എന്റെ ഡോക്ടറൂട്ടി – 17 10അടിപൊളി 

അല്ലെങ്കിലും ടെക്നോളജിയെത്രയൊക്കെ വളർന്നെന്നു പറഞ്ഞാലും പെണ്ണിന്റെ മനസ്സു മനസ്സിലാക്കാൻ മറ്റൊരു പെണ്ണിനല്ലേ കഴിയൂ…??!!

ആ സംശയഭാവത്തോടെ തന്നെ ചെറിയമ്മ കട്ടിലിൽ അവൾക്കരികിലിരുന്നു…

പിന്നെ മീനാക്ഷിയുടെ തല തന്റെ ചുമലിലേയ്ക്കു ചായ്ച്ചുകൊണ്ടു വീണ്ടും തലോടാൻ തുടങ്ങി…

അത്രയുംനേരം ഏങ്ങലടിച്ചുകൊണ്ടിരുന്ന മീനാക്ഷിയിലൊരു ചെറിയ ശമനംകണ്ടതും,

“”…അപ്പോൾ നിങ്ങളു തമ്മിലിതേവരെ അങ്ങനൊന്നും നടന്നിട്ടില്ലായ്രുന്നോ..??”””_
എന്നൊരു ചോദ്യമായിരുന്നു ചെറിയമ്മയിൽ നിന്നും വന്നത്…

ഒരേസമയം ഞാനും മീനാക്ഷിയും ഞെട്ടിത്തരിച്ചുപോയി…

ഇത്ര കൃത്യമായി ചെറിയമ്മയിതെങ്ങനെ മനസ്സിലാക്കിയെന്ന ഞെട്ടലിലായിരുന്നു ഞാനെങ്കിൽ, നുണകൾക്കൊണ്ടു മെനഞ്ഞെടുത്ത ഒരു ചീട്ടുകൊട്ടാരം കണ്മുന്നിൽ തകർന്നടിയുന്ന കാഴ്ചയായിരുന്നു മീനാക്ഷിയ്ക്ക്…

ആ ഭീതി മുഴുവൻ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു താനും…

“”…മീനൂ..?? ഞാൻ ചോദിച്ചതു നീ കേട്ടോ..?? അപ്പോൾ നിങ്ങളു തമ്മിലിതുവരെ അങ്ങനൊന്നും നടന്നിട്ടില്ലേന്ന്..??”””

“”…അത്… അതു ചെറിയമ്മേ… ഞാൻ…””” _ കള്ളി വെളിച്ചത്തായതിന്റെ പരിഭ്രമത്തോടെ അവളെന്തോ പറയാൻശ്രമിച്ചതും, എന്തൊക്കെയോ മനസ്സിലായമട്ടിൽ കയ്യുയർത്തി തടഞ്ഞുകൊണ്ടു ചെറിയമ്മ വീണ്ടും ചോദിച്ചു…

“”…ചോയ്ച്ചതിന് ഉത്തരമ്പറേടീ… നിങ്ങളുതമ്മിൽ ഇതേവരങ്ങനൊന്നും നടന്നിട്ടില്ലേന്ന്…?? നീയിവടെ കൊന്തക്കാലിൽ നടന്നതൊക്കെ ഞങ്ങടെമുന്നിൽ അഭിനയിച്ചതായ്രുന്നോന്ന്..??”””

…ഊംഫീ… ഊംഫീ… ഊംഫീ…

ചോദ്യം കേട്ടതുമാ സീനുപറ്റിയ ബേക്ഗ്രൗണ്ട് മ്യൂസിക് ഞാൻ മനസ്സിൽ കമ്പോസ് ചെയ്യുമ്പോൾ മീനാക്ഷി ഞെട്ടിത്തരിച്ചിരിയ്ക്കുവാരുന്നു…

ചെറിയമ്മയിൽനിന്നും വന്ന ഓരോ ചോദ്യത്തിനുമനുസരിച്ച് അവരുടെ സ്വരവും കടുത്തപ്പോൾ എന്തുപറയണമെന്നറിയാതെ കക്ഷി കുഴങ്ങിപ്പോയി…

ഒന്നിനും മറുപടിയില്ലാതെ തലകുനിച്ചിരുന്ന മീനാക്ഷിയെയൊന്നുകൂടി നോക്കി ചെറിയമ്മ ബെഡ്ഡിൽനിന്നും എഴുന്നേറ്റു വാതിൽക്കലേയ്ക്കു ശരവേഗത്തിൽ വെച്ചുപിടിച്ചു…

…ഹായ്… എല്ലാം ദേ അവസാനിയ്ക്കാൻ പോണു…

ഇന്നീ വീടു രണ്ടാവും… നെനക്കാവശ്യമുള്ളതൊക്കെ വേണേൽ ഇപ്പോളെടുത്തിട്ട് എങ്ങോട്ടേലുമോടി പൊയ്ക്കോ…!!

ചെറിയമ്മയുടെയാ പോക്കുകണ്ടതും എന്റെ വൃത്തി ഒരുപടിയ്ക്കു കൂടിപ്പോയ മനസ്സെന്നോടു പറഞ്ഞു…

“”…ചെറീമ്മേ…!!”””_ പെട്ടെന്നാണ് മീനാക്ഷിയിൽനിന്നുമാ ശബ്ദമുയർന്നത്…

ഡോറു തുറന്നു പുറത്തേയ്ക്കിറങ്ങാനൊരുങ്ങിയ ചെറിയമ്മ അവൾടെ വിളി കേട്ടുനിന്നതും മീനാക്ഷിയോടി അവരുടെ അടുത്തെത്തിയിരുന്നു…

“”…ചെറീമ്മേ… നിയ്ക്ക് ചെറീമ്മേ… ഞാൻ… ഞാനൊന്നു പറഞ്ഞോട്ടേ…!!”””_
ചെറിയമ്മയുടെ കയ്യിൽപിടിച്ചുകൊണ്ട് മീനാക്ഷി കേണു…

കുറച്ചുമുന്നേ എന്നെ തല്ലിക്കെടുത്തിയ മീനാക്ഷിയിൽ നിന്നും അത്തരത്തിലൊരു പ്രതികരണം, അതെന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്…

“”…പറ… ഇനി നിനക്കെന്തു നൊണയാ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിയ്ക്കേണ്ടേ…?? പറഞ്ഞോ… നമുക്കു നിന്റത്ര പഠിപ്പും വിവരോന്നൂല്ല… അതോണ്ടു നീയെന്തു പറഞ്ഞാലും ഞങ്ങളു വിശ്വസിച്ചോളാം… പറഞ്ഞോ… എന്താ നെനക്കു പറയേണ്ടിയെ..?? പറേടീ..!!”””_
തിരിഞ്ഞുനിന്നു മീനാക്ഷിയോടു ചെറിയമ്മയതു ചോദിയ്ക്കുമ്പോൾ അവരുടെ കണ്ണും നിറഞ്ഞിരുന്നു…

എപ്പോഴും തുള്ളിത്തെറിച്ച് വാതോരാതെ വർത്താനോമ്പറഞ്ഞ് നടക്കുന്ന ചെറിയമ്മയുടെ കണ്ണുകലങ്ങിയതു കണ്ടതും ഞാൻ ഷോക്കടിച്ച അവസ്ഥയിലായി…

മീനാക്ഷിയുടവസ്ഥയും മറ്റൊന്നായിരുന്നില്ല, അവൾടെ മുഖത്തും ആ ഞെട്ടൽ പ്രകടമായി കണ്ടു…

“”…ചെറീമ്മേ… ഞാൻ… ഞാൻ…”””_ അവരുടെ മുഖഭാവം കണ്ടതും എന്തു പറയണമെന്നറിയാതെ വിക്കിയ മീനാക്ഷിയെ, ഒന്നും പറയാൻ സമ്മതിയ്ക്കാതെ ചെറിയമ്മ കയ്യെടുത്തു തടഞ്ഞു…

“”…എനിയ്ക്കൊന്നും കേൾക്കണ്ട… ഞാൻ… ഞാൻ നിന്നെക്കുറിച്ചിങ്ങനൊന്നുമല്ല കരുതീരുന്നേ…?? നീ ഞങ്ങടെ മുന്നിക്കിടന്നെന്തെല്ലാമാ കാട്ടിക്കൂട്ടിയെ…?? നെനക്ക്… നെനക്കെങ്ങനെയാടീ ഇത്രേം അധഃപതിയ്ക്കാൻ സാധിച്ചേ…??”””_ വാക്കുകൾക്കു പിന്നാലെ വാക്കുകൾകൊണ്ടു ചെറിയമ്മയവളെ ക്രൂശിയ്ക്കാൻ തുടങ്ങിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ മീനാക്ഷി വീണ്ടും പൊട്ടിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *