എന്റെ ഡോക്ടറൂട്ടി – 16 27അടിപൊളി 

എന്നാലപ്പോഴും കാര്യമെന്താണെന്നൊരൂഹവും കിട്ടാതെ മീനാക്ഷിയെന്നെ നോക്കി…

“”…നീയവനെ നോക്കുവൊന്നുമ്മേണ്ട… മര്യാദയ്ക്കു ശ്രീക്കുട്ടന്റോടെ കോളേജിപ്പൂവാന്നോക്ക്… ഇല്ലേലെന്റെ വിധമ്മാറും…!!”””_ മമ്മി വീണ്ടുമൊന്നു കലിപ്പായി…

അതോടൊന്നുമ്പറയാനായി നിൽക്കാതെ ചുണ്ടിന്റെ കോണിലൊളിപ്പിച്ച പുഞ്ചിരിയുമായവൾ പുറത്തേയ്ക്കിറങ്ങി…

ശ്രീക്കുട്ടന്റെ പിന്നിലായി ബൈക്കിൽകേറുന്നതും നോക്കി സിറ്റ്ഔട്ടിലെ സോപാനത്തിലിരുന്നെന്നെ കൈവീശി ടാറ്റാ കാണിയ്ക്കാനുമാ സാമാനമപ്പോൾ മറന്നില്ല…

“”…നീയെന്താ അടയിരിയ്ക്കുന്നേ…?? അവള് പോയില്ലേ… ഇനിയിവടിരുന്നിട്ടു കാര്യോന്നൂല്ല… കോളേജിപ്പൂവാന്നോക്ക്..!!”””_ അവരെ യാത്രയാക്കി അമ്മയും കീത്തുവുമകത്തേയ്ക്കു തിരിയുമ്പോൾ, ആരുംകേൾക്കാതെ ചെറിയമ്മയെന്റെ ചെവിയേൽ പറഞ്ഞു…

ഹൽക്ക് അടിച്ചുപിഴിഞ്ഞിട്ട ലോക്കീടെ മാതിരിയിരുന്ന എനിയ്ക്കതു കേട്ടപ്പോൾ വിറഞ്ഞു കേറാണ്ടിരിയ്ക്കോ…??!!

“”…അതേ… വണ്ടി നിങ്ങടെ മോനെടുത്തിട്ടു പോയില്ലേ… വണ്ടിയില്ലാണ്ട് പറന്നുപോവാഞ്ഞാൻ സൂപ്പർമാനൊന്നുമല്ല..!!”””

“”…അതെന്താ സൂപ്പർമാൻമാത്രേ പറന്നുപോവുള്ളോ…??”””_ എന്നെ ചൊറിയുന്നതേയൊരു ജോലിയായിട്ടെടുത്ത ചെറിയമ്മേടടുത്ത ചോദ്യം…

“”…നിങ്ങളെക്കണ്ടപ്പഴാ അതോർത്തേ… സൂപ്പർമാനപ്പോലെ പറക്കുന്ന വേറൊരു ടീമുകൂടൊണ്ട്… കല്യാങ്കാട്ട്നീലി…! ഓ.. ഓ.. ഓ…!!”””_ അവരെ നോക്കിയതുംപറഞ്ഞ് ടാർസന്റെ ബിജിഎമ്മുമിട്ടപ്പോൾ അകത്തേയ്ക്കുകേറിയ അമ്മ തിരിഞ്ഞുനോക്കി…

ഇത്രയൊക്കെ കേട്ടിട്ടും ഒരുളുപ്പുമില്ലാണ്ടിരിയ്ക്കുന്ന എന്നെക്കണ്ടപ്പോൾ എന്തോ പറയണമെന്നറിയാതെ പല്ലുകടിയ്ക്കാനേ പാവത്തിനായുള്ളൂ…

എന്നാലതിന്റെ ദേഷ്യം തീർത്തതോ ചെറിയമ്മയോട്,

“”…ഡീ… അവനൊരു നാണോമില്ലാണ്ടിത്രേക്കെ കാട്ടിക്കൂട്ടീട്ടും അവന്റോടെ പോയ്‌രുന്നു കിന്നാരമ്പറയുന്നോ..?? ഇങ്ങോട്ടു കേറിവാടീ… നീയൊറ്റൊരുത്തിയാ ഇവനെ ലാളിച്ചില്ലാണ്ടാക്കിയെ…!!”””_ അതുമ്പറഞ്ഞിട്ട് അമ്മ എന്റെനേരേ തിരിഞ്ഞു…

“”…നീയിനിയെന്തോത്തിനാ ഇവടിരിയ്ക്കുന്നേ… കോളേജിപ്പോടാ..!!”””

“”…അതിനവനു ബൈക്കില്ലെന്നാ പറേണേ…!!”””_ മറുപടി ചെറിയമ്മ കൊടുത്തു…

“”…ബൈക്കില്ലേ… എങ്കിലു വല്ല ബെസ്സേലുങ്കേറി പോവാന്നോക്ക്..!!”””

“”…മനസ്സില്ല.! വിടേണ്ടാളെ നിങ്ങളു വിട്ടൂലോ… ഇനി ഞാമ്പോയാലെന്ത്‌ ഇല്ലേലെന്ത്‌…??”””_ അതുമ്പറഞ്ഞു പിന്നൊരു തർക്കത്തിനായി നിൽക്കാതെ ഞാനെഴുന്നേറ്റു റൂമിലേയ്ക്കു നടന്നു…

അന്നു മീനാക്ഷിയേയും ഹോസ്പിറ്റലിലാക്കി വീട്ടിലേയ്ക്കുവരുമെന്നു കരുതി കാത്തിരുന്നയെന്നെ പട്ടിയാക്കിക്കൊണ്ട് ശ്രീ നേരേ കോളേജിലേയ്ക്കു പോയ്ക്കളഞ്ഞു…

ഞാനാണെങ്കിൽ അവനേം പ്രതീക്ഷിച്ചു മൂഞ്ചിക്കുത്തി വീട്ടിലുമിരുന്നു…

സഹികെട്ടു രണ്ടാവർത്തി ഫോൺചെയ്യാൻ നോക്കിയെങ്കിലും അവൻ കോളുകട്ടാക്കിയതോടെ പെരുത്തുകേറി…

പിന്നവൻ വരില്ലെന്നുറപ്പായതും ഞാൻ കേറിക്കിടന്നു…

എന്തേ കോളേജിപ്പോവാത്തതെന്നു പിന്നാരും ചോദിച്ചില്ല…

എന്താ വരാത്തതെന്നും ചോദിച്ചു കൂട്ടുകാരാരും വിളിച്ചതുമില്ല…

അതോടെ ഒരുകാര്യമുറപ്പായി… കാര്യങ്ങളെല്ലാം അവരുമറിഞ്ഞെന്ന്…

ചെറിയമ്മ ബാങ്കിൽപോയതിനാൽ അന്നാരുമെന്നെ കഴിയ്ക്കാൻവിളിച്ചില്ല…

നാണോമ്മാനോമില്ലേലും അന്നത്തെ ദിവസം വിളിക്കാതെചെന്നു തിന്നാനുള്ള മടികൊണ്ട് ഞാനന്നു മുറിയിൽനിന്നു പുറത്തേക്കിറങ്ങിയുമില്ല…

കട്ടിലിൽതന്നെ കിടന്നു… പക്ഷേ വൈകുന്നേരമായപ്പോൾ സ്വയമിറങ്ങേണ്ടി വന്നു…

അവളു തിരിച്ചു വന്നയുടനെ അമ്മവന്നെന്നെ ആട്ടിയിറക്കിയപ്പോൾ…

“”…രാത്രീലല്ലാതെ ഇവളുള്ളപ്പോൾ നിന്നെയീമുറീ കണ്ടുപോവരുത്…!!”””_ എന്റെ സ്വന്തം മുറിയിൽനിന്നെന്നെ ആട്ടിയിറക്കിയപ്പോൾ അമ്മ പറഞ്ഞയാ വാക്കുകളേക്കാളേറെയെന്നെ തളർത്തിയത് അതുകേട്ടപ്പോൾ അവളുടെ മുഖത്തുവിരിഞ്ഞ വിജയച്ചിരിയാണ്…

“”…അപ്പോൾ രാത്രീലല്ലാതെ അമ്മേം അച്ഛന്റെ മുറീക്കേറൂലേ…??”””_ ചോദിച്ചുതീർന്നതും പുറംപൊളിയെയൊന്നു കിട്ടി…

Leave a Reply

Your email address will not be published. Required fields are marked *