എന്റെ ഡോക്ടറൂട്ടി – 16 18അടിപൊളി 

അപ്പോഴേയ്ക്കും വീട്ടിലെത്തിയിരുന്ന ശ്രീയോട്, അമ്മ നടന്നതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു…

“”…അതോണ്ടു മോനേ നീയൊന്നവളെ കോളേജിക്കൊണ്ടാക്കടാ… ഇനിയിവന്റോടെ പറഞ്ഞുവിട്ടാ ശെരിയാവത്തില്ല..!!”””_ എന്നെയൊട്ടും വിശ്വാസമില്ലാത്തപോലുള്ള അമ്മയുടെ വാക്കുകൾകേട്ടതും ശ്രീയെന്നെ രൂക്ഷമായിനോക്കി…

ഉടനെതന്നെ മീനാക്ഷിയും റെഡിയായി ഹോളിലെത്തി…

ചുവന്ന ചുരിദാറിൽ മുടിയൊതുക്കികെട്ടിവന്ന അവൾ പതിവിലും സുന്ദരിയായിരുന്നെങ്കിലും എനിയ്ക്കു ബോധിച്ചില്ല…

മഞ്ഞപ്പിത്തം വന്നവൻ കാണുന്നതെല്ലാം മഞ്ഞയെന്നുള്ള അവസ്ഥയായിരുന്നൂ എനിയ്ക്ക്.!

“”…ആഹ്… അടിപൊളിയായിട്ടുണ്ട് മീനുവേച്ചീ… സത്യത്തിലീ ചുരിദാറ് കീത്തുവേച്ചീടേന്നും ചേർച്ച മീനുവേച്ചിയ്ക്കാ… അല്ലേമ്മേ..??”””_ കാവിലെ ഭഗവതിയായി ഇറങ്ങിവന്ന മീനാക്ഷിയെനോക്കി ശ്രീക്കുട്ടി കമന്റടിച്ചതും ഞാനറിയാതെ കീത്തുവിനെ നോക്കിപ്പോയി…

പ്രതീക്ഷ തെറ്റിയില്ല, കലിയടക്കാനാവാതെ കീത്തു എന്റെനേരേ നോക്കി…

അതല്ലേലുമങ്ങനാണല്ലോ, അവളെ ആരെന്തുപറഞ്ഞാലും പഴിയെനിയ്ക്കാണല്ലോ..??!!

“”…ശെരിയാ… മീനൂനിതു നന്നായ്ട്ട് ചേരുന്നുണ്ട്… അതുപിന്നിവൾക്കു കീത്തൂനെക്കാളും നെറമുണ്ടല്ലോ അതാ…!!”””_ ശ്രീക്കുട്ടിയെ ചെറിയമ്മ സപ്പോട്ടുകൂടി ചെയ്തപ്പോൾ, അതുകേട്ട മീനാക്ഷി കീത്തുവിനെ പാളിയൊന്നുനോക്കി…

എന്നിട്ട്,

“”…പക്ഷേ… ഇതുകുറച്ചു ലൂസ്ണ്ട്ട്ടോ ചെറീമ്മേ… ഇവളെപ്പോലെ..!!”””_ എന്നൊരു ഡയലോഗുകൂടെ കാച്ചീതും ചെറിയമ്മേം ശ്രീക്കുട്ടീം നിന്നു ചിരിച്ചു…

എന്തിന്, അത്രേന്നേരം കട്ടക്കലിപ്പിൽനിന്ന അമ്മപോലും ചിരിച്ചുപോയി…

എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി…

ഇനിയിവളാണോ ആ അമ്മ. അമ്മാമ്മ പറഞ്ഞുനടക്കുന്ന വർണ്ണപ്പട്ടം..?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം.!

“”…ഡാ… ശ്രീക്കുട്ടാ… എന്നാ നീയിവളെ കോളേജിക്കൊണ്ടാക്കിയേച്ചു വാടാ…!!”””_ അമ്മ ശ്രീയെ നോക്കി പറഞ്ഞപ്പോൾ അവനെന്നെ കലിപ്പിൽ നോക്കിക്കൊണ്ടു ബൈക്കിനടുത്തേയ്ക്കു നടന്നു…

എന്നാലപ്പോഴും കാര്യമെന്താണെന്നൊരൂഹവും കിട്ടാതെ മീനാക്ഷിയെന്നെ നോക്കി…

“”…നീയവനെ നോക്കുവൊന്നുമ്മേണ്ട… മര്യാദയ്ക്കു ശ്രീക്കുട്ടന്റോടെ കോളേജിപ്പൂവാന്നോക്ക്… ഇല്ലേലെന്റെ വിധമ്മാറും…!!”””_ മമ്മി വീണ്ടുമൊന്നു കലിപ്പായി…

അതോടൊന്നുമ്പറയാനായി നിൽക്കാതെ ചുണ്ടിന്റെ കോണിലൊളിപ്പിച്ച പുഞ്ചിരിയുമായവൾ പുറത്തേയ്ക്കിറങ്ങി…

ശ്രീക്കുട്ടന്റെ പിന്നിലായി ബൈക്കിൽകേറുന്നതും നോക്കി സിറ്റ്ഔട്ടിലെ സോപാനത്തിലിരുന്നെന്നെ കൈവീശി ടാറ്റാ കാണിയ്ക്കാനുമാ സാമാനമപ്പോൾ മറന്നില്ല…

“”…നീയെന്താ അടയിരിയ്ക്കുന്നേ…?? അവള് പോയില്ലേ… ഇനിയിവടിരുന്നിട്ടു കാര്യോന്നൂല്ല… കോളേജിപ്പൂവാന്നോക്ക്..!!”””_ അവരെ യാത്രയാക്കി അമ്മയും കീത്തുവുമകത്തേയ്ക്കു തിരിയുമ്പോൾ, ആരുംകേൾക്കാതെ ചെറിയമ്മയെന്റെ ചെവിയേൽ പറഞ്ഞു…

ഹൽക്ക് അടിച്ചുപിഴിഞ്ഞിട്ട ലോക്കീടെ മാതിരിയിരുന്ന എനിയ്ക്കതു കേട്ടപ്പോൾ വിറഞ്ഞു കേറാണ്ടിരിയ്ക്കോ…??!!

“”…അതേ… വണ്ടി നിങ്ങടെ മോനെടുത്തിട്ടു പോയില്ലേ… വണ്ടിയില്ലാണ്ട് പറന്നുപോവാഞ്ഞാൻ സൂപ്പർമാനൊന്നുമല്ല..!!”””

“”…അതെന്താ സൂപ്പർമാൻമാത്രേ പറന്നുപോവുള്ളോ…??”””_ എന്നെ ചൊറിയുന്നതേയൊരു ജോലിയായിട്ടെടുത്ത ചെറിയമ്മേടടുത്ത ചോദ്യം…

“”…നിങ്ങളെക്കണ്ടപ്പഴാ അതോർത്തേ… സൂപ്പർമാനപ്പോലെ പറക്കുന്ന വേറൊരു ടീമുകൂടൊണ്ട്… കല്യാങ്കാട്ട്നീലി…! ഓ.. ഓ.. ഓ…!!”””_ അവരെ നോക്കിയതുംപറഞ്ഞ് ടാർസന്റെ ബിജിഎമ്മുമിട്ടപ്പോൾ അകത്തേയ്ക്കുകേറിയ അമ്മ തിരിഞ്ഞുനോക്കി…

ഇത്രയൊക്കെ കേട്ടിട്ടും ഒരുളുപ്പുമില്ലാണ്ടിരിയ്ക്കുന്ന എന്നെക്കണ്ടപ്പോൾ എന്തോ പറയണമെന്നറിയാതെ പല്ലുകടിയ്ക്കാനേ പാവത്തിനായുള്ളൂ…

എന്നാലതിന്റെ ദേഷ്യം തീർത്തതോ ചെറിയമ്മയോട്,

“”…ഡീ… അവനൊരു നാണോമില്ലാണ്ടിത്രേക്കെ കാട്ടിക്കൂട്ടീട്ടും അവന്റോടെ പോയ്‌രുന്നു കിന്നാരമ്പറയുന്നോ..?? ഇങ്ങോട്ടു കേറിവാടീ… നീയൊറ്റൊരുത്തിയാ ഇവനെ ലാളിച്ചില്ലാണ്ടാക്കിയെ…!!”””_ അതുമ്പറഞ്ഞിട്ട് അമ്മ എന്റെനേരേ തിരിഞ്ഞു…

“”…നീയിനിയെന്തോത്തിനാ ഇവടിരിയ്ക്കുന്നേ… കോളേജിപ്പോടാ..!!”””

“”…അതിനവനു ബൈക്കില്ലെന്നാ പറേണേ…!!”””_ മറുപടി ചെറിയമ്മ കൊടുത്തു…

“”…ബൈക്കില്ലേ… എങ്കിലു വല്ല ബെസ്സേലുങ്കേറി പോവാന്നോക്ക്..!!”””

“”…മനസ്സില്ല.! വിടേണ്ടാളെ നിങ്ങളു വിട്ടൂലോ… ഇനി ഞാമ്പോയാലെന്ത്‌ ഇല്ലേലെന്ത്‌…??”””_ അതുമ്പറഞ്ഞു പിന്നൊരു തർക്കത്തിനായി നിൽക്കാതെ ഞാനെഴുന്നേറ്റു റൂമിലേയ്ക്കു നടന്നു…

അന്നു മീനാക്ഷിയേയും ഹോസ്പിറ്റലിലാക്കി വീട്ടിലേയ്ക്കുവരുമെന്നു കരുതി കാത്തിരുന്നയെന്നെ പട്ടിയാക്കിക്കൊണ്ട് ശ്രീ നേരേ കോളേജിലേയ്ക്കു പോയ്ക്കളഞ്ഞു…

ഞാനാണെങ്കിൽ അവനേം പ്രതീക്ഷിച്ചു മൂഞ്ചിക്കുത്തി വീട്ടിലുമിരുന്നു…

സഹികെട്ടു രണ്ടാവർത്തി ഫോൺചെയ്യാൻ നോക്കിയെങ്കിലും അവൻ കോളുകട്ടാക്കിയതോടെ പെരുത്തുകേറി…

പിന്നവൻ വരില്ലെന്നുറപ്പായതും ഞാൻ കേറിക്കിടന്നു…

എന്തേ കോളേജിപ്പോവാത്തതെന്നു പിന്നാരും ചോദിച്ചില്ല…

എന്താ വരാത്തതെന്നും ചോദിച്ചു കൂട്ടുകാരാരും വിളിച്ചതുമില്ല…

അതോടെ ഒരുകാര്യമുറപ്പായി… കാര്യങ്ങളെല്ലാം അവരുമറിഞ്ഞെന്ന്…

ചെറിയമ്മ ബാങ്കിൽപോയതിനാൽ അന്നാരുമെന്നെ കഴിയ്ക്കാൻവിളിച്ചില്ല…

നാണോമ്മാനോമില്ലേലും അന്നത്തെ ദിവസം വിളിക്കാതെചെന്നു തിന്നാനുള്ള മടികൊണ്ട് ഞാനന്നു മുറിയിൽനിന്നു പുറത്തേക്കിറങ്ങിയുമില്ല…

കട്ടിലിൽതന്നെ കിടന്നു… പക്ഷേ വൈകുന്നേരമായപ്പോൾ സ്വയമിറങ്ങേണ്ടി വന്നു…

അവളു തിരിച്ചു വന്നയുടനെ അമ്മവന്നെന്നെ ആട്ടിയിറക്കിയപ്പോൾ…

“”…രാത്രീലല്ലാതെ ഇവളുള്ളപ്പോൾ നിന്നെയീമുറീ കണ്ടുപോവരുത്…!!”””_ എന്റെ സ്വന്തം മുറിയിൽനിന്നെന്നെ ആട്ടിയിറക്കിയപ്പോൾ അമ്മ പറഞ്ഞയാ വാക്കുകളേക്കാളേറെയെന്നെ തളർത്തിയത് അതുകേട്ടപ്പോൾ അവളുടെ മുഖത്തുവിരിഞ്ഞ വിജയച്ചിരിയാണ്…

“”…അപ്പോൾ രാത്രീലല്ലാതെ അമ്മേം അച്ഛന്റെ മുറീക്കേറൂലേ…??”””_ ചോദിച്ചുതീർന്നതും പുറംപൊളിയെയൊന്നു കിട്ടി…

കൂട്ടത്തിൽ,

“”…എറങ്ങിപ്പോടാ…!!””_ എന്നൊരു ഗർജ്ജനവും…

“”…ഓ… അപ്പോൾ ഉടയന് അടുപ്പിലും തൂറാന്ന്…!!”””_ പറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ കസേര വലിച്ചെടുക്കുന്ന മമ്മിയെയാണ് കണ്ടത്…

പിന്നൊറ്റയോട്ടമായിരുന്നു…
അതുകണ്ടു പൊട്ടിച്ചിരിച്ചുനിന്ന മീനാക്ഷിയെപ്പോലും കാര്യമാക്കാതെ…

അങ്ങനെ പിന്നീടുള്ള മൂന്നുനാലു ദിവസങ്ങളിലും ഇതുതന്നെ ആവർത്തിച്ചു…

മീനാക്ഷി റൂമിലെത്തുമ്പോൾ ഞാനേതു വിധേനയും പുറത്തുചാടും…

ആദ്യ രണ്ടുദിവസം അമ്മ പുറത്തുചാടിച്ചതാണെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ സ്വന്തമായി ചാടുവാർന്നു…

Leave a Reply

Your email address will not be published. Required fields are marked *