഞാനെഴുന്നേറ്റു…

“”…ഹൊ..! എന്നാലുമെന്തൊക്കേർന്നു ഡയലോഗ്… എനിയ്ക്കു ജീവനുണ്ടേ പഠിയ്ക്കാമ്മിടൂല… എന്റെ മുന്നെയിരുന്നു പഠിച്ചുപോവരുത്… എന്നിട്ടിപ്പെന്തോപറ്റി…??”””_ കളിയാക്കിക്കൊണ്ടുള്ളവൾടെയാ ചോദ്യവും മാന്യമായി ഞാൻ നിരസിച്ചപ്പോൾ സാധനമെന്റെ പിന്നാലെവന്നു…

“”…എന്താന്നും മിണ്ടാത്തേ…??വല്ലോക്കെ പറേന്നേ… ഇല്ലേ വായേലെട്ടുകാലി വലകെട്ടും…!!”””_ തലേന്നുവരെ ഞാന്തളിച്ചു നിന്നപ്പോൾ മൊണ്ടിയടിച്ചു നടന്നവളാ… ഞാനൊന്നടങ്ങീന്നു കണ്ടപ്പോൾ തലേക്കേറാൻ നോക്കുന്നേ…

എന്നാലവളെയൊന്നു രൂക്ഷമായ്നോക്കി എന്റെല്ലാവിധ തളർച്ചയും പ്രകടമാക്കിക്കൊണ്ട് ബാത്ത്റൂമിലേയ്ക്കു കേറുമ്പോൾ,

“”…ഞാനല്ലേലുമെന്തിനാ ഇവനോടൊക്കെ സംസാരിയ്ക്കാമ്പോണേ..??”””_ എന്നുമ്പറഞ്ഞവൾ പൂട്ടിക്കെട്ടിവെച്ചിരുന്ന പെട്ടിയ്ക്കടുത്തേയ്ക്കു നടന്നു…

അതുംകാര്യമാക്കാതെ കുളിയ്ക്കാനായി ബക്കറ്റിലേയ്ക്കു വെള്ളംപിടിയ്ക്കുമ്പോൾ,

“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല…!!”””_ എന്നുംപാടിക്കൊണ്ടുവന്ന് ബാത്ത്റൂമിന്റെഡോറിൽ രണ്ടടി…

…പൊലയാടിമോള്.! വേണ്ടാ വേണ്ടാന്നുവെയ്ക്കുമ്പോൾ തലേക്കേറി തൂറുവാ… ഇന്നാ കൊതംവെട്ടി ഞാനുപ്പിലിടും…!

ക്ഷമയുടെ നെല്ലിപ്പലകയിളകിയ ഞാനൊരു ടവലുമെടുത്തുടുത്തു ബാത്ത്റൂമിന്റെ പുറത്തുചാടിയപ്പോൾ തുറന്നുവെച്ച പെട്ടിയിൽനിന്നും ഡ്രെസ്സുതപ്പുന്ന തിരക്കിലാർന്നു മീനാക്ഷി…

ഡോറുതുറന്ന ശബ്ദംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ ഉഗ്രകോപത്തോടെന്നെ കണ്ടപ്പോൾ ചുണ്ടിന്റെകോണിലൊരു ചിരിയും ചാലിച്ചുകൊണ്ടു വീണ്ടുമവളാ നശിച്ചപാട്ട് പാടാൻതുടങ്ങി…

പിന്നെ കണ്ട്രോള് ചെയ്യാൻ എന്നെക്കൊണ്ടായില്ല…

തിരിച്ചു ബാത്ത്റൂമിലേയ്ക്കുകേറി ബക്കറ്റിൽപിടിച്ചുവെച്ച വെള്ളവുമായി ഞാൻ പാഞ്ഞിറങ്ങി…

എന്താണു സംഭവിയ്ക്കാൻ പോണതെന്നുള്ള ചെറിയൊരു സൂചനപോലുമവൾക്കു കിട്ടുന്നേനുമുന്നേ ബക്കറ്റിലെവെള്ളംമുഴുവൻ ഞാനാ തുറന്നുവെച്ചിരുന്ന ട്രോളിബാഗിനുള്ളിലേയ്ക്കു ചെരിച്ചിരുന്നു…

മൊത്തംതുണിയേയും നല്ല വെടിപ്പായ് നനച്ചുകൊണ്ടു വെള്ളം നിലത്താകെ പടർന്നൊഴുകിയപ്പോൾ നടന്നതു വിശ്വാസംവരാത്ത ഭാവത്തിലവളെന്നെ നോക്കി… പിന്നെ വീടൊന്നു കുലുങ്ങുമാറുച്ചത്തിലൊരു നിലവിളിയായിരുന്നു…

നിലവിളിയ്ക്കൊപ്പമെന്റെ കഴുത്തേൽ കൈയെത്തിച്ചാഞ്ഞു തള്ളീതും പെട്ടെന്നുള്ളാക്രമണമായതിനാൽ നിലകിട്ടാതെ ഞാൻ കട്ടിലിലേയ്ക്കു മലർന്നുവീണു…

എന്നാലപ്പോഴും പിടിവിടാതെന്റെ പിന്നാലെ കട്ടിലിലേയ്ക്കു ചാടിക്കേറിയ മീനാക്ഷി മലർന്നുവീണ എന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി…

അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും.!

അപ്പോഴാണ് നിലവിളികേട്ട് അമ്മയും കീത്തുവും മുറിയിലേയ്ക്കോടിപ്പിടഞ്ഞെത്തീത്…

മുറിയിലേയ്ക്കു കേറീതും അവരു കാണുന്ന കാഴ്ച, വയറ്റിലിരുന്നെന്റെ കഴുത്തിനുപിടിച്ചു കുലുക്കുന്ന മീനാക്ഷിയെയാണ്…

Leave a Reply

Your email address will not be published. Required fields are marked *