എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

കേട്ടതുമെനിയ്ക്കു ചൊറിഞ്ഞുവന്നു…

“”…മിണ്ടരുത് പുണ്ടച്ചീ നീയ്… വേണ്ടാത്ത മുതുക്കു പൊലയാട്ടുമൊത്തം ചെയ്തേച്ച് എരട്ട തന്തക്കൊണങ്കാണിച്ചാലൊണ്ടല്ലോ… ചവിട്ടി മലത്തിക്കളേം ഞാൻ… കാണിയ്ക്കാവുന്നിടത്തോളം ഊമ്പിത്തരം മുഴുവൻ കാണിച്ചേച്ചവള് കൊണവതിയാരമ്പറയാൻ വന്നേക്കുന്നു…!!”””_ അവൾടെ ന്യായംപറച്ചിലിനുള്ളെന്റെ മറുപടിയതായിരുന്നു…

എന്നാലുള്ളിലെവിടെയോ ഒരു കുറ്റബോധം തോന്നിയതിനാലാവണം മീനാക്ഷി മറുത്തൊന്നും പറഞ്ഞില്ല…

കട്ടിലിലേയ്ക്കു താഴ്ന്നിറങ്ങി,
എല്ലാംകേട്ടു വെറുതെ കണ്ണുകളടച്ചു കിടക്കുകമാത്രം ചെയ്തു…

പിന്നധികമവിടെ നിയ്ക്കാതെ ഞാനും വീട്ടിൽനിന്നുമിറങ്ങി…

കോളേജിലേയ്ക്കു പോയാൽ അവന്മാരെയൊക്കെ ഫേസ് ചെയ്യണമല്ലോന്നോർത്ത് നേരേ പോയതു ഗ്രൗണ്ടിലേയ്ക്കാണ്…

കളിയ്ക്കാൻ മൂഡില്ലാതിരുന്നതിനാലും കുറച്ചുനാളായി മാറിനിൽക്കുകയായിരുന്നതിനാലും കരയ്ക്കിരുന്നു പ്രാക്ടീസു കാണുകമാത്രമാണു ഞാൻ ചെയ്തത്…

കോച്ച് പലപ്രാവശ്യം പ്രാക്ടീസിനു ക്ഷണിച്ചെങ്കിലും ഞാനിറങ്ങാൻ കൂട്ടാക്കീല…

മനസ്സുനിറയെ ഞാനാരുമല്ലാതായ്പ്പോയി
എന്നൊരു ചിന്തമാത്രമായിരുന്നു…

ആ മാനസികാവസ്ഥയിലിരിയ്ക്കുന്ന ഞാൻ ഗ്രൗണ്ടിലിറങ്ങിയെന്നാ കോപ്പുണ്ടാക്കാനാ…??!!

അന്നു സന്ധ്യവരെ അവിടെക്കൂടിയ ഞാൻ നേരമിരുട്ടു വീണശേഷമാണ് വീട്ടിലേയ്ക്കു കയറീത്…

സിറ്റ്ഔട്ടിൽ നിന്നും ഹോളിലേയ്ക്കു കയറുമ്പോൾ അമ്മയും കീത്തുവും ശ്രീക്കുട്ടിയുമിരുന്നു സീരിയലു കാണുന്നുണ്ടായിരുന്നു…

അവരെയാരെയും ശ്രെദ്ധിയ്ക്കാതെ റൂമിലേയ്ക്കു കയറാൻ തുടങ്ങിയപ്പോഴാണ് ഒരു കൈയിൽ ബൌളും മറുകൈയിൽ കുഞ്ഞൊരു പാത്രവുമായി ചെറിയമ്മ സ്റ്റെയറിറങ്ങി വന്നത്…

എന്നെക്കണ്ടതും അവരുടെ മുഖമൊന്നു വലിഞ്ഞുമുറുകി…

രാവിലത്തേതിന്റെ ബാക്കിയിനി മറ്റുള്ളവരുടെ മുന്നിലിട്ടു തകർക്കോന്നുള്ള ചെറിയൊരു പേടി തോന്നിയെങ്കിലും, അതിനെ അസ്ഥാനത്താക്കി അവരെന്നോട് അടുക്കളയിലേയ്ക്കു വരാനായി കണ്ണുകാണിച്ചു…

മറ്റൊന്നും ചിന്തിയ്ക്കാതെ ഞാൻ പിന്നാലെ ചെന്നപ്പോൾ, കൈയിലിരുന്ന പാത്രങ്ങൾ വാഷ് ബേസിനിലേയ്ക്കിട്ട് അവരെന്റെനേരേ തിരിഞ്ഞു,

“”…നെനക്കെന്തോത്തിന്റെ കൃമികടിയായിരുന്നെടാ നാറീ…??”””_ അമർത്തിയുള്ള ചെറിയമ്മയുടെയാ ചോദ്യത്തിനു മുന്നിൽ ഞാനൊന്നു പതറിയപ്പോൾ,

“”…ആ പെണ്ണിനേ… ആ പെണ്ണിനെഴുന്നേറ്റു നിയ്ക്കാമ്പോലും വയ്യ… ബാത്ത്റൂമിൽപോലും ഞാമ്പിടിച്ചോണ്ടു പോകയാ ചെയ്തേ… അതാണെങ്കിലോ ഇന്നേരമ്മരേം കരച്ചിലായ്രുന്നു… അതാ കൊച്ചിനെ പറഞ്ഞിട്ടും കാര്യമില്ല… ഇതൊക്കെയേതു പെണ്ണാ സഹിയ്ക്ക…??”””_
അത്രയുമൊറ്റ ശ്വാസത്തിൽ പറഞ്ഞ ചെറിയമ്മ ഒന്നു ശ്വാസമെടുത്ത ശേഷം,

“”…ഇപ്പൊത്തന്നെ ഞാൻ നിർബന്ധിച്ചാ കൊറച്ചു കഞ്ഞികൊണ്ടോയ് കൊടുത്തേ… നെനക്കറിയോ… ഇന്നത്തെ ദെവസഞ്ഞാനാ മുറീന്നിറങ്ങീട്ടില്ല… ചേച്ചിയോടൊക്കെ പറഞ്ഞേക്കുന്നെ പനിയായ്ട്ടു കെടക്കുവാന്നാ… അല്ല… എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇത്രയൊക്കെ ക്രൂരത കാണിയ്ക്കാൻ നെനക്കെങ്ങനെ പറ്റുന്നു സിത്തൂ…??”””_ അവസാനമാ ചോദ്യംകൂടി കൂട്ടിച്ചേർക്കുമ്പോൾ അവരുടെ ശബ്ദമൊന്നിടറിയിരുന്നു…

“”…ഞാനൊന്നും വേണ്ടാന്നുവെച്ചു നടന്നതാ… പക്ഷേ.. ഇരന്നുവാങ്ങിയാലെന്തോ ചെയ്യും…??”””

“”…മതി… എനിയ്ക്കൊന്നും കേൾക്കണ്ട… ആ കൊച്ചിന്റെ കരച്ചിലു കണ്ടപ്പോ നിന്നെയങ്ങു കൊന്നുകളഞ്ഞാലോന്നു വരെ തോന്നിപ്പോയി… പിന്നൊരു വിധത്തിലീ കഞ്ഞീം കൊടുത്തുറക്കീട്ടാ പോന്നത്… എനിയ്ക്കൊരപേക്ഷയുണ്ട്… ഇനീം പോയതിനെ ഉപദ്രവിയ്ക്കരുത്…!!”””

ചെറിയമ്മ കൈകൂപ്പിക്കൊണ്ട് അപേക്ഷാസ്വരത്തിൽ പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ ഞാൻ റൂമിലേയ്ക്കു നടന്നു…

ഒരുപക്ഷേ, അല്ലെങ്കിൽ വീട്ടുകാരറിയുമെന്നു കരുതിയാവണം ചെറിയമ്മയെന്നെയാ റൂമിൽ കയറാൻതന്നെ സമ്മതിച്ചത്…

റൂമിന്റെ ഡോറു തുറന്നകത്തു കയറിയപ്പോൾ ചെറിയമ്മ പറഞ്ഞതൊക്കെ സത്യമാണെന്നെനിയ്ക്കു മനസ്സിലായി…

നല്ലുറക്കത്തിലായിരുന്നു മീനാക്ഷി…

കണ്ണിന്റെ താഴെയും കവിളിലുമെല്ലാം കണ്ണീരുണങ്ങിയപാട് വ്യക്തവുമായിരുന്നു…

അതോടെപോയൊന്നു കുളിച്ചുവന്നു ഞാനും കയറിക്കിടന്നു…

ശരീരമനക്കാൻ വയ്യാത്തതുകൊണ്ടോ അതോ ചെറിയമ്മേടെ വാക്കു മാനിച്ചോ എന്നറിയില്ല, പിന്നീടുള്ള ദിവസങ്ങളിൽ മീനാക്ഷിയുടെ ഭാഗത്തുനിന്നും യാതൊരുവിധ ചൊറിയും വന്നില്ല…

നേരേ നോക്കിയാപ്പോലും അവൾ മുഖംതിരിച്ചുകളയും…

ഇങ്ങോട്ടു ചൊറി വന്നില്ലേൽ പിന്നെ നമുക്കെന്തു പ്രശ്നമെന്ന മട്ടിൽ ഞാനുമതു മൈൻഡ് ചെയ്യാതെ നടന്നു…

എന്നാലിതിനിടയിൽ പലപ്പോഴും ഉപദേശങ്ങളുമായി ചെറിയമ്മ വന്നിരുന്നു…

പുറമേ പ്രശ്നങ്ങളൊന്നുമില്ലേലും അകമേ പുകയുന്ന കാര്യം കക്ഷിയ്ക്കറിയാമല്ലോ…??!!

ആ സംഭവംകഴിഞ്ഞൊരു നാലഞ്ചു ദിവസത്തിനുശേഷമാണ് ഞാൻ കോളേജു കാണുന്നത്…

പോകാൻവല്യ താല്പര്യമില്ലായിരുന്നേലും അറ്റൻഡൻസ് ഷോർട്ടേജാക്കി അടുത്ത സീനുണ്ടാക്കണ്ടെന്നു കരുതിമാത്രമാണ് ക്ലാസ്സിൽകയറീത്…

ചെന്നുകേറിയപ്പോഴേ അന്നുനടന്ന കേസെല്ലാം ശ്രീയവന്മാരോടു പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി…

കാരണം ഒരിളിഞ്ഞ ചിരിയോടെയാണവന്മാരെന്നെ നോക്കിയതുപോലും…

നെറ്റിയിൽ ചൂണ്ടുവിരലിന്റെ വലിപ്പത്തിലുള്ള ബാന്റേജ് ചുറ്റിക്കെട്ടിയിരുന്ന മഹേഷിനെ കണ്ടപ്പോൾ ചോരതിളച്ചു വന്നെങ്കിലും, അതുപുറമേ കാണിയ്ക്കാതെ പോയി അവന്റെ തൊട്ടടുത്തായി തന്നെയിരുന്നു… ഉളുപ്പില്ലാത്തതുകൊണ്ടുള്ള പ്രയോജനം…

കുറച്ചു കഴിഞ്ഞപ്പോൾ അരുണും വന്ന് എന്റെയിടതു വശത്തായിരുന്നു…

മഹേഷിനും കാർത്തിയ്ക്കുമൊക്കെ എന്നോടുവന്നു മിണ്ടാൻ ചമ്മലായതിനാലും ഞാനിരുന്ന ബെഞ്ചിന്റെ തൊട്ടുമുന്നിലുള്ള ബെഞ്ചിലിരുന്നിരുന്ന ശ്രീ തിരിഞ്ഞുപോലും നോക്കാതിരുന്നതിനാലും അവന്മാരോടു വലിയ അടുപ്പമൊന്നുമില്ലാത്ത അരുണിനോടായെന്റെ സംസാരം മുഴുവൻ…

നീയൊക്കെ മിണ്ടീലേലും എനിയ്ക്കുവേറെ ആളുണ്ടെടാന്ന മട്ടിൽ…

പക്ഷേ, ആദ്യത്തെ പീരീഡ് കഴിഞ്ഞപ്പോളൊരു കാര്യമുറപ്പായി ശ്രീയും അവന്മാരും തമ്മിലടിച്ചു പിരിഞ്ഞിരിട്ടുണ്ട്…

അവന്മാരാരേയും ശ്രീ അടുപ്പിയ്ക്കുന്നതു കൂടിയില്ല…

അതുകണ്ടപ്പോൾ എന്തോ ഒരു സന്തോഷം, അതിന്റെ കാരണമെന്താണെന്നറിയില്ലേലും…

“”…നീയെന്താ മഹേഷിന്റനിയത്തീടെ കല്യാണത്തിനു വരാഞ്ഞേ…??”””_ മിസ്സിന്റെ കണ്ണുവെട്ടിച്ച് എന്തൊക്കെയോ സംസാരിയ്ക്കുന്ന കൂട്ടത്തിൽ അരുണെന്നോടു ചോദിച്ചു…

അതിന്,

“”…ഓ..! സുഖമില്ലാരുന്നെടാ…!!”””_
എന്നു ഞാനൊതുക്കിയ മട്ടിൽ മറുപടികൊടുത്തു…

“”…ഓഹ്.! എന്റെ മോനേ… നീ വരണോരുന്ന്… എന്നാ അടിയായ്രുന്നെന്നോ… എന്റേക്കെ കണ്ണുതള്ളിപ്പോയി…!!”””

“”…അടിയോ..?? എന്തിന്..?? ആരു തമ്മില്..??”””_ ഞാൻ ചോദിച്ചുപോയി…

Leave a Reply

Your email address will not be published. Required fields are marked *