ചങ്കിൽകൊണ്ടു നടന്നവന്മാർ സ്വന്തം പെങ്ങടെ കല്യാണത്തിനു മനഃപൂർവ്വമൊഴിവാക്കീതാന്നറിഞ്ഞപ്പോൾ മുഖത്തുവന്ന സന്തോഷമവനെ കാണിയ്ക്കരുതെന്നു തോന്നി…
പക്ഷേ തിരിഞ്ഞുനിന്നു കണ്ണുതുടയ്ക്കുമ്പോൾ കണ്ണുചിമ്മാതെ മീനാക്ഷിയെന്നെ നോക്കിയിരുപ്പുണ്ടായിരുന്നു…
എന്നാൽ ഞാനതു ശ്രെദ്ധിച്ചതായി ഭാവിച്ചില്ല…
എന്തിനാണവൾടെ മുന്നിൽകൂടി അപഹാസ്യനാവുന്നത് എന്ന ചിന്തയായിരുന്നെനിയ്ക്ക്…
അവനു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഞാൻ മൗനം പാലിച്ചപ്പോൾ, അവൻ റൂമിനകത്തേയ്ക്കു വന്നെന്റെ തോളിൽ പിടിച്ചുകൊണ്ട്,
“”…ഡാ… എന്തായാലും കഴിഞ്ഞതു കഴിഞ്ഞു… നീ വാ… വീട്ടിലേയ്ക്കു പോവാം… നിന്നേം കൊണ്ടങ്ങോട്ടു ചെന്നാമതീന്നാ നിന്റെ ചെറിയമ്മേടെ ഓഡർ…!!”””_
എന്നു പറഞ്ഞതും രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാനവന്റെ കൈതട്ടി മാറ്റി…
“”…വേണ്ടടാ… വേണ്ട… ഇനി ഞാനവിടെ വന്നിട്ടു ശ്രീക്കുട്ടീടെ ബ്രായും ഷെഡ്ഡീമൊക്കെ കാണുവാണേൽ അതുമെനിയ്ക്കെടുക്കാൻ തോന്നിയാലോ… അതോണ്ടുവേണ്ട…
എനിയ്ക്കു നിങ്ങളോടെ നടക്കാനുള്ള ബുദ്ധിയോ പക്വതയോന്നൂല്ല… അതുകൊണ്ടെന്നെ എന്റെ വഴിയ്ക്കു വിട്ടേക്ക്…!!”””_
ഉള്ളിന്റെയുള്ളിലെ പക നിമിത്തം മീനാക്ഷിയ്ക്കൊരു കൊട്ടും ശ്രീയ്ക്കിട്ടൊരു തട്ടുമെന്ന നിലയ്ക്കു ഞാനതു പറഞ്ഞപ്പോൾ രണ്ടിന്റേയും മുഖമൊരുനിമിഷം താഴ്ന്നു…
ശ്രീയെന്തു പറയണമെന്നറിയാതെ കുഴങ്ങിയപ്പോൾ മീനാക്ഷി മുഖംകുനിച്ചിരുന്നു പുതപ്പിലെ നൂലുകളിൽ വിരൽ കോർത്തുകൊണ്ടിരുന്നു…
എങ്കിലും, ഞാനവരെ ശ്രെദ്ധിയ്ക്കാത്ത ഭാവത്തിൽ അലമാരയിൽ നിന്നുമൊരു ഷേർട്ടെടുത്തു ധരിയ്ക്കാനായി തുടങ്ങിയപ്പോൾ ശ്രീ വീണ്ടുമടുത്തു വന്നു…
“”…നീയിതെന്തോന്നാടാ മൈരേ പറേണേ…?? നീയിതാരെക്കുറിച്ചാ പറേണേന്നു വല്ല ചിന്തേമുണ്ടോ…?? അവളു നിന്റനിയത്തിയല്ലേടാ…??_
ഒരു ദയനീയമായ ഭാവത്തിലായിരുന്നു ശ്രീയതു ചോദിച്ചത്…
അതിന്,
“”…അനിയത്തിയൊക്കെത്തന്നെയാ… പക്ഷെയിപ്പോ ഞാനാളാകെ മാറിപ്പോയി… എനിയ്ക്കിപ്പോളീ ഷഡ്ഢിയും ബ്രായുമൊക്കെവിടെ കണ്ടാലുമെടുത്തിട്ടു പോരാൻതോന്നും… അതിപ്പോളമ്മേടെയാണോ പെങ്ങടെയാണോന്നൊന്നും നോക്കാമ്പറ്റൂല്ല… അതുകൊണ്ടാ ഞാമ്പറഞ്ഞേ… ഞാൻ വരുന്നില്ലാന്ന്…!!”””_
എന്നായിരുന്നെന്റെ മറുപടി… അതുകേട്ടെങ്കിലും, ശ്രീയ്ക്കൊന്നും മനസ്സിലായില്ലെന്ന് അവന്റെ മുഖഭാവത്തിൽനിന്നും വ്യക്തമായിരുന്നു…
സത്യത്തിൽ മഹേഷിന്റനിയത്തീടെ ഷഡ്ഢിയും ബ്രായുമെടുത്തെന്നു പറഞ്ഞ മീനാക്ഷിയ്ക്കിട്ടു മനഃപൂർവ്വം കുത്തിയതായിരുന്നു ഞാൻ…
ശ്രീയ്ക്കതു മനസ്സിലായില്ലെങ്കിലും മീനാക്ഷിയ്ക്കതു കൃത്യമായി മനസ്സിലായി…
എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയ മീനാക്ഷി, ഞാൻ തിരിച്ചു നോക്കുന്നതു കണ്ടപ്പോളെന്റെ കണ്ണുകളെ നേരിടാനാകാതെ മുഖം കുനിച്ചതു തന്നെയായിരുന്നു അതിന്റെ തെളിവ്…
“”…ഡാ… നീയെന്തൊക്കെയാ പറേണേന്നു സത്യത്തിലെനിയ്ക്കു മനസ്സിലാവുന്നില്ല…?? പിന്നന്നത്തെകാര്യം മനസ്സിലിട്ടെന്നെ കുത്തുന്നതാണെങ്കിൽ, ഇവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാനറിയാതെയൊന്നു വിശ്വസിച്ചു പോയതാടാ… നീയിവളുടെ കോട്ടും സ്റ്റെത്തുമൊക്കെയെടുത്തിട്ടു വന്നതുപോലെ അതും കൊണ്ടുവന്നെന്നു കരുതി… അല്ലാണ്ടതൊക്കെയിവളു നൊണപറയോന്നു ഞാൻ ചിന്തിച്ചില്ല… തറവാട്ടീപ്പെറന്ന പെങ്കുട്ട്യോളത്തരം കാര്യങ്ങളൊന്നും നൊണ പറയൂലല്ലോ… അതായെനിയ്ക്കു പറ്റിപ്പോയെ… നീ ക്ഷെമിയ്ക്ക്…!!”””_
മീനാക്ഷിയെ ഒരുതരമറപ്പോടെ നോക്കിക്കൊണ്ടവനതു പറഞ്ഞപ്പോൾ, അവളുടെ മുഖമൊന്നു വിളറി…
അതു കണ്ടെനിയ്ക്കു ചെറിയൊരു സന്തോഷമൊക്കെ വന്നെങ്കിലും, പക്ഷേ.. ഞാനതു മുഖത്തു കാണിച്ചില്ല…
എന്നാൽ ഞാനപ്പോഴും, സ്വന്തംഭാഗം ന്യായീകരിയ്ക്കാനായി മീനാക്ഷി മുതിരുമെന്നു കരുതിയെങ്കിലും ഒന്നും മിണ്ടാതെ തലകുനിച്ചിരിയ്ക്കുക മാത്രമാണവൾ ചെയ്തത്…
“”…സിത്തൂ..??”””_
അത്രയും വിശദീകരിച്ചശേഷവും ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവനെന്നെ തട്ടിവിളിച്ചു…
