എന്റെ ഡോക്ടറൂട്ടി – 17 10അടിപൊളി 

ശേഷം,

“”…എന്റെ പിള്ളേരേ… എന്തോരമൊക്കെ വളർന്നൂന്നു പറഞ്ഞാലും നമ്മുടെ നാട്ടിലിപ്പോഴും കെട്ടുപിരിഞ്ഞാൽപ്പിന്നെ രണ്ടാംകെട്ടു തന്നെയാ…!!”””
അതുമ്പറഞ്ഞു ഞങ്ങളെനോക്കിയ ചെറിയമ്മയ്ക്കു ഞങ്ങടെ കൺഫ്യുഷൻ ശെരിക്കും മനസ്സിലായിക്കാണണം…

“”…അല്ലേലും എനിക്കറിയാം…”””_

ചെറിയമ്മ തുടർന്നു:

“”…മോൾക്കവനോടിഷ്ടോക്കേണ്ട്… ഇല്ലേൽ ഇത്രേക്കായ്ട്ടും മോളീ താലിമാല കഴുത്തിലിട്ടു നടക്കോ…?? കെട്ടുതാലീടെ മഹത്വമറിയുന്നൊരു പെണ്ണും അതത്ര പെട്ടെന്നറുത്തു കളയില്ല മോളേ…!!”””_ എന്നുകൂടി ചേർത്തതോടെ
മീനാക്ഷി ചെറിയമ്മേടെ ചാക്കിൽക്കേറിയപോലെയായി…

അതുകേട്ടതും ചെറിയമ്മയാപ്പറഞ്ഞതു സത്യാണോയെന്നമ്പരപ്പോടെ ഞാനവളെയൊന്നു നോക്കി…

കുറച്ചുനേരം കാത്തിട്ടും പുള്ളിക്കാരി പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നപ്പോൾ,

“”…ഇനിയിതിന്റെ പേരിൽ
രണ്ടുങ്കൂടെ വഴക്കുണ്ടാക്കി വേറാരേലുമറിയിയ്ക്കയോ…
വീണ്ടുമീ കുടുംബത്തെ നാണങ്കെടുത്തുകയോ ചെയ്യാനാണുദ്ദേശമെങ്കിൽ, പിന്നെ… പിന്നെ നിങ്ങളെന്നെ ജീവനോടെ കാണില്ല… അതോർത്തോ…!!”””_ എന്ന് അറ്റകൈ പ്രയോഗംപോലെ പറഞ്ഞു കട്ടിലിൽ നിന്നുമെഴുന്നേറ്റ ചെറിയമ്മ വാതിൽക്കലേയ്ക്കു നടന്നു…

ഡോറിനടുത്തെത്തിയതും അവർ പറഞ്ഞതുകേട്ടു ഞെട്ടിത്തരിച്ചിരുന്നുപോയ
ഞങ്ങളെ തിരിഞ്ഞുനോക്കി…

“”…ഇനി നീയൊക്കെ നിന്റേക്കിഷ്ടമ്പോലെ ചെയ്… പക്ഷേയീ കള്ളത്തരം വേറാരേലുമറികയാണേൽ അവിടെത്തീരുമീ കുടുംബത്തിന്റെ സന്തോഷോം സമാധാനോക്കെ… കൊറേ ഞങ്ങള് നാട്ടുകാരുടെ മുന്നില് നാണങ്കെട്ടതാ… ഇനീമവരുടെ മുന്നിലു ഞങ്ങളെ അപമാനിയ്ക്കരുത്… കീത്തൂന്റെ… കീത്തൂന്റെ കല്യാണോങ്കിലും ഞങ്ങളൊന്നന്തസ്സോടെ നടത്തിക്കോട്ടേ… ഇതെന്റൊരപേക്ഷയാണ്…!!”””_ ഞങ്ങടെ മുന്നിൽ തൊഴുതുകൊണ്ടു ചെറിയമ്മയതു പറയുമ്പോൾ പുള്ളിക്കാരീടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഓർമ്മവെച്ച അന്നുമുതൽ ശ്രീയ്ക്കോ ശ്രീക്കുട്ടിയ്ക്കോ കീത്തൂനോ കൊടുത്തിട്ടില്ലാത്ത സ്നേഹവും കരുതലുമായിരുന്നു ചെറിയമ്മ എനിയ്ക്കു തന്നിട്ടുള്ളത്…

അത് അവരുപറഞ്ഞപോലെ എന്റെ ബുദ്ധിക്കുറവോ പക്വതക്കുറവോ കൊണ്ടൊക്കെയാവാം…

എന്നിട്ടാ ഞാൻകാരണം തന്നെ എന്റെ ചെറിയമ്മ കരയാനിടയായെന്നു പറയുമ്പോൾ, എന്റെ ചങ്കുപിടഞ്ഞു…

പക്ഷേ എന്റെയാ ദയനീയമായ നോട്ടത്തിനു വിലതരാതെ പുറംകൈകൊണ്ടു കണ്ണുംതുടച്ചു ചെറിയമ്മ റൂമിൽനിന്നും
പുറത്തേയ്ക്കിറങ്ങീപ്പോൾ എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്തൊരവസ്ഥയിൽ ഞാൻ മീനാക്ഷിയെ നോക്കി…

എന്നാലവിടുത്തവസ്ഥയും മറിച്ചൊന്നായിരുന്നില്ല…

തമ്മിൽത്തല്ലിയും പാരവെച്ചും പണികൊടുത്തും പരസ്പരം സന്തോഷിച്ച ഞങ്ങൾക്ക് ചെറിയമ്മയുടെ വാക്കുകൾ സത്യത്തിലൊരടിയായിരുന്നു…

വന്നുവീണതത്ര ചെറിയ കുരുക്കിലൊന്നുല്ലെന്ന ബോധ്യമുണ്ടായപ്പോൾ ഞാൻ മീനാക്ഷിയെ രൂക്ഷമായൊന്നു നോക്കി…

എനിയ്ക്കോ ബോധമില്ല… ഡോക്ടറായ നെനക്കേലും കൊറച്ചു വെളിവു കാണിച്ചൂടായിരുന്നോന്ന ഭാവത്തിൽ…

എന്നാലവൾടെ മുഖഭാവത്തിൽനിന്നും, ഇതൊക്കിത്ര വലിയ കോടാലിയാവൂന്നവളും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ലെന്നു വ്യക്തം…

പിന്നീടുള്ള കുറച്ചുസമയം ഞാനോ മീനാക്ഷിയോ ഒരക്ഷരമ്പോലും മിണ്ടാതെ ചിന്തയിലാണ്ടിരുന്നു…

ഒടുക്കമാ മൗനം വിശ്ചേദിച്ചതും അവൾതന്നെയായിരുന്നു…

“”…ഡാ…!!”””_ ഇരുന്ന കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റുകൊണ്ടവൾ ചീറീതുമൊന്നുഞെട്ടിയ ഞാൻ അവൾക്കുനേരേ തലചെരിച്ചു…

“”…നിന്നെ പേടിച്ചിട്ടൊന്നുവല്ല… പിന്നെ ചെറീമ്മങ്ങനൊക്കെ പറഞ്ഞോണ്ടു ഞാനൊന്നും മിണ്ടാഞ്ഞതാ… എന്നുവെച്ച് ഞാനടങ്ങോന്നൊന്നും നീ വിചാരിയ്ക്കണ്ട… എന്തായാലുമൊരു വർഷത്തെ കാര്യന്തന്നല്ലോ…?? എനിയ്ക്കെന്തായാലും ഡിവോഴ്സു കിട്ടിയേ പറ്റൂ… എന്നാലും നീ ചെയ്തതൊക്കെ ഞാനങ്ങനെ വെറുതേവിടോന്നു നീ കരുതണ്ട… എല്ലാത്തിനും നിന്നെഞാൻ എണ്ണിയെണ്ണി കരയിപ്പിയ്ക്കും…!!”””_
അവളെന്റെനേരേ നിന്നു തെറിച്ചപ്പോൾ,

…ഓ.! ഇത്രേക്കെയായ്ട്ടും ഒരു മാറ്റോമില്ലല്ലേന്ന മട്ടിൽ ഞാനവളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *